Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവന്ന നിറമുള്ള 'ഡബിൾ ഹോഴ്സ്' മട്ട ബ്രോക്കൺ റൈസ് സൂപ്പർ മൂന്ന് തവണ കഴുകിയപ്പോൾ നിറം മാറി പച്ചരിയുടെ കളറായി! ഒലിച്ചു പോയത് തവിടാണോ അതോ പെയിന്റാണോ എന്നു ചോദിച്ച ജെസി നാരായണന്റെ വീഡിയോ വൈറൽ; മായം കലർന്നെന്ന സംശയത്തിൽ മിന്നൽ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; സാമ്പിൾ ശേഖരിച്ച് അന്വേഷണം തുടങ്ങി

ചുവന്ന നിറമുള്ള 'ഡബിൾ ഹോഴ്സ്' മട്ട ബ്രോക്കൺ റൈസ് സൂപ്പർ മൂന്ന് തവണ കഴുകിയപ്പോൾ നിറം മാറി പച്ചരിയുടെ കളറായി! ഒലിച്ചു പോയത് തവിടാണോ അതോ പെയിന്റാണോ എന്നു ചോദിച്ച ജെസി നാരായണന്റെ വീഡിയോ വൈറൽ; മായം കലർന്നെന്ന സംശയത്തിൽ മിന്നൽ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; സാമ്പിൾ ശേഖരിച്ച് അന്വേഷണം തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മായം കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ മാർക്കറ്റുകളിൽ യഥേഷ്ടം വിറ്റഴിക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. ഇത് തടയാൻ കെൽപ്പുള്ള സംവിധാനങ്ങൾ കേരളത്തിൽ ഇല്ലെന്ന ആക്ഷേപവും ഇതോടൊപ്പമുണ്ട്. പലപ്പോഴും സൈബർ ലോകത്തു കൂടിയാണ് ഇത്തരം മായം കലർന്ന ഭക്ഷ്യവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാറ്. അത്തരമൊരു പരാതി വീണ്ടും ഉയർന്നിരിക്കയാണ് പ്രമുഖ ബ്രാൻഡായ ഡബിൾ ഹോഴ്സിനെതിരെയാണ് വീട്ടമ്മ സൈബർ ലോകത്തു കൂടി ചില ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.

ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ബ്രാൻഡിൽ മായമുണ്ടോ എന്ന സംശയമാണ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെസി നാരായണൻ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തി. ജെസിയുടെ വീഡിയോ വൈറലായതോടെ മിന്നൽ നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്‌സിന്റെ സാമ്പിളുകൾ ശേഖരിച്ചു. 

ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പറിൽ മായം കലർന്നിട്ടുണ്ടെന്ന് ജെസി നാരായണൻ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിശ്ര ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് വൈറലായത്. ജെസി ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഷിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ വീഡിയക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. 12 ലക്ഷത്തിലേറെപ്പേർ ഇതോടകം സെയ്ദിന്റെ പേജിൽ മാത്രം വീഡിയോ കണ്ടുകഴിഞ്ഞു. അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്‌സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ചക്കുകയായിരുന്നു.

വീഡിയോ കണ്ടതോടെ രാജമാണിക്യം, സെയ്ദിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ജെസിയുടെ പക്കൽ നിന്ന് ആരോപണവിധേയമായ ബ്രോക്കൺ റൈസിന്റെ സാമ്പിൾ ശേഖരിച്ചു. സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമായതോടെ വീഡിയോ അപ്ലോഡ് ചെയ്ത സെയ്ദിന് ഭീഷണിയുമായി ഡബിൾ ഹോഴ്‌സ് രംഗത്തെത്തിക്കഴിഞ്ഞു. വീഡിയോ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി ഡബിൾ ഹോഴ്‌സ് പ്രതിനിധികൾ ബന്ധപ്പെട്ടിരുന്നുവെന്ന് സെയ്ദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണൻ തെളിവുസഹിതം ചിത്രീകരിച്ചത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ഒരു വാട്ട്‌സപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ ജെസി പോസ്റ്റ് ചെയ്യുകയും അത് സെയ്ദ് തന്റെ ഫേസ്‌ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP