Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ. ബാബു സെബാസ്റ്റ്യൻ പത്ത് വർഷം പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തിട്ടില്ലെന്ന കണ്ടെത്തി കോടതി; ഉള്ളത് അസിസ്റ്റന്റ് പ്രൊഫസറായി ഏഴ് വർഷത്തെ യോഗ്യത മാത്രം; വിസിയായുള്ള നിയമനം യുജിസി ചട്ടങ്ങൾക്ക് ലംഘനമെന്ന് കണ്ടെത്തി ഹൈക്കോടതി; സെലക്ഷൻ കമ്മിറ്റിയുടെ നടപടികളിലും അപാകതകൾ; അയോഗ്യതകൾ നിരത്തിയ വിധി വന്നത് വിരമിക്കാൻ കുറച്ചു നാളുകൾ അവശേഷിക്കവേ

ഡോ. ബാബു സെബാസ്റ്റ്യൻ പത്ത് വർഷം പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തിട്ടില്ലെന്ന കണ്ടെത്തി കോടതി; ഉള്ളത് അസിസ്റ്റന്റ് പ്രൊഫസറായി ഏഴ് വർഷത്തെ യോഗ്യത മാത്രം; വിസിയായുള്ള നിയമനം യുജിസി ചട്ടങ്ങൾക്ക് ലംഘനമെന്ന് കണ്ടെത്തി ഹൈക്കോടതി; സെലക്ഷൻ കമ്മിറ്റിയുടെ നടപടികളിലും അപാകതകൾ; അയോഗ്യതകൾ നിരത്തിയ വിധി വന്നത് വിരമിക്കാൻ കുറച്ചു നാളുകൾ അവശേഷിക്കവേ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സ്ഥാനത്തു നിന്നുള്ള ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടി വിധിയിൽ എടുത്തു പറഞ്ഞത് അദ്ദേഹത്തിന്റെ അയോഗ്യതകൾ തന്നെ. വൈസ് ചാൻസിലർ സ്ഥാനത്തിരിക്കാൻ ഡോ. ബാബു സെബാസ്റ്റ്യൻ യോഗ്യതയില്ലാത്ത ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന്റെ അദ്ധ്യാപന പരിചയാണ്.

വിസി സ്ഥാനത്തേക്കുള്ള നിയമനത്തിന് പ്രധാനമായും നിർദേശിച്ചിരുന്നത്. 10 വർഷം പ്രഫസറായിരിക്കണമെന്ന യുജിസി നിബന്ധനായാണ്. 2000ത്തിലാണ് ഈ നിബന്ധന യുജിസി കൊണ്ടുവന്നത്. എന്നാൽ അസിസ്റ്റന്റ് പ്രൊഫസറായി ഏഴ് വർഷത്തോളം ജോലി ചെയ്തത് ഒഴിച്ചു നിർത്തിയാൽ മറ്റ് യോഗ്യതകൾ ഡോ. ബാബു സെബാസ്റ്റ്യന് ഉണ്ടായിരുന്നില്ല. ഇക്കാര്യം കോടതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ബയോഡാറ്റയിൽ വി സി ചൂണ്ടിക്കാട്ടിയത് അഡ്‌മിനിസ്‌ട്രേറ്റീവ് തസ്തികയിൽ പത്ത് വർഷം പരിചയമുണ്ടെന്നായിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നാണ് കോടതി കണ്ടെത്തിയത്.

ഏഴ് വർഷത്തോളം മാത്രമാണ് ബാബു സെബാസ്റ്റ്യൻ പഠിപ്പിച്ചത്. ഇതിനിടെ അദ്ദേഹം പിഎച്ച്ഡി ചെയ്യാനും മറ്റുമായി പോയിരുന്നു. കൂടാതെ മറ്റൊരു സ്ഥാപനത്തിൽ മാനേജർ തസ്തികയിൽ വരെ ജോലിനോക്കിയെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ചതോടെ ബാബു സെബാസ്റ്റ്യന് തിരിച്ചടിയായി മാറി. ബയോഡാറ്റയിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് മുൻ വി സി ഡോ. എ.വി. ജോർജിനെയും ഗവർണർ പുറത്താക്കിയിരുന്നു.

സെലക്ഷൻ കമ്മിറ്റിയിലും അപാകതകൾ ഉള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാൻസലറെ തെരഞ്ഞടുക്കുന്നതിലുള്ള സമിതി രൂപീകരിച്ചതിലും അപാകതയുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു. അന്നത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെർച്ച് കമ്മിറ്റി മൂന്നുപേരുടെ പട്ടികയാണു പരിഗണനയ്ക്കായി ഗവർണർക്കു കൈമാറിയത്. ഇതിൽ അദ്ധ്യാപന ഭരണപരിചയമുള്ള ബാബു സെബാസ്റ്റ്യനെ വിസിയായി നിയമിക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.പാല സ്വദേശിയായ ബാബു സെബാസ്റ്റ്യൻ കേരള കോൺഗ്രസ് എം നോമിനിയായാണ് വിസിയായത്.

ബയോഡാറ്റയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന പരാതിയെത്തുടർന്നു ഗവർണർ വൈസ് ചാൻസലർ ഡോ. എ.വി. ജോർജിനു പകരക്കാരനായാണ് ഇ്ദ്ദേഹത്തെ നിയമിച്ചത്. ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൻ, ബംഗലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ഡോ. ബലറാം സർവകലാശാല സെനറ്റ് പ്രതിനിധി കോൺഗ്രസ് എംഎൽഎ ബെന്നി ബെഹന്നാനാണ് സെർച്ച് കമ്മിറ്റി യോഗത്തിൽ ഡോ. ബാബു സെബാസ്റ്റ്യന്റെ പേരു നിർദേശിച്ചത്.

അതേസമയം വൈസ് ചൻസലറാവാൻ മതിയായ യോഗ്യത തനിക്കുണ്ടെന്നാണ് വിശ്വാസമെന്ന് ഡോ. ബാബു സെബാസ്റ്റ്യൻ പ്രതികരിച്ചു. വിധി പകർപ്പ് ലഭിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കും. കോടതിവിധിയെ ആദരവോടെയാണ് കാണുന്നത്. യുജിസി പ്രതിനിധികൾ പങ്കെടുത്ത സമിതിയാണ് തന്റെ യോഗ്യത പരിശോധിച്ചത്. അതിനുശേഷം സെനറ്റും പരിഗണിച്ചു. പിന്നീടായിരുന്നു നിയമനമെന്നും അദ്ദേഹം പറഞ്ഞു.

ബാബു സെബാസ്റ്റ്യനെ പുറത്താക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത് സർവീസിൽ നിന്നും വിരമിക്കാൻ ഏതാനും മാസം മാത്രം ബാക്കി നിൽക്കേയാണ്. എന്നാൽ പുറത്താക്കിയാലും അദ്ദേഹത്തിന് പണം തിരിച്ചടക്കേണ്ട അവസ്ഥ ഉണ്ടാക്കില്ല. ഇക്കാര്യത്തിൽ മുൻകാലങ്ങളിലുണ്ടാ കോടതി ഉത്തരവുകൾ അദ്ദേഹത്തിന് തുണയാകും. എന്നാൽ, വിരമിച്ച ശേഷവും സർവകലാശാലയിലെ മറ്റു കേന്ദ്രങ്ങളിൽ ജോലി നോക്കാനുള്ള അവസരമാണ് ഇപ്പോഴത്തെ കോടതി വിധിയോടെ ഇല്ലാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP