Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കണ്ടോളൂ കണ്ടോളൂ.. കുടിയന്മാരെ കണ്ടോളൂ'.. ബീവറേജസ് ഔട്ട്‌ലറ്റ് സംരക്ഷിക്കാൻ കോട്ടയത്ത് മദ്യപാനികളുടെ പ്രകടനം; 'കഞ്ചാവിൽ നിന്നും നാടിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യം വിളികളുമായി മദ്യസേവാ സമിതിയുടെ നേതൃത്വത്തിൽ അണിനിരന്നത് നാനൂറോളം പേർ

'കണ്ടോളൂ കണ്ടോളൂ.. കുടിയന്മാരെ കണ്ടോളൂ'.. ബീവറേജസ് ഔട്ട്‌ലറ്റ് സംരക്ഷിക്കാൻ കോട്ടയത്ത് മദ്യപാനികളുടെ പ്രകടനം; 'കഞ്ചാവിൽ നിന്നും നാടിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യം വിളികളുമായി മദ്യസേവാ സമിതിയുടെ നേതൃത്വത്തിൽ അണിനിരന്നത് നാനൂറോളം പേർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:  കേരളത്തിലെ മദ്യപാനികൾ കടുത്ത പ്രതിഷേധത്തിലാണ് കാരണം. ബാറുകൾ പൂട്ടിയതിന് പിന്നാലെ തങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്ന വിധത്തിൽ ബീവറേജസ് ഔട്ട്‌ലറ്റുകൾ പൂട്ടാൻ ഒരുങ്ങുന്നതാണ് മദ്യപാനികളുടെ പ്രതിഷേധത്തിന് ആധാരം. സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയ പാതയോരങ്ങളിലെ മദ്യശാലകളും ഔട്ട്ലെറ്റുകളും നീക്കണമെന്ന സുപ്രീ കോടതി വിധി വന്നതിന് പിന്നാലെ ബാവ്‌കോ ഔട്ട്‌ലറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് എതിരെ എല്ലായിടത്തും പ്രതിഷേധം ഉയരുകയാണ് ഇതിനിടെയാണ് ബീവറേജസ് ഔട്ട്‌ലറ്റുകൾ സംരക്ഷിക്കാൻ വേണ്ടി മദ്യപന്മാർ നേരിട്ട് രംഗത്തെത്തിയത്.



പൂട്ടിയ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയിരിക്കയാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ മദ്യപന്മാർ. കടുത്തുരുത്തിയിലെ മദ്യസേവാ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത്. നാനൂറോളം മദ്യപന്മാർ പങ്കെടുത്ത പ്രകടനം ഉജ്ജ്വലമായി തന്നെ തുടർന്നുത. 'കണ്ടോളൂ കണ്ടോളൂ..കുടിയന്മാരെ കണ്ടോളൂ', 'കഞ്ചാവിൽ നിന്നും നാടിനെ രക്ഷിക്കുക' തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് അവർ മാർച്ചു ചെയ്തത്. ബീവറേജസ് ഔട്ട്‌ലറ്റുകൾക്ക് മുമ്പിൽ ക്യൂ പാലിച്ച് അച്ചടക്കോടെ നിൽക്കുന്നത് പോലെ തന്നെയാണ് പ്രകടനത്തിലും അവർ പങ്കെടുത്തത്.

കടുത്തുരുത്തിയിലായിരുന്നു ബിവറേജ് ഔട്ട്ലെറ്റ് സ്ഥിതി ചെയ്തിരുന്നത്. കോടതി വിധി വന്നപ്പോൾ അവിടെ നിന്ന് മാറ്റി ആദിത്യപുരത്തേക്ക് മാറ്റി സ്ഥാപിക്കാൻ ശ്രമങ്ങൾ നടന്നു എന്നാൽ, ഔട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ മദ്യ വിരുദ്ധ സമിതി മാർച്ച് നടത്തി പ്രതിഷേധിച്ചു. സ്ഥലത്ത് ധാരാളം കള്ളുഷാപ്പുകൾ ഉള്ളയിടത്ത് ഷാപ്പുടമസ്ഥരാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്നും ആരോപണമുയർന്നതായി പരിസരവാസികൾ പറയുന്നു. ഇതിനെതിരെയാണ് മുന്നൂറോളം മദ്യപന്മാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വർഷങ്ങളായി കടുത്തുരുത്തിയിൽ മദ്യ സേവാ സമിതി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

തങ്ങൾക്ക് നഷ്ടപ്പെട്ടു പോയ ബിവറേജ് ഔട്ട്ലെറ്റുകൾ തിരിച്ചുനൽകണമെന്നാണ് മദ്യപന്മാരുടെ ആവശ്യം.പഞ്ചായത്തിൽ എവിടെയെങ്കിലും മതിയെന്നും ഇവർ പറയുന്നു. തങ്ങളുടെ 'കുടിവെള്ള' പ്രശ്‌നത്തിൽ ഇടപെടൽ വേണമെന്നാണ് മദ്യപന്മാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP