Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പശുവും ചത്തു, മോരിലെ പുളിയും പോയ'പ്പോൾ മൊഴിയെടുക്കാൻ വിളിച്ചു; 24 മണിക്കൂർ സ്റ്റേഷനിൽ പിടിച്ചിരുത്തിയിട്ട് ഒരു വാക്കു പോലും ചോദിക്കാത്തവരുടെ അടുത്തേക്ക് ഇനിയില്ല; ഇനി വല്ലതും ചോദിക്കാനുണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് പോന്നോട്ടെ: മൂവാറ്റുപുഴ ബസിലെ തല്ലുകേസിലെ പ്രതി അനിൽകുമാർ മറുനാടനോട്

'പശുവും ചത്തു, മോരിലെ പുളിയും പോയ'പ്പോൾ മൊഴിയെടുക്കാൻ വിളിച്ചു; 24 മണിക്കൂർ സ്റ്റേഷനിൽ പിടിച്ചിരുത്തിയിട്ട് ഒരു വാക്കു പോലും ചോദിക്കാത്തവരുടെ അടുത്തേക്ക് ഇനിയില്ല; ഇനി വല്ലതും ചോദിക്കാനുണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് പോന്നോട്ടെ: മൂവാറ്റുപുഴ ബസിലെ തല്ലുകേസിലെ പ്രതി അനിൽകുമാർ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ:'24 മണിക്കൂറിലേറെ സ്‌റ്റേഷനിൽ പിടിച്ചിരുത്തിയതല്ലേ. ഒരുവാക്കുപോലും എന്നോട് ചോദിച്ചില്ല. ഇനി എന്നോട് വല്ലതും ചോദിക്കാനുണ്ടെങ്കിൽ അവർ എന്റെ വീട്ടിലേക്ക് പോന്നോട്ടെ. ഞാൻ ഒരിടത്തേക്കും ഒളിച്ചോടില്ല.'ബസ്സിലെ സീറ്റുവിഷയത്തിൽ മൂവാറ്റുപുഴ പൊലീസ് പ്രതി ചേർക്കപ്പെട്ട അനിൽകുമാർ പറഞ്ഞു.

സംഭവം സംബന്ധിച്ച് മൊഴി നൽകാനെത്തണമെന്ന പൊലീസിന്റെ അറിയിപ്പെത്തിയതിന് പിന്നാലെയാണ് അനിൽകുമാർ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സംഭവം സംബന്ധിച്ച് മൊഴിനൽകാൻ സ്റ്റേഷനിൽ എത്തണമെന്ന് ഇന്നലെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ നിന്നും ആവശ്യപ്പെട്ടെന്നും വണ്ടിക്കൂലിക്കു പോലും പണമില്ലാത്ത സാഹചര്യത്തിൽ മൂവാറ്റുപുഴയിലെത്താൻ കഴിയില്ലെന്ന് താൻ എസ് ഐയെ ധരിപ്പിച്ചതായും അനിൽകുമാർ വെളിപ്പെടുത്തി.

ഭാര്യയുടെയും മക്കളുടെയും മുന്നിൽ ബസ്സിനുള്ളിൽ വച്ച് തന്റെ കഴുത്തിന് കുത്തിപ്പിടിച്ച ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് റെജിനയ്ക്കും മൂവാറ്റുപുഴയിൽ പൊലീസ് സാന്നിദ്ധ്യത്തിൽ തന്നെ തല്ലിച്ചതച്ച കുട്ടിസഖാക്കൾക്കുമെതിരെ പേരിനുപേലും കേസ്സെടുക്കാത്ത പൊലീസിന്റെ നീതി നിർവ്വഹണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും ഇക്കാര്യത്തിൽ തന്നെക്കൊണ്ടാവും വിധം നിയമനടപടി സ്വീകരിക്കുന്നതിനാണ് താൻ ലക്ഷ്യമിടുന്നതെന്നും അനിൽകുമാർ വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയപാർട്ടികളും ഇക്കാര്യത്തിൽ തനിക്ക് എല്ലാവിധത്തിലുള്ള പിൻതുണയും നൽകുന്നുണ്ട്്. അവരോടെല്ലാം നന്ദിയുമുണ്ട്. ഈ സംഭവം തന്റെ കുടുംബത്തിനേൽപ്പിച്ച ആഘാതം ഏറെ വലുതാണെന്നും ഇതിൽനിന്നും കരകയറാൻ ഇപ്പോഴും തങ്ങൾക്ക് കഴിഞ്ഞിട്ടില്ലന്നും ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഏതാനും ദിവസങ്ങളായി താൻ ആശുപത്രിയിലായിരുന്നെന്നും അനിൽകുമാർ തുടർന്ന് പറഞ്ഞു. കൂലിപ്പണിയെടുത്താണ് ഞാൻ കുടുംബം പോറ്റുന്നത്്. മുണ്ടക്കയമാണ് സ്വദേശമെങ്കിലും ഇപ്പോൾ തൃശ്ശൂർ മരോട്ടിക്കലിൽ വാടകയ്ക്കാണ് താമസം. മർദ്ദനത്തെത്തേുടർന്ന് ശാരീരിക-മാനസിക അസ്വസ്ഥതകളുണ്ടെന്നും വിദഗ്ധ ചികത്സതേടുന്നതിനുള്ള ശ്രമത്തിലാണെന്നും അനിൽ അറിയിച്ചു. ആ സംഭവത്തെത്തുടർന്ന് അത്യധികം മാനസികപ്രയാസത്തിലാണു കുടുംബം. മക്കൾക്കാണെങ്കിൽ കളിചിരിയും സംസാരംപോലുമില്ല.

എരുമേലിക്കടുത്ത് താമസ്സിക്കുന്ന ഭാര്യാസഹോദരന്റെ കുട്ടിയുടൈ ഇരുപത്തിയെട്ടുകെട്ടിൽ പങ്കെടുക്കാൻ കുടുബസമേതം തൃശൂരിൽ നിന്നും എരുമേലിയിലേക്കു പോവുകയായിരുന്ന എരുമേലി കണമല തേവറുകുന്നേൽ അനിലിനും ഭാര്യ സുഷമക്കുമാണ് മൂവാറ്റുപുഴയിൽ വച്ച് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. മൂവാറ്റുപുഴയിൽ പാർട്ടി പരിപാടിയിൽ പ്രസംഗിക്കാൻ പോവുകയായിരുന്ന ഡിവൈഎഫ് ഐ സംസ്ഥാന വൈസ്സ് പ്രസിഡന്റ്, അനിൽ ഇരുന്ന സീറ്റ് ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. അനിൽ എഴുന്നേറ്റുമാറിയെങ്കിലും സീറ്റ് ഭാര്യക്കായി തരപ്പെടുത്തി നൽകിയത് നേതാവിനെ ചൊടിപ്പിച്ചു. ഇതേ തുടർന്ന ക്ഷുഭിതയായ നേതാവ് അനിലിന്റെ ഷർട്ടിൽ കയറി പിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.

ഇതോടെ അനിലിന്റെ ഭാര്യയും വനിതാ നേതാവും ബസിൽ ഏറ്റുമുട്ടി. വാക്കുതർക്കവും ബഹളവുമായി. ഇതിനിടയിൽ മൂവാറ്റുപുഴയിലെ തന്റെ സഹപ്രവർത്തകരെ വനിതാ നേതാവ് വിളിച്ചുവരുത്തി. കച്ചേരിത്താഴത്ത് ബസ് നിർത്തിയപ്പോൾ അനിലിനെ വലിച്ചിറക്കി ഒരുസംഘം നേതാക്കൾ ആക്രമിക്കുകയായിരുന്നു. പൊലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം. വനിതാ നേതാവിന് മാനഹാനിയുണ്ടാക്കിയെന്ന പരാതിയിലാണ് അനിലിനും ഭാര്യ സുഷമയ്ക്കുമെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തങ്ങളുടെ ഭാഗം മനസിലാക്കാൻ പൊലീസ് തയാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്.

രാത്രി വൈകിയും സഹായത്തിന് ആരുമില്ലാതെ മൂന്നു മക്കളുമൊത്ത് അനിലും കുടുംബവും സ്റ്റേഷനിൽ കഴിയേണ്ടിവന്നിരുന്നു.പാർട്ടി സ്വാധീനത്തിനു വഴങ്ങി തങ്ങൾക്കെതിരേ കള്ളക്കേസ് എടുക്കുകയായിരുവെന്നാണ് ഇവരുടെ പരാതി. നടുറോഡിലിട്ട്് തന്നെയും മകനെയും ഭാര്യയെയും ആക്രമിച്ചവർക്കെതിരേ താൻ നൽകിയ പരാതിയിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത് കുടുംബത്തെ ഏറെ വേദനിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP