Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ജില്ലാ പഞ്ചായത്ത് അംഗമാണ്; പോകാൻ തിടുക്കമുണ്ട്; ഹെൽമറ്റില്ലാത്തതിനാൽ 100 രൂപ പിഴ വേണമെന്ന് ഉദ്യോഗസ്ഥനും; നിയമ ലംഘനത്തിന് നടപടിയെടുത്ത ഉദ്യോഗസ്ഥനെ വക വരുത്തുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറെ ഫോണിൽ വിളിച്ചും ഭീഷണി: ഡി വൈ എഫ് ഐ നേതാവ് ബെൻ ഡാർവിൻ വിവാദത്തിൽ

ഞാൻ ജില്ലാ പഞ്ചായത്ത് അംഗമാണ്; പോകാൻ തിടുക്കമുണ്ട്; ഹെൽമറ്റില്ലാത്തതിനാൽ 100 രൂപ പിഴ വേണമെന്ന് ഉദ്യോഗസ്ഥനും; നിയമ ലംഘനത്തിന് നടപടിയെടുത്ത ഉദ്യോഗസ്ഥനെ വക വരുത്തുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറെ ഫോണിൽ വിളിച്ചും ഭീഷണി: ഡി വൈ എഫ് ഐ നേതാവ് ബെൻ ഡാർവിൻ വിവാദത്തിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. ഈ മാസം 16-ാം തിയ്യതി വൈകുന്നേരം സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ മോഹനനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അനന്തകൃഷ്ണന്റെ ഒദ്യോഗിക നമ്പരിലേക്ക് വിളിച്ച് പൊതു പൊതുപ്രവർത്തകന് വാഹന പരിശോധനക്കിടെ എം വി ഐ പിഴ ചുമത്തിയത് അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ടത്. ട്രാൻസ്‌പോർട്ട് കമ്മീഷണർ വിശദമായി ചോദിച്ചപ്പോൾ പാറശാല ജോയിന്റെ ആർ ടി ഓ ഓഫീസിലെ അൻവർ എന്ന എം വി ഐ ആണ് ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ജില്ലാ പഞ്ചായത്തംഗവും ഡിവൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ബെൻഡാർവിന് പിഴ ചുമത്തിയതെന്നും അയാളെ അവിടെ നിന്നും മാറ്റുകയോ സസ്‌പെൻഡു ചെയ്യുകയോ ചെയ്തില്ലായെങ്കിൽ വിഷയം മാറുമെന്നും മോഹനൻ മുന്നറിയിപ്പു നൽകിയത്.

തുടർന്ന് ഡി വൈ എഫ് ഐ നേതാവ് ബെൻഡാർവിന് ഫോൺ കാമാറി. അൻവറിനെതിരെ നടപടി എടുത്തില്ലായെങ്കിൽ ഡി വൈ എഫ് ഐ തന്നെ ഈ ഉദ്യോഗസ്ഥനെ വക വരുത്തുമെന്നും ഭീക്ഷണി സ്വരത്തിൽ പറഞ്ഞതായി അറിയുന്നു. എന്നാൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞങ്ങൾക്ക് നിയമപരമായി പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ കമ്മീഷണർ സംഭവത്തെ കുറിച്ച അന്വേഷിക്കുമെന്ന് ഉറപ്പു നൽകി. തുടർന്ന് ട്രാൻസ്‌പോർട്ട്കമ്മീഷണർ ഉടൻ തന്നെ എം വി ഐ അൻവറിന്റെ മൊബൈൽ നമ്പർ സംഘടിപ്പിക്കുകയും അദ്ദേഹത്തെ നേരിട്ടു വിളിക്കുകയു ചെയ്തു. ഈ സമയം ആർ ടി ഓഫീസിലെ ഒരു ജീവനക്കാരന്റെ വിവാഹ ഫംഗഷന് പങ്കെടുക്കാനായി അൻവർ ഉൾപ്പെടെയുള്ള ജീവനക്കാർ ഓപീസ് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു.

കാര്യങ്ങൾ ചോദിച്ചറിഞ്ഞ ട്രാൻസ്‌പോർട്ട കമ്മീഷണർ എം വി ഐ അൻവറിനോടു സൂക്ഷിക്കണമെന്നും അവർ ഭീക്ഷണിയുടെ രൂപത്തിലാണ് തന്നെ വിളിച്ചു സംസാരിച്ചതെന്നും അറിയിച്ചു.ഇതിനിടയിൽ പാറശാലയിലെ ചില പ്രമുഖരും ഡ്രൈവിങ് സ്‌ക്കൂളിലെ ചില അദ്ധ്യാപകരും അൻവറിനെ ബന്ധപ്പെട്ടു. പിഴ ചുമത്തിയത് ഡിവൈ എഫ് ഐ യുടെ വലിയ നേതാവിനാണന്നും സിപിഐ എം പാറാശാള ഏര്യാ കമ്മിറ്റി അംഗമാണന്നും മാപ്പു പറഞ്ഞാൽ പ3ശ്‌നം തീർക്കാമെന്നും അറിയിച്ചു. എന്നാൽ താൻ ചെയ്തത് ഡ്യൂട്ടി ആണെന്നും ശരി ചെയ്തതിന് എന്തു ശിക്ഷയും ഏറ്റു വാങ്ങാൻ തയ്യാറാണന്ന് എം വി ഐ അൻവർ അറിയിച്ചതോടെ മദ്ധ്യസ്ഥർ പിൻവാങ്ങി.

അതേ സമയംതന്നെ ഫോൺ വിളിച്ചത് സംബന്ധിച്ച് പരാതിയില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും ട്രാൻസ് പോർട്ട് കമ്മീഷണർ അനന്തകൃഷ്ണൻ പ്രതികരിച്ചു. ഡ്യൂട്ടിക്കിടെ ഭീക്ഷണി മുഴക്കിയ ജനപ്രതിനിധിക്കെതിരെ നടപടി ആവിശ്യ പ്പെട്ട് എം വി ഐ അൻവർ ട്രാൻസ്‌പോർട്ട കമ്മീഷണർക്കും പാറശാല സി ഐ ക്കും ശനിയാഴ്ച പരാതി നൽകി. പരാതിയിൽ പറയുന്നത് ഇങ്ങനെ കഴിഞ്ഞ 16 ന് ഉച്ചക്ക് 2,50ന് പാറശാലക്ക് സമീപം മുണ്ടപ്‌ളാവിളയിൽ വാഹന് പലിശോധന നടത്തവെ ഹെൽമെറ്റില്ലാതെ സ്‌ക്കൂട്ടറിൽ എത്തിയ അംഗത്തെ കൈകാണിച്ചു നിർത്തി.

ഉദ്യോഗസ്ഥരുടെ അടുക്കെലെത്തി ജില്ലാ പഞ്ചായത്ത് അംഗമാണന്നും പോകാൻ തിടുക്കമുണ്ടെന്നും അറിയിച്ചു ഹെൽമെറ്രില്ലാതെ യാത്ര ചെയ്തതിന് പിഴ നൽകണമെന്ന് കർശനമായി പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ആളിൽ നിന്നും നൂറ് രൂപ വാങ്ങി നൽകിയശേഷം നിന്നെ ഒരു പാഠം പഠിപ്പിക്കുമെന്നും പാർട്ടിക്കാരെ കൊണ്ടു കൊല്ലുമെന്നും ഭീക്ഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP