1 usd = 64.89 inr 1 gbp = 90.66 inr 1 eur = 79.79 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.65 inr

Feb / 2018
25
Sunday

മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല, അതൊന്നും ആർക്കും വിഷയം അല്ല; മിഡിൽക്ലാസ് പെൺകുട്ടികൾ തട്ടമിടാതിരുന്നാൽ അവരെ 'വിറകു കൊള്ളി'യാക്കും; സംഘികളേക്കാൾ കൂടുതൽ പേടിക്കേണ്ടത് സുഡാപ്പികളെ തന്നെ; ഹാദിയയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കാപട്യം തുറന്നുകാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐക്കാരി ഷഹിൻ ജോജോ പറയുന്നു

December 07, 2017 | 01:25 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളം സൈബർ ലോകത്തെ ഇന്നത്തെ ശ്രദ്ധേയ വ്യക്തിത്വം ഷഹൻ ജോജോ എന്ന ആലുവാക്കാരിയായ ഡിവൈഎഫ്‌ഐ നേതാവാണ്. സൈബർ ലോകത്തെ സുഡാപ്പികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിക്കൊണ്ട് ഫേസ്‌ബുക്കിൽ ഷഹിൻ കുറിച്ച പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പണ്ട് പണ്ടൊരിക്കൽ നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത് യുദ്ധം പ്രഖ്യാപിച്ചെത്തിയ കൊച്ചാപ്പാ, മൂത്താപ്പമാരുടെയൊക്കെ ഇപ്പോഴത്തെ മുറവിളിയെ കുറിച്ചായിരുന്നു ഷഹിൻ ജോജോയെന്ന ഡിവൈഎഫ്ഐ നേതാവ് ഫേസ്‌ബുക്കിൽ എഴുതിയത്. എന്തൊക്കെ സംഭവിച്ചാലും ശരി...നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഹാലിളകിയിരുന്ന ബന്ധുക്കൾ ഇപ്പോൾ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയിലാണ്... എന്നായിരുന്നു ഷഹിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കാതൽ.

ഷഹിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എന്തായാലും നിമിഷനേരം കൊണ്ടാണ് വൈറലായത്. ആലുവയിലെ ഡിവൈഎഫ്‌ഐയുടെ നേതാവ് കൂടിയാണ് ഷഹിൻ. അതുകൊണ്ട് തന്നെ പുരോഗമന ആശയങ്ങൾക്കൊപ്പമാണ് ഷഹിൻ. മതകാര്യങ്ങളിൽ വലിയ താൽപ്പര്യമൊന്നും അവർക്കില്ല. സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി നിലപാട് സ്വീകരിക്കുന്ന അവർ ഫേസ്‌ബുക്കിൽ ഇത്തരമൊരു പോസ്‌റ്റെഴുതാൻ ഇടയാക്കിയ സാഹചര്യവും വ്യക്തമാക്കി. കേരളത്തിൽ സംഘപരിവാറുകാരേക്കാൾ അപകടകാരികൾ സുഡാപ്പികളാണെന്ന നിരീക്ഷണമാണ് ഷഹിൻ പങ്കുവെച്ചത്. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷഹിൻ തന്റെ നിലപാട് വ്യക്തമാക്കിയാത്.

കേരളത്തിൽ ഫ്‌ളാഷ് മോബും തട്ടവുമൊക്കെ ഒരു പ്രശ്‌നമായി മാറുന്നത് സാധാരണക്കാരായ പെൺകുട്ടികളുടെ കാര്യം വരുമ്പോൾ മാത്രമാണെന്നാണ് ഷെഹിൻ വ്യക്തമാക്കുന്നത്. സമൂഹത്തിലെ ഉന്നതരായവരെ ഈ പ്രശ്‌നമൊന്നും ബാധിക്കാറില്ലെന്ന കാര്യം അവർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല. അതൊന്നും ആർക്കും വിഷയം അല്ല. എന്നാൽ ഒരു സാധാരണ പെൺകുട്ടി തട്ടം ഇടാതെ നടന്നു നോക്കട്ടെ എന്നാണ് ഷെഹിൻ പറയുന്നത്. എന്തേ തട്ടമിടാത്തത് എന്ന ചോദ്യവും വിറകു കൊള്ളി പരാമർശവുമായൊന്നും എന്റെ അടുത്ത് ആരും വരാറില്ല. കാരണം പാർട്ടിയുടെ സംരക്ഷണത്തിൽ ജീവിക്കുന്ന ഒരാളാണ് താനെന്നും ഷാഹിൻ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തമായി വിശദീകരിക്കുകയും ചെയ്തു അദ്ദേഹം. സംഘിയെ അല്ല സുഡാപ്പികളെയാണ് നമ്മൾ കൂടുതൽ പേടിക്കേണ്ടത് എന്ന് വ്യക്തമായി പറയുകയാണ് ഷഹിൻ. മറ്റൊരു മതവിഭാഗത്തിൽപ്പെട്ട വ്യക്തിയെ ഇഷ്ടപ്പെട്ടിട്ടും മതത്തിന്റെ വിലക്കിനേയും മാതാപിതാക്കളുടെ എതിർപ്പിനേയും തുടർന്ന് ആ ഇഷ്ടം മറക്കേണ്ടി വന്ന മുസ്ലിം പെൺകുട്ടികളെ എനിക്കറിയാം. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആളുകളെല്ലാം സ്വന്തം വീട്ടിൽ ഈ പ്രശ്നം വന്നു കഴിയുമ്പോൾ എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു എന്ന് ഷഹിൻ പറയുന്നത്.

അന്യ മതസ്ഥനെ വിവാഹം കഴിച്ചതിന് നിങ്ങളെയാരും പൂട്ടിയിട്ടിട്ടില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. നിങ്ങളെ വീട്ടിൽ കയറ്റുന്നില്ല എന്നത് പോലെയല്ല ഹാദിയയെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് അവരുന്നയിക്കുന്ന വാദം. ഈ മതത്തിൽ നിന്നും അവരെന്നെ നടതള്ളിയിരിക്കുകയാണ്. എന്നാൽ ആ നട തള്ളലിൽ ഞാൻ എത്ര സന്തുഷ്ടയാണെന്ന് പറയാൻ വയ്യ. നട തള്ളിയില്ലായിരുന്നു എങ്കിൽ എന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നതെന്നും ഷഫിൻ ഫേസ്‌ബുക്ക് പോസ്റ്റിനെ കുറിച്ച് വ്യക്തത വരുത്തിക്കൊണ്ട് പറഞ്ഞു.

തന്നെയും ഹാദിയയേയും ഒരിക്കലും കൂട്ടി കുഴയ്ക്കരുതെന്നും ഷഹിൻ അഭിമുഖത്തിൽ വ്യക്തമാക്കി. എന്റെ സീനിയർ ആയ ഒരു വ്യക്തിയെ, കൂറേ നാൾ കണ്ട് ഇഷ്ടപ്പെട്ട് ഞങ്ങൾ തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. മാമോദിസ കഴിഞ്ഞ് പള്ളിയിൽ പോവാത്ത ഒരു വ്യക്തിയായിരുന്നു അത്. അങ്ങിനെ ഒരാളെ വിവാഹം കഴിക്കാൻ വേണ്ടി ഞാൻ വീട് ഉപേക്ഷിച്ചു,മതവും. അല്ലാതെ മറ്റൊരു മതം സ്വീകരിക്കാൻ വേണ്ടി പെട്ടെന്ന് പോയി ഒരാളെ വിവാഹം കഴിക്കുകയല്ല ഞാൻ ചെയ്തത്. ഹാദിയ മതത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്തതാണ്. ഞാൻ എന്റെ ആൾക്ക് വേണ്ടി എന്റെ മതം ഉപേക്ഷിച്ചതാണ്. ഹാദിയയ്ക്ക് അവളുടെ മതമായിരുന്നു വലുത്. ഷെഫിൻ ജഹാൻ എന്ന വ്യക്തി ആ മതത്തിലേക്ക് മാറുന്നതിന് അവൾക്കൊരു ഉപകരണം ആയിരുന്നു.- ഷഹിൻ വ്യക്തമാക്കി.

ഫൽഷ് മോബിനായി ഇറങ്ങിയ പെൺകുട്ടികൾക്ക് നേരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞവർക്കെതിരേയുമുള്ള നിലപാട് ഷെഫിൻ പറയുന്നു. ഫ്ലാഷ് മോബിൽ എന്താണ് ഇത്ര പ്രശ്നം? പെൺകുട്ടികൾക്ക് പിന്തുണയുമായി എത്തിയ ആർജെ മാപ്പ് പറഞ്ഞ് പിൻവാങ്ങിയത് കണ്ടു. എന്നാൽ നമ്മൾ ഇതുപോലെ പിൻവാങ്ങിയാൽ, പ്രതികരിക്കാൻ തയ്യാറാകാതിരുന്നാൽ ഇതിനൊക്കെ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും. മിഡിൽ ക്ലാസ് ആയിട്ടുള്ള പെൺകുട്ടികൾക്കാണ് ഇത്തരം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്. സാമ്പത്തികമായി വലിയ നിലയിൽ അല്ലാത്ത കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് മതത്തിന്റെ പേര് പറഞ്ഞ് അവർ തളച്ചിടുന്നത്. മതത്തിന്റെ പേരിലുള്ള ദ്രോഹങ്ങൾ മുഴേവൻ സാധാരണക്കാരുടെ മക്കളോടാണ്. സാധാരണ കുടുംബത്തിൽ പിറന്നിട്ടാണ് അവളുടെ അഹങ്കാരം എന്നാണ് അധിക്ഷേപിക്കുന്നവർ പറയുന്നത്.

ഒരു നിലവാരവുമില്ലാത്ത, അമ്പേ പരാജയമായ പ്രതികരണങ്ങളാണ് മുസ്ലിം നിയമങ്ങൾ പടച്ചു വരുന്ന ഇവർ നടത്തുന്നതെന്നും ഷഹിൻ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സന്തോഷം നൽകുന്ന കാര്യം ഇവരെ എതിർക്കുന്നവർ ഏറെയും മുസ്ലിം വിഭാഗക്കാരാണ്. ഹിന്ദുവാണ് ഇവർക്കെതിരെ പ്രതികരിക്കുന്നത് എങ്കിൽ ഉടനെ ജാതി പറഞ്ഞ് ഹിന്ദുവിന്റെ നാവടപ്പിക്കും. എന്നാൽ മുസ്ലിം പേരുള്ള വ്യക്തിയിൽ നിന്നുതന്നെ വമർശനം ഉയരുമ്പോൾ അതവരെ പ്രതിരോധത്തിലാഴ്‌ത്തുമെന്നും ഷഹിൻ പറയുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തി മെഹന്ദി ചടങ്ങിലും സജീവമായി; വിവാഹ സൽക്കാരം കഴിഞ്ഞ് ബന്ധുക്കളിൽ പലരും മടങ്ങിയപ്പോഴും ശ്രീദേവിയും കുടുംബവും അവിടെ തന്നെ നിന്നു; കുഴഞ്ഞ് വീണ നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു: അന്ധേരിയിലെ വീടിനു മുന്നിലേക്ക് ജനം ഒഴുകി എത്തുന്നു: എംബാം ചെയ്ത മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് മുംബൈയിലേക്ക് കൊണ്ടു വരും; കണ്ണീർ വാർത്ത് ഇന്ത്യൻ സിനിമാ ലോകം
ദുബായിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ പൊലിഞ്ഞത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായിക; ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് നടൻ മോഹിത് മാർവയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയ വേളയിൽ; ഹൃദയാഘാതം ഉണ്ടായത് വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേ രാത്രി 11.30തോടെ; മരണസമയത്ത് സമീപത്തുണ്ടായിരുന്നത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും
ബോളിവുഡിലെ താരറാണിയായി തിളങ്ങി നിൽക്കവേ മിഥുൻ ചക്രവർത്തിയുമായി കടുത്ത പ്രണയം; രഹസ്യമായി വിവാഹം കഴിച്ചെന്ന് പോലും ഗോസിപ്പുകൾ; പ്രണയത്തകർച്ചയിൽ താങ്ങായ നിർമ്മാതാവ് ബോണി കപൂറുമായുള്ള വിവാഹവും വിവാദങ്ങൾ നിറച്ചു; ബോണി ശ്രീദേവിയെ വിവാഹം ചെയ്തത് ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടുന്നതിന് മുമ്പ് അതീവ രഹസ്യമായി
ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന്റെ അപ്രതീക്ഷിത മരണം എമിറേറ്റ്‌സ് ഹോട്ടൽ ബാത്ത്‌റൂമിൽ കുഴഞ്ഞ് വീണ്; ദുബായ് റാഷിദ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; ശ്രീദേവിയുടെ മരണകാരണം ബാത്ത്‌റൂമിലെ വീഴ്ചയോ ഹൃദയാഘാതമോ എന്ന കാര്യത്തിൽ അവ്യക്തത; എല്ലാറ്റിനും ഉത്തരം പറയുക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ബർദുബായ് പൊലീസ് കേസെടുത്തു; ഭൗതികശരീരം മുംബൈയിൽ എത്തിക്കുക സ്വകാര്യ വിമാനത്തിൽ
തമിഴ്‌നാട്ടിലെ ശിവകാശിക്കാരി ശ്രീഅമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി ഇന്ത്യൻ സിനിമ കീഴടക്കിയത് വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കി; കമൽഹാസൻ ജോഡിയായപ്പോൾ തെന്നിന്ത്യയിൽ പിറന്നത് നിരവധി സൂപ്പർഹിറ്റുകൾ ഹിറ്റുകൾ; നായികയായി അവസരം നൽകിയ മലയാള സിനിമയോട് എ്ന്നും പ്രേമം; ഹിമ്മത്വാലയിലെ അഭിനയത്തോടെ ബോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാറായി
പാർട്ടിയിലെ വിഭാഗീയതയെപ്പറ്റി ഇനി ഒരക്ഷരം പറയരുത്! സമ്മേളന വേദിയിൽ നിന്ന് ലൈവ് ചർച്ചയ്ക്കിടെ സിപിഎമ്മിലെ വിഭാഗീയത കടന്നുവന്നതോടെ ചാനൽ ലേഖകന്റെ കുത്തിന് പിടിച്ച് സഖാക്കൾ; ഒന്നുമറിയാത്ത മട്ടിൽ ലൈവ് കട്ട് ചെയ്ത് റിപ്പോർട്ടർ ചാനലും; ലേഖികയ്‌ക്കെതിരെ അപകീർത്തി പ്രകടനം നടന്നതിന് പിന്നാലെ തൃശൂരിലും അസഹിഷ്ണുത പരിധിവിട്ടത് ഇങ്ങനെ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
90 കളിൽ എതിരാളികളെ വക വരുത്തിയത് 'കാൽ വെട്ടു സംഘം'; കുടൽമാല പുറത്താക്കി മണ്ണ് വാരി ഇട്ടും മുഖം വെട്ടിക്കീറിയും കൊലകൾ; ദേഹമാസകലം പഴുത്തുള്ള ക്രൂര മരണം ഒഴിവാക്കൻ എസ് കത്തിയെത്തി; ഷുഹൈബിനെ കൊന്നത് അക്രമ രാഷ്ട്രീയം തലക്കു പിടിച്ച് അഴിഞ്ഞാടുന്ന ചാവേറുകൾ; കാൽവെട്ടി വൈകല്യം വരുത്താനുള്ള തീരുമാനം അട്ടിമറിച്ചത് സിഐടിയുക്കാരനും; മട്ടന്നൂരിലെ കൊലയിൽ ജില്ലാ നേതൃത്വം ഒന്നും അറിഞ്ഞില്ലെന്ന് ജയരാജൻ; സിബിഐയെ എത്തിക്കാനുറച്ച് സുധാകരനും
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?