Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടിയൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ പ്രവർത്തകർ സഹായവുമായി എത്തിയത് പ്രത്യേക ടാഗും യൂണിഫോമും ധരിച്ച്; ദുരിതാശ്വാസ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന ചിഹ്നം വേണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ; വാക്കേറ്റം അവസാനിച്ചത് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘട്ടനത്തിൽ; മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ; കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടയിലും നാണംകെട്ട രാഷ്ട്രീയം കളിച്ച് പാർട്ടികൾ

കൊട്ടിയൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ പ്രവർത്തകർ സഹായവുമായി എത്തിയത് പ്രത്യേക ടാഗും യൂണിഫോമും ധരിച്ച്; ദുരിതാശ്വാസ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന ചിഹ്നം വേണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ; വാക്കേറ്റം അവസാനിച്ചത് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘട്ടനത്തിൽ; മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ; കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടയിലും നാണംകെട്ട രാഷ്ട്രീയം കളിച്ച് പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയൂർ: പ്രളയക്കെടുതിയിൽ കേരളത്തിന് ഏറ്റവും അധികം സഹായകമായത് ജനങ്ങളുടെ ഒരുമ ആയിരുന്നു. ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ കൈ മെയ് മറന്നാണ് എല്ലാവരും എത്തിയത്. ഇവിടെ നിന്നും ശുഭകരമായ വാർത്തകളായിരുന്നു പുറത്തുവന്നു കൊണ്ടിരുന്നത്. കേരളത്തിന്റെ ഈ ഒരുമ കൈവിട്ടു പോകാതെ നോക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പറഞ്ഞത്. എന്നാൽ, കടുത്ത ദുരിതമേഖലയിലും നാണം കെട്ട രാഷ്ട്രീയം കളിക്കുകയാണ് ചില രാഷ്ട്രീയക്കാർ. ഉരുൾപൊട്ടലിൽ ദുരിതത്തിലായ കൊട്ടിയൂരിലെ ജനങ്ങൾക്കായി ദുരിതാശ്വാസ ക്യാമ്പ് തുറന്നപ്പോൾ അവിടെയും സങ്കുചിത രാഷ്ട്രീയക്കാർ നുഴഞ്ഞു കയറിയത് ഈ ദുരന്തമുഖത്തെ നാണം കെട്ട കാഴ്‌ച്ചയായി.

കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കക്കെടുത്തിയെ കൈകോർത്തുപിടിച്ച് നേരിടാൻ ശ്രമിക്കുമ്പോൾ കേൾക്കാൻ ആഗ്രഹിക്കാത്ത വിധത്തിലുള്ള വാർത്തകളാണ് കൊട്ടിയൂരിൽ നിന്നും പുറത്തുവന്നത്. ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റതാണ് സംഭവം. കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റത്.

സംഭവത്തിൽ 20 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എഴുമുതൽ എട്ടു വരെയാണ് ക്യാമ്പിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വൈകിട്ടുമുതൽ 40 പേരോളം വരുന്ന എസ്ഡിപിഐ പ്രവർത്തകർ ക്യാമ്പിൽ സന്ദർശനം നടത്തുന്നുണ്ടായിരുന്നു. ഇവർ പ്രത്യേക ടാഗും യൂണിഫോമും ധരിച്ചാണ് എത്തിയത്.ദുരിതാശ്വാസ പ്രവർത്തനത്തിന് മതമോ ജാതിയോ, രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന തരത്തിലുള്ള രീതിയിലുള്ള അടയാളങ്ങളുമായി രക്ഷാപ്രവർത്തനം നടത്തരുതെന്നും ടാഗ് ഊരി മാറ്റണമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്നുണ്ടായ സംഘർഷത്തിലാണ് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹികളായ മൂന്നുപേർക്ക് പരിക്കേറ്റത്. ഇവരെ തലശ്ശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ക്യാമ്പ് ഓഫീസറെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസു കാരനേയും ഡിവൈഎഫ്‌ഐ പ്രവർത്തകരെയും എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് ഡിവൈഎഫ്‌ഐക്കാർ പറയുന്നത്.

മർദനത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ കൊട്ടിയൂർ വെസ്റ്റ് മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജോയൽ ജോബ്, മേഖലാ വൈസ് പ്രസിഡന്റ് വൈശാഖ്, മേഖലാ കമ്മിറ്റിയംഗം അരുൺ എൻ ആർ, ടൗൺ യൂണിറ്റ് പ്രസിഡന്റ് അനൂപ് എൻ ആർ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്, ഹരി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ പത്തോളം എസ്ഡിപിഐ പ്രവർത്തകർ എസ്ഡിപിഐയുടെ യൂണിഫോമുമണിഞ്ഞ് ക്യാമ്പിലെത്തിയിരുന്നു. ഒരു സംഘടനയുടെയും യൂണിഫോമണിഞ്ഞ് ക്യാമ്പിൽ പ്രവേശിക്കരുതെന്ന് പൊതുവേ തീരുമാനമെടുത്തതിനാൽ എസ്ഡിപിഐ പ്രവർത്തകരെ ക്യാമ്പിൽ കയറ്റിയില്ല.

ഇതിന്റെ രോഷം തീർക്കാനാണ് സന്ധ്യയോടെ നാൽപതോളം പേർ ക്യാമ്പിലെത്തി അതിക്രമം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ അക്രമികൾ കൊട്ടിയൂർ ജുമാ മസ്ജിദിലേക്ക് ഓടികയറിയെന്നും വിവരമുണ്ട്. പള്ളിയുടെ മുറ്റത്തുനിന്ന് അക്രമികൾ പൊലീസിനും പുറത്തുണ്ടായിരുന്ന നാട്ടുകാർക്കുമെതിരെയും കല്ലെറിഞ്ഞവെന്നുമാണ് ആക്ഷേപം. സംഭവമറിഞ്ഞ് കൂടുതൽ പൊലീസെത്തി എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പേരാവൂർ സിഐയുടെയും കേളകം എസ്ഐയുടെയും നേതൃത്വത്തിലെത്തിയ പൊലീസാണ് സംഘർഷം അതിരുവിട്ടുപോകാതെ അവസാനിപ്പിച്ചത്. എന്തായാലും കേരളം ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഘട്ടത്തിലും ഇത്തരമൊരു സംഭവം ഉണ്ടായത് സമൂഹത്തെ ആകെ ലജ്ജിപ്പിക്കുന്നതായി മാറിയിട്ടുണട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP