Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫസൽ കൊല്ലപ്പെട്ടത് പത്തരക്കൊല്ലം മുമ്പ്; ഘാതകരെ തേടി അന്വേഷണം തുടങ്ങിയത് 12 വർഷം മുൻപെന്ന് സദാനന്ദനും; പൊലീസ് അസോസിയേഷൻ യോഗത്തിലെ ഡിവൈഎസ്‌പിയുടെ ആവേശം പ്രസംഗം വിനയാകുമെന്ന് ഭയന്ന് സി.പി.എം; പൊലീസ് ഉദ്യോഗസ്ഥനെ പ്രതിചേർക്കാൻ തെളിവു തേടി സിബിഐ

ഫസൽ കൊല്ലപ്പെട്ടത് പത്തരക്കൊല്ലം മുമ്പ്; ഘാതകരെ തേടി അന്വേഷണം തുടങ്ങിയത് 12 വർഷം മുൻപെന്ന് സദാനന്ദനും; പൊലീസ് അസോസിയേഷൻ യോഗത്തിലെ ഡിവൈഎസ്‌പിയുടെ ആവേശം പ്രസംഗം വിനയാകുമെന്ന് ഭയന്ന് സി.പി.എം; പൊലീസ് ഉദ്യോഗസ്ഥനെ പ്രതിചേർക്കാൻ തെളിവു തേടി സിബിഐ

രഞ്ജിത് ബാബു

കണ്ണൂർ: പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ ആവേശപ്രസംഗം നടത്തി കണ്ണൂർ ഡിവൈഎസ്‌പി പിപി സദാനന്ദൻ വിവാദത്തിലായി. ഫസൽ കൊലക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയെ പരാമാർശിച്ചായിരുന്നു സദാനന്ദന്റെ പ്രസംഗം. എൻ.ഡി.എഫ്. പ്രവർത്തകനായിരുന്നു തലശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി നിരന്തരമായ ഗവേഷണവും അന്വേഷണവും നടത്തിയതിന്റെ ഫലമായാണ് മാഹി ചെമ്പ്രയിലെ സുബീഷിൽ എത്തിയതെന്നായിരുന്നു സദാനന്ദന്റെ പ്രസംഗം.

പൊലീസ് കണ്ടെത്തൽ ആർക്കും നിഷേധിക്കാനാവില്ല. തൂക്കു കയർ തന്നെ ലഭിക്കാവുന്ന ശാസ്ത്രീയ തെളിവുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും സദാനന്ദൻ പറഞ്ഞു. നീതി തേടുന്ന മനുഷ്യർക്ക് മുന്നിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന സംശയം ഉളവാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സത്യം എത്ര മൂടി വച്ചാലും പുറത്ത് വരും. സിപിഐ.എം. പ്രവർത്തകൻ പടുവിലായിയിലെ കെ.മോഹനനെ വധിച്ച കേസിൽ പിടിയിലായ സുബീഷ് പിന്നീട് പൊലീസിന് നൽകിയ മൊഴി നിഷേധിക്കുകയും പൊലീസ് മർദ്ദിച്ച് പറയിച്ചതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ നൽകിയ തെളിവുകൾ സിബിഐ. കോടതിയിൽ സമർപ്പിച്ചെങ്കിലും അവ കോടിത തള്ളിക്കളയുകയായിരുന്നു.

സുബീഷിനെ മർദ്ദിച്ച് മൊഴി രേഖപ്പെടുത്തിയതാണെന്നും ഡി.വൈ. എസ്‌പി.മാരായ പി.പി. സദാനന്ദനും പ്രിൻസ് എബ്രഹാമിനുമെതിരെ ഭീഷണി സ്വരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന് ബിജെപി. നേതാവ് കെ.സുരേന്ദ്രനെതിരെയും അന്ന് കേസെടുത്തിരുന്നു. ഈ പശ്ച്ചാത്തലത്തിലാണ് സദാനന്ദൻ സുബീഷിന്റെ മൊഴി സംബന്ധിച്ച് സമ്മേളനത്തിൽ ആവേശപൂർവം പരാമർശിച്ചത്.

അതേസമയം 2006 ഒക്ടോബർ 22 ന് പുലർച്ചേയാണ് ഫസൽ കൊല ചെയ്യപ്പെട്ടത്. അക്കാലത്ത് സദാനന്ദന് ഈ കേസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മാത്രമല്ല പന്ത്രണ്ട് വർഷം ഗവേഷണവും അന്വേഷണവും നടത്തിയെന്ന് പറയുമ്പോൾ ഫസൽ കൊല്ലപ്പെട്ടിട്ട് പതിനൊന്ന് വർഷം തികഞ്ഞിട്ടില്ല. അക്കാലത്ത് കണ്ണൂർ സിഐ യായിരുന്ന സദാനന്ദൻ പിന്നീട് കാസർകോട്ടേയ്ക്ക് സ്ഥലം മാറിപ്പോയി. പിന്നാട് 2010 മെയ് മാസമാണ് കണ്ണൂർ ഡി.വൈ. എസ്‌പി.യായി ചുമതലയേറ്റത്. സദാനന്ദൻ പ്രസംഗിച്ച കാര്യത്തിലെ വൈരുദ്ധ്യം ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്ത മന്ത്രിയായിരിക്കുമ്പോഴാണ് ഫസൽ കൊല ചെയ്യപ്പെട്ടത്. അക്കാലത്ത് കേസ് അന്വേഷിച്ചത് സിഐയായിരുന്ന രാധാകൃഷ്ണനായിരുന്നു. അദ്ദേഹമാണ് ഫസൽ വധക്കേസിലെ പ്രതികളെ കണ്ടെത്തിയത്. അതുകൊണ്ടു തന്നെ പന്ത്രണ്ട് വർഷമായി ഈ കേസിൽ ഗവേഷണവും അന്വേഷണവും നടത്തിയെന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് പകൽപോലെ വ്യക്തം. ഫസൽ വധക്കേസിൽ പൊലീസ് നടപടിയെ ന്യായീകരിച്ചും സിബിഐ. ദുരഭിമാനം വെടിഞ്ഞ് പ്രവർത്തിക്കണമെന്നും ഇ.പി. ജയരാജനും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സദാനന്ദന്റെ പ്രസംഗം വിവാദമായത്.

അതേസമയം കൊലക്കേസിൽ ഉൾപ്പെട്ട സി.പി.എം നേതാക്കളെ രക്ഷിച്ച് ഉത്തരവാദിത്തം ആർഎസ്എസ് നേതാക്കളുടെ തലയിൽകെട്ടിവയ്ക്കാനാണ് സുബീഷിനെ മർദ്ദിച്ച് മൊഴിമാറ്റിയതെന്ന ആരോപണം ബിജെപിയും ശക്തമാക്കിയിട്ടുണ്ട്. ഇതിന് തെളിവാണ് സദനന്ദന്റെ പ്രസംഗമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഡിവൈഎസ്‌പിയുടെ അസാധാരണമായ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് പഴുതുണ്ടോയെന്ന് പരിശോധന നടത്താൻ സിബിഐയും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ഡിവൈഎസ്‌പിയുടെ വിവാദപ്രസംഗത്തിൽ സി.പി.എം നേതാക്കളും അസ്വസ്ഥരാണ്. ജയരാജൻ നടത്തിയ പ്രസംഗത്തിന് പിന്നാലെ സദാനന്ദൻ ഫസൽ കൊലക്കേസ് പരാമർശിച്ചത് തങ്ങൾക്ക് വിനയാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP