Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇപിയെ കാണാനില്ല; ജയരാജൻ എവിടെയാണെന്ന് ആർക്കുമറിയില്ല; ഫോണിലും കിട്ടുന്നില്ല; പാടിയും പായസംകുടിച്ചും നിറഞ്ഞുനിന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ; മക്കളെ വെറുതെവിടണമെന്ന് രക്ഷിതാക്കളോട് ഉപദേശിച്ച് പി.കെ ശ്രീമതിയും; കണ്ണൂർ കലോൽസവത്തിലെ രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ

ഇപിയെ കാണാനില്ല; ജയരാജൻ എവിടെയാണെന്ന് ആർക്കുമറിയില്ല; ഫോണിലും കിട്ടുന്നില്ല; പാടിയും പായസംകുടിച്ചും നിറഞ്ഞുനിന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ; മക്കളെ വെറുതെവിടണമെന്ന് രക്ഷിതാക്കളോട് ഉപദേശിച്ച് പി.കെ ശ്രീമതിയും; കണ്ണൂർ കലോൽസവത്തിലെ രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ

കെ.വി നിരഞ്ജൻ

കണ്ണൂർ: മുൻ മന്ത്രിയും സിപിഐ(എം) കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി ജയരാജനും പാർട്ടിയുമായുള്ള പിണക്കം ഇനിയും മാറിയില്ല. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോവുകയും ഇപ്പോൾ വിജിലൻസ് അന്വേഷണവും കൂടിയായതോടെ ഇ.പി പാർട്ടിയിൽനിന്ന് അകന്നിരിക്കയാണ്.

പാർട്ടിയുടെ ശക്തി കേന്ദ്രവും മുഖ്യമന്ത്രിയുടെ തട്ടകവുമായ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലാമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഇ.പി. ജയരാജൻ എംഎ‍ൽഎയുടെ അസാന്നിധ്യം ശ്രദ്ധേയമായി. പിണറായി മന്ത്രിസഭയിൽ പാർട്ടിയുടെ രണ്ടാമനായിരുന്ന ഇ.പി.ജയരാജൻ വിവാദങ്ങളെ തുടർന്ന് പുറത്തായതിന് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന മേളയിൽ ഇതുവരെയും രംഗത്ത് വന്നിട്ടില്ല. സിപിഎമ്മിന്റെ എംഎ‍ൽഎമാരിൽ ഇ.പി.ജയരാജൻ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. ഇ.പി. എവിടെയാണെന്ന് പാർട്ടിയിൽ ആർക്കും അറിയില്ല. ജയരാജനെ ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല.

നേരത്തെ ഈ മേള എറണാകുളത്ത് നടത്താൻ ആലോചനയുണ്ടായിരുന്നു.എന്നാൽ ഇ.പി.മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമായയാണ് മുഖ്യമന്ത്രിയുടെ നാട്ടിലേക്ക് കൊണ്ടുവന്നത്. മേളയിൽ സമഗ്രമായ പരിഷ്‌കരണത്തിന് കണ്ണൂരിൽ തുടക്കമിടുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഒരു പക്ഷെ അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സമ്പൂർണ ചുമതലയിലാകുമായിരുന്നു, മേളയുടെ എല്ലാപ്രവർത്തനങ്ങളും. ജില്ലയിലെ എല്ലാ എംപിമാരും കെ.എം ഷാജി, കെ.സി ജോസഫ് എന്നിവൾ ഒഴികെയുള്ള എംഎ‍ൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേസമയം ബന്ധുനിയമന വിവാദത്തിൽ ഇ.പി.ജയരാജനോടൊപ്പം പെട്ടുപോയ പി.കെ ശ്രീമതി ടീച്ചർ മേളയിൽ സജീവമായിരുന്നു.സിപിഎമ്മിന്റെ എംഎ‍ൽഎമാരായ ജയിംസ് മാത്യു സ്വീകരണകമിറ്റി ചെയർമാനും ടി.വി രാജേഷ് എംഎ‍ൽഎ ഭക്ഷണ കമ്മിറ്റിയുടെയും സി.കൃഷ്ണൻ ട്രോഫി കമ്മിറ്റിയുടെയും എൻ.എൻ ഷംസീർ സാംസ്‌കാരിക പരിപാടികളുടെയും ചെയർമാന്മാരാണ്. യു.ഡി.എഫ് എംഎ‍ൽഎമാരായ സണ്ണിജോസഫ് പ്രോഗ്രാം കമ്മിറ്റിയുടെയും കെ.എം ഷാജി സ്റ്റേജ് ആൻഡ് പന്തലിന്റെയും ചെയർമാന്മാരാണ്.

അുതസമയം ബന്ധുനിയമന വിവാദത്തിൽ ജയരാജനെ കുടക്കിയ പി.കെ ശ്രീമതി എംപി മേളയിൽ സജീവമാണ്. ഇന്നലെ വിവധ മാദ്ധ്യമപ്രവർത്തകരുടെ സ്റ്റാളുകൾ സന്ദർശിച്ചും മേളമുഴുവൻ ഓടി നടന്നും അവർ ഓളമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കെ.എസ് ചിത്രക്കൊപ്പം മാതൃഭൂമി ചാനലിന്റെ ചർച്ചയിൽ പങ്കെുടുത്ത ശ്രീമതി ടീച്ചർ മക്കളെ വെറുതെ വിടണമെന്നും അമിതമായ മൽസരക്കമ്പം അവരിൽ അടിച്ചേൽപ്പിക്കരുതെന്നും പറഞ്ഞത് ട്രോളന്മ്മാർ ആഘോഷമാക്കുന്നുണ്ട്. സ്വന്തം മകനെ അനധികൃതമായി തിരുകിക്കയറ്റാൻ ശ്രമിച്ച ശ്രീമതിടീച്ചറാണ് ഈ കലോൽസവത്തിന്റെപേരിൽ രക്ഷിതാക്കളെ വിമർശിക്കുന്നതെന്ന് ട്രോളന്മ്മാർ ചോദിക്കുന്നു.

അതേസമയം മേളയുടെ യഥാർഥ താരം സ്ഥലം എംഎ‍ൽഎകൂടിയായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്. പായസം കുടിച്ചും പാട്ടുപാടിയും എല്ലായിടത്തും ഓടിയത്തെിയും മേളയെ അക്ഷരാർഥത്തിൽ അഘോഷമാക്കുയാണ് മന്ത്രി.എവിടെപ്പോയാലും മന്ത്രി കന്നപ്പള്ളിയെ കാണാം.ചാനലുകാർ മൈക്ക് നീട്ടിയാൽ മതി മന്ത്രി പാട്ടും പാടിത്തുടങ്ങും.

പക്ഷേ നേതാക്കൾ ഇങ്ങനെയൊക്കെ സജീവമാണെങ്കിലും ഇ.പിയുടെ അഭാവം പാർട്ടിക്കകത്ത് വലിയ ചർച്ചയായിട്ടുണ്ട്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌നോടുള്ള കടുത്ത അതൃപ്തി ഇപ്പോഴും ഇ.പിക്കുണ്ടെന്നാണ് അദ്ദഹേവുമായി അടുത്തകേന്ദ്രങ്ങൾ പറയുന്നത്.തന്നെ ചിലർ ബോധപൂർവം അപമാനിക്കാൻ ചിലർ ശ്രമിക്കയാണെന്നും, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ തനിക്ക് കിട്ടിയില്‌ളെന്നുമൊക്കെ ഇ.പി ക്ഷുഭിതനായി പാർട്ടി യോഗത്തിൽ തന്നെ പറഞ്ഞിരുന്നു

കഴിഞ്ഞ കുറച്ചുദിവസമായി പൊതുപരിപാടികളിലും പാർട്ടി പരിപാടികളിലും പങ്കടെുക്കാതെയുള്ള ജയരാജന്റെ പ്രതിഷേധം പ്രകടിപ്പിക്കൽ നേതൃത്വത്തിലും പ്രവർത്തകരിലും ചർച്ചയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP