Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനൊരു മനുഷ്യനായതിനാൽ തെറ്റു പറ്റുക സ്വാഭാവികം; തെറ്റ് ചൂണ്ടിക്കാണിച്ചു തന്നാൽ മനസ്സിലാക്കി അത് തിരുത്തുക തന്നെ ചെയ്യും; അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്നും അത്തരക്കാരെ ഉടൻ പുറത്താക്കുമെന്നും ഉറച്ച മറുപടി നൽകി ഇ.പി. ജയരാജൻ; തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ഇപിയെ സ്വീകരിച്ചത് ഹരീഷിന്റെ വിവാദ നോവൽ 'മീശ' നൽകി; എന്തായാലും മീശ ഒന്നുവായിക്കണമെന്ന് കരുതിയിരുന്നതാണെന്നും ഇപി

ഞാനൊരു മനുഷ്യനായതിനാൽ തെറ്റു പറ്റുക സ്വാഭാവികം; തെറ്റ് ചൂണ്ടിക്കാണിച്ചു തന്നാൽ മനസ്സിലാക്കി അത് തിരുത്തുക തന്നെ ചെയ്യും; അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്നും അത്തരക്കാരെ ഉടൻ പുറത്താക്കുമെന്നും ഉറച്ച മറുപടി നൽകി ഇ.പി. ജയരാജൻ; തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ഇപിയെ സ്വീകരിച്ചത് ഹരീഷിന്റെ വിവാദ നോവൽ 'മീശ' നൽകി; എന്തായാലും മീശ ഒന്നുവായിക്കണമെന്ന് കരുതിയിരുന്നതാണെന്നും ഇപി

ആർ പീയൂഷ്

തിരുവനന്തപുരം: സത്യ പ്രതിജ്ഞ ചെയ്ത് മന്ത്രിയായതിന് ശേഷം ഇ.പി ജയരാജൻ ആദ്യമെത്തിയത് തിരുവനന്തപുരം കേസരി പ്രസ്സ് ക്ലബ്ബിലാണ്. മാധ്യമ പ്രവർത്തകരോട് സംവാദം നടത്താനായിട്ടാണ് അദ്ദേഹം എത്തിയത്. പ്രസിഡന്റ് സുരേഷ് വെള്ളി മംഗലവും സെക്രട്ടറി ആർ എസ് കിരൺ ബാബുവും ഹരീഷിന്റെ വിവാദമായ മീശ നോവൽ നൽകി സ്വീകരിച്ചു. കേരളം അനുഭവിക്കുന്ന പ്രളയക്കെടുതിയെക്കുറിച്ചും ജനങ്ങൾക്കായി സർക്കാർ നൽകുന്ന സേവനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പിന്നീട് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ചൊല്ലിയ വാചകങ്ങൾ പ്രവർത്തികമാക്കും എന്നും പറഞ്ഞു.

'ഞാൻ മനുഷ്യനാണ്... ചിലപ്പോൾ എനിക്ക് തെറ്റുകളൊക്കെ സംഭവിച്ചേക്കാം. പരമാവധി തെറ്റുകൾ സംഭവിക്കാതിരിക്കാനാണ് ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തെറ്റു പറ്റാത്തവരായി ആരുമില്ല മനുഷ്യരായിട്ട്. അങ്ങനെ തെറ്റു പറ്റിയാൽ അത് തിരുത്തി പോവുക. ഈ നിലപാടാണ് എല്ലാ ഘട്ടങ്ങളിലും ചെയ്തിട്ടുള്ളത്. അതു കൊണ്ട് തെറ്റുപറ്റാതെയും ശരിയായ നിലപാട് സ്വീകരിച്ചും. കൂടുതൽ ജനോപകാരപ്രദമായ നിലയിൽ പ്രവർത്തനം ആവിഷ്‌ക്കരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എന്തെങ്ക്ിലും വീഴ്ചകളോ പോരായ്മകളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ക്രിയാത്മകമായ വിമർശനങ്ങൾ നിങ്ങളിൽ നിന്നും ഉണ്ടാകുമ്പോൾ സശ്രദ്ധം വീക്ഷിച്ച് വേണ്ട തിരുത്തലുകൾ ചെയ്യും.' അത് തിരുത്തുവാനുള്ള സാവകാശം നിങ്ങൾ തരണമെന്നും ഇ.പി പറഞ്ഞു.

അഴിമതി തടയാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തും. അങ്ങനെ കാണിക്കുന്ന ഒരാളെ പോലും വകുപ്പിൽ വച്ചു പൊറുപ്പിക്കില്ല. അഴിമതി രഹിത ഭരണമാണ് ആഗ്രഹിക്കുന്നത്. അതിനായി മാധ്യമങ്ങളുടെ പൂർണ്ണ പിൻതുണ വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സത്യ പ്രതിജ്ഞയിൽ പങ്കെടുക്കാതിരുന്നതിനെ പറ്റി ചോദിച്ചപ്പോൾ അവർക്ക് എന്നോട് അസ്വാരസ്യങ്ങൾ ഇല്ല എന്നാണറിവ്. എന്താണെന്നറിയില്ല എന്നായിരുന്നു മറുപടി.

ജനങ്ങളുടെ കായിക ക്ഷമത വളർത്താനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു നൽകും. ജീവിത ശൈലി രോഗങ്ങൾ പിടിപെടുന്നത് തടയാനായി ജനങ്ങളോട് കായികമായ കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശിക്കും. കേരളത്തിലെ എല്ലാവരെയും യോഗ പരിശീലിപ്പിക്കാനുള്ള നടപടികളും ചെയ്യും എന്നും ഇപി പറഞ്ഞു. കായികം വ്യാവസായികം പൊതുമേഖല എന്നിവടങ്ങളിലെ ഉയർച്ചയ്ക്ക വേണ്ടുന്ന പ്രവർത്തനങ്ങൾ ഊർജ്ജിത മാക്കുമെന്നും പറഞ്ഞു. മീശ നോവൽ നൽകി സ്വീകരിച്ചതിനെ പറ്റി ഇ.പി ഒടുവിലാണ് പറഞ്ഞത്. എന്തായാലും മീശ ഒന്നു വായിക്കണം എന്നു കരുതി ഇരുന്നതാണ്. കിട്ടിയതിൽ വളരെ സന്തോഷം. ഏറെ നേരം മാധ്യമ പ്രവർത്തകർക്കൊപ്പം ചിലവഴിച്ച മന്ത്രി ഒരിക്കൽ കൂടി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP