Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എതു വഴി പോയാലും ഇടിമിന്നൽ ഇടശേരിമലയെ തകർക്കും; ചെറിയ മിന്നൽ പോലും ഗ്രാമത്തിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു; അജ്ഞാത പ്രതിഭാസത്തിന്റെ കാരണം അന്വേഷിച്ചെത്തിയ ശാസ്ത്രസംഘം പറയുന്നത് മണ്ണിന്റെ പ്രത്യേകതയെന്ന്

എതു വഴി പോയാലും ഇടിമിന്നൽ ഇടശേരിമലയെ തകർക്കും; ചെറിയ മിന്നൽ പോലും ഗ്രാമത്തിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു; അജ്ഞാത പ്രതിഭാസത്തിന്റെ കാരണം അന്വേഷിച്ചെത്തിയ ശാസ്ത്രസംഘം പറയുന്നത് മണ്ണിന്റെ പ്രത്യേകതയെന്ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു ചെറിയ ഇടിമുഴങ്ങിയാൽ, ഒരു മിന്നലിന്റെ ചീള് തെറിച്ചാൽ അന്ന് ആറന്മുളയ്ക്ക് സമീപമുള്ള ഇടശേരിമല ഗ്രാമത്തിന് ഉറക്കമില്ല. കാരണം എത്ര ചെറിയ ഇടിമിന്നൽ ആണെങ്കിൽ പോലും അതിവിടെ ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ഒന്നുകിൽ മനുഷ്യജീവൻ, അല്ലെങ്കിൽ വളർത്തു മൃഗങ്ങളുടെ, അതുമല്ലെങ്കിൽ കാർഷിക വിളകളുടെ.

വർഷങ്ങളായി തുടരുന്ന ഈ അജ്ഞാത പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽനിന്നുള്ള ശാസ്ത്രജ്ഞർ എത്തി. ആറന്മുള പഞ്ചായത്തിലെ ഇടശേരിമല കുറ്റിയിൽ പ്രദേശത്താണ് വർഷങ്ങളായി മിന്നൽ നാശം വിതയ്ക്കുന്നത്. ഇടശേരിമല കോളനിയിലെ 11 കുടുംബങ്ങളിൽ ഇടിമിന്നലിൽ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചിരുന്നു.

ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു കുടുംബത്തിലെ രണ്ടുപേരും തൊട്ടടുത്ത വീട്ടിലെ ഒരാളും ഇടിമിന്നലേറ്റ് മരിച്ചു. പിന്നീട് എപ്പോൾ മിന്നൽ വന്നാലും ഈ വീടുകളിലുള്ളവർക്ക് പരുക്കേൽക്കുന്നതും പതിവായിരുന്നു. ഏപ്രിൽ, നവംബർ മാസങ്ങളിലാണ് ഈ സ്ഥലങ്ങളിൽ ഇടിമിന്നൽ കൂടുതലായി അനുഭവപ്പെടുന്നത്.

കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ സികെ ഉണ്ണിക്കൃഷ്ണൻ, ഡോ ശ്രീകാന്ത്, ധർമദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചത്. ശാസ്ത്രജ്ഞർക്കും ഈ അത്ഭുതപ്രതിഭാസം കൗതുകകരമായി തോന്നിയിരിക്കണം. ഇടിമിന്നലിൽ നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ള പട്ടികയിൽപെടുന്ന പ്രദേശമാണ് ഇതെന്നും ഇവിടെ വെള്ളാരംകല്ല് കലർന്ന ലാറ്ററൈറ്റ് മണ്ണായതിനാൽ മിന്നലുണ്ടാകുമ്പോഴുള്ള വൈദ്യുതി ഭൂമിയിലേക്ക് ശരിയായി കടന്നുപോകാത്തതു മൂലം തീവ്രത കൂടാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

ഇടിമിന്നലിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സംഘം നൽകി. സുരക്ഷ ഉറപ്പാക്കുന്നതിനു വീടിനു ചുറ്റും ഇരുമ്പു കൊണ്ടുള്ള റിങ് കണ്ടക്ടർ ഘടിപ്പിക്കുന്നതു അപകടസാധ്യത കുറയ്ക്കും. മിക്ക വീടുകളിലും വൈദ്യുതിയുമായി ബന്ധപ്പെട്ട എർത്തിങ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല ചെയ്തിരിക്കുന്നതെന്നും എർത്തിങ് നടത്തുമ്പോൾ ഗുണനിലവാരമുള്ള കോമ്പൗണ്ടുകൾ ഉപയോഗിക്കണമെന്നും സംഘം നിർദ്ദേശിച്ചു.

ഈ പ്രദേശത്തെ വീടുകളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികൾ തയാറാക്കുമെന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ പറഞ്ഞു. ഇതൊക്കെ പഠനസംഘത്തിന്റെ നിർദ്ദേശം മാത്രമാണ്. ഇതൊക്കെ പാലിച്ചാലും മിന്നലിൽ നിന്നുള്ള അപകടങ്ങൾ തുടരുമോ എന്നതാണ് ഇനി കണ്ടറിയേണ്ട കാര്യം.

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP