Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണ്ണറുടെ പ്രസംഗത്തിന് കിട്ടാത്ത റീച്ചാണ് എന്റെ ഉറക്കത്തിന് കിട്ടിയത്; സ്ഥാനാർത്ഥിപട്ടികയിൽ എന്റെ പേര് രാഹുൽ ഗാന്ധിയെ കൊണ്ട് എഴുതിപ്പിച്ചത് എകെ ആന്റണി സാറും; നിയമസഭയിലെ ഉറക്കത്തിലേക്കുള്ള വഴിയെ കുറിച്ച് എൽദോസ് കുന്നപ്പള്ളി പറയുന്നത്

ഗവർണ്ണറുടെ പ്രസംഗത്തിന് കിട്ടാത്ത റീച്ചാണ് എന്റെ ഉറക്കത്തിന് കിട്ടിയത്; സ്ഥാനാർത്ഥിപട്ടികയിൽ എന്റെ പേര് രാഹുൽ ഗാന്ധിയെ കൊണ്ട് എഴുതിപ്പിച്ചത് എകെ ആന്റണി സാറും; നിയമസഭയിലെ ഉറക്കത്തിലേക്കുള്ള വഴിയെ കുറിച്ച് എൽദോസ് കുന്നപ്പള്ളി പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെരുമ്പാവൂർ എംഎഎൽഎ എൽദോസ് കുന്നപ്പള്ളി എന്തായാലും രാജ്യാന്തര പ്രശസ്തനായത് ഒറ്റ ഉറക്കത്തിലൂടെയായിരുന്നു. നിയമസഭയിലെ ഉറക്കം ബിബിസിയിൽ പോലും ട്രൻഡിങ്ങ് ഐറ്റമായി. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ഉറങ്ങിപ്പോയതാണ് ട്രോളിംഗിന് ഇരയാകാൻ കാരണം. ഈ വിഷയത്തെ കുറിച്ച് ഗവർണ്ണറുടെ പ്രസംഗത്തിന് കിട്ടാത്ത റീച്ചാണ് എന്റെ ഉറക്കത്തിന് കിട്ടിയതെന്നാണ് എൽദോസ് കുന്നപ്പള്ളി പ്രതികരിക്കുന്നത്. കലാകൗമദിയിലാണ് വിവധ വിഷയങ്ങളിലെ പ്രതികരണത്തിനൊപ്പം ബിബിസി വാർത്തയുടെ വിഷയത്തിലും എൽദോസ് പ്രതികരിക്കുന്നത്.

കലാകൗമുദിയോട് എൽദോസ് പറഞ്ഞതിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് ആദ്യ ഘട്ടത്തിൽ പല നേതാക്കളും പറഞ്ഞിരുന്നു. എന്നാൽ ഡൽഹിയിൽ ചർച്ച നടക്കുന്നഘട്ടത്തിൽ യാതൊരു സാധ്യതയുമില്ലെന്ന ഘട്ടത്തിലെത്തിയിരുന്നു. അവസാന ഘട്ടത്തിൽ ലിസ്റ്റ് രാഹുൽ ഗാന്ധിയുടെ മുന്നിലേക്ക് ലിസ്റ്റ് എത്തിയപ്പോൾ അദ്ദേഹമാണ് എന്റെ പേര് എഴുതി ചേർത്തത്. എന്റെ അഴിമതി വിരുദ്ധ നിലപാടുകളെ കുറിച്ച് അറിയാമായിരുന്ന എകെ ആന്റണി സാറാണ് എന്റെ പേര് രാഹുൽ ഗാന്ധിയെ കൊണ്ട് എഴുതിച്ചത്. കോൺഗ്രസിൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഐ ഗ്രൂപ്പിനൊപ്പമാണ് താൻ നിന്നത്. എന്നാൽ കോൺഗ്രിൽ ഇന്ന് അത്തരം ഗ്രൂപ്പ് രാഷ്ട്രീയം സജീവമല്ല. ഇന്ന് താൻ ഒരു ഗ്രൂപ്പിന്റേയും ഭാഗവുമല്ല.

നിയമസഭയിൽ ഇരുന്ന് ഉറങ്ങിയ വാർത്ത ട്രോളർമാരും ചാനലുകളും ആഘോഷിച്ചു. സത്യം പറഞ്ഞാൽ താനും അത് ആസ്വദിച്ചിരുന്നു. കടുത്ത പനിയും ക്ഷീണവുമായിട്ടാണ് അന്ന് നിയമസഭയിലെത്തിയത്. ആദ്യ സെഷനായിരുന്നതിനാൽ തുടക്കക്കാരന്റെ ആകാംഷയായതിനാലാണ് കടുത്ത പനിയേയും അവഗണിച്ച് നിയമസഭയിൽ പോകാൻ പ്രേരിപ്പിച്ചത്. സ്വാഭാവികമായും ഗവർണ്ണറുടെ പ്രസംഗം നീണ്ടപ്പോൾ ക്ഷീണം മൂലം ഉറങ്ങിപോയി എന്നത് സത്യമാണ്. അത് ഞാനൊരു അലസാനായതുകൊണ്ടാണെന്ന പ്രചരണം വേദനിപ്പിച്ചു. ജനങ്ങൾക്ക് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്യുന്ന ആളാണ് താനെന്ന് എന്റെ പോയകാലത്തെ പ്രവർത്തനം നോക്കിയാൽ മനസ്സിലാകും. ബിബിസി പോലും എന്റെ ഉറക്കം റിപ്പോർട്ട് ചെയ്തു. ഗവർണ്ണറുടെ പ്രസംഗത്തിന് കിട്ടാത്ത റീച്ചാണ് എന്റെ ഉറക്കത്തിന് കിട്ടിയതെന്നും എൽദോസ് പറയുന്നു.

നിയമസഭയിൽ ഉറക്കത്തിനിടെ തൊട്ടടുത്തിരുന്ന വി.ടി. ബൽറാം വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം ഒരു മലയാളം പത്രത്തിലൂടെയാണ് പുറത്തുവന്നത്. തുടർന്ന് നവമാദ്ധ്യങ്ങൾ പതിവുപോലെ വിഷയം ഏറ്റെടുത്ത് എൽദോസിനെ ട്രോൾ മഴയിൽ കുളിപ്പിക്കുകയായിരുന്നു. ബിബിസിയുടെ ട്രെൻഡിങ് വിഭാഗത്തിലാണ് എൽദോസ് ഉറങ്ങുന്ന ചിത്രവും അതിന് വന്ന ട്രോളുകളുമടക്കം ഇന്ന് സ്ഥാനം പിടിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരനായ എൽദോസ് കുന്നപ്പള്ളി ഗവർണറുടെ ദീർഘനേരം നീളുന്ന നയപ്രഖ്യാപനം നടക്കുമ്പോൾ ഉറങ്ങിയതും അതുകണ്ട് മറ്റൊരു സാമാജികനായ ബൽറാം വിളിച്ചുണർത്തുന്നതുമായ ചിത്രത്തെക്കുറിച്ച് ഇന്ത്യയിലെ നവമാദ്ധ്യമങ്ങൾക്ക് ഒരുപാട് പറയാനുണ്ടെന്ന് വാർത്തയിൽ പറയുന്നു.

ഇന്ത്യൻ മാദ്ധ്യമങ്ങൾ എൽദോസിന്റെ ഉറക്കം വാർത്തയാക്കിയ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാർത്ത നൽകിയത്. എൽദോസും ബൽറാമും ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണങ്ങളും ബിബിസി നൽകിയിരുന്നു. എൽദോസ് ഉറങ്ങുന്ന ചിത്രത്തിനൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ധനകാര്യ മന്ത്രി കെ.എം മാണി, പിസി ജോർജ്, ആര്യാടൻ മുഹമ്മദ്, അബ്ദു റബ്ബ് തുടങ്ങിയവർ ഉറങ്ങുന്ന ചിത്രവും നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് പാർലിമെന്റിൽ സാമാജികർ ഉറങ്ങുന്ന ചിത്രവും വാർത്തയിലുണ്ടായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP