Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശന്നുവലഞ്ഞ് കാട്ടുകൊമ്പൻ നാട്ടിലിറങ്ങി; സുധാകരന്റെ കടയിൽ കയറി ചോളം തിന്ന് വിശപ്പടക്കി; നാട്ടുകാരുടെ ബഹളം കൂടിയപ്പോൾ ഉപദ്രവമൊന്നും ഇല്ലാതെ തിരികെ കാട്ടിലേക്ക് യാത്ര; മാട്ടുപ്പെട്ടി ഇക്കോ പോയന്റിൽ നടന്നത്

വിശന്നുവലഞ്ഞ് കാട്ടുകൊമ്പൻ നാട്ടിലിറങ്ങി; സുധാകരന്റെ കടയിൽ കയറി ചോളം തിന്ന് വിശപ്പടക്കി; നാട്ടുകാരുടെ ബഹളം കൂടിയപ്പോൾ ഉപദ്രവമൊന്നും ഇല്ലാതെ തിരികെ കാട്ടിലേക്ക് യാത്ര; മാട്ടുപ്പെട്ടി ഇക്കോ പോയന്റിൽ നടന്നത്

പ്രകാശ് ചന്ദ്രശേഖർ

കുമളി: കാട്ടുകൊമ്പന്മാർ നാട്ടിലിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. അത്തരമൊരു സംഭവത്തിനാണ് മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് സാക്ഷ്യം വഹിച്ചത്. വിനോദസഞ്ചാരികളുടെ പറുദീസയായ ഇക്കോപോയിന്റിൽ കാട്ടുകൊമ്പൻ എത്തിയത് വിശപ്പടക്കാനാണ്. നാടുകാണാൻ ഇറങ്ങിയത് കാട്ടുകൊമ്പനാണെന്ന് അറിയാതെ പലരും അടുത്തു ചെന്നെങ്കിലും കൊമ്പൻ ഒരു പ്രശ്‌നവും ഉണ്ടാക്കാതെ.. ആരെയും ഉപദ്രവിക്കാതെ മടങ്ങി.

ഏറെ നേരം നടുറോഡിൽ ചുറ്റിക്കറങ്ങിയ കൊബൻ പാതയോരത്തെ വ്യാപാര സ്ഥാപനത്തിലെ ചോളം തിന്ന് വിശപ്പടിക്കിയാണ് പ്രദേശത്തു നിന്നും മടങ്ങിയത്. ഇതോടെ അൽപനേരം വാഹന ഗതാഗതവും തടസ്സപ്പെട്ടു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് റോഡുമാർഗ്ഗം കാട്ടാന മാട്ടുപ്പെട്ടി എക്കോപോയിന്റിലെത്തിയത്. റോഡിലൂടെ നടന്നുവരുന്ന ആന നാട്ടാനയാണെന്നാണ് സഞ്ചാരികൾ ആദ്യം സംശയിച്ചതെങ്കിലും കച്ചവടക്കാർ കാട്ടാനയാണെന്ന് അറിയിച്ചതോടെ പലരും ചിതറിയോടി.

പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ശാന്തനായിയെത്തിയ ഒറ്റക്കൊമ്പൻ വഴിയോരത്തെ സുധാകരന്റെ കടയിൽ സൂക്ഷിച്ചിരുന്ന ചോളം തിന്നുകയായിരുന്നു. ഭക്ഷണം റോഡിൽ അല്പനേരം വിശ്രമിക്കാൻ ശ്രമിച്ചതോടെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നാട്ടുകാർ ബഹളമുണ്ടാക്കിയതിരെ തുടർന്നാണ് ഒറ്റയാൻ തിരികെ കാട്ടുകയറിയത്.

വീഡിയോ കാണാം:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP