Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിന്നക്കനാലിലും ശാന്തൻപാറയിലും നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടങ്ങൾ; കൊലവെറിയിൽ ഇതുവരെ പൊലിഞ്ഞത് 33 ജീവനുകൾ; പൂപ്പാറ മൂലത്തറ പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചർ വേലൻ അവസാനത്തെ ഇര; കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

ചിന്നക്കനാലിലും ശാന്തൻപാറയിലും നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടങ്ങൾ; കൊലവെറിയിൽ ഇതുവരെ പൊലിഞ്ഞത് 33 ജീവനുകൾ; പൂപ്പാറ മൂലത്തറ പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചർ വേലൻ അവസാനത്തെ ഇര; കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: കഴിഞ്ഞ മാർച്ച് 21 -ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ലാക്കാട് എസ്റ്റേറ്റ് കുരിശടിയിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്ന ദേവികളും സ്വദേശി ജോർജ്ജിനെ(55) ഭാര്യയുടെ കൺമുന്നിലാണ് കാട്ടുകൊമ്പൻ ചുഴറ്റിയെറിഞ്ഞും ആക്രമിച്ചും കൊലപ്പെടുത്തിയത്. ശാന്തൻപാറ മൂലത്തറ ഭാഗത്ത് ത്ത് പാലക്കാട് സ്വദേശി ഹനീഫയും ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഹനിഫ.2016 ജനുവരി 25 നായിരുന്നു സംഭവം .

ഈ മേഖലയെ കുറിച്ച് കൂടുതൽ അറിവില്ലാത്തവരും തോട്ടം തൊഴിലാളികളും ആണ് കൂടുതലും കാട്ടാന ആക്രമണത്തിൽ ഇരയായിരിക്കുന്നത്. മൂലത്തറ ആനയിറങ്കൽ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത് ഈ മേഖലയിൽ മാത്രമായി 22 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തൊഴിലാളികളായ രഘു ,വിര ലക്ഷ്മി, തങ്കരാജ് ജോലി കഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാനക്കൂട്ടത്തെ മുന്നിൽ അബദ്ധത്തിൽ ചെന്ന് പെട്ടവരാണ്. തുമ്പികൈയ്ക്ക് അടിച്ച് വീഴ്‌ത്തിയും ചവിട്ടിയുമണ് മിക്കവരെയും കരിവീരന്മാർ കലാപുരിക്കയച്ചത്. പൂപ്പാറ, മൂലത്തറ, പുതുപ്പാറ ഭാഗങ്ങളിൽ മാത്രമായി 12 ൽ അധികം പേർ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് .

വൈദ്യുതി വേലി സ്ഥാപിക്കുന്നതിടെയാണ് അനീഷ് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത് ചെല്ലാത്തായി, ലക്ഷ്മി മേരി എന്നീ സ്ത്രീതഴിലാളികളുടെ മരണവും നടുക്കത്തോടെയാണ് നാട്ടുകാർ ഓർക്കുന്നത്. ബി എൽറാം സ്വദേശി അൽഫോൻസ് കാട്ടാന അടുത്ത് കാട്ടാനയെ അടുത്ത് കാണാനായി ശ്രമിച്ച ടീ നാഗർസ്വദേശി കാശിനായകം ,താമസിച്ചുകൊണ്ടിരുന്ന മഠത്തിനു പുറത്തിറങ്ങി ഹോസിലെ വെള്ളം തിരിക്കുവാൻ ചെന്ന സണ്ണി,പുലർച്ചെ പ്രാഥമികാവശ്യങ്ങൾക്ക് പുറത്തിറക്കിയ 301 കോളനിയിലെ ,സുതൻ പണികഴിഞ്ഞു വരുന്നതിനിടെ കാട്ടാന തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞു കൊന്ന ഇതേ കോളനിയിലെ അമ്മിണി, ആനക്കുട്ടത്തിന്റെ ആക്രമണം ഭയന്ന് അയൽവീട്ടിൽ ഉറങ്ങിയതിനു ശേഷ വെളുപ്പിനെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുര്യനെല്ലി സ്വദേശി മോളി, കോഴിപ്പനക്കുടിക്കും സമീപം മരണമടഞ്ഞ ആടുവിളുന്താൻ കുടിയിലെ ഷിബു തുടങ്ങിയവരെല്ലാം മരണത്തിന്റെ നടുക്കം ഇപ്പോഴും പ്രദേശവാസികളുടെ മനസ്സിൽ നിന്നും വിട്ടു പോയിട്ടില്ല.

ശാരിരികബുദ്ധിമുട്ടുകൾ മൂലം പെട്ടെന് ഒടി രക്ഷപ്പെടുവാൻ സാരവധി പേർ ഈ പ്രദേശങ്ങളിലെ വീടുകളൽ കഴിയുന്നുണ്ട്.വീടുകൾ, ഏല്ലക്കാ സംസ്‌കരിക്കുനതിനുള്ള സ്റ്റോറുകൾ ,ജലസംഭരണ ടാങ്കുകൾ കുടിക്കുന്നതിനും തോട്ടം നനയ്ക്കുന്നതിനുമായി സ്ഥാപിച്ചിട്ടുള്ള പമ്പു സെറ്റുകൾ- പൈപ്പുകൾ, മോട്ടർ പുരകൾ ഓട്ടോറിക്ഷ ജീപ്പുകൾ ഇങ്ങനെ കോടി ക്കണക്കിന് രൂപയുടെ വസ്തുവകയാണ് നാട്ടിലിറങ്ങിയ കാട്ടാനകൾ നശിപ്പിച്ചിട്ടുള്ളത്. വാഴ, ജാതി, ഏലം ,കുരുമുളക് തുടങ്ങിയ വിളകൾക്കും നാശം വരുത്തുന്നുണ്ട്.

രാത്രിയിൽ പടക്കം പൊട്ടിച്ചു ശബ്ദമുണ്ടാക്കിയും വീടിനു പുറത്ത് ആഴി കുട്ടി കാവലിക്കുന്ന ഒക്കെയാന്ന് നാട്ടുകാർ ഒരു പരിധി വരെയെങ്കിലും ആക്രമണകാരികളായ ആനക്കയ അകറ്റിനിർത്തുന്നത്. കാട്ടാന ആക്രമണം വ്യാപകമായിട്ടും അധികൃതർ ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ തയ്യാറാവാത്തത് നാട്ടുകാരുടെ കത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ഇന്ന് രാവിലെ വേലൻ കൊല്ലപ്പെട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ പൂപ്പാറയിൽ ഇന്ന് കൊച്ചി-ധനുഷ്‌കോടി ദേശീപാത ഉപരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP