Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളിപ്പിച്ച് കുറിയും ചാർത്തി ഇഷ്ടപ്പെട്ട ഭക്ഷണവും നൽകി കൊണ്ടുനടക്കും കൂടപ്പിറപ്പിനെപ്പോലെ; സ്‌നേഹപരിചണത്തിൽ കരിവീരന്മാൻ കുഞ്ഞാടുകളാകും; ആന പ്രേമത്തിൽ തൃക്കാരിയൂരുകാരുടേത് തനിവഴി; ചരിത്ര നഗരിയിൽ കരിവീരന്മാർക്ക് പരമസുഖം

കുളിപ്പിച്ച് കുറിയും ചാർത്തി ഇഷ്ടപ്പെട്ട ഭക്ഷണവും നൽകി കൊണ്ടുനടക്കും കൂടപ്പിറപ്പിനെപ്പോലെ; സ്‌നേഹപരിചണത്തിൽ കരിവീരന്മാൻ കുഞ്ഞാടുകളാകും; ആന പ്രേമത്തിൽ തൃക്കാരിയൂരുകാരുടേത് തനിവഴി; ചരിത്ര നഗരിയിൽ കരിവീരന്മാർക്ക് പരമസുഖം

പ്രകാശ് ചന്ദ്രശേഖർ

തൃക്കാരിയൂർ(കോതമംഗലം): സ്നേഹം പ്രകടമാക്കുന്ന കാര്യത്തിൽ മനുഷ്യനോളമോ ഒരുപക്ഷേ അതിലപ്പുറമോ ആനകൾ ഭേദമെന്ന് ചരിത്രം. തൃക്കാരിയൂർകാർക്ക് ഇതിപ്പോൾ നേരിൽ അനുഭിച്ചറിഞ്ഞ സത്യമാണ്. കുളിപ്പിച്ച് കുറിയുമിട്ട് വയറുനിറയെ ഇഷ്ടമുള്ള ഭക്ഷണം നൽകി ,സ്വന്തം കൂടപ്പിറപ്പുകളോടെന്നപോലെ പരിചരിച്ച് കൊണ്ടുനടക്കുന്ന ഇവിടുത്തുകാരോട് കരിവീരന്മാർക്കുള്ളതും കളങ്കമില്ലാത്ത സേന്ഹം തന്നെ.

മദപ്പാടിൽ പോലും ഗജരാൻ നായരമ്പലം രാജശേഖരൻ ഇവരോട് കാണിക്കുന്ന അടുപ്പവും അനുസരണശീലവും ഇതിന് ഒരു ഉദാഹരണം മാത്രം. ഈ കാലയളവിൽ പാപ്പാൻ വിനോദ് അടുത്തുവന്നാൽ പോലും അൽപം മൊട കാണിക്കുന്ന ഈ ഗജവീരൻ നാട്ടുകാരായ 'ചങ്ങാതിമാർ 'ആരെങ്കിലും സമീപത്തെത്തിയാൽ അനുസരണയുള്ള കുഞ്ഞാടായി മാറുന്ന അസാധാര കാഴ്ച ഒന്നുകാണേണ്ടതുതന്നെയാണന്നാണ് നാട്ടുകാരുടെ പക്ഷം.

ഒരു ദശകത്തോളമായി തങ്ങൾക്ക് നൽകുന്ന സ്നേഹത്തിനും പരിഗനയ്ക്കും വിലയിടാനാവില്ലങ്കിലും കഴിഞ്ഞ ദിവസം ഗജസഹസ്രാധിപതി പട്ടം എന്നപേരിൽ ബഹുമതി കണ്ഠത്തിൽ ചാർത്തി ഗ്രാമവാസികൾ രാജശേഖരനോടുള്ള ആദരവും കടപ്പാടും ഒന്നൂകുടി അരക്കിട്ടുറപ്പിച്ചു. നാട് ഏറെ ആഹ്ളാദത്തോടെയാണ് ഈ മൂഹൂർത്തത്തെ നെഞ്ചേറ്റിയത്. തൃക്കാരിയൂർ ക്ഷേത്രനടയിൽ രാജശേഖരൻ തലയുയർത്തി പട്ടം ഏറ്റുവാങ്ങുമ്പോൾ ആനന്ദനിർവൃതിയുടെ നിറവിലായിയിരുന്നു ആരാധകവൃന്ദം.തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് രാജശേഖരന്റെ പാപ്പാനായ തൃക്കാരിയൂർ വിനോദിനെയും ആനപ്രേമി സംഘം ആദരിച്ചു.

തൃക്കാരിയൂർ ആനപ്രേമി സംഘത്തിന് വൈകാരികമായ അടുപ്പമുള്ള ഒരനായാണ് നായരമ്പലം രാജശേഖരൻ.നായരമ്പലം എൻ എസ എസ് കരയോഗത്തിന്റെ ആനയാണെങ്കിലും വർഷത്തിലെ പകുതി സമയവും രാജശേഖരൻ തൃക്കാരിയൂരിലുണ്ട്.നാടുവിട്ടാലും ഇവിടുത്തെ ആനപ്രേമി സംഘത്തിലെ അംഗങ്ങൾ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും രാജശേഖരനെ തളയ്ക്കുന്നിടത്തെത്തി സന്ദർശിക്കാറുണ്ട്.

രാജൂട്ടൻ എന്നാണ് സ്നേഹപൂർവം ഇവർ രാജശേഖരനെ വിളിക്കുന്നത്. മദപ്പാടിൽ നിൽക്കുമ്പോളാണെങ്കിലും ഇവിടുത്തെ ചെറുപ്പക്കാരെ കണ്ടാൽ രാജശേഖരൻ അനുസരണ ശീലമുള്ളവനാകും. തൃക്കാരിയൂർ അമ്പലത്തിലെ തിരുവുത്സവത്തിന് വർ ്ഷങ്ങളായി രാജശേഖരൻ പങ്കെടുക്കുന്നുണ്ട്.

ഇവിടെ വന്നാൽ രാജശേഖരനെ നോക്കാൻ പാപ്പാൻ വിനോദിന്റെ ആവശ്യമില്ല. ആനപ്രേമി സംഘത്തിലെ ഏതൊരംഗം വിചാരിച്ചാലും നായരമ്പലം രാജശേഖരനെ അനായാസമായി മെയ്‌ക്കാൻ പറ്റും.അത്രക്കുണ്ട് രാജശേഖരനും ഈ നാടുമായുള്ള വൈകാരികമായ അടുപ്പം.

തൃക്കരിയൂരപ്പന്റെ അനുഗ്രഹവും വാങ്ങി തന്റെ പതിഴോം വയസിൽ ആനപണിക്ക് ഇറങ്ങിയതാണ് വിനോദ്. കുറഞ്ഞ കാലം കൊണ്ട് തന്റെ കൊച്ചച്ഛനായ കൊച്ചുനാരയണൻ നായരുടെയും കക്കടാശേരി ഗണേശന്റെയും ശിക്ഷണത്തിൽ നല്ലൊരു ആനക്കാരനായി മാറാൻ വിനോദിന് കഴിഞ്ഞു. ആന തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റായി തൊഴിലാളി സംഘടനാപ്രവർത്തന രംഗത്തും വിനോദ് സജീവമാണ്.

പാണ്ട്യാർപിള്ളി അർജുന്റെ പാപ്പാനായിട്ടാണ് തുടക്കം. പിന്നെ പിന്നയങ്ങോട്ട് കൂരിയിൽ രാജേന്ദ്രൻ,എം ആൻഡ് എസ് ശങ്കരൻ കുട്ടി,ആച്ചേരി രാമചന്ദ്രൻ,പട്ടിമറ്റം രാമൻകുട്ടി,പട്ടിമറ്റം സുനിൽ,ചെറായി പ്രസാദ്,കാളകുത്തൻ സജീവൻ,അരുൺ രാജേന്ദ്രൻ, കൊച്ചമ്പലം ദേവസേനൻ,കുത്തുകുഴി കേശവൻ,പെരുവാരം ജഗനാഥൻ ,മൂത്തകുന്നം പത്മനാഭൻ,കരിയത്ത് മഹാദേവൻ,അരുൺ ശിവനാരയണൻ,പേരണ്ടൂർ ഗണപതി തുടങ്ങി നിരവധി ആനകളുടെയും പാപ്പാനായി.

വിനോദ്് ,താൻ പാപ്പാനായിരുന്ന എല്ലാ ആനകളെയും തൃക്കാരിയൂരിൽ കൊണ്ടുവരിക പതിവായിരുന്നു.പതിയെ പതിയെ വിനോദുമായുള്ള ഇവിടുത്തുകാരുടെ ചങ്ങാത്തം ആനകളിലേക്കും 'പടർന്നു' എന്നതാണ് വാസ്തവം.കുറഞ്ഞകാലം കൊണ്ട് ആനപ്രേമി സംഘത്തിലെ അംഗങ്ങളുടെ എണ്ണം പെരുകി.ഇക്കൂട്ടർ ചരിത്രാവശേഷിപ്പുകൾ നി
റഞ്ഞ ഗ്രാമത്തിൽ പടർന്ന് പന്തലിച്ചു എന്ന് പറയുന്നതാവും ഉചിതം.ആദി ചേര തലസ്ഥാനമെന്നാണ് ചരിത്ര രേഖകളിൽ തൃക്കാരിയൂരിനെ വിശേഷിപ്പിക്കുന്നത്.തൃക്കാരിയൂർ വിനോദ് അഴിക്കുന്ന ആനകൾ തൃക്കരിയൂരപ്പന്റെ മണ്ണിൽ ഏത്തുന്നത് മുതലൽ തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവിടുത്തെ കൊച്ച് കുട്ടികൾക്ക് പോലും മനഃപാഠമാണ്.

ആനയെ നീരിൽ കെട്ടുന്നത് മുതൽ അഴിക്കുന്നത് വരെ തൃക്കരിയൂരിലെ ആനപ്രേമികളുടെ പരിചരണവും സാമീപ്യവും ഇവിടെ വരുന്ന ആർക്കും കാണാനാവും.ഇതിൽ സ്ത്രീ പുരുഷ വ്യത്യാസമോ പ്രായവ്യത്യാസമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ആനയുമായി നാട്ടിലെത്തിയാൽ പിന്നെ വിനോദിന്റെ ചുമതലകൾ പലതും അവർ അങ്ങ് ഏറ്റെടുക്കും. ഒരു അവകാശം ഏന്ന പോലെ.കാഴ്ചയിലെ കൗതുകത്തിനപ്പുറം കരയിലേ ഈ ഭീമനോട് ഇവിടുത്തുകാർക്കുള്ള സ്‌നേഹവും ബഹുമാനവും വർണ്ണിക്കാൻ വാക്കുകൾ പോരാ,അത് കണ്ടറിയുക തന്നേ വേണം.കാഴ്ചയിലെ സത്യം .അതിനപ്പുറം മറ്റൊന്നില്ലോ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP