Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുഴിയിലകപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകരും ആദിവാസികളും ചേർന്ന് രക്ഷിച്ചു; രക്ഷാപ്രവർത്തനം നടത്തിയത് ഉൾവനത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണ ഭീഷണി വകവയ്ക്കാതെ; കുട്ടിക്കൊമ്പൻ കുടുങ്ങിയത് കാലുകൾ ചെളിയിൽ താഴ്ന്ന്;

കുഴിയിലകപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകരും ആദിവാസികളും ചേർന്ന് രക്ഷിച്ചു; രക്ഷാപ്രവർത്തനം നടത്തിയത് ഉൾവനത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണ ഭീഷണി വകവയ്ക്കാതെ; കുട്ടിക്കൊമ്പൻ കുടുങ്ങിയത് കാലുകൾ ചെളിയിൽ താഴ്ന്ന്;

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണ ഭീഷണി മറികടന്ന്, ഉൾവനത്തിലെ കുഴിയിൽ അകപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകരും ആദിവാസികളും ചേർന്ന് രക്ഷപ്പെടുത്തി.

കുഴിയിൽ നിന്നും കയറ്റന്നുന്നതിനായി വശങ്ങൾ ഇടിക്കുമ്പോഴും തുടർന്ന് ഉന്തിതള്ളി കയറ്റിവിടാനുള്ള ശ്രമത്തിനിടയിലും കുട്ടികൊമ്പൻ നിർത്താതെ അലറി വിളിക്കുന്നുണ്ടായിരുന്നു. ഇത് കേട്ട് സമീപത്ത് തമ്പടിച്ചിട്ടുള്ള കാട്ടാനക്കൂട്ടം ആക്രമിക്കാനെത്തുമോ എന്നുള്ള ആശങ്കയിലും ഭയപ്പാടിന്റെ നിറവിലുമാണ് ആദിവാസികളും വനംവകുപ്പധികൃതരുമടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ വരുന്ന ഉരുളൻതണ്ണി വനത്തിലെ തേൻ നോക്കി മലയുടെ അടിവാരത്തിലെ  കുഴിയിലാണ് ഉദ്ദേശം രണ്ടു വയസ് പ്രായമുള്ള കുട്ടി കൊമ്പൻ കഴിഞ്ഞ ദിവസം അകപ്പെട്ടത്.

പതിനഞ്ചോളം വരുന്ന കാട്ടാന കൂട്ടത്തോടൊപ്പം വെള്ളം കുടിക്കാനായി സമീപത്തെ നീർചാലിലേക്ക് പോകുമ്പോഴാണ് കുട്ടിക്കൊമ്പൻ കുഴിയിൽ പതിച്ചതെന്നാണ് കരുതുന്നത്. കുഴിയിലെ ചെളിയിൽ കാലുകൾ താഴ്ന്ന് പോയതിനാൽ ഒപ്പമുണ്ടായിരുന്ന ആനകൾക്ക് കുട്ടി കൊമ്പനെ രക്ഷിക്കാനായില്ല.

രാവിലെ വനവിഭവങ്ങൾ ശേഖരിക്കാനിറങ്ങിയ പിണവൂർ കുടി ആദിവാസി കുടിയിലെ ആദിവാസികളാണ് കുഴിയിലെ ചെളിയിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത തരത്തിൽ കുടുങ്ങിയ കുട്ടി കൊമ്പനെയും സമീപത്ത് നിലയുറപ്പിച്ച കാട്ടാന കുട്ടത്തെയും കണ്ടത്.

ഇവർ ഉടൻ വിവരംനേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് നേര്യമംഗലം ഡെപ്യൂട്ടി റേഞ്ച് ഓ ഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും ആദിവാസികളും ചേർന്ന് കുട്ടി കൊമ്പനെ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി കാട്ടിലേക്ക് വിടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP