Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പകൽ പോലും വീടിന് പുറത്തിറങ്ങാൻ ഭയം; കുട്ടികളെ സ്‌കൂളിൽ അയക്കാനും പേടി; പുറത്തേക്ക് പോകുന്നവർ തിരിച്ചെത്താൻ പാർത്ഥനയും വഴിപാടുമായി വീട്ടുകാർ; ചുറ്റും കാട്ടാനകൂട്ടം ഭീതിയുയർത്തി സജീവം; ജീവൻ രക്ഷിക്കണമെന്നാവശ്യപ്പട്ട് കോട്ടപ്പടി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

പകൽ പോലും വീടിന് പുറത്തിറങ്ങാൻ ഭയം; കുട്ടികളെ സ്‌കൂളിൽ അയക്കാനും പേടി; പുറത്തേക്ക് പോകുന്നവർ തിരിച്ചെത്താൻ പാർത്ഥനയും വഴിപാടുമായി വീട്ടുകാർ; ചുറ്റും കാട്ടാനകൂട്ടം ഭീതിയുയർത്തി സജീവം; ജീവൻ രക്ഷിക്കണമെന്നാവശ്യപ്പട്ട് കോട്ടപ്പടി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: താലൂക്കിലെ കോട്ടപ്പാറ വനമേഖലയുടെ അതിർത്തി പ്രദേശമായ കോട്ടപ്പടി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൂട്ടത്തിന്റെ സംഹാര താണ്ഡവം. നാട്ടുകാർ ഭീതിയുടെ മുൾമുനയിൽ കഴിഞ്ഞ രണ്ടു ദിവസമായി കോട്ടപ്പാറ വനത്തിൽ നിന്നും കുട്ടിയാനകൾ ഉൾപ്പെടെ ഇരുപതോളം വരുന്ന കൂട്ടമാണ് ജനവാസ കേന്ദ്രങ്ങളിലെത്തി തമ്പടിച്ചിട്ടുള്ളത്.

വിസ്തൃതമായ മേഖലയിലെ കാർഷിക വിളകൾ ആന കൂട്ടം ഭക്ഷിച്ചും ചവിട്ടിമെതിച്ചും നശിപ്പിച്ചു. ആനക്കൂട്ടത്തിന്റെ ആക്രമണ ഭീഷിണി നിലനിൽക്കുന്നതിനാൽ പകൽ പോലും വീട് പുറത്തിറങ്ങാൻ തങ്ങൾക്ക് ഭയമാണെന്നാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. വീട്ടമ്മമാരുടെ ഭയപ്പാടുകൾ വിവരണാതീതമാണ്. വിദ്യാലയങ്ങളിലേക്ക് അയക്കുന്ന മക്കളും വീട്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്ന ഉറ്റവരും ആനക്കൂട്ടത്തിന്റെ മുമ്പിൽപ്പെടാതെ തിരിച്ചെത്താൻ ഇവർ ദിനംപ്രതി കടുത്ത പ്രാർത്ഥനയും വഴിപാടും നടത്തി വരികയാണിപ്പോൾ.

വനമേഖലക്ക് സമീപമുള്ള പ്ലാമുടിയിലും കണ്ണക്കടയിലും തൊട്ടടുത്ത പ്രദേശങ്ങളിലുമാണ് കാട്ടാന കൂട്ടങ്ങൾ തമ്പടിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് കർണൂർ ക്ഷേത്രത്തിന് സമീപത്ത് മാത്രമാണ് കാട്ടാനക്കൂട്ടങ്ങൾ എത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവ കൂടുതൽ പ്രദേശങ്ങളിലെത്തി കൃഷിക്ക് നാശം വരുത്തി. ഇപ്പോൾ പ്രദേശത്തെ വലം വച്ച് സദാ സമയവും ആനക്കൂട്ടം വിഹരിക്കുകയാണ്.

മരച്ചീനി, ജാതി, റബ്ബർ, വാഴ, കന്നാര, കൊക്കോ, കമുക്, തെങ്ങ് തുടങ്ങിയവയാണ് ആന കൂട്ടം വ്യാപകമായി നശിപ്പിച്ചിട്ടുള്ളത് . കരിപ്പക്കാട്ട് അബ്രാഹം, ഇടക്കുഴി വിജയൻ, കരിമ്പന ചാലിൽ കുര്യൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത് . രാത്രിയിലും പകലും പുരയിടങ്ങളിലും റോഡുകളിലും കാട്ടാനക്കൂട്ടങ്ങൾ വിഹരിക്കുന്നതിനാൽ മരണ ഭീതിയിലാണ് അന്ത്യവശ്യ കാര്യങ്ങൾക്കായി നാട്ടുകാർ പുറത്തിറങ്ങുന്നത്.

രണ്ടു ദിവസമായി ഇരുചക്രവാഹനയാത്രക്കാർ രാത്രി യാത്ര ഒഴിവാക്കിയിരിക്കുകയാണ്. കാട്ടാന ഭീഷണിയിൽ നിന്നും തങ്ങളേ രക്ഷിക്കാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം തേടി ജനകീയ പ്രക്ഷോഭം ശക്തമായി. ഇതേത്തുടർന്ന് വിദഗ്ധരെത്തി കാട്ടാനക്കൂട്ടത്തെ തുരത്തിയിരുന്നു.

ഈ ഘട്ടത്തിൽ പലായനം ചെയ്ത ആനകൾ ഇപ്പോൾ ഒരു മിച്ചെത്തിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ.പ്രദേശം കൈയടക്കിയുള്ള ആനക്കൂട്ടത്തിന്റെ വിഹാരം നേരത്തെ തങ്ങളെ തുരത്തിയവരുടെ ഉന്മൂലനം ലക്ഷ്യമിട്ടാണോ എന്ന സംശയവും പ്രദേശവാസികളിൽ ചിലർ ഉന്നയിക്കുന്നുണ്ട്. വർഷങ്ങളെടുത്താലും ആനപ്പക നിലനിൽക്കുമെന്ന പ്രചാരണമാണ് ഇക്കൂട്ടരുടെ ഇത്തരത്തിലുള്ള സംശയത്തിനാധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.നേരത്തെ കാടിളക്കി ആനക്കൂട്ടത്തെ തുരത്താൻ പ്രദേശവാസികളിൽ വലിയൊരു വിഭാഗവും രംഗത്തിറങ്ങിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP