Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യലഹരിയിൽ ബസിൽ കയറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഴിഞ്ഞാടി; യാത്രക്കാരിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണ ഇയാൾ യുവതിയെ കടന്നു പിടിക്കാനും ശ്രമം; വനിതാ കണ്ടക്ടറെയും അപമാനിക്കാൻ ശ്രമിച്ച ഇയാൾ പൊലീസ് സ്‌റ്റേഷനിലും തെറിയഭിഷേകം നടത്തുന്ന വീഡിയോ

മദ്യലഹരിയിൽ ബസിൽ കയറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഴിഞ്ഞാടി; യാത്രക്കാരിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണ ഇയാൾ യുവതിയെ കടന്നു പിടിക്കാനും ശ്രമം; വനിതാ കണ്ടക്ടറെയും അപമാനിക്കാൻ ശ്രമിച്ച ഇയാൾ പൊലീസ് സ്‌റ്റേഷനിലും തെറിയഭിഷേകം നടത്തുന്ന വീഡിയോ

മറുനാടൻ ഡസ്‌ക്

കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ ബസിൽ കയറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബസിൽ അഴിഞ്ഞാടി. കാലുറയ്ക്കാതെ ബസിൽ കയറിയ ഇയാൾ യാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞു വീഴുകയും കയറി പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം ആണ് മദ്യലഹരിയിൽ യാത്രക്കാരിയെ കടന്നുപിടിക്കുകയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ തെറിയഭിഷേകം നടത്തുകയും ചെയ്ത പുലിവാല് പിടിച്ചത്. എൽ ഡി എഫ് സ്വതന്ത്ര അംഗമായി ജയിച്ചാണ് മാത്യു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയത്.

മദ്യലഹരിയിൽ കാലുറയ്ക്കാതെ വന്ന ഇയാൾ പീരുമേട്ടിൽ നിന്നാണ് കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ കയറിയത്. തുടർന്നാണ് ഇയാൾ ബസിൽ ഇരുന്ന യാത്രക്കാരിയെയും വനിതാ കണ്ടക്ടറേയും അപമാനിക്കാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ യാത്രക്കാരിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

തുടർന്ന് ഇയാളോട് യാത്രക്കാരിയുടെ അടുത്ത് നിന്നും എഴുന്നേറഅറ് മാറുവാൻ പലതവണ യാത്രക്കാരിയും കണ്ടക്ടറും ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ എഴുന്നേറ്റ് മാറാൻ കൂട്ടാക്കിയില്ല. ഇതിനിടെ ഇവരെ കടന്നു പിടിക്കാനും ഇയാൾ ശ്രമം നടത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് വനിതാ കണ്ടക്ടർക്ക് നേരെ തിരിഞ്ഞ ഇയാൾ കണ്ടക്ടറേയും അപമാനിക്കൻ ശ്രമിച്ചു.

രംഗം വഷളായതോടെ കണ്ടക്ടർ ബസ് പൊലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു വിട്ടു. പൊലീസ് സ്‌റ്റേഷനിലെത്തിച്ചിട്ടും ഇയാൾ യാതൊരു കൂസലുമില്ലാതെയാണ് പെരുമാറിയത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന ബഞ്ചിൽ കയറി കിടന്ന ഇയാൾ പൊലീസുകാർക്ക് നേരെ ഭീഷണിയും മുഴക്കി.

പൊലീസുകാരെ ഉൾപ്പെടെ തെറിയഭിഷേകം നടത്തുകയും ചെയ്തു.തുടർന്ന് ബഞ്ചിൽ കയറി കിടന്ന് വെല്ലുവിളിയും നടത്തി. ബസ് യാത്രക്കാരിയും ഏലപ്പാറ സ്വദേശിനിയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP