Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏനാത്ത് ബെയ്ലി പാലം അടച്ചിട്ട് കിലോമീറ്ററുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതും പ്രതിഷേധിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തതും സെൻകുമാറിനെതിരേ ജനവികാരം സൃഷ്ടിക്കാനോ? പാലം അടച്ചിട്ടത് തന്റെ അറിവോടയല്ലെന്ന് ഡിജിപി മറുനാടനോട്; ജനപ്രീതിയുള്ള സെൻകുമാറിനെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നതായും സംശയം

ഏനാത്ത് ബെയ്ലി പാലം അടച്ചിട്ട് കിലോമീറ്ററുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതും പ്രതിഷേധിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തതും സെൻകുമാറിനെതിരേ ജനവികാരം സൃഷ്ടിക്കാനോ? പാലം അടച്ചിട്ടത് തന്റെ അറിവോടയല്ലെന്ന് ഡിജിപി മറുനാടനോട്; ജനപ്രീതിയുള്ള സെൻകുമാറിനെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നതായും സംശയം

തിരുവനന്തപുരം: ഏനാത്ത് ബെയ്‌ലി പാലം ബ്ലോക്ക് ചെയ്തത് തന്റെ അറിവോടയല്ലെന്ന് ഡി.ജി.പി സെൻകുമാർ മറുനാടൻ മലയാളിയോട്. ഇതോടെ പാലം അടച്ചിട്ട് കിലോമീറ്ററുകളുടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത് ഡി.ജി.പിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. പിണറായി സർക്കാരുമായി രസത്തിലല്ലാത്ത ഡി.ജി.പിക്ക് സ്വന്തം ഡിപ്പാർട്ട്‌മെന്റിൽ നിന്നു തന്നെ പണികിട്ടിയെന്നാണ് സംശയം ഉയരുന്നത്. ഡി.ജി.പിയെ മോശക്കാരനാക്കാൻ ശ്രമിച്ചതാണെന്ന വിമർശ്ശനം സോഷ്യൽ മീഡിയയിലും ശക്തമായിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു സംഭവം. ഡിജിപി സെൻകുമാറിനു കടന്നുപോകാൻ വേണ്ടിയെന്നു പറഞ്ഞ് പാലം അടച്ചിടുകയായിരുന്നു. എട്ടിന് അദ്ദേഹം പോയശേഷമാണ് പാലം തുറന്നുവിട്ടത്. ഇതിനിടെ പാലത്തിന്റെ ഇരുഭാഗത്തും കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇത് ചോദ്യംചെയ്ത ഏനാത്ത് ഗോകുലത്തിൽ ഗോകുലി(21)നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച നാട്ടുകാർക്കും യാത്രക്കാർക്കുംനേരേ പൊലീസ് അസഭ്യവർഷം നടത്തിയെന്നും നാട്ടുകാർ മറുനാടനോട് പറഞ്ഞു.

ഡി.ജി.പി സംഭവത്തെ പറ്റി അറിയില്ല എന്ന് പറഞ്ഞതോടെ വെട്ടിലാകുന്നത് പുത്തൂർ എസ്.ഐ. പ്രവീണാണ്. അടിയന്തിര സാഹചര്യത്തിലല്ലാതെ ദേശീയ പാത മണിക്കൂറുകളോളം അടച്ചിടാൻ പൊലീസിന് അധികാരമില്ല. സംഭവത്തിൽ അന്വേഷണം നടന്നാൽ എസ്.ഐയുടെ തൊപ്പി തെറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ രാത്രിയിലാണ് ഡി.ജി.പി ടി.പി സെൻകുമാറിനു വഴിയൊരുക്കാൻ എം.സി. റോഡിലെ ഏനാത്ത് ബെയ്ലി പാലം അടച്ചത്. ഇതിനെത്തുടർന്ന് എം.സി. റോഡിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കായിരുന്നു.

സുപ്രീംകോടതിയിൽനിന്നു വിധി സമ്പാദിച്ച് ഡിജിപി കസേരയിൽ തിരിച്ചുകയറിയ സെൻകുമാറിനോട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റുള്ളവർക്കും കാര്യമായ താത്പര്യമില്ല. ഇതിനിടെ പലവിധ നടപടികളിലൂടെ സർക്കാരിനെതിരേ പ്രകോപനം സൃഷ്ടിക്കാനും സെൻകുമാർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൊലീസിനെ അതിവരഹസ്യങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഉത്തരവ്.

കോടതിയിൽനനിന്നു വിധി സമ്പാദിച്ച് ഡിജിപി കസേരയിൽ തിരിച്ചുകയറിയ സെൻകുമാറിന് നല്ല ജനപ്രീതിയുണ്ട്. പിണറായിയെും അദ്ദേഹത്തിന്റെ സർക്കാരിനെ കോടതിയിൽ തോല്പിച്ചയാൾ എന്ന പരിവേഷം. സെൻകുമാർ ഡിജിപി ആയി തിരിച്ചെത്തിയപ്പോൾ പിണറായി പൊലീസ് അഡ്‌മിനിസ്‌ട്രേഷന്റെ ചുമതലയുള്ള എഡിജിപിയായി ടോമിൻ തച്ചങ്കരിയെ നിയമിച്ചു. സെൻകുമാറിനെ നിലയ്ക്കു നിർത്താനായിരുന്നു തച്ചങ്കരിയുടെ നിയമം. സെൻകുമാറും തച്ചങ്കരിയും തമ്മിൽ രസത്തില്ല. ഇരുവരും തമ്മിൽ മീറ്റിംഗുകളിൽ വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ട്. സർക്കാരിന് ഇത്രയും തലവേദന സൃഷ്ടിക്കുന്ന പൊലീസ് മേധാവിക്ക് ലഭിക്കുന്ന ജനസ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണോ ഏനാത്ത് ബെയ്‌ലി പാലത്തിന്റെ കാര്യത്തിൽ നടന്നതെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.

ഇന്നലെ വൈകിട്ട് അടൂർ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു ഡി.ജി.പി. ഏനാത്ത് പാലം വഴി എത്തുന്നുണ്ടെന്നു വിവരം ലഭിച്ച പുത്തൂർ പൊലീസ് പാലം അടയ്ക്കുകയായിരുന്നു. രാത്രി ഏഴിന് പാലം അടയ്ക്കുമ്പോൾ ഇരുകരകളിലും നൂറുകണക്കിനു വാഹനങ്ങളുണ്ടായിരുന്നു. കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാരും നാട്ടുകാരും കുരുങ്ങിക്കിടന്നത് അരമണിക്കൂറായിരുന്നു.

യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഡി.ജി.പി. കടന്നു പോയതിനുശേഷമേ പാലം തുറക്കുകയുള്ളുവെന്നു പൊലീസ് അറിയിച്ചു. ഇതിനിടെ വാഹനങ്ങളുടെ നിര കുളക്കട വായനശാല ജങ്ഷനും കഴിഞ്ഞ് പെട്രോൾ പമ്പിന് സമീപം എത്തിയിരുന്നു. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. എട്ടു മണിയോടെ ഡി.ജി.പി കടന്ന് പോയതിന് ശേഷമാണ് പൊലീസ് പാലം തുറന്നത്.

പാലം അടച്ചത് ചോദ്യം ചെയ്ത യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതും ഏറെ പ്രതിഷേധത്തിന് ഇടയാക്കി. കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്നത് പോലെയാണ് തന്നെ പുത്തൂർ പൊലീസ് കൈകാര്യം ചെയ്തതെന്നാണ് കസ്റ്റഡിയിലെടുത്തശേഷം ജാമ്യത്തിൽ വിട്ടയയ്ക്കപ്പെട്ട ഗോഗുൽ വ്യക്തമാക്കിയത്. സ്‌റ്റേഷനിൽവച്ച് വനിതാ പൊലീസുകാർ ഉൾപ്പെടെ ഗോഗുലിനെ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP