1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
17
Thursday

ഏനാത്ത് പാലം പരിശോധനയുടെ വീഡിയോയിൽ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്; തൂണുകളുടെ അടിയിൽ മൂന്നു മീറ്റർ ആഴത്തിൽ മണ്ണില്ല; കരാറുകാരൻ നിഖിൽ സുരേഷ് ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധി മൂലം

January 17, 2017 | 12:04 PM | Permalink



ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പതിനായിരക്കണക്കിന് വാഹനങ്ങൾ ദിവസം തോറും വാഹനങ്ങൾ കടന്നു പോയിരുന്ന എം സി റോഡിലെ ഏനാത്ത് പാലത്തിന്റെ നിർമ്മാണത്തിൽ വൻ അപാകത ഉണ്ടായിരുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലത്തിൽ നടത്തിയ വീഡിയോ പരിശോധനയിാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പാലത്തിന് വൻതോതിൽ ബലക്ഷയം സംഭവിച്ചിട്ടുണ്ട് എന്നാണ് വെളിവാക്കുന്ന കാര്യം.

പാലത്തിന്റെ ഒരു തൂൺ ഇരുത്തിയതു കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അല്ലെങ്കിൽ പാലമൊന്നാകെ തകർന്ന് പുഴയിലേക്ക് പതിക്കുമായിരുന്നു. ചെന്നൈ ഐഐടിയിലെയും കേരളാ പൊതുമരാമത്തിലെയും വിദഗ്ദ്ധർ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പാലത്തിന്റെ അടിത്തറയുടെ വീഡിയോ ഷൂട്ട് ചെയ്തിരുന്നു. പ്രധാനപ്പെട്ട മൂന്നു കിണറുകളുടെ അടിത്തട്ടിൽ നിന്ന് മൂന്നു മീറ്റർ ആഴത്തിൽ മണ്ണൊലിച്ചു പോയി എന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് അതിലുണ്ടായിരുന്നത്. ഫലത്തിൽ പാലം വായുവിൽ നിൽക്കുകയായിരുന്നു.

മൂന്നു തൂണുകൾ ഒരേ സമയം താഴേക്ക് പതിക്കാനും പാലം തകരാനും കാരണമാകുമായിരുന്നു. ട്രെയിലർ, മാൻ, ബസുകൾ, ടിപ്പർ ലോറികൾ എന്നിവയടക്കം ടൺ കണക്കിന് ഭാരമുള്ള ആയിരക്കണക്കിന് വാഹനങ്ങൾ അമിത വേഗതയിലൂടെയാണ് പാലത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. ഈ വാഹനപ്പെരുപ്പത്തിനിടെയും പാലം തകരാതെ നിന്നത് യാത്രക്കാരുടെ ഭാഗ്യം മൂലമാണ്. പാലത്തിന്റെ തൂണ് തകർന്നപ്പോൾ മുതൽ മുഴങ്ങി കേൾക്കുന്നത് മണൽവാരൽ മൂലം ബലക്ഷയം സംഭവിച്ചു എന്ന പതിവു പല്ലവിയാണ്.

സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാർ ഇതേപ്പറ്റി പ്രതികരിക്കാൻ ഇതു വരെ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തിരുവഞ്ചൂർ എംഎൽഎ ആയിരുന്നപ്പോഴാണ് പാലം നിർമ്മിച്ചത്. എന്നിട്ടും ഇടതുപക്ഷം മൗനം ഭജിക്കുന്നതിന് കാരണം മറ്റു ചിലതാണ്. കല്ലടയാറ്റിൽ ഏനാത്ത് പാലത്തിന് കീഴിൽ അനധികൃത മണൽ ഖനനം നടത്തിയിരുന്നത് എൽഡിഎഫ് നേതാക്കളായിരുന്നു. ഇതു കാരണമാണ് ഇപ്പോൾ പാലം തകർച്ചയുടെ കാരണം ഇവർ വിശകലനം ചെയ്യാത്തത്.

അതേസമയം പാലം പണിത കോൺട്രാക്ടർ കടം കയറി ജീവനൊടുക്കുകയായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കേന്ദ്രസർക്കാരിൽ എൻജിനീയർ ആയിരുന്ന ഇയാൾ ജോലി രാജി വച്ചിട്ടാണ് കരാർ പണിക്ക് ഇറങ്ങിയത്. എൽഡിഎഫ് സർക്കാരിന്റെ അകത്തളങ്ങളിൽ വൻ പിടിയുണ്ടായിരുന്നു നിഖിലിന്. പൊതുമരാമത്ത് മന്ത്രിയായിരുന്ന പിജെ ജോസഫ് അടക്കമുള്ളവരെ കൈയിലെടുക്കാനും കഴിഞ്ഞു. ഒന്നു മുതൽ നാലിഞ്ചു വരെ വലിപ്പമുള്ള മെറ്റിൽ ഉപയോഗിച്ച് തീർക്കേണ്ട അടിത്തറ ഒന്നര ഇഞ്ച് മെറ്റലിട്ടാണ് പണിതിരുന്നത്. പാലം ഇളകാൻ ഇതും കാരണമായി.

അടൂർ നിഖിൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് പാലത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്ത. നിഖിൽ സുരേഷ് രണ്ടു വർഷം മുമ്പാണ് മരിച്ചത്. പാലം അപകടത്തിലായതോടെ കുറ്റം മുഴുവൻ പരേതന്റെ തലയിലേക്ക് വരികയാണ്. 96 ലെ ഇടതു സർക്കാരിന്റെ കാലത്താണ് ഏനാത്ത് പുതിയ പാലം നിർമ്മിച്ചത്. അന്ന് പി.ജെ. ജോസഫായിരുന്നു പൊതുമരാമത്ത് മന്ത്രി. മന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിഖിൽ സുരേഷിന്റെ വലംകൈയായിരുന്നു ചീഫ് എൻജിനീയറായിരുന്ന മുരുകേശൻ. മറ്റു കരാറുകാരിൽ നിന്ന് വ്യത്യസ്തനായിരുന്നു നിഖിൽ സുരേഷ്. കരാറുകാർക്കിടയിലെ സൂപ്പർ സ്റ്റാറെന്ന് അറിയപ്പെട്ട വ്യക്തിയാണ് ഒടുവിൽ ആത്മഹത്യ ചെയ്തത്.

പാലത്തിന്റെ അടിത്തറയ്ക്ക് ബലം വേണ്ട ഉപരിതലത്തിലെ കോൺക്രീറ്റ് ബലപ്പെടുത്തിയാൽ മതിയെന്ന പക്ഷക്കാരനായിരുന്നു നിഖിൽ സുരേഷ്. ചീഫ് എൻജിനീയർ അടക്കമുള്ളവർ ഇതിന് കൂട്ടു നിന്നു. ഒന്നര ഇഞ്ച് മെറ്റിലിട്ടാണ് അടിത്തറയിലെ കിണറുകൾ കോൺക്രീറ്റ് ചെയ്തത്. ഒന്നു മുതൽ നാലിഞ്ച് വരെ വലിപ്പമുള്ള മെറ്റിൽ പ്രത്യേക അനുപാതത്തിൽ ചേർത്ത് കോൺക്രീറ്റിങ് നടത്തണമെന്നിരിക്കേയായിരുന്നു ഈ അതിസാഹസം കരാറുകാരൻ കാണിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

1998 ലാണ് ഏനാത്തെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിന് ബലക്ഷയമുള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടിരുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർക്ക് പാലത്തിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു. പാലത്തിന്റെ തൂണുകളിൽ ഒന്നിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു വീഴുകയും വാർക്കാൻ ഉപയോഗിച്ചിരുന്ന കമ്പികൾ ദൃശ്യമാവുകയും ചെയ്തിരുന്നു. ദ്രവിച്ച നിലയിലായിരുന്നു കമ്പികൾ. ഇപ്പോൾ പാലത്തിൽ വിള്ളൽ കണ്ട ഭാഗത്ത് കൈവരികൾ അകന്ന് മാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ചിത്രങ്ങൾ സഹിതം മാദ്ധ്യമങ്ങൾ പലപ്പോഴും വാർത്ത ചെയ്തിരുന്നതാണ്. ഇത് ഉദ്യോഗസ്ഥർ അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്.

105 വർഷം പഴക്കമുണ്ടായിരുന്ന ഏനാത്ത് മുത്തശ്ശിപാലം പൊളിച്ചു കളയരുതെന്ന നാട്ടുകാരുടെ അന്നത്തെ ആവശ്യവും ഭരണകർത്താക്കളും ഉദ്യോഗസ്ഥരും തള്ളികളയുകയായിരുന്നു. ചരിത്രസ്മാരകമായി മുത്തശ്ശിപാലം നിലനിർത്തണമെന്ന ആവശ്യമായിരുന്നു നാട്ടുകാരുടേത്. എന്നാൽ പൊളിക്കുമ്പോൾ കിട്ടുന്ന ലാഭത്തിലാണ് ഉദ്യോഗസ്ഥരും പൊളിപ്പു നടത്തിയവരും കണ്ണുവച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ പാലം ഇരുമ്പുപാലമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. ഇരുമ്പും ചെമ്പും ഉരുക്കുമായിരുന്നു ഇതിൽ പ്രധാന ഘടകങ്ങളെന്നാണ് പഴമക്കാർ പറയുന്നത്. പൊളിക്കുമ്പോഴും പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിരുന്നില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
പീഡന ലക്ഷ്യത്തോടെ കടന്നു പിടിച്ചപ്പോൾ കുതറിമാറാൻ ശ്രമിച്ചു; വായും മൂക്കും അടച്ചു പിടിച്ച് ശ്വാസം മുട്ടി മരിച്ചു; തോട്ടിൽ വീണ യുവതിയെ മാനംഭഗപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കി; അന്യസംസ്ഥാന തൊഴിലാളികളെ സംശയ നിഴലിലാക്കാൻ സ്വർണ്ണാഭരണവും തട്ടിയെടുത്തു; മേക്കുന്നിലെ റീജയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കാട്ടിൽ അൻസാറിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
ഒടിയനിലും രണ്ടാമൂഴത്തിലും ലേഡി സൂപ്പർസ്റ്റാറിന് വേഷമില്ലെന്ന് റിപ്പോർട്ട്; അഴിക്കുള്ളിലാക്കിയത് മഞ്ജുവും-ശ്രീകുമാർ മേനോനുമാണെന്ന ദിലീപിന്റെ ആരോപണത്തിൽ പുലിവാല് പിടിക്കാൻ മോഹൻ ലാലില്ല? ദ്രൗപതിയാകാനും ഒടിയന്റെ നായികയാകാനും പുതിയ നടിയെ തേടുന്നുവെന്നും റിപ്പോർട്ട്; നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസ് അന്വേഷണം മഞ്ജുവിനും വിനയാകുന്നുവോ?
ഈ മാസം അവസാനം ജാമ്യം കിട്ടുമെന്നും കന്നി ഒന്നിന് ശബരിമലയിലേക്ക് പോകുമെന്നും അനുജനോട് പറഞ്ഞ് ദിലീപ്; ജയിലിനുള്ളിൽ താടിയും മുടിയും നീട്ടി വളർത്തുന്നത് വ്രതശുദ്ധിയുടെ ഭാഗം; വ്രതത്തിന്റെ ഭാഗമായി ദിലീപിന് ജയിലിൽ അനുവദിക്കുന്നത് പ്രത്യേക ഭക്ഷണവും ദിനചര്യയും; താടി വടിക്കാത്തത് നിരാശനായതുകൊണ്ടെന്ന വാദം നിഷേധിച്ച് അനുജൻ അനൂപും
നഗരസഭാ കൗൺസിലറായി തിളങ്ങിയ ശേഷം നിയമസഭയിലേക്കും മത്സരിച്ച് ബിജെപിയുടെ ഭാവി വാഗ്ദാനമായി ചിത്രീകരിക്കപ്പെട്ട സുനിത ജോലി തേടി വിദേശത്ത് പോയത് ജീവിത പ്രാരാബ്ദം തീർക്കാൻ; ഷാർജയിലെ നടുറോഡിൽ ദാരുണമായി കൊല്ലപ്പെട്ടത് ഓട്ടത്തിനിടയിൽ കാറിന്റെ ഡോർ തുറന്ന് പോയപ്പോൾ തെറിച്ചു വീണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച്; വിശ്വസിക്കാനാവാതെ കാസർകോട്ടെ ബിജെപി പ്രവർത്തകർ
കടപ്പുറത്ത് ജനിച്ച് വളർന്ന് യാദൃശ്ചികമായി രാഷ്ട്രീയത്തിൽ എത്തി കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ കാവിക്കൊടി പാറിച്ചു; നിയമസഭയിലേക്ക് അങ്കം കുറിച്ചിട്ടും കുടുംബം രക്ഷിക്കാൻ ഷാർജയ്ക്ക് പോയി; ഇന്നലെ യുഎഇയിൽ അപകടത്തിൽപ്പെട്ട് മരിച്ച ബിജെപി വനിതാ നേതാവ് പരിചയപ്പെട്ടവർക്കെല്ലാം മറക്കാനാവാത്ത വ്യക്തിത്വം
ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്
ചിത്രം വിചിത്രത്തിലൂടെ പ്രശസ്തനായി ന്യൂസ് 18ലേക്ക് പോയ പ്രമുഖ ചാനൽ അവതാരകൻ ലല്ലുവിന്റെ പേരിലും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തേക്കും; നാലു മാധ്യമ പ്രവർത്തകർക്കെതിരെ മൊഴിയെന്ന് റിപ്പോർട്ടുകൾ; ഭക്ഷ്യവിഷബാധയാക്കാൻ ശ്രമിച്ചത് ഗുരുജിയെന്ന സന്തോഷ് നായർ; ദേശീയ പട്ടിക ജാതി കമ്മീഷൻ സ്വമേധയാ കേസെടുത്തു; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
സ്ത്രീത്വത്തെ അപമാനിച്ചു എന്ന് അവതാരകൻ സനീഷിനെതിരെ പരാതി നൽകിയ വനിതാ ജേർണലിസ്റ്റിന് പിരിച്ചുവിടൽ നോട്ടീസ് നൽകി ചാനൽ മേധാവി; രാജീവ് ദേവരാജിനെ കണ്ട് വെളിയിലിറങ്ങിയ മാധ്യമ പ്രവർത്തക കരഞ്ഞ് കൊണ്ട് വീട്ടിൽ ചെന്ന് ആത്മഹത്യ ശ്രമം നടത്തി; അനന്തപുരി ആശുപത്രിയിൽ എത്തിച്ച യുവതി അപകടനില തരണം ചെയ്തു: ആഭ്യന്തര പ്രശ്‌നങ്ങളിൽ നീറുന്ന അംബാനിയുടെ ന്യൂസ് 18 ചാനലിൽ വൻ പ്രതിസന്ധി
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ