Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെള്ളപ്പൊക്കത്തിൽ വീട് തകർന്ന കുടുംബങ്ങൾ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ കുടിൽകെട്ടി താമസം തുടങ്ങി; ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടതോടെ മറ്റുവഴിയില്ലാതെ കാളിയാർ എസ്റ്റേറ്റിൽ കുടിൽ കെട്ടിയത് 12 കുടുംബങ്ങൾ; രാഷ്ട്രീയക്കളിയാണെന്ന് ആരോപിച്ച് റവന്യൂ ഉദ്യോഗസ്ഥർ; വീടും സ്ഥലവും സർക്കാർ നൽകിയാൽ കുടിയിറങ്ങാമെന്ന് സമരക്കാർ

വെള്ളപ്പൊക്കത്തിൽ വീട് തകർന്ന കുടുംബങ്ങൾ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ കുടിൽകെട്ടി താമസം തുടങ്ങി; ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടതോടെ മറ്റുവഴിയില്ലാതെ കാളിയാർ എസ്റ്റേറ്റിൽ കുടിൽ കെട്ടിയത് 12 കുടുംബങ്ങൾ; രാഷ്ട്രീയക്കളിയാണെന്ന് ആരോപിച്ച് റവന്യൂ ഉദ്യോഗസ്ഥർ; വീടും സ്ഥലവും സർക്കാർ നൽകിയാൽ കുടിയിറങ്ങാമെന്ന് സമരക്കാർ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വെള്ളപ്പൊക്കത്തിൽ വീട് തകർന്ന കുടുംബങ്ങൾ ഹാരിസൺ മലയാളം പ്ലാന്റേഷൻ വക കാളിയാർ എസ്റ്റേറ്റിൽ കുടിൽ കെട്ടി താമസം തുടങ്ങി. തൊടുപുഴയിൽ നിന്നും 18 കിലോ മീറ്ററോളം അകലെ തെന്നത്തൂരിൽ സ്ഥിതിചെയ്യുന്ന എസ്റ്റേറ്റിൽ 12 കുടുംബങ്ങൾ കുടിൽകെട്ടി താമസം ആരംഭിച്ചതായിട്ടാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. കേടിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെടുന്ന തെന്നത്തൂർ, പുറപ്പുഴ മേഖലകളിൽ നിന്നുള്ളവരാണ് പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടി റബ്ബർ തോട്ടത്തിൽ താമസം ആരംഭിച്ചത്.തെന്നത്തൂർ സെന്റ് മേരീസ് എൽ പി സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടതോടെ പോകാൻ മറ്റൊരിടം ഇല്ലാത്ത അവസ്ഥയിലാണ് ഇവിടെ കുടിൽകെട്ടിയതെന്നാണ് താമസക്കാരുടെ വാദം. എന്നാൽ ഇത് ശരിയല്ലന്നും പിന്നിൽ രാഷ്ട്രീയക്കളിയാണെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

അത്യവശ്യം വസ്ത്രങ്ങളും വച്ചുകഴിക്കുന്നതിനുള്ള പാത്രങ്ങളും മാത്രമാണ് കരുതിയിട്ടുള്ളതെന്നും സുരക്ഷിതമായമറ്റൊരു താമസസ്ഥലം ലഭ്യമാവുന്നതുവരെ ഇവിടെ കഴിയാനാണ് തീരുമാനമെന്നും താമസക്കാർ അറിയിച്ചു. വീടും സ്ഥലവും സർക്കാർ നൽകണമെന്നാണ് താമസക്കാരുടെ ആവശ്യം. സംഭവമറിഞ്ഞ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇന്ന് രാവിലെ സ്ഥലത്തെത്തി താമസക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

പുറപ്പുഴയ്ക്കുസമീപം ചെക്ക് ഡാം നിർമ്മിച്ചതോടെ കനത്ത മഴപെയ്താൽ പോലും വീടും പരിസരവും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയിലായിരുന്നെന്നും കഴിഞ്ഞ ദിവസങ്ങളിലെ പേമാരി സ്ഥിതി ഗുരുതരമാക്കിയെന്നും അവർ പറഞ്ഞു. കാളിയാർ പുഴയിൽ നിന്നും വെള്ളം കയറിയതിനെത്തുടർന്ന് പ്രദേശമാകെ വെള്ളത്തിനടിയിലായിരുന്നു. വീടുകളിൽ ഒട്ടുമിക്കതും വെള്ളംകയറിയിനെത്തുടർന്ന് താമസയോഗ്യമല്ലാതായി. ഭിത്തികൾ കുതിർന്നതിനാൽ ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. കൈക്കുഞ്ഞുങ്ങളെയും പ്രായമായവരെയും കൊണ്ട് ഈ വീടുകളിൽ കഴിയുക ഭീതിജനകമാണ്. അതുകൊണ്ടാണ് ദുരിതത്തിലാണെങ്കിലും ഇത്തരത്തിലൊരു താമസ സൗകര്യം തരപ്പെടുത്താൻ നിർബന്ധിതമായതെന്ന് താമസക്കാരിലൊരാളായ പ്രസാദ് വിശദീകരിച്ചു.

പാട്ടക്കാലവധി കഴിഞ്ഞതിനാൽ തോട്ടം മിച്ചഭൂമിയായി മാറിയതായിട്ടാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.ഇത് മനസ്സിലാക്കിയാണ് ഈ കുടുംബങ്ങൾ തോട്ടത്തിൽ കുടുൽകെട്ടി താമസം ആരംഭിച്ചിട്ടുള്ളത്.ഇവിടെ അഞ്ച് സെന്റ് ഭൂമിയും വീടുമാണ് താമസക്കാരുടെ ആവശ്യം.നിലവിലെ സ്ഥിതി ഗതികൾ മുതലെടെുത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് റവന്യൂ അധികൃതരുടെ സംശയം.

സുപ്രീംകോടതിയിൽ എസ്റ്റേറ്റ് സംമ്പന്ധിച്ച് കേസ് നടക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഭൂമി കയ്യേറി താമസിച്ചാലുണ്ടാവുന്ന പ്രത്യഘാതങ്ങൾ പറഞ്ഞ് മനസ്സിലാക്കി താമസക്കാരെ മാറ്റി പാർപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചതായും തൊടുപുഴ തഹസീൽദാർ അറിയിച്ചു. സംഭവമറിഞ്ഞ് റവന്യൂ-പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.താമസക്കാരെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി്പ്പാർപ്പിക്കുന്നത് സംമ്പന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി കോടിക്കുളം വില്ലേജ് ഓഫീസർ സാറ്റുക്കുട്ടി മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP