1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ റിസോർട്ട് നിർമ്മാണത്തിന് വേമ്പനാട് കായലും തോടും പുറമ്പോക്കും കയ്യേറിയെന്ന വാർത്തയുമായി ദേശാഭിമാനി; തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച ഏഷ്യാനെറ്റ് അവതാരകൻ വിനുവിനും റിപ്പോർട്ടർ ടിവി പ്രസാദിനും ഇക്കാര്യം വാർത്തയാക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ചാണ്ടിയെ കുടുക്കിയതിന്റെ കലിപ്പ് തീർക്കുന്നത് ഇങ്ങനെ

November 18, 2017 | 03:14 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റം പുറത്തുകൊണ്ടുവന്നതും ചർച്ചയാക്കിയതും ഏഷ്യാനെറ്റ് ന്യൂസാണ്. ചാനൽ റിപ്പോർട്ടറും മുൻ എസ്എഫ്‌ഐ പ്രവർത്തകനുമായ ടി വി പ്രസാദിന്റെ നേതൃത്വത്തിൽ പരമ്പരയായി മന്ത്രിയുടെ കായൽ കയ്യേറ്റത്തിനെതിരെ വാർത്തകൾ നൽകിയതോടെ വിഷയം വലിയ ചർച്ചയായി.

നിയമസഭയിലുൾപ്പെടെ വിഷയം അവതരിപ്പിക്കപ്പെട്ടു. ചാനലിൽ മുഖ്യ അവതാരകൻ വിനു വി ജോണിന്റെ നേതൃത്വത്തിലുൾപ്പെടെ ചർച്ചകളും സജീവമായി. ഇതിനിടെ അന്വേഷണവും കോടതിയുടെ പരാമർശങ്ങളും വന്നതോടെയാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.

എന്നാൽ തന്നെ കുടുക്കാൻ ചാനൽ ബോധപൂർവം ശ്രമിച്ചെന്ന് മന്ത്രി ആരോപിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഉന്നതന്റെ പിതാവിന്റെ സഹോദരൻ കെഎസ്ആർടിസി ജോയിന്റ് കൗൺസിൽ മെമ്പറായിരുന്നു. ഇദ്ദേഹത്തെ മാറ്റിയതിന്റെ പ്രതികാരമായാണ് തനിക്കെതിരെ നീക്കമുണ്ടായതെന്ന് പല സന്ദർഭങ്ങളിലും തോമസ് ചാണ്ടി ആരോപിച്ചിരുന്നു.

ഇതിലെ പ്രതികാരമാണ് ചാനൽ നടത്തിയതെന്നാണ് പല സന്ദർഭങ്ങളിലും തോമസ് ചാണ്ടി ആവർത്തിച്ച് ആക്ഷേപിച്ചത്. എന്തായാലും കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് തുടരെ വാർത്തകൾ വന്നതോടെയാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതോടെ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തു എന്ന ക്രെഡിറ്റുമായി ഏഷ്യാനെറ്റ് നിൽക്കുന്നതിനിടെയാണ് ഏഷ്യാനെറ്റ് ്ന്യൂസിന്റെ ചെയർമാന് എതിരെ തന്നെ കയ്യേറ്റ ആക്ഷേപം ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ എംപി റിസോർട്ട് നിർമ്മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയെന്നും രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന നിരാമയ റിട്രീറ്റ് റിസോർട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി ഇന്ന് ഒന്നാം പേജിൽ തന്നെ വാർത്ത നൽകിയിരിക്കുന്നത്.

കുമരകം കവണാറ്റിൻകരയിൽ പ്രധാന റോഡിൽനിന്ന് കായൽവരെ നീളുന്ന പുരയിടത്തിൽ ഫൈവ്സ്റ്റാർ റിസോർട്ട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനിയാണ് നിരാമയ നിർമ്മിക്കുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോൾ.

കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവൻ തീരംകെട്ടി കൈയേറി റിസോർട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേർന്നാണ് നിർമ്മാണം. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കി. രണ്ട് പ്‌ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോർട്ടിന്റെ അധീനതയിലുള്ളത്. സമീപവാസികളും മറ്റ് സംഘടനകളും കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിർമ്മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകി.

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കോട്ടയം താലൂക്ക് സർവെയർ അളന്ന് നൽകിയ റിപ്പോർട്ടിൽ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നത റവന്യൂ അധികൃതർ മറ്റ് നടപടികൾ തടഞ്ഞു നിർത്തിയിരിക്കയാണ്. പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ കോട്ടയം തഹസിൽദാർ അഡീഷണൽ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നു. അനധികൃത നിർമ്മാണം ഒഴിപ്പിക്കാൻ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി.

കുമരകം വില്ലേജിൽ പത്താംബ്‌ളോക്കിൽ 302/1ൽ ഉൾപ്പെട്ടതാണ് പ്രധാന സ്ഥലം. ബ്‌ളോക്ക് 11ൽ രണ്ട് സർവെ നമ്പരുകളിലായും സ്ഥലമുണ്ട്. ഇവിടത്തെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിർമ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്. റവന്യൂ വകുപ്പ് പരാതിയിലുള്ള നടപടികൾ വച്ചുതാമസിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. രാജീവ് ചന്ദ്രശേഖർ ഇടയ്ക്ക് ഇവിടെത്തി നിർമ്മാണ പുരോഗതി വിലയിരുത്താറുണ്ട്. കുമ്മനം രാജശേഖരൻ നയിച്ചയാത്രാവേളയിലടക്കം രാജീവ് ചന്ദ്രശേഖർ ഇവിടെ വന്നതായി സമീപവാസികൾ പറഞ്ഞുവെന്നും ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ വാർത്ത വന്നതോടെ ഏഷ്യാനെറ്റിന് എതിരെ വെല്ലുവിളിയുമായി സോഷ്യൽ മീഡിയയിലും നിരവധി പേർ സജീവമായി. നേരോടെ.. നിർഭയം.. നിരന്തരം എന്ന മുദ്രാവാക്യമുയർത്തി മന്ത്രിക്കെതിരെയുള്ള കയ്യേറ്റ വാർത്ത നൽകാൻ കാണിച്ച ആർജവം സ്വന്തം മുതലാളിയുടെ കയ്യേറ്റക്കാര്യത്തിൽ വാർത്ത നൽകാൻ വിനു വി ജോണും റിപ്പോർട്ടർ പ്രസാദും കാണിക്കുമോ എന്ന ചോദ്യമുയർത്തിയാണ് സോഷ്യൽ മീഡിയ എത്തുന്നത്. സമാന രീതിയിൽ മറ്റ് മാധ്യമസ്ഥാപനങ്ങളുടെയും സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെയും കയ്യേറ്റങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.

നിരാമയ റിസോർട്ടിന്റെ കയ്യേറ്റത്തിന് എതിരെ കോടതി വിധിയും

നിരാമയ റിസോർട്ടിനോട് ചേർന്ന് ഇവർ വേമ്പനാട് കായലും അതിന്റെ കൈവഴിയായ തോടിന്റെ ഭാഗമായുള്ള റവന്യൂ പുറമ്പോക്കും കൈയേറിയെന്ന ആക്ഷേപം ചർച്ചയാകുന്നതിനിടെ ഇക്കാര്യത്തിൽ കോടതിയും റിസോർട്ടിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. 2016-ൽ കുമരകം ജനസമ്പർക്ക സമിതി നിയമവിരുദ്ധമായ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപെട്ട് ഹർജി (WPCC-19103/2016) ഫയൽ ചെയ്തിരുന്നു. ഇതിൽ വസ്തുത ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹർജിക്കാർക്ക് അനുകൂലമായി വിധിയും വ്ന്നു. തുടർന്ന് കോട്ടയം തഹസിൽദാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനായി അഡീഷണൽ തഹസിൽദാരെ ചുമതലപ്പെടുത്തി. അഡി.തഹദിൽദാർ ഈ വിവരം ചൂണ്ടിക്കാണിച്ച് കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത്(File no:F(1)8719/16)നൽകി.

ഇതു പ്രകാരം സ്ഥലം അളന്ന് തിട്ടപെടുത്തി നൽകുന്നതിനായി തങ്ങൾ റവന്യൂ വകുപ്പ് അധികൃതർക്ക് കത്ത് നൽകിയതായും എന്നാൽ ഇതേ വരെ അവിടെ നിന്ന് നടപടികൾ പൂർത്തീകരിച്ച് കിട്ടിയിട്ടില്ല എന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കോട്ടയം താലൂക്ക് സർവ്വേയർ അന്വേഷിച്ച് അളന്ന് നൽകിയ റിപ്പോർട്ട് പ്രകാരം രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് റിസോർട്ട് കോട്ടയം കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പർ 10 ലെ സർവ്വേ നമ്പർ 302/1 ൽ ഉൾപെട്ട 5.37 സെന്റ് തോട് റവന്യൂ പുറമ്പോക്കും ചേർന്നുള്ള ബ്ലോക്ക് നമ്പർ 11 ലെ രണ്ട് സർവ്വേ നമ്പറുകളിലായി 0.4 ചതുരശ്ര അടിയും മറ്റൊരു 0.5 ചതുരശ്ര അടി കായൽ പുറമ്പോക്കും കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിർമ്മാണങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്ന നിലപാടാണ് സ്ഥാപനം സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. റവന്യൂ തലത്തിൽ നടപടികൾ പൂഴിത്തി വയ്‌പ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ റവന്യൂ വകുപ്പ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതിനിടെ ആണ് സംഭവം ഇപ്പോൾ വാർത്തയായിട്ടുള്ളത്.

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ പ്രമുഖ റിസോർട്ടാണ് നിരാമയാ റിട്രീറ്റ്‌സ് റിസോർട്ട്. വേമ്പനാട് കായലിനോട് ചേർന്നാണ് ഫൈവ് സ്റ്റാർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാനായ ശ്രീ.രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായുള്ള ജൂപ്പിറ്റർ ക്യാപിറ്റൽ എന്ന കമ്പനിയാണ് ഈ റിസോർട്ടിന്റെ ഉടമസ്ഥർ എന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ വകുപ്പിന്റെ വെബ് സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും
ലാലേട്ടാ.... മാണിക്യാ....നാട്ടു രാജാവേ രാജാവേ.. എന്ന് ആർപ്പുവിളികൾ; കാറിൽ നിന്നിറങ്ങി കൈവീശി കാണിച്ചതോടെ ആവേശം അണപൊട്ടി; വേദിയിലേക്ക് സൂപ്പർതാരത്തെ എത്തിക്കാൻ പാടുപെട്ട് സുരക്ഷാ ഏജൻസിക്കാർ; 57-ാം വയസിൽ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷർട്ടും നീല ജീൻസും കൂളിംങ് ഗ്ലാസ്സുമായി പുതിയ രൂപം; ഇടപ്പള്ളി ലുലു മാളിന് മുന്നിൽ ഒടിയൻ ലുക്കിൽ ആദ്യ പൊതുപരിപാടി; കൊച്ചിയിൽ മോഹൻലാൽ ആവേശം വിതറിയത് ഇങ്ങനെ
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്
സെന്റ് സ്റ്റീഫൻസിൽ അഡ്‌മിഷൻ ലഭിച്ചത് ഷൂട്ടിങ് മികവിന്റെ പേരിൽ സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ വഴി; അഭിഷേക് ബച്ചന്റെ സുഹൃത്തായി കൗമാരജീവിതം അടിച്ചു പൊളിച്ചു; ഹാർഡ് വാർഡിലും ട്രിനിറ്റിയിലും പഠിച്ച് അക്കാദമിക് മികവ് തെളിയിച്ചു; ഏറെക്കാലം ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ല; അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം