Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡോസൾഫാൻ ദുരിതബാധിതർക്ക് തണലേകാൻ പരിസ്ഥിതി പ്രവർത്തകർ അണിനിരന്നു; വീണ്ടും ഒപ്പു മരം പിറവിയെടുത്തപ്പോൾ പ്രതീക്ഷനൽകുന്നത് ഉയിരുബാക്കിവെച്ച് വൈകല്യങ്ങൾ നൽകിയ ദുരിതബാധിതരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും; എൻഡോസൾഫാൻ ദുരിതബാധിതരുടെ നീതിക്കായി കയ്യൊപ്പ് പതിഞ്ഞ് വീണ്ടും കാസർഗോഡിന്റെ ഒപ്പുമരം

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: ഭരണകൂടം ഒരുപറ്റം മനുഷ്യജീവികളോട് കാണിച്ച ക്രൂരതയ്ക്കും നെറികേടുകൾക്കുമെതിരെയായിരുന്നു ആദ്യ ഒപ്പുമരം പിറന്നത്. എൻഡോസൾഫാനെന്ന രോഗദുരിതത്തിന്റെ നരകയാതനകൾ ലോകത്തിൽ നിന്ന് വലിച്ചെറിയുക എന്നതായിരുന്നു കേരളം സാക്ഷ്യം വഹിച്ച ഒപ്പു മരത്തിന്റെ ലക്ഷ്യം. 20011 ഏപ്രിലിൽ ആരംഭിച്ച ഒപ്പുമരം അക്കൊല്ലം സ്റ്റോക്ക് ഹോമിൽ നടന്ന കൺവെൻഷനിൽ വച്ച് ലോകമെമ്പാടും എൻഡോസൾഫാൻ നിരോധിക്കണമെന്ന തുറന്ന ആവശ്യമുന്നയിച്ചു. എൻഡോസൾഫാൻ ദുരിതം പേറി കഴിയുന്ന കുരുന്നുകുട്ടി പരാതീനങ്ങളെ വരെ അണിനിരത്തി നടത്തിയ ഒപ്പു സമരം കേറള ചരിത്രത്തിൽ തന്നെ എടുത്തുപറയയേണ്ട നീക്കങ്ങളിലൊന്നായിരുന്നു. ലോകമെമ്പാടും എൻഡോസൾഫാൻ നിരോധിക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം.

ഈ ദുരിതം ലോകത്ത് ഇനി ഒരിടത്തും സംഭവിക്കരുതെന്നും എൻഡോസൾഫാൻ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എൻവിസാജ് (എൻഡോസൾഫാൻ വിറ്റിംസ് സപ്പോർട്ട് എയിഡ് ഗ്രൂപ്പ്) പറയുന്നത്. 2011ൽ നടന്ന ആദ്യ ഒപ്പുസമരത്തിൽ നിരവധി സാംസ്‌കാരിക സാഹിത്യ പ്രവർത്തകരായിരുന്നു അണിനിരന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്തരായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകർ ഈ ഒപ്പു സമരത്തിന് ഐകൃദാർഢ്യവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ എൻഡോസൾഫാൻ എതിർക്കണമെന്ന് കേരളത്തിലെ ഇരകൾ ആവശ്യപ്പെടുമ്പോഴും സ്‌റ്റോക്ക് ഹോമിൽ ഇന്ത്യൻ പ്രതിനിധി നിരോധനത്തെ എതിർത്ത് രംഗത്തെത്തുകയായിരുന്നു. കേന്ദ്ര സ്ഥാപനമായ ഹിന്ദുസ്ഥാൻ പെന്റിസൺസ് ലിമിറ്റഡാണ് എന്റോസൽഫാന്റെ ഇന്ത്യയിലെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.

എന്നാൽ എൻഡോസൾഫാൻ ആഗോള നിരോധനം തന്നെ നടപ്പിലായത് കേരളത്തിലെ എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങൾക്ക് ആശ്വാസമായ വിധിയായിരുന്നു. കീടനാശിനി നിരോധനപ്പട്ടികയിൽ ഉൾപ്പെടുത്തിയെഹ്കിൽ മാത്രമേ ദുരിതബാധിതർക്ക് ഇതിന്റെ നഷ്ടപരിഹാരം കിട്ടുകയുള്ളു. എന്നാൽ കേന്ദ്ര സർക്കാർ കമ്പനിയിൽ നിന്നും വിലകൊടുത്തുവാങ്ങിയ വിഷം വഴി കൊല്ലാക്കല ചെയ്യപ്പെട്ടത് ഒരു പറ്റം ജനസമൂഹത്തിന്റെ പ്രതീക്ഷകളു സ്വപ്‌നങ്ങളുമായിരുന്നു.

ഒന്നാം ഒപ്പുസമരം നിരോധനം ആവശ്യപ്പെട്ടായിരുന്നു. ഇതിന്റെ വിജയത്തെ തുടർന്ന് നഷ്ടപരിഹാരത്തിനായി എൻഡോസൾഫാൻ ദുരിതബാധിതർ രണ്ടാം ഒപ്പു സമരം 2012ൽ അധികം വൈകാതെ വീണ്ടും ആരംഭിച്ചു. കേരള സർക്കാരും മനുഷ്യാവകാശ കമ്മീഷനും നമ്മിൽ നടത്തിയ കരാർ അനുസരിച്ചുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ആദ്യവിഹിതമായ 87 കോടി രൂപ അനുവദിക്കാതിരുന്നപ്പോഴാണ് രണ്ടാം ഒപ്പുസമരം പൂർവാധികം കരുത്തോടെ രംഗത്തെത്തിയത്.

നൂറിലധികം സാംസ്‌കാരിക പ്രവർത്തകർ എൻഡോ സൾഫാൻ ഇരകൾക്ക് നൽകേണ്ട നീതിക്കായി അണി നിരന്നു. രാത്രിയും പകലും നടത്തിയ ഐതിഹാസിക മുന്നേറ്റം സാമൂഹികപ്രവർത്തരും ഒരു പറ്റം പരിസ്ഥിതി സ്‌നേഹികളും ഏറ്റെടുത്ത് നടപ്പിലാക്കിയ വിജയങ്ങളിലൊന്നായി പിന്നീട് ചരിത്രത്തിലടയാളപ്പെടുത്തി.ഒപ്പുമരച്ചുവട്ടിൽ ഉപവാസമിരുന്നതിന്റെ ഫലമായി കേരളാ പ്ലാന്റേഷൻ കോർപറേഷൻ തങ്ങളുടെ കുറ്റം ഏറ്റു പറയുകയും ആദ്യ ഗഡുവായി 27 കോടി രൂപ എൻഡോസൾഫൻ ദുരിതബാധിതർക്ക് നൽകുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ മുൻപ് നിശ്ചയിച്ച ഭരണഘടനാപരമായ ആശ്വാസഗഡു മാത്രമായിരുന്നു അത്. 2012 ജൂൺ 5 മുതൽ അതു വിതരണം ചെയ്തും തുടങ്ങി. തുടർന്ന് രണ്ടാം ഗഡുവായ 26 കോടി രൂപയും നൽകാൻ അവർ പിന്നീട് നിർബന്ധിതരാകുകയായിരുന്നു.

2010ൽ നടന്ന മൂന്നാം ഒപ്പുസമരത്തിൽ പത്ത് അമ്മമാരും ഡി.വൈ.എഫ് .ഐ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തക വന്ദന ശിവയും ചേർന്ന് നടപ്പിലാക്കിയ ചുവടുവെയ്‌പ്പിലൂടെ പ്രശ്‌നം സുപ്രീംകോടതി പരിഗണനയിലെത്തുകയും 210ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച അഞ്ചുലക്ഷം വരെയുള്ള ആശ്വാസ ധനസഹായം സുപ്രീംകോടതി മൂന്നുമാസത്തിനുള്ളിൽ നൽകണമെന്നും ധ്രുതവേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തു. 201ലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ പ്രധാനപ്രതിയായ കേന്ദ്ര സർക്കാർ ഇവിടെ ഒരു സമഗ്ര പാലിയേറ്റിവ് പുനരിധാവസ ആശുപത്രി സ്ഥാപിക്കണമെന്ന് നിർദ്ദേശവും വന്നു.

എന്നാൽ വീണ്ടും ഐതിഹാസികമായ ഒപ്പുസമരത്തിന്റെ നാലാം ജീവന് കഴിഞ്ഞനാളുകളിൽ വീണ്ടും പിറവിയെടുത്തത്. ഇന്ന് എൻ.എസ് മാധവൻ ഉദ്ഘാടനം ചെയ്ത ഒപ്പംസമര കൂട്ടായ്മ അവസാനിക്കുകയാണ്. 1995ൽ സ്ഥാപിച്ച ട്രൗബ്യൂണലനുസരിച്ച് കേന്ദ്രസർക്കാരാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രിക്ക് ഇതു സംബദ്ധിച്ച് കത്തയച്ചെങ്കിലും കേന്ദ്രം ഇതിനോട് മുഖം തരിഞ്ഞ് നിന്നെന്നും സംസ്ഥാന സർക്കാർ പറയുന്നു. ഒരു വർഷം പത്തുപകോടിയാണ് ദുരതബാധിതർര്ര് പെൻഷൻ നൽകാൻ വേണ്ടി മാത്രം കേരള സർക്കാർ ചിലവഴിക്കുന്നത്. ആശ്വാസ ധനത്തുകയും അതിന്റെ 20 ശതമാനമായ 200 കോടിയെങ്കിലും കേന്ദ്രം വഹിക്കണമെന്നാണ് സർക്കാരിനോട് കേരളം മുന്നോട്ടുവെക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP