Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഡോസൾഫാൻ കൊണ്ട് ആരും രോഗികളായിട്ടില്ല; ഇരകളെന്ന് പറയുന്ന 4500 പേരിൽ ഒരാൾക്ക് പോലും കീടനാശിനി തളിച്ചതിനാൽ രോഗം വന്നിട്ടില്ല; മറിച്ചുള്ള പ്രചരണങ്ങൾക്ക് പിന്നിൽ അഴിമതി; തേങ്ങ മോഷ്ടിക്കുമ്പോൾ വീണവൻ പോലും ദുരിതബാധിതനായി; അന്വേഷണം ആവശ്യപ്പെട്ട് മൂക്ക് പൊത്താതെ കുറ്റിപമ്പ് കൊണ്ട് എൻഡോസൾഫാൻ തളിച്ച ബോവിക്കാനത്തെ ഗംഗാധരൻ ഹൈക്കോടതിയിൽ

എൻഡോസൾഫാൻ കൊണ്ട് ആരും രോഗികളായിട്ടില്ല; ഇരകളെന്ന് പറയുന്ന 4500 പേരിൽ ഒരാൾക്ക് പോലും കീടനാശിനി തളിച്ചതിനാൽ രോഗം വന്നിട്ടില്ല; മറിച്ചുള്ള പ്രചരണങ്ങൾക്ക് പിന്നിൽ അഴിമതി; തേങ്ങ മോഷ്ടിക്കുമ്പോൾ വീണവൻ പോലും ദുരിതബാധിതനായി; അന്വേഷണം ആവശ്യപ്പെട്ട് മൂക്ക് പൊത്താതെ കുറ്റിപമ്പ് കൊണ്ട് എൻഡോസൾഫാൻ തളിച്ച ബോവിക്കാനത്തെ ഗംഗാധരൻ ഹൈക്കോടതിയിൽ

രഞ്ജിത്ത് ബാബു

കാസർകോട്: കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിൽ തളിച്ച എൻഡോസൾഫാൻ കീടനാശിനി കൊണ്ട് ആരും രോഗികളായിട്ടില്ലെന്നും ഇതിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. എൻഡോസൾഫാൻ മൂക്ക് പോലും പൊത്താതെ കുറ്റിപമ്പ് കൊണ്ട് തളിക്കുകയും ഹെലികോപ്റ്ററിൽ നിറക്കുകയും ചെയ്ത പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരനായ ബോവിക്കാനത്തെ എം ഗംഗാധരൻ നായരാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.

എൻഡോസൾഫാൻ ഇരകളെന്ന് പറയുന്ന 4500 പേരിൽ ഒരാൾക്ക് പോലും ഈ കീടനാശിനി തളിച്ചതിന്റെ പേരിൽ രോഗം വന്നിട്ടില്ലെന്ന് ഗംഗാധരൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. വിജിലൻസ് ഡയറക്ടർ ആയിരുന്ന ജേക്കബ് തോമസിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ കലക്ട്രേറ്റിൽ നിന്നായി കണ്ടെടുത്ത രേഖകൾ പ്രകാരം നിരവധി പേർ എൻഡോസൾഫാൻ ആനുകൂല്യം തട്ടിയെടുത്തതായി തെളിവ് ലഭിച്ചിരുന്നു. അങ്ങനെയെങ്കിൽ എൻഡോസൾഫാൻ തളിക്കുന്ന ജോലിയിലേർപ്പെട്ട നാനൂറിലേറെ പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് ഗംഗാധരൻ നായർ ഹരജിയിൽ പറയുന്നു.

1982 മുതൽ പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളിയായ ഗംഗാധരൻ നായരും നാനൂറോളം തൊഴിലാളികളും എൻഡോസൾഫാൻ തളിക്കുന്നതിൽ വ്യാപൃതരായിരുന്നു. ആദ്യത്തെ പത്ത് വർഷക്കാലം കുറ്റിപമ്പ് കൊണ്ട് മൂക്ക് പോലും പൊത്താതെ ജോലി ചെയ്തു. ഇ#ൗ കീടനാശിനി തളിക്കുന്നതിന് സമീപം വെച്ച് കഞ്ഞിവെച്ച് കുടിച്ചവരാണ് തൊഴിലാളികളായ നാനൂറിലേറെ പേരും. എന്നാൽ അവർക്കൊന്നും എൻഡോസൾഫാൻ കൊണ്ട് ഒരു രോഗവും ഉണ്ടായിട്ടില്ല. രാഷ്ട്രീയപാർട്ടികളും ചില സന്നദ്ധസംഘടനകളും അംഗൻവാടി അധികൃതരും ആശാവർക്കർമാരും ചേർന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റുണ്ടാക്കുകയാണ് ചെയ്തത്.

കാസർകോട്ടെ ചില ഡോക്ടർമാർ കണ്ണടച്ച് എൻഡോസൾഫാൻ ഇരകളെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതാണ് ഇത്രയേറെ രോഗികൾ ഉണ്ടായതെന്ന് ഗംഗാധരൻ നായർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. എൻഡോസൾഫാൻ വെറും കൈകൾ കൊണ്ട് കലക്കിയാണ് കശുമാവിൻ തോട്ടത്തിൽ തളിച്ചിരുന്നത്. അന്നൊന്നും ആരോഗ്യവകുപ്പോ സർക്കാരോ ഇത് മാരകവിഷമാണെന്ന് പറഞ്ഞിരുന്നില്ല. മാരകവിഷമായിരുന്നുവെങ്കിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ നേരിട്ട് കീടനാശിനിയുമായി ബന്ധപ്പെട്ട നാനൂറ് പേരിൽ ഒരാൾക്കോ അവരുടെ മക്കൾക്കോ ഇത് മൂലം ഉള്ള രോഗബാധയുണ്ടാകേണ്ടതാണെന്ന് ഗംഗാധരൻ നായർ പറഞ്ഞു.

തേങ്ങ മോഷ്ടിക്കുമ്പോൾ വീണവനും കണ്ണുകാണാത്തവരും ഗൾഫിൽ നിന്ന് അപകടം പറ്റിയവരും ഇന്ന് എൻഡോസൾഫാൻ ദുരിതബാധിതരാണ്. കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ ഹെക്ടറിന് 137 ലിറ്റർ എന്ന കണക്കിലാണ് എൻഡോസൾഫാൻ തളിച്ചത്. ആലപ്പുഴയിലും ഇടുക്കിയിലും വയനാടിലും ഇതിന്റെ എത്രയോ ഇരട്ടി തളിച്ചിരുന്നു. എന്നാൽ അവിടെ നിന്ന് ഒരാൾ പോലും രോഗിയായി വന്നിട്ടില്ല. നേരത്തെ കാസർകോട്ടെ പദ്രെ ഗ്രാമത്തിൽ ജനങ്ങളുടെ രക്തത്തിൽ എൻഡോസൾഫാൻ കലർന്നെന്ന് കണ്ടെത്തിയെന്നത് ശാസ്ത്രലോകം തന്നെ തള്ളികളഞ്ഞിരുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ അമ്പത് വർഷത്തോളം എൻഡോസൾഫാൻ യഥേഷ്ടം ഉപയോഗിച്ചിരുന്നു.എന്നാൽ അവിടെയൊന്നും യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായതായി പറയുന്നില്ല. 2001ലും 2011ലും ഇന്ത്യൻ സെൻസർ ബോർഡ് കമ്മീഷൻ നടത്തിയ ഡിസെബിലിറ്റി സെൻസസിൽ മറ്റ് ജില്ലകളിലേക്കാൾ വികലാംഗർ കുറഞ്ഞ ജില്ലയാണ് കാസർകോട്. ഇക്കാര്യങ്ങൾ പരാമർശിക്കുന്ന ഇന്ത്യൻ എക്സ്പ്രസ് കാസർകോട് ബ്യൂറോചീഫ് പരേതനായ കളത്തിൽ രാമകൃഷ്ണൻ' എൻഡോസൾഫാൻ ഗ്ലോബൽ കോൺട്രവസി ആൻഡ് എ കേരള ഷോട്ട് സ്റ്റോറി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. കാസർകോട് എൻഡോസൾഫാൻ തളിച്ചത് മൂലം നിരവധി പേർ രോഗികളായും കുറെ പേർ മരിച്ചതായും ഉള്ള വാദം കള്ളമാണെന്ന് പുസ്തകത്തിൽ പരാമർശിച്ചിരുന്നു.

ജനിതക പ്രശ്നങ്ങളും പോഷകാഹാരകുറവും രക്തബന്ധത്തിലുള്ള വിവാഹവും കാസർകോട്ടെ മണ്ണിലുള്ള ലോഹഘടകങ്ങളും എല്ലാം രോഗകാരണമാകാം. ഇ#ൗ തലത്തിൽ ശാസ്ത്രീയ പഠനം നടത്തി രോഗകാരണം വ്യക്തമാക്കുകയാണ് വേണ്ടത്. അല്ലാതെ വ്യാജപ്രചരണത്തിലുടെ എൻഡോസൾഫാൻ ദുരിതബാധിതർ എന്ന് കരുതി ആനുകൂല്യം നൽകുന്നത് ശാസ്ത്രബോധത്തോടുള്ള വെല്ലുവിളിയാണ്. വൈകല്യവും രോഗവും ഉള്ള ഏത് സമൂഹത്തിനും സഹായധനം നൽകുവാൻ സർക്കാരിന് പദ്ധതിയുണ്ടാകണം. അതല്ലാതെ എൻഡോസൾഫാന്റെ പേരിലാകരുത്. ഗംഗാധരൻനായരുടെ ഹരജിയിലൂടെ വസ്തുതകൾ ശാസ്ത്രീയമായി കണ്ടെത്താനുള്ള ശ്രമമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP