Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എഞ്ചിനിയറിങ് കോഴ്‌സിന് വിദ്യാർത്ഥികളെ കിട്ടാതെ വന്നതോടെ കുത്തനെ ഫീസ്‌നിരക്ക് കുറച്ച് കർണാടകയിലെ കോളജുകൾ; ഇതരസംസ്ഥാനത്തു നിന്നും വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞപ്പോൾ പകുതിയിലധികം കോളജുകളും അടച്ചു പൂട്ടേണ്ടവക്കിൽ; എഞ്ചിനിയറിങ് സീറ്റുകൾ കർണാടകയിൽ ആദായവിൽപനക്ക്!

എഞ്ചിനിയറിങ് കോഴ്‌സിന് വിദ്യാർത്ഥികളെ കിട്ടാതെ വന്നതോടെ  കുത്തനെ ഫീസ്‌നിരക്ക് കുറച്ച് കർണാടകയിലെ കോളജുകൾ;  ഇതരസംസ്ഥാനത്തു നിന്നും വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞപ്പോൾ പകുതിയിലധികം കോളജുകളും അടച്ചു പൂട്ടേണ്ടവക്കിൽ;  എഞ്ചിനിയറിങ് സീറ്റുകൾ കർണാടകയിൽ ആദായവിൽപനക്ക്!

ന്യൂസ് ഡെസ്‌ക്‌

എഞ്ചിനിയറിങ് പഠിക്കാൻ വിദ്യാർത്ഥികളെ കിട്ടാതെ വന്നതോടെ കോഴ്‌സുകളുടെ ഫീസ് കുത്തനെ വെട്ടിക്കുറച്ച് കോളജുകൾ. കർണാടകയിലെ എഞ്ചിനിയറിങ് കോളജുകളിലാണ് വിദ്യാർത്ഥികളെ കിട്ടാതായതോടെ ആദായനിരക്കിൽ ഫീസ് ഏർപ്പെടുത്തിയത്. മുൻവർഷങ്ങളിൽ അധികബാച്ചുകളുമായി ക്ലാസുകൾ നടത്തിയിരുന്ന പല കോളജുകളും ഇപ്പോൾ അടച്ചുപൂട്ടലിന്റെ വ്ക്കിലാണ്.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞതാണ് കോളജുകൾക്ക് തിരിച്ചടിയായതെന്ന് മാനേജ്‌മെന്റുകളുടെ വിലയിരുത്തൽ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എഞ്ചിനിയറിങ് സീറ്റിന് പിടിവലി നേരിടുമ്പോൾ കർണാടകയിലെ സീറ്റ് കച്ചവടം കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ വഴിയൊരുക്കും. പരമാവധി ഫീസ് 1.75 ലക്ഷമായാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചത്. എന്നാൽ, ഇതിലും വളരെ കുറഞ്ഞ നിരക്കിൽ പ്രവേശനം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് കോളേജുകൾ രംഗത്തെത്തി. ചില കോളേജുകൾ 50,000 രൂപ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രതിസന്ധി നേരിടുന്ന എഞ്ചിനിയറിങ്ങ് കോഴ്‌സിന് മാത്രം കർണാടകയിൽ 212 കോളേജുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എൻജിനീയറിങ് കോഴ്സിന് ചേരാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.വിദ്യാർത്ഥികൾ കുറഞ്ഞതിനെത്തുടർന്ന് 35 എൻജിനീയറിങ് കോളേജുകൾ 75-ഓളം കോഴ്സുകൾ വെട്ടിച്ചുരുക്കി. ബിരുദാനന്തര ബിരുദ കോഴസ്ുകളും നിർത്തലാക്കിയതിൽ ഉൾപ്പെടും. കൺസ്ട്രക്ഷൻ ടെക്നോളജി, മാനുഫാക്ചറിങ് സയൻസ് ആൻഡ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളാണ് നിർത്തലാക്കിയത്. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നീ കോഴ്‌സുകൾക്കാണ് ഇപ്പോൾ ആവശ്യക്കാരുള്ളത്.

കഴിഞ്ഞ വർഷം 29,000 എൻജിനീയറിങ് സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലായി 77,500 എൻജിനീയറിങ് സീറ്റുണ്ട്. സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനം സ്വകാര്യ പ്രൊഫഷണൽ കോളേജുകളുടെ കൺസോർഷ്യമായ കൊമെഡ്-കെ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്; സർക്കാർ ക്വാട്ടയിലേക്കുള്ള പ്രവേശനം പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP