Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയരാജനു താമസിക്കാൻ ഔദ്യോഗിക വസതിയില്ല; മന്ത്രിസഭയിലെ രണ്ടാമനായി സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിയാനാകില്ലെന്ന് ബലം പിടിച്ച് ഐഎഎസുകാർ; മടങ്ങി വരവിൽ പത്താം നമ്പറും നഷ്ടമായി; വ്യവസായ മന്ത്രിക്ക് 25-ാം നമ്പർ കാറ് നൽകി വാടക വീട് തേടി പൊതുമരാമത്ത് വകുപ്പ് നെട്ടോട്ടത്തിൽ; പരാതിയും പരിഭവവും ഇല്ലാതെ സത്യപ്രതിജ്ഞാ ദിവസം മന്ത്രി ഉറങ്ങിയത് എംഎൽഎ ഹോസ്റ്റലിൽ

ജയരാജനു താമസിക്കാൻ ഔദ്യോഗിക വസതിയില്ല; മന്ത്രിസഭയിലെ രണ്ടാമനായി സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിയാനാകില്ലെന്ന് ബലം പിടിച്ച് ഐഎഎസുകാർ; മടങ്ങി വരവിൽ പത്താം നമ്പറും നഷ്ടമായി; വ്യവസായ മന്ത്രിക്ക് 25-ാം നമ്പർ കാറ് നൽകി വാടക വീട് തേടി പൊതുമരാമത്ത് വകുപ്പ് നെട്ടോട്ടത്തിൽ; പരാതിയും പരിഭവവും ഇല്ലാതെ സത്യപ്രതിജ്ഞാ ദിവസം മന്ത്രി ഉറങ്ങിയത് എംഎൽഎ ഹോസ്റ്റലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യവസായ മന്ത്രി വീണ്ടും ഇ.പി.ജയരാജനു താമസിക്കാൻ ഔദ്യോഗിക വസതിയില്ല. മന്ത്രിമന്ദിരങ്ങളൊന്നും ഒഴിവില്ലാത്തതാണ് ഇതിന് കാരണം. ഇതിനൊപ്പം പത്താം നമ്പർ കാറും ജയരാജന് നഷ്ടമായി. ജയരാജന് ഓദ്യോഗിക വസതിക്കായി ഐഎഎസ് ഉദ്യോഗസ്ഥരുടെ കാലു പിടിക്കുകയാണ് സർക്കാരിപ്പോൾ. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ജയരാജൻ കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിലാണ് താമസിച്ചത്. വിവാദങ്ങളുണ്ടാക്കാതെ എംഎൽഎ ഹോസ്റ്റലിൽ താമസം തുടരാനാണ് മന്തരിയുടെ തീരുമാനം.

വെറുതെ കിടക്കുന്ന സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിഞ്ഞുകൊടുക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന നിലപാടിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ. വൈകുന്നേരങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ സമയം ചെലവിടാനെത്തുന്ന ഈ മന്ദിരം ലക്ഷങ്ങൾ മുടക്കി സർക്കാർ നവീകരിച്ചിരുന്നു. ഗോൾഫ് ക്ലബിലെ മനോഹരമായ ഈ കെട്ടിടം ഒരിക്കൽ വിട്ടുകൊടുത്താൽ പിന്നെ തിരികെ കിട്ടില്ലെന്നു കരുതിയാണ് ഐഎഎസുകാർ ഉടക്കിടുന്നത്. ഇതോടെ മന്ത്രി ജയരാജനായി വാടക വീടു കണ്ടെത്തേണ്ട സ്ഥിതിയായി.

ഈ സാഹചര്യത്തിൽ പൊതുഭരണ വകുപ്പ് നഗരത്തിലെ മികച്ച സൗകര്യമുള്ള വീടുകൾക്കായി അന്വേഷണം തുടങ്ങി. പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ വിമൻസ് കോളജ് ജംക്ഷനിലെ 'സാനഡു'വാണ് ജയരാജനു നൽകിയിരുന്നത്. അദ്ദേഹം രാജിവച്ചതോടെ ഒഴിഞ്ഞ ഈ വീട് പിന്നീടു മന്ത്രി എം.എം.മണിക്കു കൈമാറുകയായിരുന്നു. ഇതാണ് ജയരാജന് വീടില്ലാതാക്കിയത്. ഇതോടെയാണ് ഐഎഎസുകാരുടെ സ്ഥലം പിടിച്ചെടുക്കാൻ ശ്രമം തുടങ്ങിയത്.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മാസങ്ങൾക്കു മുൻപ് ഒഴിഞ്ഞ നോർത്ത് സാൻവിജ് ബ്ലോക്കിന്റെ മൂന്നാം നിലയിലെ 216-ാം നമ്പർ മുറിയാണ് മന്ത്രി ഇ.പി.ജയരാജന്റെ പുതിയ ഓഫിസ്. ശൈലജയുടെ ഓഫിസ് ഇപ്പോൾ അനെക്‌സ് മന്ദിരത്തിലാണ്. മുൻപു മുഖ്യമന്ത്രിക്കു സമീപത്തായിരുന്ന ജയരാജന്റെ ഓഫിസ്. പിന്നീടു മന്ത്രി എ.സി.മൊയ്തീനു കൈമാറിയിരുന്നു. ജയരാജന്റെ പഴയ പത്താം നമ്പർ വണ്ടി എം.എം.മണിക്കു നൽകിയതിനാൽ ഇപ്പോൾ 25-ാം നമ്പർ അനുവദിച്ചു.മന്ത്രിസഭയിലെ രണ്ടാമനാണ് ജയരാജൻ. മുഖ്യമന്ത്രി വിദേശത്ത് ചികിൽസയ്ക്ക് പോകുമ്പോൾ ജയരാജന് മുഖ്യമന്ത്രിയുടെ ചുമതലയും കിട്ടും. അതുകൊണ്ട് തന്നെ രണ്ടാമനെ വാടക വീട്ടിൽ മാറ്റുന്നതിൽ രണ്ടഭിപ്രായം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP