Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈരാറ്റുപേട്ടയിൽ നിന്നും ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടിയ മുസ്ലിം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു; കാമുകനേയും വിട്ടയച്ചു; ഇനി ഹൈക്കോടതിയിൽ ഹാജരാക്കുമ്പോൾ പെൺകുട്ടി എടുക്കുന്ന നിലപാട് നിർണ്ണായകം; പെൺകുട്ടിയുടെ വീട്ടുകാർ ബ്രെയിൻവാഷ് ചെയ്യുമെന്ന് ഭയന്ന് കാമുകന്റെ സുഹൃത്തുക്കൾ

ഈരാറ്റുപേട്ടയിൽ നിന്നും ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടിയ മുസ്ലിം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു; കാമുകനേയും വിട്ടയച്ചു; ഇനി ഹൈക്കോടതിയിൽ ഹാജരാക്കുമ്പോൾ പെൺകുട്ടി എടുക്കുന്ന നിലപാട് നിർണ്ണായകം; പെൺകുട്ടിയുടെ വീട്ടുകാർ ബ്രെയിൻവാഷ് ചെയ്യുമെന്ന് ഭയന്ന് കാമുകന്റെ സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഈരാറ്റുപേട്ടയിലെ പ്രണയത്തിൽ പാമ്പാടി പൊലീസ് സ്‌റ്റേഷനിൽ നടന്നത് അതി നാടകീയമായ രംഗങ്ങൾ. വിവാഹത്തിന് സഹായം ചോദിച്ചെത്തിയ കാമുകീ-കാമുകന്മാരെ രണ്ട് വഴിക്ക് പറഞ്ഞയക്കുന്ന നടപടി ക്രമങ്ങളാണ് ഉണ്ടായത്. ഇതോടെ ഹൈക്കോടതിയിലേക്ക് പ്രണയ കഥയുടെ ക്ലൈമാക്‌സ് മാറുന്നു. എല്ലാം മുസ്ലിം യുവതിയുടെ വാക്കിന് അനുസരിച്ചാകും കാര്യങ്ങൾ. പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം അവളെ പൊലീസ് വിട്ടയച്ചതോടെ യുവാവിന്റെ സുഹൃത്തുക്കളും ആശങ്കയിലായി. പെൺകുട്ടിയെ അച്ഛനും അമ്മയും ചേർന്ന് ബ്രെയിൻവാഷ് ചെയ്യുമോയെന്ന ഭയം കൂട്ടുകാർക്കുണ്ട്. എന്നാൽ പെൺകുട്ടി ചതിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് പാമ്പാടി സ്വദേശിയായ യുവാവ് ഇപ്പോൾ.

ഇന്നലെയാണ് പാമ്പാടി പൊലീസ് സ്‌റ്റേഷനിൽ യുവാവും യുവതിയും കീഴടങ്ങിയത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛനും അമ്മയും പാമ്പാടി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും പാമ്പാടി പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഒരുമിച്ച് ജീവിക്കാൻ സഹായം ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ കാണാതാകലിൽ കേസെടുത്ത സാഹചര്യത്തിൽ ഇരുവരേയും കോട്ടയത്തെ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ കാണാനില്ലെന്ന ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും മജിസ്‌ട്രേട്ടിനെ അറിയിച്ചു. ഇതോടെ ഹൈക്കോടതിയിൽ പെൺകുട്ടിയെ ഹാജരാക്കാനും വിഷയത്തിൽ അന്തിമ തീർപ്പ് അവിടെയുണ്ടാകട്ടേയെന്നും കോടതി തീരുമാനിക്കുകയായിരുന്നു.

പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചു കൊണ്ട് വീട്ടുകാർക്ക് ഒപ്പം വിട്ടു. യുവാവിനേയും വിട്ടയച്ചു. ഇതോടെ കഴിഞ്ഞ പതിനേഴിന് ഒരുമിച്ച് താമസിക്കാനായി ഇറങ്ങിത്തിരിച്ച യുവാവും യുവതിയും രണ്ട് വഴിക്കും പോയി. യുവാവുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതിയുടെ മാതാപിതാക്കൾ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയിരുന്നത്. എന്നാൽ ഒരാളെ പ്രണയിച്ച ശേഷം മറ്റൊരാളുമായി കഴിയാനില്ലെന്ന നിലപാടാണ് യുവതി സ്വീകരിച്ചത്. ഇതേ തുടർന്നായിരുന്നു ഒളിച്ചോട്ടം. എന്നാൽ യുവതിയെ പിന്തിരിപ്പിക്കാൻ ചില മതസംഘടനകൾ രംഗത്തു വന്നു. രണ്ടു പേർക്കും പിറകേ ഇവർ കൂടുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് പോലും ഭീഷണി എത്തി. യുവാവിന്റെ സുഹൃത്തുക്കളേയും പീഡിപ്പിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിയ ബംഗളുരുവിലും തിരുവനന്തപുരത്തുമെല്ലാം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇവർ പാമ്പാടി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്.

സ്‌റ്റേഷനിൽ വച്ചു തന്നെ തീരുമാനം ഉണ്ടാകുമെന്നും വിവാഹം രജിസ്റ്റർ ചെയ്യാമെന്നുമായിരുന്നു പ്രതീക്ഷ. അതുണ്ടായില്ലെന്നതാണ് ആശങ്കയ്ക്ക് കാരണമെന്ന് യുവാവിന്റെ സുഹൃത്തുക്കൾ പറയുന്നു. വീട്ടിലേക്ക് കൊണ്ടു പോയ പെൺകുട്ടിയെ ബ്രെയിൻ വാഷ് ചെയ്യുമെന്ന് ഉറപ്പാണ്. പലവിധ സമ്മർദ്ദങ്ങളും ഉണ്ടാകും. ഇതിൽ വീണാൽ ഹൈക്കോടതിയിൽ പെൺകുട്ടി നിലപാട് മാറ്റുമെന്ന് ഭയക്കുകയാണ് കൂട്ടുകാർ. മതത്തിന്റെ വേലിക്കെട്ട് പൊട്ടിച്ച് ഒന്നാകാൻ ശ്രമിച്ച പലർക്കും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. കോഴിക്കോട്ടെ ഹിന്ദു-മുസ്ലിം പ്രണയത്തെ ഹൈക്കോടതിയിലെ ഹേബിയർകോർപ്പസ് ഹർജിയുടെ മറവിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊളിച്ചത് ഇത്തരത്തിലായിരുന്നു. ആ കേസിൽ ഹൈന്ദവാചാര പ്രകാരം വിവാഹം നടന്നിരുന്നു. രജിസ്‌ട്രേഷൻ ചെയ്യാനുള്ള നടപടിയും എടുത്തു.

എന്നാൽ ഇവിടെ വിവാഹം നടന്നിട്ടില്ല. മതസംഘടനകളുടെ എതിർപ്പുമൂലം കാമുകനും കാമുകിലും മുറിയടച്ച് ഇരിപ്പായിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ യുവതിയുടെ നിലപാട് എന്താകുമെന്ന ആശങ്ക കൂട്ടുകാർക്കുണ്ട്. എന്നാൽ എന്തുവന്നാലും പ്രണയിനി കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യുവാവ്. ഹൈക്കോടതിയുടെ സഹായത്തോടെ പെൺകുട്ടിയെ ജീവിത പങ്കാളിയാക്കുമെന്നാണ് ഇയാൾ പറയുന്നത്. കോടതി നിലപാടും നടപടികളും തന്നെയാകും ഇനി നിർണ്ണായകം. കോളേജ് പഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് യുവാവ്. യുവതി മറ്റൊരു കോളേജിൽ ഇപ്പോഴും പഠിക്കുന്നു. മുസ്ലിം യുവതിയുമായുള്ള പ്രണയം യുവാവ് തന്റെ വീട്ടിൽ തുറന്നു പറഞ്ഞിരുന്നു.

ഹിന്ദു കുടുംബത്തിൽ നിന്ന് പ്രതീക്ഷിച്ചതു പോലെ എതിർപ്പുണ്ടായി. എങ്കിലും വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുസ്ലിം യുവതിക്ക് കുടുംബത്തിൽ അറിഞ്ഞതോടെ പീഡനമായിരുന്നു ഫലം. ദേഹോപദ്രവവും മാനസിക പീഡനവും തുടർന്നു. ഇതിനിടെ പെൺകുട്ടിയുടെ വിവാഹവും ഉറപ്പിച്ചു. ഒരു കോടി രൂപ സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞായിരുന്നു വിവാഹം ഉറപ്പിച്ചത്. ഇതോടെയാണ് പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയത്. ഈരാറ്റുപേട്ടയിലെ പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് പെൺകുട്ടി. അതുകൊണ്ട തന്നെ പൊലീസിനെ ഉപയോഗിച്ചു വരെ ഇരുവരെയും പിടികൂടാൻ ശ്രമങ്ങളുണ്ടാായി. എന്നാൽ ഒരു കാരണവശാലും ഇവരെ ഒരുമിച്ച് താമസിക്കാൻ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ചില സംഘടനാ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു ഇവരുടെ രംഗപ്രവേശം.

പെൺകുട്ടിയുടെ വീട്ടുകാരുടെ ബലത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്ത രഹസ്യമായുള്ള അന്വേഷണം നടത്തി പൊലീസും ഒപ്പം ചേർന്നിരുന്നു. ഇതോടെ പുറത്തിറങ്ങി വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇതിനിടെയാണ് ഇവർ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് വീഡിയോ മറുനാടന് അയച്ചു തന്നത്. വീഡിയോയിൽ പെൺകുട്ടി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും വ്യക്തമാക്കിയിരുന്നു. ഒരാളെ പ്രണയിച്ച് മറ്റൊരാളുമായി ജീവിക്കാൻ തനിക്ക് തയ്യാറല്ലെന്ന് പെൺകുട്ടിയുടെ പക്ഷം. കല്ല്യാണം കഴിക്കാൻ തയ്യാറായി വന്നയാൾക്ക് എല്ലാം അറിയാം. ഒരു കോടി രൂപയിലാണ് കണ്ണെന്നുമാണ് പെൺകുട്ടി ആരോപിച്ചത്. തങ്ങൾക്ക് സ്വത്ത് വേണ്ടെന്നും ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു.

രജിസ്റ്റർ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഒളിച്ചോട്ടം പുറത്തറിഞ്ഞതോടെ മത സംഘടനകളെ വീട്ടുകാർ രംഗത്തിറക്കി. ഉന്നത രാഷ്ട്രീയക്കാർ പോലും ഇടപെടലിന് എത്തി. ഇരുവരേയും കൊല്ലുമെന്ന ഭീഷണി ഇവരുമായി ബന്ധപ്പെട്ടവരുടെ അടുക്കലും എത്തിക്കുന്നുണ്ട്. ഇതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. വിവാഹം ചെയ്ത ശേഷവും രണ്ടു പേരും മതംമാറില്ല. അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുമെന്നുമാണ് ഇവർ പറഞ്ഞിരുന്നത്. കടുത്ത ഭീഷണികൾക്കൊടുവിലാണ് ഇവർ ഇത്രയും ദിവസം ഒളിവിൽ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP