Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹനീഫ് മൗലവിക്ക് ജാമ്യം ലഭിച്ചത് ഇടി മുഹമ്മദ് ബഷീറിന്റെ സമയോചിതമായ ഇടപെടൽമൂലം; ഭീകരത മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് വീട്ടുകാർ പോലും മാറി നിന്നപ്പോൾ മുംബൈയിൽ പോയി കേസ് നടത്തിയത് പൊന്നാനി എംപി

ഹനീഫ് മൗലവിക്ക് ജാമ്യം ലഭിച്ചത് ഇടി മുഹമ്മദ് ബഷീറിന്റെ സമയോചിതമായ ഇടപെടൽമൂലം; ഭീകരത മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് വീട്ടുകാർ പോലും മാറി നിന്നപ്പോൾ മുംബൈയിൽ പോയി കേസ് നടത്തിയത് പൊന്നാനി എംപി

മുംബൈ:ഐസിസ് ഭീകരനായി മുദ്രകുത്തിയ ഹനീഫ് മൗലവിക്ക് ജാമ്യം ലഭിച്ചത് പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീറിന്റെ ഇടപെടൽ കാരണം.മലയാളി യുവാക്കൾ നാടുവിട്ട് ഐ.എസിൽ ചേർന്ന കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ഹനീഫ് മൗലവിക്ക് മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 12,000 രൂപ കൊടുത്ത് മലയാളിയായ ഒരു വക്കീലിനെ കേസ് ഏൽപിച്ചുവെന്നതല്ലാതെ കേസ് നടത്തിപ്പിൽ ഒരു പുരോഗതിയുമില്ലെന്ന് ബന്ധുക്കൾ എംപിയെ അറിയിച്ചതോടെയാണ് ഹനീഫ് മൗലവിക്ക് ജാമ്യം ലഭിക്കുന്നതിൽ കൃത്യമായി ഇടപെടാൻ മുഹമ്മദ് ബഷീറിന് കഴിഞ്ഞത്. കേസിന്റെ തുടർ വാദങ്ങൾ കേരളത്തിലേക്ക് മാറ്റാനുള്ള അപേക്ഷയും മുതിർന്ന അഭിഭാഷകരെ കൊണ്ട് ഇ.ടി സമർപ്പിച്ചു.

മുഖ്യധാരാ മുസ്ലിം സംഘടനകളോ മാദ്ധ്യമങ്ങളോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ നിയമസഹായം നൽകുകയോ ചെയ്യാതിരുന്ന സമയത്താണ് ബഷീർ ഇടപെടുന്നത്.ആരും സഹായിക്കാനില്ലാത്ത സ്ഥിതി വളരെ വിഷമകരമാമെന്നും വേദനാജനകമാണെന്നു സഹോദരൻ ഷാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഹനീഫ് മൗലവി മത പഠന ക്ലാസെടുത്തപ്പോൾ കാണാതായ ആളും അതിൽ പങ്കെടുത്തുവെന്നതായിരുന്നു ഹനീഫ് ചെയ്ത കുറ്റം. കേരളത്തിൽ പീസ് സ്‌കൂളിനും ശംസുദ്ദീൻ പാലത്തിനും എതിരെയുള്ള നീക്കങ്ങൾ മുസ്ലിം ലീഗടക്കമുള്ള പാർട്ടികളും സംഘടനകളും ചർച്ചയാക്കിയപ്പോൾ ഹനീഫിന്റെ വിഷയം ചർച്ച ചെയ്യാൻ പോലും പലരും ഭയപ്പെട്ടിടത്താണ് ഇടി മുഹമ്മദ് ബഷീർ കുടുംബത്തിന് സഹായവുമായി എത്തിയത്. ഇ.ടി മുഹമ്മദ് ബഷീറിന്റെ വിഷയത്തിലെ ഇടപെടലിനെക്കുറിച്ച് മാദ്ധ്യമം ദിനപത്രത്തിൽ ഹസനുൽ ബന്നയുടെ ലേഖനം വിശദീകരിക്കുന്നു.

മലബാറിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ കാസർകോട് പടന്ന സ്വദേശി അഷ്ഫാഖിന്റെ പിതാവ് മജീദിന്റെ പരാതി അടിസ്ഥാനമാക്കിയാണ് മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട്ടുവച്ച് ഹനീഫ് മൗലവി നടത്തിയ മതപഠനക്ലാസുകളിലൂടെയാണ് യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായത് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. മുസ്ലിം നാമദാരികളെ ഭീകരവാദത്തിന്റെ പേരിൽ പീഡിപ്പിക്കുന്ന പതിവ് ശൈലിയാണ് ഇവിടെയും സ്വീകരിക്കപ്പെട്ടത്.

ഹനീഫ് മൗലവിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് നാലു മാസമെങ്കിലും പിന്നിട്ട സമയത്താണ് പെരിങ്ങത്തൂരിലും പടന്നയിലുമുള്ള ഒന്ന് രണ്ടാളുകൾ ഇ.ടി. മുഹമ്മദ് ബഷീറിനെ കണ്ട് ആ കുടുംബത്തിന്റെ സങ്കടമറിയിച്ചത്. ഭീകരക്കേസായതിനാൽ ഒരു മനുഷ്യൻപോലും തിരിഞ്ഞുനോക്കാനില്ലാത്ത, മര്യാദക്ക് കേസ് ഏറ്റെടുത്ത് നടത്താൻപോലും ആളില്ലാത്ത ഹനീഫ് മൗലവിയുടെ കാര്യത്തിൽ കഴിയുന്നതെന്തെങ്കിലും ചെയ്യാൻ ആ മനുഷ്യർ ആവശ്യപ്പെട്ടു. മുമ്പ് നിയമസഭയിലേക്ക് ഇ.ടി. ബഷീർ മത്സരിച്ചിരുന്ന കാലത്തെ പരിചയത്തിലാണ് ആ മനുഷ്യർ തങ്ങളുടെ സങ്കട ഹരജിയുമായി ഇ.ടിയെ സമീപിച്ചത്. തുടർന്ന് വിഷയം പഠിക്കാനായി ഹനീഫ് മൗലവിയുടെ ബന്ധു ഫക്രുദ്ദീനെ വിളിച്ചപ്പോൾ ബഷീറിന് വിഷയത്തിന്റെ ഭീതിദമായ അവസ്ഥ ബോധ്യപ്പെട്ടു.

ഹനീഫിന്റെ ബന്ധുക്കൾ പറഞ്ഞതനുസരിച്ച് ഇ.ടി അഭിബാഷകനെ വിളിച്ച് കാര്യങ്ങൾ തിരക്കുകയായിരുന്നു.കേസ് സ്വമേധയാ നടത്താൻ കഴിയാത്തതുകൊണ്ട് മറ്റൊരു അഭിഭാഷകനെ ഏൽപ്പിച്ചുവെന്നാണ് അയാൾ ഇ.ടിയോട് പറഞ്ഞത്. കേസ് മു്‌ന്നോട്ട് കൊണ്ട് പോകാൻ എംപി നിർദ്ദേശം നൽകിയപ്പോൾ അഭിഭാഷകൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നീട് കേസിനായി മുംബൈയിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ ബന്ധുക്കൾക്ക് ഭയമായിരുന്നു. ഭീകരക്കേസായതിനാലാണ് ബന്ധുക്കൾ ഭയപ്പെട്ടത്. ഹനീഫിനെ ജയിലിൽ കൊണ്ട് പോയ ശേഷം ആരും തന്നെ അവിടേക്ക് പോയി അയാളെ കണ്ടില്ലെന്ന കാര്യം അറിയിച്ചപ്പോൾ ഭയപ്പെടാതെ ഒപ്പം വരാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇവർ മുംബൈയിലെത്തിയാണ് പുതിയ അഭിഭാഷകനെക്കൊണ്ട് ജാമ്യാപേക്ഷ ആദ്യമായി സമർപ്പിച്ചു.

ജാമ്യാപേക്ഷ നൽകിയപ്പോൾ എൻ.ഐ.എ ശക്തമായി എതിർത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഹനീഫ് മൗലവിയുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന കഴിഞ്ഞിട്ടുണ്ടെന്നും ഐ.എസിൽ ചേരാൻ പാലക്കാട്, കണ്ണൂർ ജില്ലയിൽനിന്ന് പോയവരുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണെന്നുമെല്ലാം വാദിച്ച് എൻ.ഐ.എ ആദ്യ ജാമ്യാപേക്ഷ ഡിസംബർ 23ന് തള്ളിച്ചു. മുംബൈയിലെ ഈ നീക്കങ്ങൾക്കിടയിലാണ് ഹനീഫ് മൗലവിയുടെ അറസ്റ്റിന് കാരണമായ മൊഴി നൽകിയെന്ന് എൻ.ഐ.എ പറഞ്ഞ മജീദ് താൻ അത്തരത്തിലൊരു മൊഴി നൽകിയിട്ടില്‌ളെന്ന് വെളിപ്പെടുത്തുന്നത്. എൻ.ഐ.എ കൊണ്ടുവന്ന കടലാസിൽ തന്നെ ഒപ്പുവെപ്പിക്കുകയാണ് ചെയ്തതെന്നും അയാൾ വെളിപ്പെടുത്തി.


ഈ വെളിപ്പെടുത്തലിന്റെ കാര്യം ഇ.ടി തന്നെ നേരിട്ട് അഭിഭാഷകനെ വിളിച്ച് അറിയിക്കുകയായിരുന്നു. ജാമ്യം എന്തായാലും ലഭികക്ുമെന്നും പി്‌നനീട് ഭീകരക്കേസ് കെട്ടിചമച്ചതാമെ്‌നന് തെളിയിക്കാനാണ് ഈ വെളിപ്പെടുത്തൽ സഹായകമാവുകയെന്ന് അഭിഭാഷകൻ ഇ.ടിയെ അറിയിക്കുകയായിരുന്നു. കോടതി നിർദ്ദേശിച്ച സമയത്ത് ഹനീഫ് മൗലവിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ എൻഐഎക്കും കഴിഞ്ഞിരുന്നില്ല.ഇത് ചൂണ്ടിക്കാട്ടി മറ്റൊരു അപേക്, കൂടി നൽകാൻ ഇ.ടി നിർദ്ദേശിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാലാണ് കുറ്റ പത്രം സമർപ്പിക്കാത്തതെന്ന ഉദ്യോഗസ്ഥരുടെ വാദം കോടതി നിരസിക്കുകയുമായിരുന്നു. ശക്തമായ നിലപാടെടുത്ത ജഡ്ജി കുറ്റപത്രം സമർപ്പിക്കുന്നതുവരെ ഇനിയും കാത്തുനിൽക്കാനാവില്‌ളെന്ന് വ്യക്തമാക്കി. കുറ്റപത്രം പിന്നീട് സമർപ്പിക്കാൻ പറഞ്ഞ് ജാമ്യം അനുവദിച്ച് ഉത്തരവിടുകയും ചെയ്തു.

മതപണ്ഡിതനായ ഹനീഫ് മൗലവിയുടെ അറസ്റ്റ് പടന്നയിലും പെരിങ്ങത്തൂരിലും അദ്ദേഹത്തെ അടുത്തറിയുന്നവരിൽ മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിനിടയിൽ ഉടനീളം നീറിപ്പുകഞ്ഞിട്ടും യു.എ.പി.എ ഭീതി മൂലം ഒരാളും അടുക്കാൻ തയാറാകാതിരുന്ന അവസരത്തിലാണ് മൗലവിയുടെ കുടുംബത്തെയും കൊണ്ട് ഇ.ടി. മുഹമ്മദ് ബഷീർ മുംബൈക്ക് പറന്നത്. തിരക്കഥയുണ്ടാക്കി എൻ.ഐ.എ കോടതിയിൽ സമർപ്പിക്കും മുമ്പ് പടന്നയിലെയും പെരിങ്ങത്തൂരിലെയും സഹൃദയരുടെ അഭ്യർത്ഥന മാനിച്ച് ഇടപെടാൻ ഇ.ടി മുഹ്മമദ് ബഷീർ മുന്നോട്ട് വന്നില്ലായിരുന്നു എങ്കിൽ മുംബൈയിലെ കൽതുറുങ്കിൽ ജാമ്യമില്ലാതെ ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് കഴിയാനായിരുന്നേനെ ഹനീഫ് മൗലവിയുടേയും യോഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP