Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എത്തിഹാദ് വിമാനത്തിൽ കൊൽക്കത്തയിൽ നിന്നും അമേരിക്കയിലേക്ക് പറന്ന അമ്മയ്ക്കും പെൺമക്കൾക്കും നേരിടേണ്ടി വന്നതുകൊടിയപീഡനം; അഞ്ചു വയസ്സുകാരിയായ മകൾക്ക് പനിയായതിനാൽ അബുദാബി എയർപോർട്ടിൽ ഇറക്കി വിട്ടു: ഡോക്ടർ ക്ലിയറൻസ് നൽകിയിട്ടും പോകാൻ അനുവദിച്ചില്ല: എത്തിഹാദ് യെർവേസിന്റെ അനാസ്ഥയെ തുടർന്ന് പത്ത് മണിക്കൂർ ചെലവിട്ടത് എയർപോർട്ടിന്റെ തറയിലിരുന്ന്

എത്തിഹാദ് വിമാനത്തിൽ കൊൽക്കത്തയിൽ നിന്നും അമേരിക്കയിലേക്ക് പറന്ന അമ്മയ്ക്കും പെൺമക്കൾക്കും നേരിടേണ്ടി വന്നതുകൊടിയപീഡനം; അഞ്ചു വയസ്സുകാരിയായ മകൾക്ക് പനിയായതിനാൽ അബുദാബി എയർപോർട്ടിൽ ഇറക്കി വിട്ടു: ഡോക്ടർ ക്ലിയറൻസ് നൽകിയിട്ടും പോകാൻ അനുവദിച്ചില്ല: എത്തിഹാദ് യെർവേസിന്റെ അനാസ്ഥയെ തുടർന്ന് പത്ത് മണിക്കൂർ ചെലവിട്ടത് എയർപോർട്ടിന്റെ തറയിലിരുന്ന്

ന്യൂയോർക്ക്: എത്തിഹാദ് വിമാനത്തിൽ കൊൽക്കത്തയിൽ നിന്നും അമേരിക്കയിലേക്ക് പോയ അമ്മയ്ക്കും പെൺമക്കൾക്കും നേരിടേണ്ടി വന്നതുകൊടിയ പീഡനം. മോഹന റേ എന്ന സ്ത്രീയും മക്കളുമാണ് അബുദാബിയിൽ വെച്ച് എത്തിഹാദ് വിമാന കമ്പനിയുടെ പീഡനത്തിനിരയായത്. ഇവരുടെ അഞ്ചു വയസ്സുകാരിയായ മകൾ ഒലിറ്റയ്ക്ക് പനി പിടിപെട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഭർത്താവില്ലാതെ ഒറ്റയ്ക്ക് അമേരിക്കയിലേക്ക് തിരിച്ച ഇവർക്ക് അബുദാബി എയർപോർട്ട് പേടി സ്വപ്‌നമായിരിക്കുകയാണ്. ഇനി ജീവിതത്തിൽ ഒരിക്കലും എത്തിഹാദ് വിമാനം യാത്രക്കായി ഉപയോഗിക്കില്ലെന്നും ഇവർ പറയുന്നു.

കൊൽക്കത്തയിലെ അവധിക്കാലത്തിന് ശേഷം ത്തെിഹാദ് വിമാനത്തിൽ കൊൽക്കത്തയിൽ നിന്നുമാണ് മോഹനയും മക്കളും അമേരിക്കയിലേക്ക് തിരിച്ചത്. കൊൽക്കത്തയിൽ നിന്നും വിമാനം പറന്നതോടെ അഞ്ചു വയസ്സുകാരിയായ ഇളയ കുട്ടിക്ക് ചെറിയ പനി അനുഭവപ്പെട്ടു. ഈ സമയത്ത് വിമാനത്തിലെ എയർഹോസ്റ്റസ് മരുന്ന് നൽകുകയും മോഹനയെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ വിമാനം അബുദാബിയിൽ എത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. രാവിലെ 12.30 ഓടെയാണ് ഇവർ സഞ്ചരിച്ച എത്തിഹാദ് വിമാനം അബുദാബിയിൽ എത്തി്. ഇവിടെ നിന്നും കണക്ഷൻ ഫ്‌ളൈറ്റിൽ വേണം അമേരിക്കയിലേക്ക് പോകാൻ. എന്നാൽ ഈ ഫ്‌ളൈറ്റിൽ കയറാൻ ഇവരെ അനുവദിക്കാതെ കുട്ടിക്ക് പനിയായതിനാൽ യാത്രതുടരാൻ അവില്ലെന്ന് അറിയിക്കുക ആയിരുന്നു.

തുടർന്ന് ഇവരെ ഡോക്ടറെ കാണാൻ ആവശ്യപ്പെട്ടു. ഫ്‌ളൈറ്റ് ഇതോടെ മിസ് ആവുകയും ചെയ്തു. ഡോക്ടർ മെഡിക്കൽ ക്ലിയറൻസ് നൽകിയതിനാൽ രാവിലെ 3.30ന് പുറപ്പെടുന്ന അടുത്ത ഫ്‌ളൈറ്റിൽ പോകാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അതിനായി സെക്യൂരിറ്റി പോയിന്റിൽ കാത്തിരുന്നു. മെഡിക്കൽ ക്ലിയറൻസ് ഫോമും ബോർഡിങ് പാസും ഉണ്ടായിരിന്നിട്ടും ഇവരെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് കയറ്റി വിടാൻ പോലും അധികൃതർ തയ്യാറായില്ല. എത്തിഹാദ് സ്റ്റാഫുകൾ ആരും തന്നെ ഇവർക്ക് സഹായവുമായി എത്തുകയും ചെയ്തില്ല.

ഒലീറ്റയ്ക്ക് പനിയായതിനാലാണ് ഫ്‌ളൈറ്റിൽ കയറ്റാത്തതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡിയിൽ നിന്നും അറിയിപ്പും കിട്ടി. മെഡിക്കൽ ക്ലിയറൻസ് കിട്ടിയെന്നും പോകാൻ അനുവദിക്കണമെന്ന് യാചിച്ചിട്ടും ഈ സ്ത്രീ ഇവരോട് യാതൊരു കരുണയും കാട്ടിയില്ല. മാത്രമല്ല 10.15ന് ഉള്ള അടുത്ത ഫ്‌ളൈറ്റിന് പോകാനായി രാവിലെ മറ്റൊരു മെഡിക്കൽ ചെക്കപ്പിന് വിധേയയാകണമെന്നും അറിയിപ്പ് കിട്ടി. ഇത് ഫെയിൽ ആയാൽ എയർപോർട്ടിന് പുറത്ത് പോകേണ്ടി വരുമെന്നും അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുമെന്നും എത്തിഹാദിൽ നിന്നും അറിയിപ്പ് കിട്ടി. സഹായത്തിന് ആരും ഇല്ലാതെ രണ്ട് കൊച്ചു കുട്ടികളുമായി ഒന്നും അറിയാത്ത ഒരു രാജ്യത്ത് പെട്ടു പോയ ഇവർക്ക് എന്ത് ചെയ്യണമെന്ന് തന്നെ അറിയാത്ത അവസ്ഥയായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന എത്തിഹാദിന്റെ് സ്റ്റാഫ് ഹോട്ടൽ ഫെസിലിറ്റി നൽകാമെന്നും ട്രാൻസ്‌പോർട്ടേഷന്റെയും വൈദ്യ പരിശോധനയ്ക്കും എല്ലാം സഹായിക്കുമെന്ന് ഇവർ പറഞ്ഞെങ്കതിലും വയ്യാത്ത കുട്ടിയുമായി വിശ്രമിക്കാൻ ഒരു മുറി പോലും കിട്ടിയില്ല എന്നും ഇവർ പറയുന്നു. വീണ്ടും ട്രാൻസ്ഫർ ഡസ്‌കിൽ ബോർഡിങ് പാസിനായി എത്തി എങ്കിലും ഒരു രണ്ട് മണിക്കൂർ കൂടി കാത്തിരിക്കാനായിരുന്നു കിട്ടിയ നിർദ്ദേശം. വളരെ മോശമായാണ് അവിടെ ഇരുന്ന ആൾ പെരുമാറിയതും.

ഭർത്താവിനെ വിളിച്ചപ്പോൾ അദ്ദേഹം എത്തിഹാദുമായി ബന്ധപ്പെട്ടു. അപ്പോൾ 10.15നുള്ള വിമാനത്തിന് ബോർഡിങ് പാസ് നൽകിയതായി അറിയിപ്പും കിട്ടി എന്ന് ബോധിപ്പിച്ചു. ഹെൽപ്പ് ഡെസ്‌കിൽ എത്തി ഹോട്ടൽ റൂം തന്ന് സഹായിക്കണമെന്ന് പറഞ്ഞെങ്കിലും സഹാച്ചില്ലെന്ന് മാത്രമല്ല വളരെ മോശം പെരുമാറ്റമാണ് ഉണ്ടായത്. മണിക്കൂറുകളോളം വയ്യാത്ത കുട്ടിയെ മടിയിൽ കിടത്തി നിലത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായതെന്നും ഇവർ പറയുന്നു. പേടിച്ച കുട്ടിയുടെ പനി പിന്നെയും കൂടുകയും ചെയ്തു. കുട്ടിയേയും കൊണ്ട് മണിക്കൂറുകൾ നീണ്ട ഓട്ടത്തിനൊടുവിലാണ് 10.15ന്റെ വിമാനത്തിൽ പോവാൻ അനുവദിച്ചത്. അമേരിക്കയിലെത്തുമ്പോഴേക്കും ചെറിയ പനിയിൽ തുടങ്ങിയ കുഞ്ഞിന്റെ പനി വളരെ കൂടുകയും ചെയ്തതായി ഇവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP