Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയോട് പടപൊരുതി തോറ്റ് കേരളത്തിലേക്ക് വന്ന മുൻ ഗുജറാത്ത് ഡിജിപിയുടെ വീട് സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് മാഫിയ; നാലു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി ആർ ശ്രീകുമാർ ഐപിഎസ്; ഗ്രാന്റ് ടെക് ഹോംസ് ഉടമ സലിമിനെ സഹായിച്ചത് രാഷ്ട്രീയ പാർട്ടിയെന്നും ആരോപണം

മോദിയോട് പടപൊരുതി തോറ്റ് കേരളത്തിലേക്ക് വന്ന മുൻ ഗുജറാത്ത് ഡിജിപിയുടെ വീട് സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് മാഫിയ; നാലു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി ആർ ശ്രീകുമാർ ഐപിഎസ്; ഗ്രാന്റ് ടെക് ഹോംസ് ഉടമ സലിമിനെ സഹായിച്ചത് രാഷ്ട്രീയ പാർട്ടിയെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയതിന് കെട്ടിടമൊഴിഞ്ഞുപോകാൻ കോടതി ഉത്തരവുണ്ടായിട്ടും കുലുക്കമില്ലാതെ വാടകക്കാരൻ. ഗുജറാത്ത് കലാപം നടന്ന സമയത്ത് അവിടുത്തെ ഡിജിപി ആയിരുന്ന ആർ.ബി ശ്രീകുമാറിന്റെ ഭാര്യയുടെ പേരിലുള്ള തിരുവനന്തപുരത്തെ കെട്ടിടത്തിലാണ് വാടക്കാരൻ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

ഒടുവിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ സമ്മർദ്ദം മറികടന്ന് ഗുജറാത്ത് മുൻ ഇന്റലിജന്റ്‌സ് ഡി.ജി.പി. ആർ.ബി. ശ്രീകുമാർ തലസ്ഥാന നഗരിയിലെ സ്വന്തം സ്ഥലം തിരിച്ചുപിടിച്ചു. മോദിയെ വെള്ളം കുടിപ്പിച്ച ഐപിഎസുകാരനാണ് കേരളത്തിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് മുമ്പിൽ പ്രതിസന്ധിയിലായത്. ഇതു മൂലം ഗുജറാത്തിൽ ഡിജിപിയാകാൻ ശ്രീകുമാറിന് കഴിഞ്ഞില്ല. ഭീഷണികൾ കൂടിയതോടെയാണ് ഗുജറാത്ത് ഉപേക്ഷിച്ച് കേരളത്തിലെത്തിയത്. അപ്പോഴാണ് സ്വന്തം വീട് നഷ്ടമായ സാഹചര്യം ശ്രീകുമാർ തിരിച്ചറിഞ്ഞത്.

നിയമ പോരാട്ടത്തിന് മുമ്പ് ആർ.ബി ശ്രീകുമാർ ചില രാഷ്ട്രീയകക്ഷി നേതാക്കളെ കണ്ടിരുന്നു. രാഷ്ട്രീയക്കാരുടെയും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും അഴിമതിപ്പണത്തിന്റെ സൂക്ഷിപ്പുകാരാണ് റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ എന്ന് ആർ.ബി ശ്രീകുമാർ പറയുന്നു. നാല് വർഷത്തോളം നിയമ പോരാട്ടം നടത്തിയാണ് ആർ.ബി ശ്രീകുമാർ വസ്തുവും വീടും മോചിപ്പിക്കുന്നത്. വീടിന് പിന്നിലൂടെയുള്ള ഇരുമ്പ് കോണിപ്പടി കയറി മുകളിലെത്തി വേണം സ്വന്തം വീട്ടിലെത്താൻ. അടുക്കള പോലുമില്ലാത്ത മുകളിലെ നിലയിലെ ചെറിയ മുറിയിലാണ് അദ്ദേഹവും ഭാര്യയും ഇന്നും താമസിക്കുന്നത്. റിയൽ എസ്റ്റേറ്റ് മാഫിയയ്‌ക്കെതിരെ ജനങ്ങൾ പ്രാദേശികമായി സംഘടിക്കണമെന്നും ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും ആർ.ബി. ശ്രീകുമാർ അഭിപ്രായപ്പെടുന്നു.

ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അന്നത്തെ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ജില്ലാ കോടതിയും ഹൈക്കോടതിയും വാടകക്കാരനായ സലിമിന്റെ വാദങ്ങൾ തള്ളി വാടക കുടിശ്ശിക തീർക്കാൻ ഉത്തരവായി. വീണ്ടും കോടതിയെ സമീപിച്ചപ്പോൾ വീട് ഒഴിയണമെന്ന് കോടതി കൽപ്പിച്ചു. ഇതിനിടെ പല തവണ ആർ.ബി. ശ്രീകുമാറിനെ വാടകക്കാരൻ സമീപിക്കുകയും വസ്തു വിൽക്കാൻ തയ്യാറാണെങ്കിൽ വാങ്ങാമെന്നും പറയുകയും ചെയ്തു.

ഗ്രാന്റ്‌ടെക് കൺസ്ട്രക്ഷൻസ് എന്ന കമ്പനി നടത്തുന്നതിനായിട്ടാണ് സലിം കബീർ എന്നയാൾ 2008ലാണ് കെട്ടിടം വാടകയ്‌ക്കെടുത്തത്.2012 നവംബർ വരെ വാടക കൃത്യമായി നൽകുകയും ചെ്തിരുന്നു. എന്നാൽ പിന്നീട് ഇയാളുടെ സ്വഭാവം മാറുകയും വാടക നൽകാതാവുകയും ചെയ്യുകയായിരുന്നു. വാടക നൽകാത്തതിന് പുറമെ ഇയാൾ കെട്ടിടത്തിനു മുന്നിൽ സ്റ്റീൽ പൈപ്പുകൾ ഘടിപ്പിച്ച് ഷീറ്റുകൾ അടിച്ച അവസ്ഥയിലേക്ക് മാറ്റുകയായിരുന്നു. ഇവർക്കൊപ്പം തന്നെ കെട്ടിടത്തിന്റെ മുകളിലത്തെ നില ഒരു ട്രാവൽ ഏജൻസിക്ക് വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സലിം കബീർ നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ട്രാവൽ ഏജൻസിയുടെ പരസ്യ ബോർഡ് ഉൾപ്പടെ മറയുകയും അതിനെ തുടർന്ന് ബിസിനസ് കുറഞ്ഞത് കാരണം കെട്ടിടം വിട്ട് പോവുകയുമായിരുന്നു.

അനധികൃതമായ് കെട്ടിടത്തിൽ നിർമ്മാണപ്രവർത്തനം നടത്താനുള്ള അനുമതി എങ്ങനെ ലഭിച്ചു ന്നെ ചോദ്യത്തിന് ആർബി ശ്രീകുമാർ വാക്കാൽ സമ്മതം നൽകി എന്നാണ് സലിം നൽകുന്ന വിശദീകരണം. എ്‌നനാൽ താൻ ഇത്തരത്തിൽ ഒരു സമ്മതവും ആർക്കും നൽകിയിയിട്ടില്ലെന്ന് ശ്രീകുമാർ കോടതിയിൽ വാദിക്കുകയും തുടർന്ന് കോടതി ഇത് അംഗീകരിക്കുകയും കെട്ടിടത്തിലെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് 2013ൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.

ആദ്യത്തെ മൂന്നു വർഷം വളരെ നല്ല രീതിയിലാണ് സലിം കബീർ പെരുമാറിയിരുന്നത്. തിരുവനന്തപുരം നഗരത്തിൽ കേശവദാസപുരം ജംഗ്ഷനടുത്ത് ബിഗ് ബസാറിന്റെ എതിർഭാഗത്ത് മെയിൻ റോഡിനോടുചേർന്നുള്ള 32 സെന്റ് സ്ഥലവും വീടുമാണ് കോടതിവിധികൾ ഉണ്ടായിട്ടുപോലും ഇവർക്ക് വീണ്ടെടുക്കാൻ കഴിയാത്തത്. കോടതി വിധി ഉണ്ടായിട്ടുപോലും ഇവരെ ഒഴിപ്പിക്കുന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടുമില്ല. ഗുജറാത്തിലായിരുന്ന ശ്രീകുമാർ നാട്ടിലെത്തിയപ്പോഴാണ് ഈ മാറ്റങ്ങൾ കണ്ടത്. തുടർന്ന് വീടൊഴിയാൻ നോട്ടീസ് നൽകിയെങ്കിലും വാടകക്കാരൻ അത് കൈപ്പറ്റിയില്ല. കോടികൾ വിലമതിക്കുന്ന സ്ഥലവും വീടും തുച്ഛവിലക്ക് കൈക്കലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിർമ്മാണം നടത്തിയതെന്നാണ് ശ്രീകുമാറിന്റെ പരാതി.തിരുവനന്തപുരം കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് ഈ നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയറുൾപ്പെടെയുള്ള കോർപ്പറേഷൻ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതോടെ കാലാവധി കഴിഞ്ഞോ അതിന് മുമ്പോ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ആർ.ബി ശ്രീകുമാർ കോടതിയെ സമീപിച്ചു. വാടകക്കാരൻ വീടൊഴിയാൻ തയ്യാറായില്ലെന്നു മാത്രവുമല്ല, 2012 നവംബർ മുതൽ വാടകയും നൽകാതായി. അതോടൊപ്പം കെട്ടിടത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് ഉടമസ്ഥന്റെ അനുമതിയില്ലാതെ വാടകയ്ക്ക് നൽകുകയും ചെയ്തു. ഇതിനിടെ വീടിന് മുന്നിൽ ഷെഡ് കെട്ടിയതിനാൽ മുകൾ നിലയിൽ കഴിഞ്ഞവർ കെട്ടിടം വിട്ടുപോയി. കോടതി ഉത്തരവ് നേടിയാണ് ഇപ്പോൾ വീട് ഒഴുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP