Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീരിയൽ നടിയുടെ അമ്മയെ പൊലീസ് നിരീക്ഷിച്ചത് ദിവസങ്ങളോളം; വലിയ ആഡംബര വീട്ടിൽ പരിശോധനക്ക് എത്തുമ്പോൾ ഉണ്ടായിരുന്നത് രമാദേവി മാത്രം; വീട്ടിൽ എത്തിയപ്പോൾ കള്ളനോട്ട് അച്ചടിക്കുന്നത് തത്സമയം കണ്ടു; ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകൾ തിരിച്ചറിയാൻ അൾട്രാ വയലറ്റ് രശ്മികളുടെ സഹായവും വേണ്ടി വന്നു; മകളുടെ സെലബ്രിറ്റി സ്റ്റാറ്റസ് മറയാക്കി രമാദേവി തീർത്തത് വലിയൊരു അധോലോകം

സീരിയൽ നടിയുടെ അമ്മയെ പൊലീസ് നിരീക്ഷിച്ചത് ദിവസങ്ങളോളം; വലിയ ആഡംബര വീട്ടിൽ പരിശോധനക്ക് എത്തുമ്പോൾ ഉണ്ടായിരുന്നത് രമാദേവി മാത്രം; വീട്ടിൽ എത്തിയപ്പോൾ കള്ളനോട്ട് അച്ചടിക്കുന്നത് തത്സമയം കണ്ടു; ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകൾ തിരിച്ചറിയാൻ അൾട്രാ വയലറ്റ് രശ്മികളുടെ സഹായവും വേണ്ടി വന്നു; മകളുടെ സെലബ്രിറ്റി സ്റ്റാറ്റസ് മറയാക്കി രമാദേവി തീർത്തത് വലിയൊരു അധോലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കള്ളനോട്ട് കേസിൽ മനയിൽകുളങ്ങര ഗവ.വനിതാ ഐടിഐയ്ക്കു സമീപം ഉഷസിൽ രമാദേവിയെ പൊലീസ് കുടുക്കിയത് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു. നടിയായ മകൾ സൂര്യയുടെ സെലബ്രിറ്റി സ്റ്റാറ്റസ് മറയാക്കി അമ്മ രമാദേവിയായിരുന്നു ആഡംബര വീടിനെ ഒരു അധോലോക കേന്ദ്രമാക്കി മാറ്റിയതെന്നാണ് അറിയുന്നത്. പൊലീസ് നൽകിയ വിശദീകരണം ആ നിലയ്ക്കാണ്. എങ്കിലും സ്വന്തം വീട്ടിൽ നടന്ന കള്ളനോട്ടടിയിൽ നടിക്കും കൃത്യമായ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഉഷ എന്നും രമാദേവി അറിയപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങളായി ഏതാനും ദിവസമായി പൊലീസ് മഫ്തിയിൽ വീടിന്റെ പരിസരത്തുണ്ടായിരുന്നു. തിങ്കൾ രാത്രിയാണു വനിതാ പൊലീസ് ഉൾപ്പെട്ട സംഘം പരിശോധനയ്ക്കായി വീട്ടിൽ കയറിയത്. ഉഷ മാത്രമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകൾ, യന്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. പരിശോധനാവിവരം രാവിലെയാണ് പരിസരവാസികൾ അറിഞ്ഞത്. ഇതോടെ വീടിനു മുന്നിൽ വലിയ ആൾക്കൂട്ടമായി.

രാവിലെ ഒൻപതരയോടെയാണ് ഉഷയെ ഇടുക്കി പൊലീസ് കൊണ്ടുപോയത്. കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കൂറ്റൻ ഇരുനില വീടാണ് ഉഷയുടേത്. വളരെ ഉയരത്തിൽ ചുറ്റുമതിലും. മതിലിനു മുകളിൽ ആണികൾ പാകിയിട്ടുണ്ട്. ഉഷയ്ക്കും കുടുംബത്തിനും അയൽവാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. ഈ അടുപ്പമില്ലായ്മയെ മറയാക്കിയാണ് രമാദേവി സ്വന്തമയാ ഒരു അധോലോകം തന്നെ തീർത്തത്.

ഇടുക്കിയിൽനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലർച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂർ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കള്ളനോട്ട് സംഘത്തിൽപ്പെട്ട കൂടുതൽപ്പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുത്തു. 500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണു പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടിച്ചത്. 57 ലക്ഷത്തിന്റെ നോട്ടാണ് അച്ചടിച്ചത്. എട്ടുമാസമായി ഇവിടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഇവർ നിർമ്മിക്കുന്ന വ്യാജനോട്ടുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല. അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്താൽമാത്രമേ ഇവ തിരിച്ചറിയാനാകൂ. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും. മൂന്ന് ലക്ഷം വ്യാജനോട്ടുകൾ അച്ചടിച്ചു കൊടുക്കുമ്പോൾ ഒരു ലക്ഷം ഇവർക്ക് ഒറിജിനൽ കിട്ടണം എന്ന വ്യവസ്ഥയിലാണ് അടച്ചടിക്കൽ നടന്നുപോന്നിരുന്നത്.

രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രൻ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിലുടെ അടിസ്ഥാനത്തിലാണു കൊല്ലത്ത് പരിശോധന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP