Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ള ഷർട്ടും നീല ജീൻസുമണിഞ്ഞ് ആന്റണി പെരുമ്പാവൂരിനൊപ്പം ലാലേട്ടൻ എത്തിയപ്പോൾ നിലയ്ക്കാത്ത ഹർഷാരവങ്ങളുമായി ആരാധകർ; പ്രസംഗിച്ച് കൊണ്ടിരുന്ന ഗണേശ് മിണ്ടാതെ നിന്നു; വാ തുറന്ന് ചിരിച്ച് മന്ത്രി ജയരാജനും; മാർബിൾ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ മോഹൻലാൽ താനിപ്പോഴും താരരാജാവെന്ന് തെളിയിച്ചത് ഇങ്ങനെ

വെള്ള ഷർട്ടും നീല ജീൻസുമണിഞ്ഞ് ആന്റണി പെരുമ്പാവൂരിനൊപ്പം ലാലേട്ടൻ എത്തിയപ്പോൾ നിലയ്ക്കാത്ത ഹർഷാരവങ്ങളുമായി ആരാധകർ; പ്രസംഗിച്ച് കൊണ്ടിരുന്ന ഗണേശ് മിണ്ടാതെ നിന്നു; വാ തുറന്ന് ചിരിച്ച് മന്ത്രി ജയരാജനും; മാർബിൾ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ മോഹൻലാൽ താനിപ്പോഴും താരരാജാവെന്ന് തെളിയിച്ചത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം:ലയാളസിനിമയിലെ മഹാനടന് ആരാധക പിന്തുണയിൽ തെല്ലുപോലും കുറവ് വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്ന് തിരുവനന്തപുരത്ത് കണ്ടത്. തിവുവനന്തപുരം അമ്പലംമുക്കിൽ ഒരു മാർബിൾസ് ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ വലിയ ആവേശത്തോടെയാണ് ആരാധകരും നാട്ടുകാരും സ്വീകരിച്ചത്.ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ഷോറൂമിന്റെ ഉദ്ഘാടനം നടത്തുന്നതിനായി മോഹൻലാൽ എത്തുമെന്ന് അറിയിച്ചത. എന്നാൽ ഉച്ചയ്ക്ക് 1.30 കഴിഞ്ഞതോടെ അമ്പലമുക്കിന് സമീപം അമ്പലനഗറിലെ ഉത്ഘാടന വേദിയിലേക്ക് സ്ത്രീകളും കുട്ടികളും പ്രായമായവരും ചെറുപ്പക്കാരുമെല്ലാം തന്നെ ഒഴികിയെത്തുകയായിരുന്നു. അമ്പലംമുക്ക് ജംഗ്ഷൻ മുതൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരും കഷ്ട്ടപ്പെടുകയായിരുന്നു.

കനത്തവെയിലിനെപ്പോലും അവഗണിച്ചാണ് ഏവരും ഇവിടേക്കെത്തിയതും പോതുപരിപാടിക്കായി ഒരുക്കിയ വേദികക്ക് മുന്നിൽ നിലയുറപ്പിച്ചതും. അമ്പലനഗറിന് പരിസരത്തുള്ള ചെറിയ ഇടവഴികൾ പോലും വാഹനങ്ങൽ പാർക്ക് ചെയ്തത് കാരണം നിറഞ്ഞിരുന്നു. വാഹനങ്ങൽ പാർക്ക് ചെയ്ത ശേഷം വേദിയിലെത്തുന്നതിനായും ഇരിപ്പിടം ലഭിക്കുന്നതിനായും ആളുകൾ തിരക്കിട്ട് ഓടുന്നതും കാണാമായിരുന്നു. സമയം 2.15 കഴിഞ്ഞതോടെ ഇരിപ്പിടങ്ങൾ ഒന്നുപോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല. പൊലീസിന് പുറമെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വകാര്യ സെക്യൂരിറ്റി ഏജൻസി ജീവനക്കാരെയും നിയോഗിച്ചിരുന്നു. എന്നാൽ മലയാളത്തിന്റെ താരരാജാവിനെ അടുത്ത് കാണുന്നതിനായി വേദിയുടെ മുന്നിലേക്ക് എത്തുകയെന്നതായിരുന്നു ഓരോരുത്തരുടേയും ലക്ഷ്യം അതുകൊണ്ട് തന്നെ പലരും പിൻവശത്തെ സീറ്റുകൾ ഉപേക്ഷിച്ച് നിന്നാണെങ്കിലും ലാലേട്ടനെ അടുത്ത് കണ്ടാൽ മതി എന്ന് പറഞ്ഞ് മുന്നിലേക്ക് പോയി എന്നാൽ സെക്യൂരിറ്റി ജീവനക്കാരും പൊലീസുകാരും ചേർന്ന് ഇവരെ സീറ്റുകളിലേക്ക് ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പുറത്തെ പ്രധാന കവാടത്തിലൂടെ ഓരോ വിശിഷ്ഠ അതിഥികളുടെ വണ്ടി കടന്നു വന്നപ്പോഴും അത് തങ്ങളുടെ ലാലേട്ടനാണോ എന്നറിയാൻ സദസ്സ് ഒന്നടങ്കം എണീറ്റ് നിന്ന് വേദിയുടെ ഇടത് വശത്തെ പ്രധാന കവാടത്തിലേക്ക് നോക്കും എന്നാൽ അത് മോഹൻലാൽ അല്ലെന്നറിയുമ്പോൾ വലിയ നിരാശയിൽ വീണ്ടും അവർ അവിടെ ഇരിക്കും. പൂരത്തിന് മുമ്പ് സാമ്പിൾ വെടിക്കെട്ട് എന്ന മട്ടിൽ ബാലഭാസ്‌കറിന്റെ ബാന്റ് ഷോ ആരംഭിച്ചപ്പോഴ4ാണ് സദസ്സ് അൽപനേരം അതിലേക്ക് തിരിഞ്ഞത്. കൃത്യം മൂന്ന് മണിക്ക് തന്നെ പൊതുപരിപാടി ആരംഭിച്ചു. വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ദേവസ്വം, വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഐ(എം) നേതാവ് കോലിയക്കോട് കൃഷ്ണൻ നായർ, പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു.

മോഹൻലാലിന്റെ സുഹൃത്ത്കൂടിയായ കെബി ഗണേശ്‌കുമാർ സംസാരിക്കുന്നതിനിടയിലാണ് കൃത്യം 3.15ന് KL 01 BT 1 നമ്പർ വെള്ള ഇന്നോവ എത്തിയത്. മോഹൻലാൽ എത്തിയെന്നറിഞ്ഞതോടെ സദസ്സ് ആവേശത്തിലാഴ്ന്നു. സുരക്ഷാ വേലികളൊന്നും പര്യാപ്തമാകില്ലെന്ന് തോന്നിയ നിമിഷം. ജയ് വിളികളാൽ അന്തരീക്ഷം ശബ്ദമുകരിതമായി. സുഹൃത്ത് ആന്റണി പെരുമ്പാവൂരീനൊപ്പമാണ് മോഹൻലാൽ എത്തിയത്. വെള്ള ഷർട്ടും നീല ജീൻസുമണിഞ്ഞ് എത്തിയ താരം പുറത്തേക്കിറങ്ങി വേദിയിലെത്തുന്നത്വരെ നിറഞ്ഞ കയ്യടിയും ആർപ്പുവിളികളും മോഹൻലാലിനെ ആഗമിച്ചു. തുടർന്ന് ഷോറൂം ഉടമ- മോഹൻലാലിനെ പൊന്നാട അണിയിച്ചു. രണ്ട് വാക്ക് സംസാരിക്കാനായി ക്ഷണിച്ചപ്പോൾ തന്നെ സദസ്സ് ആവേശത്തിലായി. പ്രിയപ്പെട്ടവരെ എന്ന അഭിസംബോധന പൂർത്തിയാകുന്നതിന് മുൻപ് അന്തരീക്ഷം കൈയടികളാൽ നിറഞ്ഞു. തന്റെ ജന്മ നാടായ തിരുവനന്തപുരത്ത് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നത് സന്തോഷകരമാണെന്ന് പറഞ്ഞ ശേഷം തന്റെ കോളേജ് പഠന കാലത്ത് അമ്പലംമുക്കുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ഭദ്രദീപം കൊളുത്തി ഷോറൂം ഉദ്ഘാടനം ചെയ്ത ശേഷം അരമണിക്കൂർ ഷോറൂമിൽ ചെലവിട്ടു. പിന്നീട് പുറത്തേക്ക് വന്ന ശേഷം ആൻണി പെരുമ്പാവൂരിനൊപ്പം ഇന്നോവ കാറിൽ കയറു്‌നനത് വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയം അദ്ദേഹത്തെ ആഗമിച്ചു. ജയ് വിളികളാലും ആർപ്പ് വിളികളാലും വീണ്ടും ആവേശം അണപൊട്ടി. തിരക്കിനിടയിലൂടെ നടന്റെ വാഹനം കടത്തിവിടാൻ പൊലീസുകാർക്ക് ബുദ്ധിമുട്ടേണ്ടി വന്നു.മോഹൻലാലിന്റെ മറ്റൊരു സുഹൃത്തും സംവിധായകനുമായ ഷാജി കൈലാസും പരിപാടിയിൽ പങ്കെടുത്തു. വീടെന്നത് എല്ലാവരുടേയും സ്വപ്‌നമാണ് അത് മനോഹരമാക്കുവാൻ നാമെല്ലാം ശ്രമിക്കാറുണ്ട്. അത്തരത്തിൽ വീടുകൾക്ക് കൂടുതൽ അഴക് സമ്മാനിക്കുന്ന മാർബിളിന്റെ ഷോറൂമിന് ആശംസകൾ അറിയിച്ച് ഇ.പി ജയരാജൻ തന്റെ വാക്കുകൾ ചുരുക്കി. ചലച്ചിത്ര താരം കൂടിയായ ഗണേശ്‌കുമാറിനേയും വലിയ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. മോഹൻലാൽ സംസാരിച്ചതിന് ശേഷവും ജയ്വിളികൾ അവസാനിക്കാത്തതിനാൽ പിന്നീട് സംസാരിച്ചവർ സ്ഥാപനത്തിന് ആശംസകൾ പറഞ്ഞ് വാക്കുകൾ ഒതുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP