Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ വെട്ടിക്കൊന്ന കോയമ്പത്തൂരിലെ ഫാറൂഖിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാൻ ബുദ്ധിജീവികളും രാഷ്ട്രീയക്കാരുമില്ല; നാലുലക്ഷത്തോളം രൂപ പിരിച്ചുനൽകിയത് കേരളത്തിലെ സ്വതന്ത്ര ചിന്തകർ; സംഘപരിവാർ ഭീഷണിക്കുമുന്നിൽ മാത്രമേ നിങ്ങളുടെ രക്തം തിളക്കൂവെന്ന് ഇടതുചിന്തകരോട് യുക്തിവാദികൾ!

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ വെട്ടിക്കൊന്ന കോയമ്പത്തൂരിലെ ഫാറൂഖിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാൻ ബുദ്ധിജീവികളും രാഷ്ട്രീയക്കാരുമില്ല; നാലുലക്ഷത്തോളം രൂപ പിരിച്ചുനൽകിയത് കേരളത്തിലെ സ്വതന്ത്ര ചിന്തകർ; സംഘപരിവാർ ഭീഷണിക്കുമുന്നിൽ മാത്രമേ നിങ്ങളുടെ രക്തം തിളക്കൂവെന്ന് ഇടതുചിന്തകരോട് യുക്തിവാദികൾ!

കെ.വി നിരഞ്ജൻ

കോയമ്പത്തൂർ : കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തിൽപോലും വിവേചനമുള്ള ഒരു ജനതയായി നാം വളരുകയാണോ? നവമാധ്യമങ്ങളിലൂടെ മതത്തെ വിമർശിച്ചുവെന്നതിന്റെ പേരിൽ ഇസ്ലാമിക തീവ്രാവാദികൾ കോയമ്പത്തൂരിൽ വെട്ടിയരിഞ്ഞ എച്ച്.ഫാറൂഖ്(31) എന്ന ഇരുമ്പ് കച്ചവടം ചെയ്ത് കുടുംബം പുലർത്തുന്ന ദിവസവേതന തൊഴിലാളിയുടെ അനുഭവം അതാണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 18നാണ് ഈ കൊല നടന്നത്. ഇതുവരെയും മുഴുവൻ പ്രതികളെ പിടികൂടാൻ ആയിട്ടില്ല എന്നുമാത്രമല്ല, ഫാറൂഖിന്റെ കുടുംബത്തിത്തെ സഹായിക്കാനോ അവിടം സന്ദർശിച്ച് ഐക്യദാർഡ്യം പ്രകടിപ്പിക്കാനോ, അദ്ദേഹം പ്രവർത്തിച്ചിരുന്ന ദ്രാവിഡ വിടുതലൈ കഴകം എന്ന സംഘടനയല്ലാതെ ആരും തയ്യാറായിട്ടില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ഫാസിസിത്തെക്കുറിച്ചുമൊക്കെ വലിയ വായിൽ സംസാരിക്കുന്ന സാംസ്കാരിക നായകരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് കേരളത്തിലെ യുക്തിവാദികളുടെയും സ്വതന്ത്ര ചിന്തകരുടെയും കൂട്ടായ്മയായ എസ്സൻസ് ക്‌ളബിന്റെ നേതൃത്വത്തിൽ അംഗങ്ങളിൽനിന്നുമാത്രം നാലുലക്ഷത്തോളം രൂപ സമാഹരിച്ച് ഫാറൂഖിന്റെ കുടുംബത്തിന് നൽകിയത്.സംഘപരിവാർ ഫാസിസിത്തെകുറിച്ചൊക്കെ നിർത്താതെ സംസാരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ അടക്കമുള്ളവർക്ക് ഇസ്ലാമിക തീവ്രാവാദികളെ പേടിയാണോ എന്ന് പ്രൊഫസർ സി.രവിചന്ദ്രൻ അടക്കമുള്ള സ്വതന്ത്ര ചിന്തകരുടെ ചോദ്യത്തിനുമുന്നിൽ ആർക്കും മറുപടിയില്ല. ഫാറൂഖിനെ വെട്ടിയരിഞ്ഞത് കഷ്ടകാലത്തിന് സംഘപരിവാർ ബന്ധമുള്ള ആരെങ്കിലും ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ബഹളം എന്തായിരക്കുമെന്നും,കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തിൽപോലും വിവേചനമുള്ള ഒരു ജനതയായി നാം വളരുകയാണോയെന്നും രവിചന്ദ്രൻ ഈയിടെ ചോദിക്കുകയുണ്ടായി.

ഫാറൂഖിന്റെ ദാരുണമായ കൊലപാതകം ഒരു രണ്ടുകോളം വാർത്തക്കപ്പുറം ഒരു ചർച്ചപോലും കേരളംപോലത്തെ മീഡിയാ സെൻസിറ്റീവായ സമൂഹത്തിൽപോലും ഉണ്ടാക്കിയില്ല. ഇസ്ലാമിക തീവ്രവാദികളെ നമ്മുടെ പൊതുസമൂഹവും മാധ്യമങ്ങളും എത്രകണ്ട് ഭയക്കുന്നുവെന്നതിന്റെ ഉദാഹരണാണിതെന്നും സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നു.

എറ്റവും ശ്രദ്ധേയമായകാര്യം ഇസ്ലാമിനെതിരെയോ പ്രവാചകനെതിരെയോ നിന്ദാപരമായ ഒന്നും ഫാറൂഖ് പോസ്റ്റ് ചെയ്തിട്ടില്ല എന്നതാണ്.യുക്തിവാദിയും സാമൂഹിക പരിഷ്‌ക്കർത്താവുമായ പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ തുടങ്ങിയ ദ്രാവിഡ വിടുതലൈ കഴകത്തിന്റെ ( ഡി.വി.കെ) പ്രവർത്തകനായിരുന്നു ഇദ്ദേഹം.അതുകൊണ്ടുതന്നെ ഒരു മതത്തിലും പെടാത്ത വ്യക്തിയെന്ന നിലയിൽ എല്ലാമതങ്ങളെയും വിമർശനാത്മകമായാണ് ഫാറൂഖ് സമീപിച്ചത്. കഴിഞ്ഞകുറേക്കാലമായി സംഘടന നടത്തിവരുന്ന മതവിമർശനത്തിന്റെ ഭാഗമായിരുന്ന ഫാറൂഖിന്റെ നടപിടികൾ. ഡി.വി.കെയുടെ കോയമ്പത്തൂരിലെ പ്രാദേശിക വാട്‌സ്ാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനും ഫാറൂഖ് ആയിരുന്നു. 'കടവുൾ ഇല്ലെ, കടവുൾ ഇല്ലെ, 'കടവുൾ ഇല്ലെ ( ദൈവം ഇല്ല, ഇല്ല, ഇല്ല) എന്ന് പറയുന്ന ഒരു പ്‌ളക്കാർഡ് ഫാറൂഖിന്റെ മകൻ ഉയർത്തിപ്പിടുക്കുന്ന ഒരു ചിത്രം കുറച്ചുകാലം മുമ്പ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്. അല്ലാതെ പ്രവാചകനേയൊ ഇസ്ലാമിനെയോ എന്നുവേണ്ട ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുന്ന ഒരു പോസ്റ്റും ഫാറൂഖിന്റെതായി ഉണ്ടായിരുന്നില്ല.

ഇസ്ലാമതത്തിൽ ജനിച്ചുപോയ നീ മതവിമർശനം നടത്തുന്നോയെന്ന് പറഞ്ഞ് ഫാറൂഖിന് നേരത്തെ തന്നെ ഭീഷണിയുള്ളതായി ബന്ധുക്കൾ പറയുന്നുണ്ട്.കൊല്ലപ്പെട്ട അന്നും ഫോൺഭീഷണി ഉണ്ടായിരുന്നു. ഒരു ഫോൺകോളിനെതുടർന്ന് രാത്രി 11മണിയോടെ പുറത്തേക്ക്‌പോയ ഇദ്ദേഹത്തെ സ്‌ക്കൂട്ടറിൽ യാത്ര ചെയ്യന്നതിനിടെ നാലംഗ സംഘം കോയമ്പത്തുർ ഉക്കടത്തുവെച്ച് ആസൂത്രിതമായി അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് വിലങ്ങിട്ട് വെട്ടിക്കൊല്ലുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തിന് പ്രേരണയായി വ്യക്തിപരമോ വ്യാപാരപരമോ ആയ കാരണങ്ങളൊന്നും പൊലീസ് സൂചിപ്പിക്കുന്നില്ല. മതവിമർശനമാണ് കാരണം എന്നാണ് പൊലീസും പറയുന്നു.കഴിഞ്ഞ മാർച്ച് 13ന് നൽകിയ ഒരു പോസ്റ്റിൽ ഫാറൂഖ് ഇങ്ങനെ പറയുന്നു.'ഞാൻ ദൈവത്തിന്റെ ശത്രുവാണ്, മതത്തിന്റെ ശത്രുവാണ്,ജാതിയുടെയും എല്ലാ അന്ധവിശ്വാസങ്ങളുടെയും ശത്രുവാണ്. പക്ഷേ ഞാൻ മനുഷ്യരുടെ ശത്രവല്ല. ഞാൻ മനുഷ്യത്വത്തിൽ മാത്രം വിശ്വസിക്കുന്നു.'-ഇത്തരം പൊതുസ്വഭാവമുള്ള ആശയപ്രചാരണത്തിനായുള്ള പോസ്റ്റുകൾ അല്ലാതെ ഏതെങ്കിലും മതത്തെ നിന്ദിക്കുന്ന ഒന്നും ഫാറൂഖിന്റെ വാട്‌സാപ്പും ഫേസ്‌ബുക്കും പരിശോധിച്ച പൊലീസ് സംഘത്തിന് കണ്ടത്തൊനായിട്ടില്ല.

സംഭവത്തെ തുടർന്ന് ഇസ്ലാമിക മൗലികവാദ സംഘടനയിൽപെട്ട നാലുപേർ കീഴടങ്ങിയിട്ടുണ്ടെങ്കിലും ആസൂത്രികരെ ഇനിയും പടികിട്ടിയിട്ടില്ല.കീഴടങ്ങിയവരാവട്ടെ ചിരിച്ചുകൊണ്ട് നിർഭയനായാണ് പൊലീസിന് പിടികൊടുത്തത്. സി. രവിചിന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇതുസംബന്ധിച്ച് ഇങ്ങനെ എഴുതുന്നു. 'ഫാറൂഖ് കൊലപാതകത്തിൽ കീഴടങ്ങിയ പ്രതികളിലൊരാളുടെ മുഖത്ത് വിരിയുന്ന കരളുരുക്കുന്ന ചിരി വെളിവാക്കുന്നതും മറ്റൊന്നല്ല. ഈ ചിരി അവസാനമായി മലയാളി കണ്ടത് പ്രൊഫ. ടി.ജെ ജോസഫ് കൈവെട്ട് കേസിലെ പ്രതികൾ കോടതിവിധിക്ക് ശേഷം ഒളിമ്പിക്‌സ് ജേതാക്കളെപ്പോലെ ചിരിച്ചുറഞ്ഞു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ്.' ബംഗലൂരു സ്‌ഫോടനക്കേസിലെ പ്രതികളിൽ ഒരാളായ കോയമ്പത്തൂരിലെ ഒരു മതതീവ്രവാദിയാണ് ഫാറൂഖിനെ കൊല്ലാൻ ഫത്വ പുറപ്പടുവിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇയാളെയും സംഘടയുടെ തലവനെയും പടികൂടാനായിട്ടില്ല. ഡി.വി.കെ അതിനായുള്ള ശക്തമായ പോരാട്ടത്തിലാണ്.

പൊതുവെ മതങ്ങളെ തൊടാൻപേടിയുള്ള തമിഴ്മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ഈ വിഷയത്തെ അവഗണിക്കയാണ് ചെയ്തത്.ദേശീയതലത്തിലുള്ള ഒരു നേതാവ്‌പോലും കൊലയെ അപലപിക്കുകയോ ഫാറൂഖിന്റെ വീട് സന്ദർശിക്കുകയയോ ചെയ്തിട്ടില്ല.ഫാറൂഖ് മരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ടുകുട്ടികളും പിതാവും അടങ്ങുന്ന കുടുംബം അനാഥമായി.
അതേമസയം ബുദ്ധിജീവികളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയില്ലെങ്കിലും നാട്ടുകാരുടെയും ദാവിഡ വിടുതലൈ കഴകത്തിന്റെയും പ്രവർത്തനത്തോടെ മതമൗലിക വാദികൾക്കെതിരെ ശക്തമായ കാമ്പയിനായി ഈ മരണം കോയമ്പത്തൂരിൽ മാറിയിട്ടുണ്ട്. എച്ച്.ഫാറൂഖിന്റെ പിതാവ് തന്നെ തന്റെ മകന്റെ പാത പിന്തുടർന്ന് യുക്തിവാദത്തിലേക്കും ദ്രാവിഡ ദാവിഡ വിടുതലൈ കഴകത്തിന്റെയും പ്രവർത്തനത്തിലേക്ക് മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫാറൂഖിന്റെ പിതാവ് അമീദ് (54)പറഞ്ഞത് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. 'മകന്റെ പ്രവർത്തനങ്ങളോട് തുടക്കത്തിൽ എനിക്ക് വലിയ യോജിപ്പില്ലായിരുന്നു. പക്ഷേ എന്റെ മകൻ അവന്റെ ആശയത്തിൽ ഉറച്ചുനിന്നു.കൊല്ലുന്ന സമയത്തുപോലും,ദൈവം ഉണ്ടെന്ന് പറഞ്ഞാൽ വെറുതെ വിടാമെന്നായിരുന്നു തങ്ങൾ പറഞ്ഞിരുന്നതെന്ന് പ്രതികളിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ എന്റെ മകൻ അത് ചെയ്തില്ല.അതുകൊണ്ടുതന്നെ അവനെയോർത്ത് എനിക്ക് അഭിമാനമുണ്ട്. അവന്റെ പാതപിന്തുടർന്നുകൊണ്ട് ഡി.വി.കെയിൽ പ്രവർത്തിക്കാനാണ് ഞാനും തീരുമാനിക്കുന്നത്.'അമീദിന്റെ ഏക മകനായിരുന്നു ഫാറൂഖ്. ഈ രീതിയിൽ മറ്റ് ബന്ധുക്കളം ഇസ്ലാം ഉപേക്ഷിക്കയാണെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP