Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ വിദ്യാർത്ഥിനികൾ മാറിടം കാണിക്കുന്നു എന്ന വിവാദപരാമർശം: ഫറൂഖ് കോളേജ് അദ്ധ്യാപകൻ ജൗഹർ മുനവിറിനെതിരെ കേസ്; വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്തതുകൊടുവള്ളി പൊലീസ്

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ വിദ്യാർത്ഥിനികൾ മാറിടം കാണിക്കുന്നു എന്ന വിവാദപരാമർശം: ഫറൂഖ് കോളേജ് അദ്ധ്യാപകൻ ജൗഹർ മുനവിറിനെതിരെ കേസ്; വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്തതുകൊടുവള്ളി പൊലീസ്

മറുനാടൻ മലയാളി ഡസ്‌ക്

കോഴിക്കോട്: ഫാറൂഖ് കോളേജിൽ വിദ്യാർത്ഥിനികളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് കേസ് അമൃത മേത്തർ നൽകിയ പരാതിയിന്മേൽ കൊടുവള്ളി പൊലീസാണ് കേസെടുത്തത്.ഫറൂഖ് ട്രെയിനിങ് കോളേജ് അദ്ധ്യാപകനായ ജൗഹർ മുനവർ, വിദ്യാർത്ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമർശം നടത്തി മാനസിക സംഘർഷവും അപമാനവും വരുത്തിയെന്ന ചൂണ്ടിക്കാട്ടിയാണ് അമൃതയുടെ പരാതി.

കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മണക്കാട് സ്വദേശിയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരം മണക്കാട് സ്വദേശി പരാതി കോഴിക്കോട് റൂറൽ എസ്‌പിക്ക് കൈമാറിയതായി ഡിജിപി അറിയിച്ചു.അതേസമയം അദ്ധ്യാപകൻ ഈ മാസം 28 വരെ അവധിയിലാണ്.

വിദ്യാർത്ഥിനിയുടെ പരാതിയുടെ പൂർണരൂപം:

കോഴിക്കോട് ജില്ലയിലെ ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫാറൂഖ് കോളേജിലെ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിനിയാണ് ഞാൻ. ഫാറൂഖ് കോളേജ് ക്യാമ്പസിനകത്തെ സ്ഥാപനമായ ഫറൂക്ക് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസർ ജൗഹർ മുനവ്വിർ. ടി എന്ന വ്യക്തി ബോധപൂർവം എന്റെയും മറ്റു വിദ്യാർത്ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമർശം നടത്തി മാനസിക സംഘർഷവും അപമാനവും വരുത്തിയതു സംബന്ധിച്ചാണ് ഈ പരാതി. താഴെ പറയുന്ന, അങ്ങേയറ്റം സ്ത്രീയുടെ മാനത്തെ അവഹേളിക്കുന്ന വൃത്തികെട്ട പരാമർശങ്ങളാണ് ഞാനടക്കമുള്ള മുസ്ലിം വിദ്യാർത്ഥിനികൾക്കെതിരെ മേല്പറഞ്ഞ അദ്ധ്യാപകൻ നടത്തിയത്.

പരാമർശങ്ങൾ:

1. 80% പെൺകുട്ടികൾ പഠിക്കുന്ന ഫറൂക്ക് കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. അതിൽ ഭൂരിഭാഗവും മുസ്ലിം പെൺകുട്ടികൾ ആണ്. ആ പെൺകുട്ടികളുടെയൊക്കെ അവസ്ഥയെന്താണ്? പർദ്ദയും അടിയിൽ ലഗിൻസുമിട്ട് പൊക്കിപ്പിടിച്ച് നടക്കും. നാട്ടുകാരെ കാണിക്കാൻ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ.

2. പുരുഷനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഭാഗങ്ങളിലൊന്ന് മാറ് ആണ്. പുരുഷൻ കാണാതിരിക്കാനാണ് മുഖമക്കന താഴ്‌ത്തിയിടാൻ പരയുന്നത്. എന്നിട്ടോ നമ്മുടെ പെൺകുട്ടികൾ അത് തലയിൽ ചുറ്റി വയ്ക്കും. മാറ് ഫുള്ള് അവിടെയുണ്ടാവും.

3. വത്തക്ക പഴുത്തോ എന്നറിയാൻ ഒരു കഷ്ണം ചൂഴ്ന്നുവയ്ക്കുന്നതു പോലെ, ദാ ചുവപ്പുണ്ട് എന്ന്. ന്ന്ട്ട് ഇവിടെ ഇങ്ങനെ കാണിച്ചു നടക്കും. ഇതേ മാതിരിയാ ഉള്ളിലൊക്കെ എന്ന്.

4. മക്കന ഓരോ സ്റ്റൈലിൽ കൂർപ്പിച്ച് വെക്കും, മുടിയും ആൾക്കാരെ കാണിച്ച് കൊടുക്കാൻ വേണ്ടി. ഇവിടെയും (മാറിടത്തിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട്) ഒരു കഷ്ണം കാണിച്ച് കൊടുക്കുന്നു. എന്നാല്പിന്നെ മൊത്തം അങ്ങോട്ട് കാണിച്ചു കൊടുത്താൽ പോരേ.

ഫെബ്രുവരി 18, 2018ന് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ജൗഹർ മുനവ്വിർ എളേറ്റിൽ വട്ടോളി, കോഴിക്കോട് വച്ച് നൂറോളം ആളുകളുള്ള സദസ്സിൽ വച്ച് ബോധപൂർവം മൈക്കിലൂടെയാണ് മേല്പറഞ്ഞ ലൈംഗിക അധിക്ഷേപങ്ങൾ നടത്തിയത്. ആയതിന്റെ വീഡിയോ അടക്കം യുട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലൂടെയും കേരളത്തിലങ്ങോളമിങ്ങോളം പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് ഞാനടക്കമുള്ള ഫാറൂക്ക് കോളേജിലെ വിദ്യാർത്ഥിനികളുടെ മാനത്തിന് അപമാനം വരുത്തണമെന്ന ബോധപൂർവമായ ഉദ്ദേശത്തോട് കൂടിയാണ്. കേവലം ലൈംഗിക ഉത്പന്നങ്ങളായി ഞങ്ങളുടെ ശരീരത്തെ ചിത്രീകരിച്ചത്. ഇദ്ദേഹം അദ്ധ്യാപക സമൂഹത്തിനാകെ അപമാനമാണ്.

എന്റെയും മറ്റു വിദ്യാർത്ഥികളുടെയും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്നതും ഞങ്ങൾക്ക് മാനസിക സംഘർഷം വരുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയ ശ്രീ ജൗഹർ മുനവ്വിറിന് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഇനിയും ഉണ്ടായേക്കാം. ആയതിനാൽ സമക്ഷത്തിൽ നിന്നും ദയവുണ്ടായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ് ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കാൻ അഭ്യർത്ഥിക്കുന്നു.

മണക്കാ്ട് സ്വദേശി നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:

അദ്ധ്യാപകൻ തന്നെ ഇത്തരത്തിൽ വിദ്യാർത്ഥിനികളെ അപമാനിച്ചതിൽ ദുരൂഹതയുണ്ട്.വിദ്യാർത്ഥിനികൾക്ക് മാനഹാനിയും മനോവിഷമവും ഉണ്ടായ പശ്ചാത്തലത്തിൽ, തെളിവായി പ്രസംഗത്തിന്റെ വീഡിയോ ഹാജരാകാൻ തയ്യാറാണ്.

1986 ലെ ഇൻഡീസന്റ് റപ്രസേന്റേഷൻ ഓഫ് വിമൻ ആക്ടിലെ വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരവും ശിക്ഷാർഹമായ കുറ്റമാണ് അദ്ധ്യാപകൻ ചെയ്തിരിക്കുന്നത്.ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഫറൂഖ് കോളേജിൽ ഹോളിയാഘോഷത്തിനിടെയുണ്ടായ അക്രമത്തിന്റെ പേരിൽ മൂന്ന് അദ്ധ്യാപകരടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിന്റെ പേരിലുള്ള വിവാദം അടങ്ങുംമുൻപേയാണ് അദ്ധ്യാപകന്റെ വിവാദപ്രസംഗവും പ്രചരിച്ചതും ഇതിനെതിരെ വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP