Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർക്കസ് കോഴ്സുകളെല്ലാം അംഗീകൃതം; അത്യുദാത്ത പാരമ്പര്യമുള്ള മർക്കസിനു മേൽ കരിപുരണ്ടു കാണാൻ കാത്തിരുന്നവരുടെ ജന്മം തോറ്റു പിന്തിരിയാൻ ഇനിയും ബാക്കി: സമരക്കാർക്കെതിരെ പോസ്റ്റിട്ട മർക്കസ് മീഡിയാ ചെയർമാന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് മാസ് റിപ്പോർട്ടിങ് ചെയ്ത് പൂട്ടിച്ചു; സമരം പൊളിഞ്ഞ കലിപ്പുതീരാതെ വിദ്യാർത്ഥി സംഘടനകൾ

മർക്കസ് കോഴ്സുകളെല്ലാം അംഗീകൃതം; അത്യുദാത്ത പാരമ്പര്യമുള്ള മർക്കസിനു മേൽ കരിപുരണ്ടു കാണാൻ കാത്തിരുന്നവരുടെ ജന്മം തോറ്റു പിന്തിരിയാൻ ഇനിയും ബാക്കി: സമരക്കാർക്കെതിരെ പോസ്റ്റിട്ട മർക്കസ് മീഡിയാ ചെയർമാന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് മാസ് റിപ്പോർട്ടിങ് ചെയ്ത് പൂട്ടിച്ചു; സമരം പൊളിഞ്ഞ കലിപ്പുതീരാതെ വിദ്യാർത്ഥി സംഘടനകൾ

എംപി റാഫി

കോഴിക്കോട്: മർക്കസ് നടത്തിവന്ന കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി സമരം നടത്തിവന്ന എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ, കോഴ്‌സുകൾ അംഗീകാരമുള്ളവയാണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് വന്നതോടെ വെട്ടിലായതിന് പിന്നാലെ മർക്കസ് മീഡിയാ ചെയർമാന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ചത് ചർച്ചയാവുന്നു. സമിതി റിപ്പോർട്ട് വന്നതോടെ സമരം നടത്തിവന്ന വിദ്യാർത്ഥി സംഘടനകൾക്ക് നേരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നത്.

സ്ഥാപനത്തിനെതിരെ ഉള്ള സമരം ലീഗ് സ്‌പോൺസേഡ് ആണെന്ന നിലയിൽ വരെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് കോഴ്‌സിന് അംഗീകാരമുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇത് സമരം നടത്തിവന്ന വിദ്യാർത്ഥി സംഘടനകൾക്ക് വൻ ക്ഷീണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മർക്കസ് മീഡിയാ ചെയർമാന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് പൂട്ടപ്പെട്ടതും അത് വൻ ചർച്ചയാവുന്നതും.

ഈ മാസം 9ന് മർക്കസിനു മുന്നിൽ എം.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥി സമരം ആരംഭിച്ചത്. പിന്നീട് വിവിധ വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുത്തു. മുസ്ലിംലീഗ്, യൂത്ത് ലീഗ് നേതാക്കൾ സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു. വ്യാജ കോഴ്സുകൾ നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിലും വ്യാപകമായ എതിർപ്പുകൾ മർക്കസിനെതിരെ ഉർന്നിരുന്നു. എന്നാൽ മുസ്ലിം ലീഗും എം.എസ്.എഫും മുൻകൈയെടുത്തുള്ള സമരമായതോടെ മർക്കസിനെതിരെയുള്ള വൈരമാണ് സമരത്തിനു പിന്നിലെന്ന ആക്ഷേപം തുടക്കം മുതൽ ഉയർന്നിരുകയുണ്ടായി.

കഴിഞ്ഞ വെള്ളിയാഴ്ച സമരക്കാരും പൊലീസും ഏറ്റുമുട്ടിയതോടെ പൊലീസ് സമര പന്തൽ നീക്കം ചെയ്തു. പിന്നീട് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് അഡ്വ.സമദ് വിദഗ്ദ സമിതിയുടെ റിപ്പോർട്ടിന്റെ വിശദാംശം ഫേസ്‌ബുക്കിലിടുന്നത്. ഇതോടെ സമരക്കാർ പ്രതിരോധത്തിലാകുകയായിരുന്നു.

കലക്ടർ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും കലി തീരാതെ മർക്കസിനെതിരെ സമരക്കാരും അതിന് പിന്തുണ കൊടുക്കുന്നവരും നീങ്ങുകയാണെന്നാണ് സൂചനകൾ. റിപ്പോർട്ട് തങ്ങൾക്ക് എതിരായതോടെ മർക്കസ് മീഡിയാ ചെയർമാന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ചാണ് സമരക്കാർ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്ന് ആക്ഷേപം ശക്തമായി.

അംഗീകരമില്ലാത്ത കോഴ്സ് നടത്തിയെന്നാരോപിച്ച് മർക്കസിനു മുന്നിൽ സമരം നടക്കുന്നതിനിടെ ജില്ലാ കലക്ടർ മൂന്നംഗ വിദഗ്ധ സമിതിയെ കോഴ്സ് സംബന്ധിച്ച് പഠിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പോസ്റ്റ് ചെയത മർക്കസ് മീഡിയ ചെർമാൻ അഡ്വ.സമദ് പുലിക്കാടിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടാണ് പൂട്ടിച്ചത്. വിവാദ കോഴ്സുകൾക്ക് അംഗീകാരമുണ്ടെന്നും കാല വ്യത്യാസമില്ലാതെ കോഴ്സുകൾക്ക് തുല്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നതായിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട്. ഇതുസംബന്ധിച്ച ശുപാർശയും സമിതി മുന്നോട്ടു വെയ്ക്കുന്നു.

എന്നാൽ ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത സമദ് പുലിക്കാടിനെതിരെ തെറിവിളിയും ഭീഷണിയുമായി ഒരുകൂട്ടം അക്കൗണ്ടുകൾ എത്തുകയായിരുന്നു. നൂറു കണക്കിന് കമന്റും ഷെയറും ചെയ്ത പോസ്റ്റിന് പിന്തുണയുമായും നിരവധി പേർ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഫേസ്‌ബുക്ക് പേജ് പൂട്ടിച്ചിരുന്നു. തങ്ങളുടെ പ്രതീക്ഷക്കെതിരായുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടാണ് സമരക്കാരേയും അനുകൂലികളേയും പ്രകോപിപ്പിച്ചത്.

റംസാൻ കാലമായിരുന്നിട്ടും സമദിന്റെ പോസ്റ്റിനു താഴെ അസഹിഷ്ണുതക്കും തെറികൾക്കും കുറവില്ലായിരുന്നു. എല്ലാം സ്വന്തം സമുദായത്തിൽപ്പെട്ടവർ തന്നെ. ലീഗുകാരും സമരാനുകൂലികളുമായിരുന്നു സമദിന്റെ പോസ്റ്റിനെതിരെ രംഗത്തുവന്നത്. ലിങ്കും സ്‌ക്രീൻ ഷോട്ടും ഷെയർ ചെയ്തായിരുന്നു അഭിപ്രായ സ്വാതന്ത്ര്യത്തെ അസഹിഷ്ണുതയിലൂടെ മാസ് റിപ്പോർട്ടിംങ് ചെയ്ത് പൂട്ടിച്ചത്. 27ന് വൈകിട്ടായിരുന്നു പോസ്റ്റിട്ടത്. തൊട്ടടുത്ത ദിവസം രാവിലെ അക്കൗണ്ട് പൂട്ടിച്ചിരുന്നു. അതേസമയം അക്കൗണ്ട് പൂട്ടി പോയതാണെന്ന പരിഹാസവുമായി എതിരാളികളും രംഹത്തെത്തിയിട്ടുണ്ട്.

അഡ്വ.സമദ് പുലിക്കാട് ഇങ്ങനെയായിരുന്നു ഫേസ്‌ബുക്കിൽ കുറിച്ചത്: 'വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്നു. മർക്കസ് നടത്തിയ കോഴ്സുകളെല്ലാം കേന്ദ്രസർക്കാർ അംഗീകൃതം. സംസ്ഥാന പി.എസ്.സി പരിക്ഷ ഉൾപ്പെടെ എഴുതാൻ യോഗ്യത ഉള്ളത്. നാൽപ്പത് വർഷത്തെ അത്യുദാത്ത പാരമ്പര്യമുള്ള മർക്കസിനു മേൽ കരിപുരണ്ടു കാണാൻ കാത്തിരുന്നവർ ഒരിക്കൽ കൂടെ നിരാശരായി. തോറ്റു പിന്തിരിയാൻ നിങ്ങളുടെ ജന്മം ഇനിയും ബാക്കി.' ഇതാണ് വിദ്യാർത്ഥി സംഘടനകളെ പ്രകോപിപ്പിച്ചതെന്നാണ് സൂചനകൾ. ഇതോടെയാണ് ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിക്കാൻ സംഘടിത ശ്രമം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP