Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് പെൺകുഞ്ഞുങ്ങളുടെ വരെ ജനനേന്ദ്രിയം അംഗവിച്ഛേദം ചെയ്യും; ആഫ്രിക്കയിലെ ഗോത്ര വർഗങ്ങളിലും മറ്റും നടക്കുന്ന പ്രാകൃതാചാരത്തിന് കോഴിക്കോട്ടും തിരുവനന്തപുരത്തും കേന്ദ്രങ്ങൾ: ചേലാ കർമ്മം നടത്തുന്നവരിൽ സർക്കാർ ഡോക്ടറും; വിവാഹ ജീവിതവും ലൈംഗിക ജീവിതവും ആനന്ദ പ്രദമാകുമെന്നും ഡോക്ടറുടെ ഉപദേശം

ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് പെൺകുഞ്ഞുങ്ങളുടെ വരെ ജനനേന്ദ്രിയം അംഗവിച്ഛേദം ചെയ്യും; ആഫ്രിക്കയിലെ ഗോത്ര വർഗങ്ങളിലും മറ്റും നടക്കുന്ന പ്രാകൃതാചാരത്തിന് കോഴിക്കോട്ടും തിരുവനന്തപുരത്തും കേന്ദ്രങ്ങൾ: ചേലാ കർമ്മം നടത്തുന്നവരിൽ സർക്കാർ ഡോക്ടറും; വിവാഹ ജീവിതവും ലൈംഗിക ജീവിതവും ആനന്ദ പ്രദമാകുമെന്നും ഡോക്ടറുടെ ഉപദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആഫ്രിക്കയിലെ ചില ഗോത്ര വർഗങ്ങളിൽ മാത്രം നടക്കുന്ന പ്രാകൃതമായ ഒരു ആചാരമാണ് ചേലാ കർമ്മം. ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതൽ മുതിർന്ന സ്ത്രീകളുടെ വരെ ജനനേന്ദ്രിയം അംഗ വിച്ഛേദം ചെയ്ത് ചേലാ കർമ്മം നടത്തും. മരണത്തിന് വരെ വഴിവെക്കുന്ന ഇത്തരം പ്രാകൃതമായ ആചാരത്തിന് തിരുവനന്തപുരത്തിനും കോഴിക്കോടും കേന്ദ്രങ്ങളുള്ളതായി മാതൃഭൂമിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഒരു സമുദായത്തിന്റെയും പിന്തുണ ഈ ഹീനമായ ആചാരത്തിന് ഇല്ല.

തികച്ചും രഹസ്യമായാണ് ഇടപാടുകൾ നടക്കുന്നത്. ഇത് നടക്കുന്ന കേന്ദ്രങ്ങൾക്ക് അടുത്തുള്ളവർക്ക് പോലും ഇവിടെ എന്താണ് നടക്കുന്നതിനെ കുറിച്ച് അറിവില്ലെന്നതാണ് മറ്റൊരു വസ്തുത. എല്ലാം പരമ രഹസ്യമായാണ് നടക്കുന്നതത്രേ. ഇടപാടുകളിൽ പലരും ദൂരെ ദിക്കുകളിൽ നിന്നും എത്തുന്നവരാണ്. അതും വളരെ വിശ്വാസ്യ യോഗ്യമാണെന്ന് കണ്ടെത്തുന്നവർക്ക് മാത്രമാണ് ഈ കർമ്മം ചെയ്തു കൊടുക്കുന്നത്. ഇതിനുപിന്നിൽ ഏതെങ്കിലും ഗ്രൂപ്പുകളോ സംഘടനകളോ ഉണ്ടോയെന്ന് വ്യക്തമല്ല. ഇടപാടുകൾ തികച്ചും രഹസ്യമായാണ്. ചേലാകർമത്തിനെതിരേ അവബോധം നടത്തുന്ന സഹീയോ എന്ന സന്നദ്ധസംഘടനയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് മാതൃഭൂമിക്ക് ലഭിച്ചത്.

കോഴിക്കോട് ബീച്ചിനോടുചേർന്ന് ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടാത്തരീതിയിൽ താർപ്പായ കെട്ടിമറച്ചിരിക്കുന്ന ഓടുമേഞ്ഞ പഴയ വീട്. ഇവിടെയാണ് ഇത് നടത്തുന്ന ക്ലിനിക്ക്.

പരിസരവാസികൾക്കുപോലും ഇവിടെ ചേലാകർമം നടത്തുന്നതായി അറിവില്ല. ക്ലിനിക്കിന്റെ വെബ്സൈറ്റിലും ചേലാകർമത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. ഫോൺവഴി ബന്ധപ്പെടുന്നവർക്ക്, വിശ്വാസയോഗ്യമാണെന്ന് ഉറപ്പായാൽ ചെയ്തുകൊടുക്കുമെന്നു മാത്രം. ആവശ്യക്കാരെന്ന നിലയിലാണ് ക്ലിനിക്കിന്റെ വെബ്സൈറ്റിൽ കണ്ട നമ്പറിൽ ഞങ്ങൾ ആദ്യം ബന്ധപ്പെട്ടത്. അടുത്തദിവസം കാണാമെന്ന് ഡോക്ടർ അറിയിച്ചു. പിറ്റേന്ന് ക്ളിനിക്കിലെത്തി. ഉള്ളിലേക്ക് കടന്നയുടൻ വാതിലടച്ചു കർട്ടനിട്ട് മറച്ചു.

വൃത്തിഹീനമായ ചുറ്റുപാടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീടിന് ക്ലിനിക്കിന്റെ സ്വഭാവത്തെക്കാളേറെ ദൂരുഹതയുടെ മണമായിരുന്നു. ഒരു ക്ലിനിക്കിനു വേണ്ട സൗകര്യങ്ങളൊന്നും ഇവിടെയില്ല. ചികിത്സയ്ക്കിടെ എന്തെങ്കിലും അപകടങ്ങൾ പറ്റിയാൽ മറ്റ് ആസ്?പത്രികളിലേക്ക് കൊണ്ടുപോവാനുള്ള സംവിധാനം പോലുംഇല്ല. സന്ദർശകർക്ക് കാണാൻ സാധിക്കാത്തതരത്തിൽ പച്ച നിറമുള്ള കർട്ടനുകളിട്ട് മറച്ചിട്ടുണ്ട്.

വനിതാ ഡോക്ടറെന്ന് പരിചയപ്പെടുത്തിയ യുവതിയും പ്രായമുള്ള ഒരു ഡോക്ടറുമാണ് വന്നത്. മുഖവുരയില്ലാതെ ഡോക്ടർ നേരിട്ട് കാര്യത്തിലേക്ക് കടന്നു. ആവശ്യം വ്യക്തമാക്കിയപ്പോൾ ചേലാകർമം ചെയ്തുതരാമെന്ന് സങ്കോചം കൂടാതെ പറഞ്ഞു. വീട്ടുകാരെ അറിയിക്കാത്തതിനാൽ പേടിയുണ്ടെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ആർത്തവമാണെന്ന് പറഞ്ഞൊഴിഞ്ഞാൽ മതിയെന്നായിരുന്നു മറുപടി. ഇത്തരം കാര്യങ്ങൾ വീട്ടിൽ പറയരുത്, അറിഞ്ഞാൽ അവർ സമ്മതിക്കില്ലെന്നും ഡോക്ടർ ഉപദേശിച്ചു.

''സ്ത്രീകളുടെ ചേലാകർമം കേരളത്തിൽ അത്ര പുതിയ കാര്യമൊന്നുമല്ല. ജനിച്ച് അധികമാകാത്ത പെൺകുട്ടികളുമായി രക്ഷിതാക്കൾ വരാറുണ്ട്. വിവാഹം കഴിഞ്ഞതും കഴിയാത്തതുമായ സ്ത്രീകളുമായി പലരും എത്താറുണ്ട്. ചിലർ ഭർത്താക്കന്മാരുടെയും അമ്മായിഅമ്മമാരുടെയുമൊപ്പമാണ് വരാറുള്ളതെന്നും ഡോക്ടർ പറഞ്ഞു.

സിവിൽ സർജനായി മുക്കത്തെ സർക്കാർ ആസ്?പത്രിയിൽ ജോലിചെയ്യുമ്പോൾ രഹസ്യമായി ചേലാകർമം നടത്തിയിട്ടുണ്ടെന്നും ഡോക്ടറുടെ വെളിപ്പെടുത്തൽ. അവിടെ പ്രസവത്തിനിടെ താത്പര്യപ്പെട്ടുവരുന്നവർക്കൊക്കെ ഇത് ചെയ്തുകൊടുത്തിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ ബീച്ചിലെ ക്ലിനിക്കിൽ ചേലാകർമത്തിനായി വരാറുണ്ട്. ''സ്ത്രീകൾ ചേലാകർമം ചെയ്താൽ ലൈംഗിക സംതൃപ്തിയും കുടുംബജീവിതത്തിൽ സന്തോഷവും ലഭിക്കും.''-ഡോക്ടർ പറഞ്ഞു.

കൂടുതൽ സംശയങ്ങൾ ചോദിച്ചപ്പോൾ വിശ്വാസംവരുന്നില്ലെങ്കിൽ അവിടെ ചേലാകർമത്തിനായി പെൺകുട്ടികളെയുമായി വരാറുള്ള അൻസാരി എന്നയാളുടെ ഫോൺ നമ്പർ തരാമെന്നും അന്വേഷിക്കൂവെന്നുമായി മറുപടി. ഇവിടെ എത്രയോ പേർ വന്നു ഇതുവരെ ആർക്കും ഒരു പ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്ന് വനിതാ ഡോക്ടർ പറഞ്ഞു. 4000 രൂപയാണ് ഫീസ്. തങ്ങളുടെ അടുത്ത് വൈവാഹിക കൗൺസലിങ്ങിന് വരുന്നവരോട് ചേലാ കർമം നിർദ്ദേശിക്കാറുണ്ട്. അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവർ അവകാശപ്പെട്ടു.

ഇന്റർനെറ്റിലെ ഒരു ഫോറം വഴിയാണ് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് ചേലാകർമം നടത്തുന്നുണ്ടെന്ന വിവരം അറിഞ്ഞത്. ഇടനിലക്കാരെന്ന രീതിയിൽ പ്രത്യക്ഷപ്പെട്ടവരുമായി ഞങ്ങൾ ഓൺലൈൻ വഴി ബന്ധപ്പെട്ടു. ഒട്ടേറെ ക്ലിനിക്കുകളിൽ ഇത് നടത്തുന്നുണ്ടെന്നും ചെലവ് കുറഞ്ഞരീതിയിൽ പാരമ്പര്യമായി സ്ത്രീകൾക്ക് ചേലാകർമം നടത്തുന്നവരെ ഏർപ്പാടാക്കാമെന്നുമായിരുന്നു മറുപടി. നല്ല ആസ്?പത്രികളാണെങ്കിൽ 6000 മുതൽ 8000 രൂപവരെയാണ്. ഡൽഹി, മുംബൈ, െബംഗളൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ ചേലാകർമം നടത്തുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. 28,000 രൂപയും അനസ്തേഷ്യാ ചാർജുമാണ് െബംഗളുരുവിൽ ആവശ്യപ്പെട്ടത്.

ആഫ്രിക്ക, ഈജിപ്ത്, യെമൻ എന്നിവടങ്ങളിലെ ഗോത്രവർഗക്കാരുടെയിടയിൽ നിലനിൽക്കുന്ന ക്രൂരമായ ആചാരമാണ് ചേലാകർമം. ഏകദേശം 20 കോടി പെൺകുട്ടികളും സ്ത്രീകളും ചേലാകർമത്തിനിരയായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. പിഞ്ചുകുട്ടികൾ മുതൽ 15 വയസ്സുവരെയുള്ളവരെ ഇരയാക്കപ്പെടുന്നു. രക്തസ്രാവം, അണുബാധ, പ്രസവത്തിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതുകൊണ്ടുണ്ടാവുന്നു. പ്രാകൃതരീതയിൽ ചെയ്യുമ്പോൾ മരണത്തിനുവരെ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുനിത തിവാരി സുപ്രീം കോടതിയിൽ പൊതുതാത്പര്യഹർജി നൽകിയിട്ടുണ്ട്. ഇതിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും നാല് സംസ്ഥാന സർക്കാരുകളോടും മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ചേലാകർമം ക്രിമിനൽ കുറ്റമാണെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാഗാന്ധി രണ്ടുമാസം മുമ്പ് പറഞ്ഞിരുന്നു. അവസാനിപ്പിച്ചില്ലെങ്കിൽ കേന്ദ്രം പ്രത്യേക നിയമം മൂലം ഈ ആചാരം നിരോധിക്കുമെന്നും അവർ പറയുകയുണ്ടായി. എന്നാൽ, ഇതിനുശേഷവും ഒന്നും സംഭവിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP