Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫ് മലയാളികളുടെ തിരിച്ചുവരവ് പ്രഹരമാകും; റബ്ബർ വിലയിടിവ് മറ്റൊരു ദുരന്തമാകും; ഖജനാവ് നിറയ്ക്കാൻ വഴിതേടി ധനമന്ത്രി നെട്ടോട്ടമോടുന്നു; ഓണത്തിന് ശമ്പളം കൊടുക്കാൻ 7000 കോടി കണ്ടെത്തെന്നാകുന്നില്ല; സാമ്പത്തിക പ്രതിസന്ധയിൽ നട്ടം തിരിഞ്ഞ് പിണറായി സർക്കാർ

ഗൾഫ് മലയാളികളുടെ തിരിച്ചുവരവ് പ്രഹരമാകും; റബ്ബർ വിലയിടിവ് മറ്റൊരു ദുരന്തമാകും; ഖജനാവ് നിറയ്ക്കാൻ വഴിതേടി ധനമന്ത്രി നെട്ടോട്ടമോടുന്നു; ഓണത്തിന് ശമ്പളം കൊടുക്കാൻ 7000 കോടി കണ്ടെത്തെന്നാകുന്നില്ല; സാമ്പത്തിക പ്രതിസന്ധയിൽ നട്ടം തിരിഞ്ഞ് പിണറായി സർക്കാർ

തിരുവനന്തപുരം : ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റുള്ളവർക്ക് ആനുകൂല്യവും നൽകാൻ സംസ്ഥാന സർക്കാരിന് 7000 കോടി രൂപ വേണം. ഖജനാവിൽ ആകെയുള്ളതാകട്ടെ 3000 കോടിയും. ബാക്കി വേണ്ടിവരുന്ന 4000 കോടി മൂന്നാഴ്ചക്കുള്ളിൽ എവിടെനിന്നുണ്ടാക്കുമെന്ന അങ്കലാപ്പിലാണു ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്.

കെഎസ്എഫ്ഇ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിനുകീഴിലുള്ള ധനകാര്യസ്ഥാപനങ്ങളിൽനിന്ന് കടമെടുക്കുക എന്ന ആശയമാണ് സർക്കാരിനും ധനമന്ത്രിക്കും മുന്നിലുള്ള ആദ്യത്തെ പോംവഴി. സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യസ്ഥാപനമെന്ന നിലയിലാണ് കെഎസ്എഫ്ഇയെ ആശ്രയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കെഎസ്എഫ്ഇയിൽനിന്ന് കഴിഞ്ഞ സർക്കാർ വായ്പയെടുത്ത് കുടിശിക വരുത്തിയ തുക തിരിച്ചടയ്ക്കുക എന്ന വെല്ലുവിളിയും പുതിയ ധനകാര്യമന്ത്രിക്ക് മുന്നിലുണ്ട്.

4000 കോടി രൂപയാണ് വരുന്ന ഓണക്കാലത്തിൽ സർക്കാരിനു വേണ്ടിവരുന്നത്. ഇതിൽ 2300 കോടിരൂപ കടപ്പത്രം ഇറക്കി വാങ്ങാൻ സർക്കാർ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ബാക്കിവരുന്ന 1700 കോടിക്കുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സർക്കാർ. ഇതിനിടയിൽ സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഗുണഭോക്താവിന് നേരിട്ടു നൽകാൻ മാത്രം ആദ്യദിനം 1350 കോടി രൂപ സർക്കാർ കണ്ടെത്തി നൽകി. വയോധികർ, വിധവകൾ, 50 വയസ്സുകഴിഞ്ഞ അവിവാഹിതർ, കർഷകത്തൊഴിലാളികൾ, അംഗപരിമിതർ തുടങ്ങി 32 ലക്ഷത്തിലധികം നിരാലംബർക്കും അവശർക്കുമാണ് മുടങ്ങിക്കിടന്ന പ്രതിമാസ പെൻഷൻ കുടിശ്ശികയടക്കം എൽഡിഎഫ് സർക്കാർ എത്തിക്കുന്നത്. 3100 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് ആവശ്യം. ഇതിന്റെ ആദ്യഗഡുവായി 20 ശതമാനം തുക (ഏകദേശം 620 കോടി രൂപ) ആദ്യദിനത്തിൽ നൽകുമെന്നാണ് ധനമന്ത്രി ടി എം തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചത്.

ഇത് വിതരണംചെയ്യുന്ന മുറയ്ക്ക് ആവശ്യമായ തുക നൽകാനായിരുന്നു തീരുമാനം. എന്നാൽ, തിങ്കളാഴ്ച ഇരട്ടി തുക നൽകി. ഇതിന്റെ ഭാഗമായി ആറ് കോർപറേഷനുകളിലേക്കായി 47.26 കോടി രൂപയും 86 മുൻസിപ്പാലിറ്റികളിലേക്കായി 76.22 കോടി രൂപയും 941 പഞ്ചായത്തുകളിലേക്കായി 576.53 കോടി രൂപയുമാണ് നൽകിയത്. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്നവരുടെ എണ്ണം പത്തു ലക്ഷത്തോളം വരും. ഇവർക്കായി ആദ്യഗഡു 325 കോടി അനുവദിക്കുമെന്ന് അറിയിച്ചു. സെപ്റ്റംബർ അഞ്ചിനകം മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ എത്തിക്കാനാണ് ധനവകുപ്പ് തീരുമാനം. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച സമിതികളാണ് പെൻഷൻവിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

എന്നാൽ സൗദിയിലെ തൊഴിൽ പ്രശ്‌നം കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ റബ്ബറിന്റെ വിലയിടിവും സംസ്ഥാന സർക്കാരിന്റെ ഭാരം വർദ്ധിപ്പിക്കുന്നുണ്ട്. സൗദിയിലെ തൊഴിൽ പ്രശ്‌നം ഗൾഫ്‌നാടുകളിലുള്ള ഏകദേശം 24 ലക്ഷം മലയാളികളുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണ്. സൗദിയിൽ തുടക്കമിടുന്ന പ്രശ്‌നങ്ങളെല്ലാം പതുക്കെ പതുക്കെ ഗൾഫ്‌നാടുകളിലേക്ക് ബാധിക്കുകയാണ് പതിവ്. ഇതുഭയന്ന് ഗൾഫ്‌നാടുകളിൽനിന്ന് തൊഴിൽ ഉപേക്ഷിച്ചുവരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾകൂടി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

ഈ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഇപ്പോൾ ഉള്ളതിന്റെ രണ്ടിരട്ടി തുക ഖജനാവിൽ നീക്കിയിരുപ്പ് വേണ്ടിവരും. അതിനിടയിലാണ് കൂനിന്മേൽ കുരുവെന്നപോലെ റബ്ബർ വിലയിടിവ് തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP