Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിണറ്റിലുള്ളയാളെ കരയ്ക്കു കയറ്റാൻ ചേർത്തല തൈക്കാട്ടുശേരിയിലേക്കു പാഞ്ഞു; അന്വേഷിച്ചു നടക്കുന്നതിനിടെ തൃശൂരിലെ തൈക്കാട്ടുശേരിയിൽനിന്ന് ആളെ പൊക്കി; കാള പ്രവസവിച്ചെന്ന് കേട്ടപ്പോൾ കയറുമായി പുറപ്പെട്ട അഗ്നശമന സേനയുടെ കഥ

കിണറ്റിലുള്ളയാളെ കരയ്ക്കു കയറ്റാൻ ചേർത്തല തൈക്കാട്ടുശേരിയിലേക്കു പാഞ്ഞു; അന്വേഷിച്ചു നടക്കുന്നതിനിടെ തൃശൂരിലെ തൈക്കാട്ടുശേരിയിൽനിന്ന് ആളെ പൊക്കി; കാള പ്രവസവിച്ചെന്ന് കേട്ടപ്പോൾ കയറുമായി പുറപ്പെട്ട അഗ്നശമന സേനയുടെ കഥ

ആലപ്പുഴ : കിണറിൽ ഇറങ്ങിയ ആളെ രക്ഷിക്കണമെന്ന മുറവിളിയുണ്ടായതോടെ അഗ്നിശമന സേനക്കാർ പാഞ്ഞു. കാള പ്രവസവിച്ചെന്ന് കേട്ടപ്പോൾ കയറുമായി പുറപ്പെട്ടതുപോലയായിരുന്നു ആ പാച്ചിൽ. കുറെ അന്വേഷിച്ചു കണ്ടെത്താനാവാതെ വന്നപ്പോഴാണ് ജില്ല മാറിപ്പോയ കാര്യമറിഞ്ഞത്.

ഇന്നലെ ഉച്ചയോടെ നടന്ന സംഭവം ഇങ്ങനെ: തൈക്കാട്ടുശേരി ആശുപത്രി കവലയ്ക്കു സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങിയ ആൾക്ക് പേശിമുറുക്കം ഉണ്ടായെന്നും തിരികെ കയറാൻ പറ്റുന്നില്ലെന്നും അഗ്നിശമനസേനയുടെ സഹായം വേണമെന്നും അറിയിച്ച് കൊച്ചി ഗാന്ധിനഗർ അഗ്നിശമനസേനാ യൂണിറ്റിലേക്കാണ് ആദ്യം ഫോൺ വിളി എത്തുന്നത്. അവർ ഉടൻ തൈക്കാട്ടുശേരി കീഴിലായ ചേർത്തലയിലെ അഗ്നിശമനസേനാ അംഗങ്ങളെ വിവരം അറിയിച്ചു.

അവർ ഉടൻ വാഹനവുമായി ചേർത്തല താലൂക്കിലെ തൈക്കാട്ടുശേരി ആശുപത്രിക്കു സമീപമെത്തി. വീട് തിരിച്ചറിയാൻ വീണ്ടും ഗാന്ധിനഗർ സ്റ്റേഷനിലേക്കു വിളിച്ചപ്പോൾ അവർ ഒരു മൊബൈൽ നമ്പർ നൽകി. അതിൽ വിളിച്ചപ്പോൾ സാരമില്ല, ആളെ കയറ്റി എന്നു മറുപടി. വിളി ലഭിച്ചു ഉടനെത്തിയിട്ടും അതിനു മുൻപേ ആളെ കയറ്റിയോ എന്ന സംശയവും ആരാണ് കയറ്റിയത് എന്നു അറിയാനുള്ള ആഗ്രഹവും ചേർത്തലയിലെ അഗ്നിശമന സേനാംഗങ്ങൾക്കുണ്ടായി. കയറ്റിയ ആളുടെ കയ്യിൽ ഒന്നു ഫോൺ കൊടുക്കാൻ അവർ പറഞ്ഞു.ഫോൺ കൊടുത്ത് സംസാരിച്ചത് തൃശൂർ പുതുക്കാട് അഗ്നിശമനസേന യൂണിറ്റിലെ ഉദ്യോഗസ്ഥനോടായിരുന്നു. അപ്പോഴാണ് ചേർത്തലയിലെ അംഗങ്ങൾ അറിഞ്ഞത് തൃശൂർ തൈക്കാട്ടുശേരിയിലാണ് സംഭവമെന്ന്.

ചേർത്തല തൈക്കാട്ടുശേരിയിലെ പോലെ അവിടെയും ആശുപത്രിയും കവലയും ഉണ്ട്. ഗാന്ധിനഗറിലെ അഗ്നിശമനസേനാ യൂണിറ്റിന് വിശാല നെറ്റ് വർക് സംവിധാനമാണുള്ളത്. ഇതരജില്ലകളിൽ നിന്നുവരെ അവിടേക്കു വിളിയെത്തും. അവർ അതതു അഗ്നിശമനസേനാ യൂണിറ്റിലേക്കു സന്ദേശം കൈമാറുകയാണ് പതിവ്. അതുപോലെ ഇന്നലെ തൈക്കാട്ടുശേരി എന്നു കേട്ടപ്പോൾ ചേർത്തല തൈക്കാട്ടുശേരി എന്നു തെറ്റിധരിച്ചുണ്ടായതാണത്രെ സംഭവമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP