Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈപാസും ദേശീയ പാതയും കൂടി വന്നാൽ ഏതെങ്കിലും ഒരെണ്ണം മതി ദേശീയപാതാ പദവിക്ക്; കഴക്കൂട്ടം മുതൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള പാത ജില്ലാ പാത; ഹൈക്കോടതിയെ സമീപിച്ച അഞ്ച് ബാറുടമകൾക്ക് അുമതി; സർക്കാർ ഉടക്കാതിരുന്നാൽ തലസ്ഥാനത്തെ മിക്ക ബാറുകളും ബിവേറജ് ഔട്ട്‌ലെറ്റുകളും തുറക്കും

ബൈപാസും ദേശീയ പാതയും കൂടി വന്നാൽ ഏതെങ്കിലും ഒരെണ്ണം മതി ദേശീയപാതാ പദവിക്ക്; കഴക്കൂട്ടം മുതൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള പാത ജില്ലാ പാത; ഹൈക്കോടതിയെ സമീപിച്ച അഞ്ച് ബാറുടമകൾക്ക് അുമതി; സർക്കാർ ഉടക്കാതിരുന്നാൽ തലസ്ഥാനത്തെ മിക്ക ബാറുകളും ബിവേറജ് ഔട്ട്‌ലെറ്റുകളും തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ അഞ്ച് ബിയർ-വൈൻ പാർലറുകൾക്ക് തുറന്നു പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. കഴക്കൂട്ടംവഴി കന്യാകുമാരിയിലേക്കു പോകുന്ന എൻഎച്ച് 66 നു സമീപത്തുള്ള മദ്യശാലകൾക്കാണ് തുറക്കാൻ അനുമതി ലഭിച്ചത്. ഈ പാത ജില്ലാപാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സേവിയേഴ്‌സ് ഹോട്ടൽ, പാപ്പനംകോട് വൈറ്റ് ദാമർ, മൗര്യ രാജധാനി, നെയ്യാറ്റിൻകര എംവീസ് ടൂറിസ്റ്റ് ഹോം, ചാണക്യ എന്നിവർക്കാണ് തുറക്കാൻ അനുമതി ലഭിച്ചതെന്നു എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

കർണാടക വഴി കേരളത്തിലെത്തുന്നതാണ് എൻഎച്ച് 66. കാസർഗോഡ്, എറണാകുളം, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, കേശവദാസപുരം വഴി സെക്രട്ടേറിയറ്റിനു മുന്നിലൂടെ കളിയിക്കാവിള വഴി കന്യാകുമാരിയിൽ പാത അവസാനിക്കും. എന്നാൽ, കഴക്കൂട്ടത്തുനിന്ന് ടെക്‌നോപാർക്കിനു മുന്നിലൂടെയുള്ള കാരോട് ബൈപാസും കന്യാകുമാരിയിലേക്കാണ്. ദേശീയപാതകളായാണു രണ്ടിനെയും വിജ്ഞാപനം ചെയ്തിരിക്കുന്നത്.

രണ്ടുദേശീയപാതകൾ ഒരു സ്ഥലത്തേക്ക് എങ്ങനെ വരുമെന്നുചോദിച്ച് ഇത് ചോദ്യംചെയ്താണ് ഹോട്ടൽ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് അനുകൂല വിധി ഉണ്ടായത്. 24 ബിയർ വൈൻ പാർലറുകളാണ് പാതയോരത്തുള്ളത്. ഇതിൽ കോടതിയെ സമീപിച്ച ഹോട്ടലുകൾക്കാണ് അനുമതി ലഭിച്ചത്. ഇത്തരത്തിൽ ഒരു അനുകൂല വിധി ഉണ്ടായതോടെ ബൈപാസുകൾ പ്രത്യേകമായി ഉള്ളിടങ്ങളിൽ അതിലേതെങ്കിലും ഒന്നിനെ മാത്രമേ ദേശീയപാതയായി കണക്കാക്കേണ്ടതുള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ ഇപ്പോൾ പൂട്ടപ്പെട്ട പല മദ്യശാലകൾക്കും തുറക്കാൻ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.

ഒരു സ്ഥലത്തേക്കു രണ്ടു ദേശീയപാതകൾ പാടില്ലെന്ന നാഷണൽ ഹൈവേ അഥോറിറ്റി ഉത്തരവും അസോസിയേഷൻ കോടതിയിൽ ഹാജരാക്കി. രണ്ടും ദേശീയപാതയാണെങ്കിൽ കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ തമ്പാനൂർ വഴി കന്യാകുമാരിയിലേക്ക് പോകുന്ന റോഡ് ജില്ലാപാതയായി വിജ്ഞാപനം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതാണു കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

അതേസമയം, ഈ പാതയോരത്ത് മാസ്‌കറ്റ് ഹോട്ടൽ ഉൾപ്പെടെ മൂന്നു ഹോട്ടലുകളും എട്ടു ചില്ലറ വിൽപ്പനശാലകളുമുണ്ടെങ്കിൽ അവ തുറക്കുന്നതിന് സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിനുള്ള നീക്കങ്ങൾ ഇത്തരമൊരു വിധി വന്നതോടെ ഉണ്ടാകുമെന്നാണ് സൂചനകൾ.

ദേശീയപാത സംബന്ധിച്ച തർക്കത്തിൽ ബാറുടമകളുടെ വാദത്തെ എതിർക്കേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം തൊടുപുഴയിലെ അഞ്ചു മദ്യശാലകൾ ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്നു തുറന്നിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടൽ ഉടമകൾ കോടതിയെ സമീപിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP