Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീരന്റെ ഭീഷണിയെ വെല്ലുവിളിച്ച് കോഴിക്കോട്ടെ അഞ്ച് മാതൃഭൂമി ജീവനക്കാർ വോട്ട് രേഖപ്പെടുത്തി; പാനലിലെ ഭൂരിഭാഗവും വിജയിച്ചങ്കെിലും അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ദേശാഭിമാനി; പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഇങ്ങനെ

വീരന്റെ ഭീഷണിയെ വെല്ലുവിളിച്ച് കോഴിക്കോട്ടെ അഞ്ച് മാതൃഭൂമി ജീവനക്കാർ വോട്ട് രേഖപ്പെടുത്തി; പാനലിലെ ഭൂരിഭാഗവും വിജയിച്ചങ്കെിലും അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ദേശാഭിമാനി; പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: വീരേന്ദ്രകുമാർ പ്രതീക്ഷിച്ചതുപോലെ പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ നീങ്ങിയില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന വീരന്റ ഭീഷണി ഭയന്ന് മാതൃഭൂമിയിലെ ഭൂരിഭാഗം പേരും വോട്ട് ചെയ്യൻ പോയില്ലങ്കെിലും കോഴിക്കോട്ടെ മാതൃഭൂമിയിലെ അഞ്ച് മാദ്ധ്യമ പ്രവർത്തകർ ധീരതയോടെ വോട്ട് ചെയ്ത് പ്രതിഷേധിച്ചു. പത്രപ്രവർത്തകരുടെ ആത്മവീര്യം ഉയർത്താൻ നട്ടെല്ലുള്ള അഞ്ചു പേരെങ്കിലും ഉണ്ടായല്ലോ എന്ന സന്തോഷത്തിലാണ് കോഴിക്കോട്ടെ മാദ്ധ്യമ പ്രവർത്തകർ.

മാതൃഭൂമി മാനേജ്‌മെന്റിന്റെ നെറികേടുകളെ ചോദ്യം ചെയ്തതിന് പുറത്താക്കപ്പെട്ട ചീഫ് റിപ്പോർട്ടർ സി നാരായണൻ പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിച്ചിരുന്നു. മാതൃഭൂമി ജീവനക്കാരെ വോട്ട് ചെയ്യൻ അനുവദിച്ചാൽ അവർ നാരായണന് വോട്ട് ചെയ്യുമോ എന്നായിരുന്നു വീരന്റെയും മാനേജ്‌മെന്റിന്റെയും നയം. ഇത് കാരണമായിരുന്നു ജീവനക്കാരെ വോട്ട് ചെയ്യന്നതിൽ നിന്ന് വിലക്കിയത്. നാരായണൻ വിജയിക്കണമെന്ന് ഭൂരിഭാഗം മാതൃഭൂമി ജീവനക്കാരും ആഗ്രഹിച്ചിരുന്നെങ്കിലും പേടി കാരണം അവരാരും വോട്ട് ചെയ്യൻ എത്തിയില്ല. പക്ഷെ ഇടത് സംഘടനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ അഞ്ചു പേർ കോഴിക്കൊട്ട് വോട്ട് രേഖപ്പെടുത്തി മാനേജ്‌മെന്റ് നയങ്ങളോട് പ്രതിഷേധം പ്രകടിപ്പിച്ചു. നട്ടെല്ലുള്ളവർ മാതൃഭൂമിയിൽ അവശേഷിക്കുന്നുവെന്നത് വീരനും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇനി ഇവരൊക്കെ എങ്ങോട്ട് സ്ഥലംമാറ്റപ്പെടുമെന്ന് കാത്തിരുന്ന് കാണാം.

മാതൃഭൂമി ജീവനക്കാർ വോട്ട് ചെയ്യത്ത സാഹചര്യത്തിൽ കോഴിക്കൊട് പ്രസ് ക്‌ളബ്ബിന്റെ അധികാരം പിടിച്ചടെുക്കാമെന്ന് കരുതിയ ദേശാഭിമാനി, തങ്ങൾ അവതരിപ്പിച്ച പാനലിലെ ഭൂരിഭാഗം പേരെയും വിജയിപ്പിച്ച് അക്കാര്യത്തിൽ നേട്ടം സ്വന്തമാക്കിയെങ്കിലും സ്വന്തം സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത തോൽവിയിൽ അമ്പരന്ന് നിൽക്കയാണ്. ദേശാഭിമാനി, മാദ്ധ്യമം എന്നീ പത്രങ്ങൾ ചേർന്നാണ് പാനൽ തയ്യറാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയായി ദേശാഭിമാനിയിലെ ടി ആർ മധുകുമാറും സെക്രട്ടറിയായി മാദ്ധ്യമത്തിലെ എൻ രാജേഷും മത്സരിച്ചു. കേരള ഭൂഷണം, മീഡിയാ വൺ, സിറാജ്, സുപ്രഭാതം,മംഗളം, മെട്രോ വാർത്ത, തേജസ് ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളുടെ പിന്തുണയും ഇവർ സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ വീതം വെപ്പിൽ താത്പര്യമില്ലാത്ത ചിലർ മത്സര രംഗത്തേക്ക് വന്നതോടെയാണ് കോഴിക്കൊട്ടെ പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിന് വാശി കൈവന്നത്. ചന്ദ്രിക, വീക്ഷണം, ജനയുഗം, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾ ചേർന്നാണ് ദേശാഭിമാനിയുടെ പാനലിനെതിരെ മത്സരവുമായി രംഗത്തത്തെിയത്. ചന്ദ്രികയിലെ കമാൽ വരദൂരായിരുന്നു പ്രസിഡന്റ് സ്ഥാനാർത്ഥി. ന്യൂസ് കേരളയിലെ ഫർദിസ് സെക്രട്ടറിയായും മത്സരിച്ചു. തുടർന്ന് ഇരുവിഭാഗവും ആരോപണ പ്രത്യാരോപണവുമായി സജീവമായി. സ്ഥാനാർത്ഥി മോഹികളെ തോൽപ്പിക്കണമെന്ന ആഹ്വാനമായിട്ടായിരുന്നു ദേശാഭിമാനി പാനലിന്റെ വോട്ട് പിടുത്തം. പത്രപ്രവർത്തകരുടെ സമരം ഉൾപ്പെടെയുള്ള കാര്യത്തിൽ ഭരണ സമിതി ഒന്നും ചെയ്തില്ലന്നെും ഇവർ ആരോപിച്ചു. എന്നാൽ ഇന്ത്യാവിഷൻ ജീവനക്കാർ ശമ്പളം നിഷേധിക്കപ്പെട്ടപ്പോൾ ചാനൽ ഉടമയും ചന്ദ്രിക പത്രത്തിന്റെ ഡയരക്ടറുമായ മന്ത്രി മുനീറിന്റെ വീട്ടിലേക്ക് പത്രപ്രവർത്തകരുടെ മാർച്ചിന് നേതൃത്വം നൽകിയത് പ്രസ് ക്‌ളബ് പസിഡന്റും ചന്ദ്രിക പത്രത്തിലെ ജീവനക്കാരനുമായ കമാൽ വരദൂരായിരുന്നുവെന്ന് മറുവിഭാഗവും പ്രസ്താവിച്ചു.

ഏതായാലും തെരഞ്ഞെടുപ്പിൽ നടന്നതെല്ലാം പ്രതീക്ഷിച്ചത് തന്നെ. ദേശാഭിമാനിമാദ്ധ്യമം സഖ്യം തന്നെ വിജയിച്ചു കയറി. എല്ലാ പോസ്റ്റിലേക്കും സഖ്യം വിജയിച്ചപ്പോൾ അപ്രതീക്ഷിത അടി ലഭിച്ചത് ദേശാഭിമാനിക്കായിരുന്നു. ദേശാഭിമാനി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ചന്ദ്രികയിലെ കമാൽ വരദൂർ പ്രസിഡന്റായി. അവസാന നിമിഷം എതിർ സഖ്യത്തിൽ വിള്ളലുകളുണ്ടാക്കി കമാൽ വോട്ട് പിടിച്ചതാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്. സഖ്യത്തിൽ ഉൾപ്പെട്ട മാദ്ധ്യമത്തിൽ നിന്നും തേജസിൽ നിന്നുമെല്ലാം കമാൽ വോട്ടുകൾ സ്വന്തമാക്കി എന്നാണ് അറിയാൻ കഴിയുന്നത്. തങ്ങളുടെ കൂടെ മത്സരിച്ച മറ്റെല്‌ളൊ പത്രപ്രതിനിധികളെയും വിജയിപ്പിക്കാൻ പാടുപെടുകയും അതിൽ വിജയം നേടുകയും ചെയ്‌തെങ്കിലും ഒപ്പമുള്ളവർ കാലുവാരി തങ്ങളുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചു എന്നാണ് ദേശാഭിമാനി ജീവനക്കാർ പറയുന്നത്. കാര്യമയി വോട്ടമറിഞ്ഞത് തേജസിൽനിന്നാണെന്നുംആരോപണമുണ്ട്.

എല്ലാമറിയാമെന്ന് അഹങ്കരിക്കുന്ന പത്രപ്രവർത്തകരുടെ കാര്യവിവരം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നതുമായിരുന്നു ഈ തെരഞ്ഞെടുപ്പ്. അസാധു വോട്ടുകളുടെ പ്രവാഹമായിരുന്നു കോഴിക്കോട്ടെ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ആറ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാൻ വേണ്ടി മത്സരിച്ച എട്ട് പേർക്ക് വോട്ട് ചെയ്യൻ പലർക്കും മടിയുണ്ടായില്ല. സീൽ ശരിയായി പതിപ്പിക്കാനാവാതെ തിരിച്ച് കുത്തിയവരും പേന കൊണ്ട് വോട്ട് രേഖപ്പെടുത്തിയവരും കുറവല്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP