Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഒരു കുപ്പി വെള്ളം നൽകണേ'.....സഹായവുമായി ബോട്ടുകൾ എത്തുമ്പോൾ നാനാഭാഗത്തു നിന്നും കേട്ടത് ഈ നിലവിളി; കുട്ടികളുൾപ്പടെ പട്ടിണിയിലായി നിരവധി പേർ; രക്ഷാ ദൗത്യത്തിന് സന്നദ്ധരായി മത്സ്യത്തൊഴിലാളികളെത്തുമ്പോൾ അകറ്റി നിർത്തുന്നവർ അതിലുമേറെ; മഹാപ്രളയത്തിൽ രക്ഷപ്പെട്ടവർ അരലക്ഷത്തിലേറെ; ഒറ്റപ്പെട്ടവരുടെ കൃത്യമായ എണ്ണവും കണ്ടെത്താനായിട്ടില്ല; പ്രളയം മുക്കിയ ചെങ്ങന്നൂരിൽ നിന്ന് മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ

'ഒരു കുപ്പി വെള്ളം നൽകണേ'.....സഹായവുമായി ബോട്ടുകൾ എത്തുമ്പോൾ നാനാഭാഗത്തു നിന്നും കേട്ടത് ഈ നിലവിളി; കുട്ടികളുൾപ്പടെ പട്ടിണിയിലായി നിരവധി പേർ; രക്ഷാ ദൗത്യത്തിന് സന്നദ്ധരായി മത്സ്യത്തൊഴിലാളികളെത്തുമ്പോൾ അകറ്റി നിർത്തുന്നവർ അതിലുമേറെ; മഹാപ്രളയത്തിൽ രക്ഷപ്പെട്ടവർ അരലക്ഷത്തിലേറെ; ഒറ്റപ്പെട്ടവരുടെ കൃത്യമായ എണ്ണവും കണ്ടെത്താനായിട്ടില്ല; പ്രളയം മുക്കിയ ചെങ്ങന്നൂരിൽ നിന്ന് മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ

ആർ പീയൂഷ്

പത്തനംതിട്ട: പ്രളയക്കെടുതി നാശം വിതച്ച ചെങ്ങന്നൂരിൽ അരക്ഷിതാവസ്ഥ ഇപ്പോഴും മാറിയിട്ടില്ല. ഒരുലക്ഷത്തിലധികം കുടുംബങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. നാട്ടുകാരും സേനയും സംയുക്തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വഴി നിരവധി ആളുകളെ രണ്ട് ദിവസമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായപ്പോൾ മറുനാടൻ കണ്ട കാഴ്ചകൾ പങ്കുവെയ്ക്കുന്നു.

 ചെങ്ങന്നൂർ-കൊല്ലകടവ്-മാമ്പുഴപാടം പ്രദേശത്ത് നാട്ടുകാർ നടത്തിയ രക്ഷാ പ്രവർത്തനത്തിനൊപ്പമാണ് ഞങ്ങളും പങ്കാളിയായത്. എന്നാൽ ഇവിടെ കണ്ട ദുരിതകാഴ്ചകൾ ആശങ്കജനകമായിരുന്നു. പ്രദേശത്തെ റോഡുകൾ ഉൾപ്പടെ വെള്ളത്തിനടിയിലാണ്. കരയും തോടും വേർതിരിച്ച് അറിയാൻ കഴിയാത്ത ഭീകരാന്തരീക്ഷം. വിഴിഞ്ഞത്ത് നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് ഇവിടെ നേതൃത്വം വഹിക്കുന്നത്. ഇവർ മൂന്ന് ദിവസങ്ങളിലായി ഇവിടെ രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും കുടുങ്ങികിടക്കുന്നവരുടെ നിസഹകരണം തന്നെയാണ് ഏറെയും വ്യാകുലപ്പെടുത്തുന്നത്. വയോജനങ്ങൾ ഉൾപ്പടെ രക്ഷിക്കാൻ എത്തുന്നവരെ അകറ്റി നിർത്തുന്ന സമീപനമാണ് പുലർത്തുന്നതെന്ന് മത്സ്യത്തൊളിലാളികൾ പറയുന്നത്. ഇവർ മൂന്ന് ദിവസമായി ഭക്ഷണോ ജലപാനമോ സേവിച്ചിട്ടില്ല.

പമ്പാനദി പൂർണമായും കരകവിഞ്ഞ് ഒഴുകിയതോടെ വീടിന്റെ ഒരുനില പൊക്കത്തിലധികം ഇവിടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വഴി പറഞ്ഞുതരാൻ നാട്ടുകാരിൽ ഒരാൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇവിടെ നിന്നും വെൺമണിയിലേക്കാണ് ഞങ്ങൾ യാത്രതിരിച്ചത്. വെൺമണിയിൽ നിരവധി കുടുംബങ്ങളാണ് കുടുങ്ങികിടന്നത്. കൊല്ലം -തേനി ഹൈവ പൂർണമായും വെള്ളത്തിനടിയിലായതോടെ ഫൈബർ ബോട്ടുകൾ വഴിയാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

ശകാരങ്ങളിലും തളരാതെ മത്സ്യത്തൊഴിലാളികൾ

സർക്കാരോ പൊലീസോ വിളിച്ചുവരുത്തിയതല്ലെങ്കിലും സ്വന്തം ഇഷ്ടപ്രകാരം എത്തിയ മത്സ്യത്തൊഴിലാളികളും ഏറെയാണുള്ളത്. രക്ഷിക്കാനായി ബോട്ടുകൾ എത്തുമ്പോൾ മതിൽ തകരുമെന്നും വാഴ നശിക്കുമെന്നുമുള്ള സമീപനമാണ് പലരും പുലർത്തുന്നത്. എങ്കിലും രക്ഷാ പ്രവർത്തനത്തിനായി എത്തിയവർ ഇതിനെ കൂസാതെയാണ് തങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോകുന്നത്. കടപ്ര മഹാലക്ഷ്മി നട പരിസര പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ നാലുകുടുംബങ്ങളെ രക്ഷിച്ചപ്പോൾ അതിന് സാക്ഷ്യം വഹിക്കാനും മറുനാടൻ സംഘത്തിന് കഴിഞ്ഞു.

പ്രതിഫലമോ പ്രത്യുപകാരമോ ആഗ്രഹിക്കാത്ത സേവനം തന്നെയാണ് കടലിനോട് മല്ലിടുന്ന ഇവർ ദുരന്തമുഖത്ത് സാക്ഷ്യം വഹിച്ചത്. പമ്പയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യകതയുള്ളതോടെ പ്രദേശങ്ങളിലേക്ക് വീണ്ടും വെള്ളം കയറുമെന്ന ആശങ്കയും ജനങ്ങളിലുണ്ട്. വെള്ളം ഇറങ്ങിയാൽ തന്നെയും വീടുകളിലേക്ക് കുടുംബങ്ങളെ പെട്ടന്ന് മടക്കി അയക്കാനും തീരുമാനിച്ചിട്ടില്ല. സാംക്രമിക രോഗങ്ങൾ പകരുമെന്നതിനാൽ ക്ലോറിനേഷനടക്കം പൂർത്തിയാക്കിയ ശേഷം മാത്രമേ മടക്കം പൂർണമാകു.

ചെറിനാട് പഞ്ചായത്തിന് സമീപമുള്ള കൊല്ലകടവിന് സമീപത്ത് നിന്നും വെൺമണിയിലേക്ക് എത്തി ക്യംപിൽ കുടുങ്ങിയിട്ടുള്ള ജനങ്ങളെ രക്ഷിക്കാനാണ് അടുത്ത സംഘത്തിന്റെ ശ്രമം. കേന്ദ്ര സേനയായ ഐ.ടി.ബി.പിയുടെ നൂറനാട് ക്യംപ് ബറ്റാലിയനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എൻ.എച്ച്. 224 ഗതാഗത തടസ്സത്തിൽ തന്നെയാണ് ഇപ്പോഴും. ഇ ൈപ്രദേശത്തെ 150ലധികം ആളുകളെ ഒരു ദിവസം കൊണ്ട് മാത്രം രക്ഷപ്പെടുത്തി വിവിധ ക്യംപുകളിൽ എത്തിച്ചിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പറയുന്നത്.

വെൺമണി മാർത്തോമ സ്‌കൂളിലേക്കുള്ള ക്യംപിലേക്ക് ഭക്ഷണം എത്തിക്കാൻ കേന്ദ്ര സേന ശ്രമം നടത്തുന്നു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും എല്ലാം ഒപ്പം തന്നെ മുന്നിട്ട് നിൽക്കുകയാണ് ഇവിടെ. ലൈഫ് ജാക്കറ്റ് ഉപയോഗിച്ച മാത്രമാണ് ഇവിടെ രക്ഷാപ്രവർത്തനം സാധ്യമാകുകയുള്ളു.

വെൺമണി ക്യാംപിൽ കുടുങ്ങിയവർ നിരവധി

വെൺമണിയിലെ ക്യാംപിൽ കുടുങ്ങിയത് കുട്ടികളും വയോധികരുമുൾപ്പടെയുള്ള നിരവധി പേരാണ്. ഇവർക്ക് ആവശ്യമായ ഭക്ഷണമോ, കുടിവെള്ളമോ എത്തിക്കുന്ന ദൗത്യമാണ് പുരോഗമിക്കുന്നത്. വെൺമണിയിലെ മാർത്തോമ സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യംപിൽ രണ്ടുനിലകളിലായി നിരവധി പേരാണ് കഴിയുന്നത്. ഇവിടുത്തെ ഒന്നാ നിലയിലേക്ക് ജലനിരപ്പ് ഉയർന്നതോടെ രണ്ടാ നിലയിലായിട്ടാണ് രക്ഷപ്പെടുത്തിയിട്ടുള്ളവർ കഴിയുന്നത്. സർക്കാർ സഹായങ്ങളൊന്നും എത്തിയിട്ടെല്ലാന്നാണ് ക്യംപിൽ കഴിയുന്നവർ പറയുന്നത്. സർക്കാർ രേഖകോളോ റേഷൻ കാർഡോ സ്വത്തും വസ്തുക്കളും എല്ലാം നഷ്ടമായി. സ്വന്തം കുട്ടികൾ പോലും പലയിടങ്ങളിലായി കുടുങ്ങിയെന്നാണ് കണ്ണിരിൽ നിന്നുകൊണ്ട് കുടുംബങ്ങളുടെ പ്രതികരണം.ഭക്ഷണം പോലും നാട്ടുകാരുടെ സഹായത്തിലാണ് ലഭിക്കുന്നത്. ഞങ്ങൾ ഈ ക്യംപിൽ വസിക്കുന്നുണ്ടെന്ന് ബന്ധുക്കൾക്ക് പോലും അറിയില്ലെന്നും ക്യംപിലെ അന്തേവാസികൾ പറയുന്നത്.

പൂർണമായും വാർത്താവിനിമയ സംവിധാനം നിലച്ച അവസ്ഥിലാണ് വെൺമണി പ്രദേശം. ഇനിയും അനേകം കുടുംബങ്ങൾ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഒരു കുപ്പി വെള്ളം മാത്രം തരണമെന്ന് രക്ഷപ്പെട്ടവരിൽ പലരും നിലവിളിക്കായാണ്. ഫൈബർ ബോട്ടുകൾ വഴിയുള്ള രക്ഷാ പ്രവർത്തനങ്ങളെക്കാൾ ഏറെ എയർ ലിഫ്റ്റിങ് സംവിധാനങ്ങൾ മാത്രമേ പ്രവാർത്തികമാവു എന്നതാണ് പൊതുവായ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP