Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രത്യേക പരിഗണനയർഹിക്കുന്ന കുഞ്ഞിനെ കയറ്റാൻ കഴിയില്ലെന്ന് പൈലറ്റ് വാശി പിടിച്ചു; ഒടുവിൽ കുട്ടിയുടെ തല ഭാഗം അമ്മയും ശരീരം അച്ഛനും ചേർത്ത് പിടിച്ച് ഫുക്കറ്റിലേക്ക് യാത്ര ചെയ്തു; ഒൻപതു കിലോയിൽ കുറവായതിനാൽ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല; ഇത്തവണ ടിക്കറ്റെടുത്തിട്ടും ക്രൂരത; സ്‌കൂട്ട് എയർലൈനിൽ കൊച്ചി സ്വദേശികൾക്ക് നേരിടേണ്ടി വന്നത് കയ്പേറിയ അനുഭവം; ദിവ്യാ ജോർജിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

പ്രത്യേക പരിഗണനയർഹിക്കുന്ന കുഞ്ഞിനെ കയറ്റാൻ കഴിയില്ലെന്ന് പൈലറ്റ് വാശി പിടിച്ചു; ഒടുവിൽ കുട്ടിയുടെ തല ഭാഗം അമ്മയും ശരീരം അച്ഛനും ചേർത്ത് പിടിച്ച് ഫുക്കറ്റിലേക്ക് യാത്ര ചെയ്തു; ഒൻപതു കിലോയിൽ കുറവായതിനാൽ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല; ഇത്തവണ ടിക്കറ്റെടുത്തിട്ടും ക്രൂരത; സ്‌കൂട്ട് എയർലൈനിൽ കൊച്ചി സ്വദേശികൾക്ക് നേരിടേണ്ടി വന്നത് കയ്പേറിയ അനുഭവം; ദിവ്യാ ജോർജിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സിങ്കപ്പൂർ സിറ്റി: പ്രത്യേക പരിഗണനയർഹിക്കുന്ന കുഞ്ഞിനെ കയറ്റാൻ കഴിയില്ലെന്ന് പറഞ്ഞ് മലയാളി ദമ്പതിമാരെ പൈലറ്റ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. സിങ്കപ്പൂർ എയർലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയർലൈനിലാണ് നടുക്കുന്ന സംഭവം. ദിവ്യജോർജ്ജ് സംഭവം നടന്ന ഉടൻ ഫേസ്‌ബുക്കിലിട്ട കുറിപ്പ് വൈറലാവുകയാണ്. സംഭവത്തിൽ ഇതുവരെയും സ്‌കൂട്ട് എയർലൈൻസ് പ്രതികരിച്ചിട്ടില്ല.

പ്രത്യേക പരിഗണനയർഹിക്കുന്ന അഞ്ചു വയസ്സുകാരിയായ മകളെയും കൊണ്ട് കഴിഞ്ഞ ദിവസം സിങ്കപ്പൂരിൽ നിന്ന് ഫുക്കറ്റിലേക്ക് വിമാനത്തിൽ കയറിയതായിരുന്നു കൊച്ചി സ്വദേശിയായ ദിവ്യ ജോർജ്ജും ഭർത്താവും. സ്വന്തമായി ഇരിക്കാൻ കഴിയാത്ത കുഞ്ഞിനെ വിമാനത്തിൽ കയറ്റാൻ പറ്റില്ലെന്നായിരുന്നു പൈലറ്റ് അറിയിച്ചത്. പ്രതിരോധിക്കാൻ ദിവ്യയും ഭർത്താവും ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെയും മറ്റ് വിമാന ജീവനക്കാരുടെയും ഏറെ നേരത്തെ അധിക്ഷേപത്തിനു ശേഷം ഇവരെ ഇറക്കി വിടുകയായിരുന്നു.

'രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനം മകളെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മണിക്കൂറായി വൈകുകയാണ്. സുഖമില്ലാത്ത കുട്ടിയെ കയറ്റാൻ കഴിയാത്തതിനാൽ ഞങ്ങൾ വിമാനത്തിൽ നിന്ന് പുറത്തു പോവണമെന്നാണ് അവർ പറയുന്നത്', ദിവ്യ സംഭവത്തിനിടയിൽ ഇട്ട പോസ്റ്റിൽ പറയുന്നു. വിമാന ജീവനക്കാരോട് വിഷയത്തിൽ വ്യക്തത തേടിക്കൊണ്ട് ഭർത്താവ് സംസാരിക്കുന്ന വീഡിയോയും ദിവ്യ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ ക്യാപ്റ്റനും എയർലൈൻസും മനസ്സലിവ് കാണിക്കാതെ കുട്ടിക്ക് തനിച്ച് സീറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കനാവില്ലെന്ന് അറിയിച്ചു.

അഞ്ചു വർഷത്തിനിടെ 67 തവണ തങ്ങൾ വിമാനത്തിൽ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരനുഭവം ആദ്യമാണെന്നു ദിവ്യ ഇന്നലെയിട്ട പോസ്റ്റിൽ കുറിക്കുന്നു. 'കുഞ്ഞിന് ടിക്കറ്റെടുത്തിരുന്നു. എന്നാൽ അമ്മയ്‌ക്കൊപ്പം സീറ്റിലിരുത്താൻ സീറ്റ് ബെൽറ്റ് വേണമെന്ന് ആവശ്യപ്പെടുകയും തരാമെന്ന് എയർലൈൻസ് ജീവനക്കാർ ഉറപ്പും തന്നിരുന്നതാണ്. എന്നാൽ വിമാനത്തിൽ കയറിയപ്പോൾ എല്ലാം നിഷേധിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്തിൽ യാത്രചെയ്യാനാവില്ലെന്ന് പൈലറ്റ് അറിയിച്ചത്.', ദിവ്യ പറയുന്നു.

അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു വിമാനത്തിൽ കയറിയപ്പോഴാണു ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഏറെനേരത്തെ അധിക്ഷേപത്തിനുശേഷം ഇറക്കിവിട്ടത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. ഒൻപതു കിലോയിൽ കുറവായതിനാൽ അവൾക്കു പ്രത്യേകം ടിക്കറ്റ് എടുക്കാറില്ല. മടിയിലാണു മിക്കവാറും ഇരുത്താറുള്ളത്. എന്നാൽ ഇത്തവണ മോൾക്കു ടിക്കറ്റ് എടുത്തിരുന്നു. വിമാനത്തിനുള്ളിൽ കയറുമ്പോൾ ക്യാപ്റ്റൻ ഞങ്ങളുടെ അടുത്തുവന്നു കാര്യങ്ങൾ തിരക്കാറുണ്ട്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റും അനുവദിക്കാറുണ്ട്. ഇത്തവണ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല-ദിവ്യ വിശദീകരിക്കുന്നു.

അവധിക്കാലത്തിന്റെ തുടക്കം ദുഃസ്വപ്നം ആകുന്നതു നേരിട്ടനുഭവപ്പെട്ടു. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്‌ളൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാൻ ശ്രമിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്‌നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്-ദിവ്യ വിശദീകരിക്കുന്നു.

മുഴുവൻ യാത്രക്കാരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. ഞങ്ങളുടെ ലഗേജ് പുറത്തിറക്കിയതായി പിന്നാലെ അറിയിപ്പു വന്നു. തൊട്ടുപിന്നാലെ ഞങ്ങൾക്കും ഇറങ്ങേണ്ടി വന്നു ദിവ്യ പറഞ്ഞു. ഇത്രയും പറഞ്ഞത് ചിലതു വ്യക്തമാക്കാനാണ്. പരിഹാസങ്ങൾ സഹിക്കാനാവാത്തതിനാലാണ്. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്ന് വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ എന്തെങ്കിലും തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു.

പിന്നീട് ഇതേ ഫ്‌ളൈറ്റിൽ ഇവരെ യാത്രചെയ്യാൻ അനുവദിച്ചെന്ന് ദിവ്യയുമായി ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞു. കുട്ടിക്ക് സീറ്റ് ബെൽറ്റ് അനുവദിക്കാൻ എയർലൈൻസുകാർ കനിവ് കാട്ടിയില്ല. കുട്ടിയുടെ തല ഭാഗം അമ്മയായ ദിവ്യയും ശരീരം അച്ഛനും ചേർത്ത് പിടിച്ചാണ് അവർ ഫുക്കറ്റിലേക്ക് യാത്ര ചെയ്തതതെന്നു ദിവ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP