Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലാലിസം ചെക്ക് ചിതലരിക്കുമോ? മിണ്ടാട്ടമില്ലാതെ തിരുവഞ്ചൂരും സൂപ്പർ താരവും; മുഖ്യമന്ത്രിയും 1 കോടി 60 ലക്ഷം രൂപയെ മറന്നു; മോഹൻലാൽ തിരികെ നൽകിയ തുക എന്തു ചെയ്യണമെന്നറിയാതെ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ്

ലാലിസം ചെക്ക് ചിതലരിക്കുമോ? മിണ്ടാട്ടമില്ലാതെ തിരുവഞ്ചൂരും സൂപ്പർ താരവും; മുഖ്യമന്ത്രിയും 1 കോടി 60 ലക്ഷം രൂപയെ മറന്നു; മോഹൻലാൽ തിരികെ നൽകിയ തുക എന്തു ചെയ്യണമെന്നറിയാതെ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാലിസം വിവാദത്തെ തുടർന്ന് മോഹൻ ലാൽ തിരിച്ചു നൽകിയ 1 കോടി 60 ലക്ഷം രൂപയുടെ ചെക്ക് ചിതലെടുത്ത് നശിക്കുമോ? അതോ ചെക്കിന്റെ കാലാവധി കഴിയുന്നതോടെ അത് പണമാക്കാൻ സർക്കാരിന് പറ്റാത്ത അവസ്ഥ വരുമോ? എന്തായാലും ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് ലാൽ അയച്ചു കൊടുത്ത ചെക്കിൽ ഇനിയും തീരുമാനമായിട്ടില്ല. അത് തിരിച്ചു കൊടുക്കണോ ബാങ്കിൽ കൊടുക്കണോ അതോ ഏതെങ്കിലും സംഘടനയ്ക്ക് കൈമാറണമോ എന്ന് അറിയാത്ത അവസ്ഥയിലാണ് ദേശീയ ഗെയിസം സെക്രട്ടറിയേറ്റിലെ ബാക്കിയുള്ള ഉദ്യോഗസ്ഥർ. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മനസ്സ് തുറക്കാത്തതാണ് ലാലിസത്തിലെ ചെക്ക് വിവാദത്തിന് കാരണം.

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസത്തിന്റെ നിലവരാക്കുറവായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ലാലിസത്തിന് രണ്ട് കോടി രൂപ പ്രതിഫലം കൊടുത്തതിനെതിരെ മറുനാടൻ മലയാളി ഉയർത്തി വിട്ട വാർത്ത പിന്നീട് സോഷ്യൽ മീഡിയയും മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ഇതിനിടെയാണ് ഉദ്ഘാടന ചടങ്ങിലെ ലാലിസം പൊളിഞ്ഞത്. ഇതോടെ താൻ വാങ്ങിയ തുക മോഹൻലാൽ പണം സർക്കാരിന് തിരികെ നൽകി. സ്പീഡ് പോസ്റ്റ് വഴി ചെക്ക് സിഇഒക്ക് അയച്ച് കൊടുക്കുകയായിരുന്നു. 1 കോടി 60 ലക്ഷം രൂപയാണ് തിരിച്ചു നൽകിയത്. ഇതോടെ സർക്കാർ വെട്ടിലായി. പണം തിരിച്ചുവാങ്ങുന്നത് സർക്കാരിന്റെ അന്തസ്സിന് ചേർന്നതല്ലെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തി. തുടർന്ന് മോഹൻലാലിനെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ചർച്ച നടത്തി.

എന്നാൽ വിട്ടുവീഴ്ചയ്ക്ക് ലാൽ തയ്യാറായില്ല. ചെക്ക് തിരിച്ചു വാങ്ങില്ലെന്ന് വ്യക്തമാക്കി. ഇതോടെ ലാലിന് ചെക്ക് തിരികെ അയയ്ക്കുമെന്ന മന്ത്രിസഭാ യോഗ തീരുമാനം മുഖ്യമന്ത്രി വിഴുങ്ങി. ലാലിന്റെ നിർ്‌ദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും പറഞ്ഞു. എന്നാൽ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങോടെ കായിക മന്ത്രിയും ഗെയിംസ് സെക്രട്ടറിയേറ്റും തമ്മിൽ ഭിന്നത രൂക്ഷമായി. മന്ത്രിമാർക്ക് സീറ്റ് അനുവദിക്കാത്തതിൽ വന്ന പിഴവുയർത്തി പ്രധാന വേദി പോലും ബഹിഷ്‌കരിച്ച തിരുവഞ്ചൂർ ഗെയിംസ് സംഘാടക സമിതിയുമായി പൂർണ്ണമായും തെറ്റി. ഇതോടെയാണ് ലാലിന്റെ ചെക്ക് വഴിയാധാരമായത്. മാർച്ച് 31 വരെ ദേശീയ സെക്രട്ടറിയേറ്റ് പ്രവർത്തിക്കും. അതിന് ശേഷം ഈ ചെക്ക് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.

അതിനിടെ ചെക്കിൽ ഒത്തുകളിയുണ്ടോ എന്ന സംശയവും സജീവമാകുന്നു. ചെക്ക് എങ്ങനെ വിനിയോഗിക്കണമെന്ന ലാലിന്റെ നിർദ്ദേശത്തിന് അനുസരിച്ച് തീരുമാനം എന്ന് കായിക മന്ത്രി പറഞ്ഞിരുന്നു. ആഴ്ചകൾ പിന്നിട്ടിട്ടും ഈ നിർദ്ദേശം ലാൽ നൽകാത്തതാണ് ഇതിന് കാരണം. ചെക്ക് തിരിച്ചയയ്ക്കാൻ കാട്ടിയ തിടുക്കം എന്തുകൊണ്ട് ഇക്കാര്യത്തിൽ ഉയരുന്നില്ലെന്നതാണ് പ്രശ്‌നം. തുക വിനിയോഗിക്കേണ്ട മാർഗ്ഗ നിർദ്ദേശമെത്തിയാൽ മാത്രമേ ചെക്ക് ബാങ്കിൽ നൽകൂ എന്ന നിലപാടാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിനുള്ളത്. എന്നാൽ ചെക്ക ്തീയതി കഴിഞ്ഞ് ആറുമാസമായാൽ പിന്നെ അത് കാശാക്കി മാറ്റാൻ കഴിയില്ല. സ്വാഭാവികമായും ലാലിന് തുക നഷ്ടമാകത്തുമില്ല. ഇതിനൊപ്പം ഏതെങ്കിലും സാമൂഹിക സേവന സംഘടനയ്ക്ക് തുക നൽകാനാണ് ലാലിന്റെ പദ്ധതിയെന്നും സൂചനയുണ്ട്.

സർക്കാരുമായി സംസാരിച്ച് തീരുമാനം എടുക്കാനായിരുന്നു നീക്കം. എന്നാൽ മുഖ്യമന്ത്രിയും കായിക മന്ത്രിയും വീട്ടിലെത്തി ചർച്ച ചെയ്ത ശേഷം സർക്കാർ തലത്തിൽ നിന്ന് ആരും ലാലിനെ ബന്ധപ്പെട്ടില്ല. അതുകൊണ്ട് തന്നെ സന്നദ്ധ സംഘടനയുടെ കാര്യത്തിൽ തീരുമാനവുമായില്ല. ഇതിലും ഭേദം കാരുണ്യ ഫണ്ടിലേക്ക് തുക ഇടുന്നതായിരുന്നു നല്ലതെന്ന അഭിപ്രായം ലാൽ ക്യാമ്പിലും സജീവമാണ്. അങ്ങനെ ലാൽ തിരിച്ചു നൽകിയ 1 കോടി 60 ലക്ഷം രൂപ ആർക്കും ഉപയോഗമില്ലാതെ നശിക്കുകയാണ്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിൽ പിഴച്ചത് ലാലിസം മാത്രമാണെന്നും മറ്റു പരിപാടികളെ കുറിച്ച് ആക്ഷേപമില്ലെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനിപ്പിച്ചതായി മോഹൻലാൽ വ്യക്തമാക്കിയിരുന്നു. സർക്കാരുമായി ഇനി ഒരു ഒത്തുതീർപ്പിനില്ല. പണം തിരികെ നൽകുന്ന നിലപാടിൽ മാറ്റമില്ലെന്നും നിലപാട് എടുത്തു. ഇതിന് ഘടക വിരുദ്ധമായ സാഹചര്യമാണ് പുതിയ സംഭവ വികാസം ഉണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP