Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരിയും പലചരക്ക് സാധനങ്ങളും കിട്ടാക്കനി; പെട്രോളും ഡീസലും തീർന്ന് പമ്പുകൾ; പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഇന്ധന ടാങ്കറുകളുടെ വഴിയും മുടങ്ങി; പ്രളയ ജലം ഒറ്റപ്പെടുത്തിയ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭക്ഷ്യക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് പോലും പെട്രോളും ഡീസലും അതിവേഗം തീരുന്നു; പെരുമഴയുടെ ദുരന്തത്തിൽ വലഞ്ഞ് കേരളം

അരിയും പലചരക്ക് സാധനങ്ങളും കിട്ടാക്കനി; പെട്രോളും ഡീസലും തീർന്ന് പമ്പുകൾ; പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഇന്ധന ടാങ്കറുകളുടെ വഴിയും മുടങ്ങി; പ്രളയ ജലം ഒറ്റപ്പെടുത്തിയ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭക്ഷ്യക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് പോലും പെട്രോളും ഡീസലും അതിവേഗം തീരുന്നു; പെരുമഴയുടെ ദുരന്തത്തിൽ വലഞ്ഞ് കേരളം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ട മേഖലകളിൽ ഭക്ഷ്യക്ഷാമം രൂക്ഷം. മൂവാറ്റുപുഴ കോതമംഗലം താലൂക്കുകളിലെ ഉൾഗ്രാമങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ലാത്ത അവസ്ഥായാണ്. ഇതുമൂലം നിരവധി കുടുംബങ്ങൾ ആശങ്കയിലായിട്ടുണ്ട്. പത്തനംതിട്ടയിലെ ചെങ്ങന്നൂരും പന്തളത്തും ഇത് തന്നെയാണ് അവസ്ഥ. പമ്പയും പെരിയാറും ചാലക്കുടി പുഴയും നിറഞ്ഞൊഴുകിയതോടെ റോഡുകളെല്ലാം നദികളെ പോലെയായി. ഇതു മൂലം ഭക്ഷ്യ വസ്തുക്കൾ എത്താത്താണ് ഇതിന് കാരണം.

അരിയുൾപ്പെടെയുള്ള പലചരക്കുസാധനങ്ങളും പച്ചക്കറികളും കിട്ടാനില്ലാത്ത അവസ്ഥായാണ്. നാമമാത്രമായി ഭക്ഷ്യവസ്തുക്കൾക്കൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ ആവശ്യക്കാരുടെ ഗണ്യമായ തിരക്ക് ആനുഭവപ്പെടുന്നുണ്ട്. മഴക്കെടുതിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ എല്ലാം അവസ്ഥയാണ് ഇത്. ദുരിതാശ്വസ ക്യാമ്പുകളിലേക്ക് ഗ്രാമീണ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മൊത്തമായി സാധനങ്ങൾ വാങ്ങിക്കൊണ്ടുപോയതാണ് പെട്ടെന്നുണ്ടായ ഭക്ഷ്യാമത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

പ്രധാന പാതകളിൽ വെള്ളം കയറിയതിനാൽ ചരക്കുനീക്കം നിലച്ചതിനാൽ മൊത്തവ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ നീക്കം ദിവസങ്ങൾക്കു മുമ്പേ നിലച്ചിരുന്നു. നഗരങ്ങളിലേക്കുള്ള പാതകൾ വെള്ളം കയറി ഗാതാഗതം മുടങ്ങിയതോടെ തീരുന്ന സാധനങ്ങൾ വാങ്ങിവയ്ക്കാൻ ചെറുകിട വ്യാപാരികൾക്ക് സാധിക്കുന്നുമില്ല. ചുരുക്കത്തൽ കൈയിലുള്ള ഭക്ഷ്യവസ്തുക്കൾ തീർന്നാൽ കുടുംബങ്ങൾ പട്ടിണിയിലാവുമെന്നതാണ് നിലവിലെ സ്ഥിതി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടകളിൽ നിന്നും മറ്റും കിട്ടാവുന്ന ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചാണ് നിരവധി കുടുംബങ്ങൾ പട്ടിണിയില്ലാതെ പോകുന്നത്.

വെള്ളപ്പൊക്കമേഖലകളിൽ വ്യാപാര സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ചതും ക്ഷാമത്തിന് വഴിതെളിച്ചിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിനിടെ ഇന്ധനക്ഷാമവും രൂക്ഷമായിട്ടുണ്ട്. കേരളത്തിലെ മിക്ക പമ്പുകളിലും പെട്രോളും ഡീസലും അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ മുതൽ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷമായിരുന്നു. ഇന്ന് രാവിലെ മിക്ക പമ്പുകളിലും ഇന്ധമില്ല.നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ സ്റ്റോക്കും ഇന്ന് ഉച്ചയോടെ തന്നെ തീരുമെന്നാണ് പമ്പുടമകളിൽ നിന്നും ലഭിച്ച വിവരം.

കൊച്ചിയിൽ നിന്നാണ് പെട്രോൾ ടാങ്കറുകൾ സംസ്ഥാനത്തുടനീളം എത്തുന്നത്. മഴയിൽ റോഡുകളിലെല്ലാം വെള്ളം പൊങ്ങിയതോടെ ടാങ്കറുകൾക്ക് സഞ്ചരിക്കാനാവാത്ത അവസ്ഥയുണ്ട്. ഇതോടെയാണ് തിരുവനന്തപുരത്ത് പോലും പെട്രോൾ ക്ഷാമത്തിന് സാധ്യത ഉണ്ടെന്ന വിലയിരുത്തലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP