Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ സബ് കലക്ടർ വി.ആർ പ്രേംകുമാർ സന്ദർശിച്ചു; റഷ്യയിൽ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു; റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം മാറ്റുമെന്ന ഉറപ്പിൽ സൗദിയിൽ നിന്നും ഒമാനിൽ നിന്നുമുള്ള സഞ്ചാരികൾ ശാന്തരായി മുറികളിലേക്ക് മടങ്ങി

പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ സബ് കലക്ടർ വി.ആർ പ്രേംകുമാർ സന്ദർശിച്ചു; റഷ്യയിൽ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു; റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം മാറ്റുമെന്ന ഉറപ്പിൽ സൗദിയിൽ നിന്നും ഒമാനിൽ നിന്നുമുള്ള സഞ്ചാരികൾ ശാന്തരായി മുറികളിലേക്ക് മടങ്ങി

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മണ്ണിടിച്ചിലിനെത്തുടർന്ന് പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ പുറത്തെത്തിക്കാൻ പട്ടാളവും ജില്ലാ ഭരണകൂടവും തിരക്കിട്ട ശ്രമങ്ങളിൽ. പട്ടാളത്തിന്റെ 30 അംഗ സംഘവും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി വരുന്നത്. സബ്ബ് കളക്ടർ യൂ ആർ പ്രേംകുമാർ 11.30 തോടെ സ്ഥലത്തെത്തി വിനോദ സഞ്ചാരികളെ സ്ഥിതിഗതികൾ ബോദ്ധ്യപ്പെട്ടുത്തി. സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും റോഡ് ഗതാഗത യോഗ്യമാക്കി എല്ലാവരെയും ഉടൻ മാറ്റുമെന്നും സബ് കളക്ടർ തോടെ വിനോദ സഞ്ചാരികൾ ശാന്തരായി മുറികളിലേയ്ക്ക് മടങ്ങി. യു എസിൽ നിന്നും രണ്ടു പേരും സിംഗപ്പൂരിൽ നിന്നും 7 ഉം സൗദി അറേബ്യയിൽ നിന്നുള്ള 5 ഉം ഒമാനിൽ നിന്നുള്ള 5 ഉം യു എ ഇ യിൽ നിന്നുള്ള 2 ഉം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 33 പേരും പേരുമാണ് റിസോർട്ടിൽ കുടുങ്ങിയിട്ടുള്ളത്.

റഷ്യാക്കാരായ രണ്ട് പേർ മണ്ണിടിച്ചിൽ കഴിഞ്ഞ് ചെളിയിലൂടെ നടന്ന് പാതയിലെത്തിയിരുന്നു. ഇവരെ അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായിട്ടാണ് ലഭ്യമായ വിവരം. അമേരിക്കക്കാരായ ദമ്പതികൾ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു. റഷ്യയിൽ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു. രണ്ട് മുതിർന്നവരും രണ്ട് കുട്ടികളുമടങ്ങുന്ന റഷ്യൻ കുടുംബത്തെ സമാന്തരമായ നടപ്പാതയിലൂടെയാണ് പുറത്തുകൊണ്ടുവന്നത്. ഇവർ കുമരകത്തേക്ക് പുറപ്പെട്ടു.

അല്പദൂരം ചെളിയിലൂടെ നടന്നാൽ പിന്നീട് വാഹനത്തിൽ സുരക്ഷത സ്ഥാനത്ത് എത്തിക്കാമെന്ന് രക്ഷാ ദൗത്യത്തിനെത്തിയ സബ്ബ് കളക്ടർ അറിയിച്ചെങ്കിലും തങ്ങളുടെ വാഹനം കൊണ്ടുപോകാൻ പാകത്തിൽ റോഡിലെ തടസ്സങ്ങൾ നീക്കിയിട്ടേ പുറത്തേയ് ക്കുള്ളു എന്ന നിലപാടിലായിരുന്നു വിനോദ സഞ്ചാരികൾ ഇതേ തുടർന്ന് റോഡിലേക്ക് വീണ മണ്ണും കല്ലും ജെ സി ബി ഉപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. മുന്നാർ ഡി വൈ എസ് പി സുനിഷ് ബാബു ,മൂന്നാർ സി ഐ സംജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിലാണ് റിസോർട്ടിലേക്കുള്ള റോഡ് തകർന്നത്.

രക്ഷപ്പെടുത്തണമെന്ന ഇവരുടെ സന്ദേശങ്ങൾ വൈറലായിരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ഇതിനിടെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ കാലവർഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്ള പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിലെ സ്ഥിതി ഗതികളെ ആശങ്കജനകമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. ഇന്നലെ നെടുമ്പാശേരി അടച്ചിടാനുണ്ടായ സാഹചര്യവും മുന്നറിയിപ്പിന് കാരണമായി. രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മാത്രം 23 പേരാണ് മരിച്ചത്. സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടൽ.

കേരളത്തിൽ ദുരിത പെയ്ത്ത് തുടരുന്നത് ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി തമിഴ്‌നാട് സർക്കാർ അഞ്ച് കോടി രൂപ അടിയന്തരസഹായം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസാമിയാണ് അഞ്ച് കോടി രൂപ അടിയന്തരസഹായം തമിഴ്‌നാട് സർക്കാർ കൈമാറുമെന്ന് അറിയിച്ചത്. വെള്ളപ്പൊക്ക ദുരിതത്തിൽ പഴനിസാമി അഗാതമായ ദുഃഖം രേഖപ്പെടുത്തി. കാലവർഷക്കെടുതി മൂലം കേരളത്തിൽ നിരവധിപേർ മരണപ്പെട്ടു. പല ജില്ലയിലും വ്യപക നാശം സംഭവിച്ചതായി മനസ്സിലാക്കുന്നു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കേരളം ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതൽ സഹായം തമിഴ്‌നാട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ദുരിത പെയ്ത്തിൽ സംസ്ഥാനത്ത് ഉടനീളം 22 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇടുക്കിയിൽ മാത്രം 11 പേരാണ് മരിച്ചത്. മണ്ണിടിച്ചിലും, ഉരുൾപ്പൊട്ടലും വീണ്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടലുണ്ടായി. ഇടുക്കി ചെറുതോണി അടക്കം 22 ഡാമുകളുടെ ഷട്ടറുകളാണ് സംസ്ഥാനത്ത് ഉയർത്തിയിരിക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മലയോര മേഖലകളിലാണ് കേരളത്തിൽ ഏറ്റവും അധികം വിദേശികളെത്തുന്നത്. അതുകൊണ്ട് തന്നെ ടൂറിസത്തേയും മഴ കാര്യമായി തന്നെ ബാധിക്കും.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ മലയോര മേഖലയിലും സംസ്ഥാനത്തോട് അതിർത്തി പങ്കിടുന്ന തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. എന്നും തർക്കം നിലനിൽക്കുന്ന അതിർത്തിയിൽ നിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ 11 സെന്റീമീറ്റർ കനത്തമഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ആളുകളെത്തുന്ന തീർത്ഥാടനകേന്ദ്രമായ ശബരിമലയിലും വ്യാഴാഴ്ച രാത്രി കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12.8 സെന്റീമീറ്റർ മഴയാണ് കഴിഞ്ഞ രാത്രി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന വാൽപ്പാറയിൽ 17 സെന്റീമീറ്ററും ചിന്നക്കനാൽ, ദേവാല 12, 10 സെന്റീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരിയിൽ ചേച്ചിപ്പാറയിൽ അഞ്ച് സെന്റീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർണാടകയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധർമ്മസ്ഥലയിൽ 15സെന്റീമീറ്ററും മടിക്കേരിയിൽ 14സെന്റീമീറ്ററും അഗുംബെയിൽ 13 സെന്റീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP