1 usd = 67.73 inr 1 gbp = 90.07 inr 1 eur = 79.01 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.19 inr

May / 2018
26
Saturday

കോട്ടപ്പാറയിലെ ശല്യക്കാരായ കാട്ടാനകൂട്ടത്തെ ഇടമലയാർ മേഖലയിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ പദ്ധതിക്ക് തുടക്കം; വനംവകുപ്പിന്റെ പദ്ധതിയിൽ ആശങ്കയറിച്ച് ഇടമലയാർ മേഖലയിലെ നാട്ടുകാർ

April 05, 2017 | 02:17 PM IST | Permalinkകോട്ടപ്പാറയിലെ ശല്യക്കാരായ കാട്ടാനകൂട്ടത്തെ ഇടമലയാർ മേഖലയിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ പദ്ധതിക്ക് തുടക്കം; വനംവകുപ്പിന്റെ പദ്ധതിയിൽ ആശങ്കയറിച്ച് ഇടമലയാർ മേഖലയിലെ നാട്ടുകാർ

സ്വന്തം ലേഖകൻ

കോതമംഗലം:കോട്ടപ്പടി കോട്ടപ്പാറയിൽ നാട്ടുകാർക്ക് ശല്യാമായ കാട്ടാനക്കൂട്ടത്തെ സ്ഥലം മാറ്റി പാർപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ കർമ്മ പദ്ധതിക്ക് തുടക്കമായി. ഇതോടെ വടാട്ടുപാറ ഇടമലയാർ മേഖലയിലെ നാട്ടുകാരുടെ ഭയാശങ്കൾ ഇരട്ടിയായി. കോട്ടപ്പടി കോട്ടപ്പാറ വനമേഖലയിൽ പെറ്റുപെരുകിയ കാട്ടാനകൂട്ടത്തെ സമീപത്തെ ഇടമലയാർ കരിമ്പാനി വനത്തിലേക്ക് തുരത്തുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇത് നടപ്പിലാവുന്നതോടെ ഇടമലയാർ മേഖലയിൽ നിലവിലുള്ള കാട്ടാന ശല്യം പതിന്മടങ്ങ് വർദ്ധിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം

ആധൂനീകവും പരമ്പരാഗതവുമായ മാർഗ്ഗങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതിനുള്ള കർമ്മപദ്ധതി വനംവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.
പരിശീലം ലഭിച്ച വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെടുന്ന 200 -ളം പേർ ഉൾപ്പെടുന്ന സംഘമാണ് ഇതിനായി ഇന്ന് രാവിലെ 9 മണിയോടെ മെയ്‌ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് സംഗമിച്ചിരിക്കുന്നത്. 18 ഗ്രൂപ്പുകളായി തിരിച്ച് ഇവരെ വനമേഖലകളിലേക്ക് അയക്കുന്നതിനാണ് ഉന്നത തലത്തിൽ തീരുമാനമായിട്ടുള്ളത്.

കടുവയുടെ അലർച്ച മെഗാഫോൺ വഴി വലിയ ശബ്ദത്തിൽ കേൾപ്പിക്കുക,തീ പന്തം എറിയുക ,പാട്ടകൊട്ടുക തുടങ്ങി നിരവധിമാർഗ്ഗങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും ഇത്ര ബ്രഹത്തായ രീതിയിൽ ആനകളെ കൂട്ടത്തോടെ സ്ഥലം മാറ്റി പാർപ്പിക്കുന്നതിനുള്ള നീക്കം വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യാമാണെന്നുമാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. തൃശൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ മലയാറ്റൂർ ഡി .എഫ.ഒ., തുണ്ടം, കോടനാട് റേഞ്ച് ഓഫീസർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഒഴിപ്പിക്കൽ പരിപാടിക്ക് കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ആംബുലൻസ് ,ഡോക്ടർമാർ, തുടങ്ങി സർവ്വ സന്നാഹങ്ങളും സജ്ജമാക്കിയ ശേഷമാണ് 'കർമ്മസേന' കാട്ടിൽ പ്രവേശിക്കുന്നത്.മുഴുവൻ ആനകളും കരിമ്പാനികാട്ടിലെത്തിയെന്നുറപ്പാക്കിയ ശേഷമേ ദൗത്യസംഘം മടങ്ങു എന്നാണ് ഇപ്പോൾ അധികൃതർ നൽകുന്ന വിവരം.അടുത്തിടെയായി കോട്ടപ്പാറയിലെ ജനവാസമേഖലയിൽ കാട്ടാന ശല്യം വർദ്ധിച്ചിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് രുപയുടെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തതോടെ പ്രദേശവാസികൾ ആനശല്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു.ഇതിന്റെ പശ്ചത്താലത്തിലാണ് ഈ വനമേഖയിൽ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടത്തെ ഇടമലയാർ കരിമ്പാനി വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.

അടുത്തിടെ കോട്ടപ്പാറ വനത്തിൽ വനം വകുപ്പ് നടത്തിയ സർവ്വേയിൽ മുപ്പതോളം ആനകളെ കണ്ടെത്തിയിരുന്നു. ഇതിൽ 4 എണ്ണം കുഞ്ഞുങ്ങളാണ്. പത്ത് വർഷം മുൻപാണ് കരിമ്പാനി വനത്തിൽ നിന്നും ഏതാനും ആനകൾ കോട്ടപ്പാറ വനത്തിലേക്ക് എത്തിയത്.
ഇവ പെറ്റുപെരുകി ഇപ്പോൾ ഈ വനമേഖലയിൽ ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഇനിയും പെറ്റുപെരികിയാൽ ജനവാസമേഖല അപ്പാടെ ആനക്കൂട്ടം തരിപ്പണമാക്കുന്ന സ്ഥിതി സംജാതമാവുമെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് നേരിട്ടിറങ്ങിയിട്ടുള്ളത്.തുണ്ടം റേഞ്ചിന്റെ പരിധിയിൽ വരുന്ന പെരിയാർ തീരത്തുള്ള കരിമ്പാനി
വനം സുരക്ഷിതമേഖലയാണെന്ന കണക്കൂട്ടലിലാണ് വനംവകുപ്പ് ഇവിടേക്ക് ആനകളെ എത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുള്ളത്.

താപ്പാനകളുടെയും തിരുവനന്തപുരത്തു നിന്നും പ്രത്യേക പരിശീലനം ലഭിച്ച വനപാലകരുടെയും നേതൃത്യത്തിലുള്ള വലിയ ഒരു സംഘത്തിന്റെ സേവനമാണ് വനംവകുപ്പ് ഇതിനായി പ്രയോജനപ്പെടുത്തുത്.കരിമ്പാനി വനത്തിലേക്ക് കയറ്റി വിടുന്ന ആനകൾ തിരികെ കോട്ടപ്പാറയിലേക്ക് എത്താതിരിക്കുന്നതിന് സോളാർ കമ്പിവേലികൾ സ്ഥാപിക്കുകയും സാദ്ധ്യമായ സ്ഥലങ്ങളിൽ കിടങ്ങുകൾ സൃഷ്ടിക്കുന്നതിനുമാണ് വനംവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇത് എത്ര കണ്ട് ഫലപ്രദമാവുമെന്ന കാര്യത്തിൽ കർമ്മ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥ സംഘത്തിനുപോലും കാര്യമായ ഉറപ്പില്ലന്നതാണ് നിലവിലെ സ്ഥിതി.

 

 

 

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കി കേന്ദ്രസർക്കാർ; കേരളത്തിൽ പുതിയ നായകനെ കണ്ടെത്താൻ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തിയ നീക്കത്തിൽ ഞെട്ടി കേരളത്തിലെ പ്രവർത്തകർ; സംസ്ഥാനത്ത് പുതിയ അധ്യക്ഷനെ നിയോഗിച്ച് പാർട്ടി അടിമുടി ഉടച്ചുവാർക്കുമെന്ന് സൂചന; അതീവ രഹസ്യ നീക്കം ആയതിനാൽ കേരളത്തിലെ നേതാക്കൾ അറിഞ്ഞത് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷം മാത്രം
ഒന്നും ആഗ്രഹിക്കാതെ ഹിന്ദുത്വത്തിന് വേണ്ടി വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മെത്രാന്മാർക്കും മൗലവിമാർക്കും വരെ ഇഷ്ടമുള്ള സൗമ്യമുഖം; അംഗത്വം പോലും ഇല്ലാതിരുന്നിട്ടും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കി; ഗവർണർ പദവിയിൽ എത്തുന്നതും ചരടുവലികൾ ഒന്നും നടത്താതെ; ഇനി കുമ്മനം രാജശേഖരന് കൊട്ടാരം പോലൊരു വീടും വൻ പൊലീസ് അകമ്പടിയും
കേരളത്തിലെ നിപാ വൈറസ് ബാധ മരുന്ന്- ആശുപത്രി മാഫിയയുടെ സൃഷ്ടിയോ? വാവലിൽ നിന്ന് രോഗം പകർന്നെന്ന പ്രചരണം തെറ്റെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം; ചങ്ങരോത്തെ കിണറ്റിൽ നിന്ന് പിടികൂടിയ വാവലിന്റേയും സമീപത്തെ മൃഗങ്ങളുടേയും സ്രവങ്ങളിൽ വൈറസ് സാന്നിധ്യമില്ല; പഴങ്ങൾ കഴിക്കുന്ന വാവലുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ തീരുമാനം; വൈറസിന്റെ ഉറവിടം അറിയാൻ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെ ആശങ്കയിൽ സംസ്ഥാനം
മെട്രോ ഉദ്ഘാടനത്തിന് മോദിക്കൊപ്പം കയറിയപ്പോൾ 'കുമ്മനടിക്കാരനാക്കി'; ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് 'കുമ്മോജി'കൾ നൽകിയും ട്രോളുകാർ; വ്യക്തിപരമായ അധിക്ഷേപങ്ങൾ പരിധിവിട്ടപ്പോഴും സൗമ്യനായി പ്രതികരിച്ച നേതാവ്; കുമ്മനത്തിന് പദവി നേടി കൊടുത്തതിന് പിന്നാലെ നടന്നു ട്രോളിയും സഖാക്കളും മോദി വിരുദ്ധരും; ഗവർണർ നിയമനത്തെയും ട്രോളി മന്ത്രി എം എം മണി അടക്കമുള്ളവർ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
പിണങ്ങി കഴിയുന്ന ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്താൻ ഭാര്യ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് അന്യസ്ത്രീയെ; നിയന്ത്രണം വിട്ടു തല്ലാൻ ചെന്ന ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് ഇഞ്ചക്കിട്ടു; രംഗം പകർത്തിയ നാട്ടുകാരന്റെ മൊബൈലും യുവതി തല്ലിപ്പൊട്ടിച്ചു: കൊട്ടിയത്ത് അർദ്ധരാത്രിയിൽ നടന്ന ചവിട്ടു നാടകം ഇങ്ങനെ
ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
ആഡംബര ജീവിതം തുടങ്ങിയത് സുന്ദരനെ വളച്ചു വീഴ്‌ത്താൻ; ഒരുമിച്ച് മരിക്കാമെന്ന കിഷോറിന്റെ ചതിയിൽ വീണ് വിഷം കഴിച്ചു; ആശുപത്രിയിലായതിന് ശേഷം ഭർത്താവിനെ കണ്ടതുമില്ല; തലശേരിയിൽ വച്ച് ഇരിട്ടിക്കാരിയെ കണ്ടത് ജീവിതം മാറ്റി മറിച്ചു; ആലിസിന്റെ വീട്ടിലെ ഇടപാടുകാരോട് കണക്ക് പറഞ്ഞ് ലൈംഗിക തൊഴിലിൽ താരമായി; സ്വന്തം വീട്ടിൽ കച്ചവടം പൊടിപൊടിപ്പിക്കാൻ കുടുംബത്തെ വകവരുത്തി; പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ മൊഴി പുറത്തുകൊണ്ടു വരുന്നത് സെക്‌സ് മാഫിയയുടെ ഞെട്ടിക്കുന്ന കഥകൾ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം