Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പീഡന വീരനായ ഫാ. റോബിന് സുരക്ഷ ഒരുക്കാൻ പൊലീസ് എത്തിയത് 15 വാഹനങ്ങളിൽ; പച്ചത്തെറി വിളിച്ച് പൊതിഞ്ഞ ജനക്കൂട്ടത്തെ നിയന്ത്രിച്ചത് ലാത്തിവീശി; പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പള്ളി മേടയിലേ ബെഡ് റൂമിലെത്തിച്ച് തെളിവെടുപ്പ് നടത്തി; വിശ്വാസികളുടെ രോഷപ്രകടനത്തിന് നടുക്കും അക്ഷോഭ്യനായി പള്ളിവികാരി; കുറ്റം സമ്മതിച്ച പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള കാഴ്‌ച്ചകൾ ഇങ്ങനെ

പീഡന വീരനായ ഫാ. റോബിന് സുരക്ഷ ഒരുക്കാൻ പൊലീസ് എത്തിയത് 15 വാഹനങ്ങളിൽ; പച്ചത്തെറി വിളിച്ച് പൊതിഞ്ഞ ജനക്കൂട്ടത്തെ നിയന്ത്രിച്ചത് ലാത്തിവീശി; പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പള്ളി മേടയിലേ ബെഡ് റൂമിലെത്തിച്ച് തെളിവെടുപ്പ് നടത്തി; വിശ്വാസികളുടെ രോഷപ്രകടനത്തിന് നടുക്കും അക്ഷോഭ്യനായി പള്ളിവികാരി; കുറ്റം സമ്മതിച്ച പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള കാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ നീണ്ടുനോക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ വൈദികൻ ഫാ. റോബിൻ മാത്യു വടക്കുംചേരി(48)യെ ഇടവകയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ വരെ വിശുദ്ധനായി നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്ന റോബിന്റെ തനി സ്വരൂപം പുറത്തുവന്നേതോടെ കടുത്ത രോഷത്തോടെയാണ് നാട്ടുകാർ വൈദികനോട് പെരുമാറിയത്. സഭാ വിശ്വാസികൾ എല്ലാം തന്നെ ക്രൂരനായ വൈദികനെ തെറിവിളികൾ കൊണ്ട് പൊതിഞ്ഞു. ഫാ. റോബിനെ പള്ളിമേടയിൽ എത്തിച്ചായിരുന്നു ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പ് നടത്തിയത്.

വൈദികനെ പള്ളിമേടയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ജനം തെറിയഭിഷേകവുമായി പൊതിഞ്ഞു. വൻജനാവലി തന്നെ സ്ഥലത്തെത്തിയിരുന്നു. തെറിവിളികളും മുദ്രാവാക്യം വിളികളുമായി നാട്ടുകാർ അടുത്തോടെ പൊലീസിനും പിടിപ്പതു പണിയായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി ലാത്തി വീശേണ്ട അവസ്ഥ വന്നു പൊലീസിന്. വളരെ വൈകാരികമായ പ്രതികരണങ്ങൾ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് ഉറപ്പായതോടെ പൊലീസ് സുരക്ഷാ സന്നാഹങ്ങളും ഒരുക്കി. 15 വാഹനങ്ങളിലായാണ് രാവിലെ പൊലീസ് എത്തിയത്. വൈദികനെയും കൊണ്ട് പള്ളി അങ്കണത്തിലേക്ക് പൊലീസ് വാഹനം എത്തിയതോടെ ജനങ്ങൾ ഇരച്ചു കയറി. സംഘർഷം ഉടലെടുത്തതോടെയാണ് പൊലീസ് ലാത്തി വീശിയത്.

ജനങ്ങളുടെ വികാരം വൈദികന് എതിരാകാൻ പല കാരണങ്ങളുണ്ടായിരുന്നു. നിർദ്ധനരായ കുടുംബത്തിന്റെ ദുരവസ്ഥയെ ചൂഷണം ചെയ്തതിന് കൂടാതെ നാട്ടിൽ പരമമാന്യന്റെ മുഖം മൂടി അണിഞ്ഞു നടന്നു അയാൾ. അങ്ങനെയുള്ള ആൾ നാട്ടുകാരെയും പറ്റിച്ചുവെന്ന വികാരമായിരുന്നു ആ പ്രദേശത്ത് മുഴുവനും ഇതോടെ. പള്ളിമേടയുടെ പധാന കവാടം അടച്ചിട്ട് വൻ പൊലീസ് കാവൽ നിന്നായിരുന്നു വൈദീകനേ പള്ളിയിലേക്ക് കൊണ്ടുവന്നത്. തെളിവെടുപ്പിന് കൊണ്ടുവന്ന വേളയിൽ ഫാ. റോബിൻ തീർത്തും ശാന്തനായാണ് കാണപ്പെട്ടത്.

പള്ളിമേഡയിലുള്ള സ്വന്തം ബെഡ്‌റൂമിൽ വച്ചായിരുന്നു വൈദികൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് അറിയുന്ന വിവരം. ഓഫീസിനോട് ചേർന്നായിരുന്നു ഈ ബെഡ്‌റൂം. പലതവണ ഇവിടെ പെൺകുട്ടിയെ എത്തിച്ചു ദുരുപയോഗം ചെയ്തുവെന്നാണ് ലഭിക്കുന്നത്. ബഡ്‌റൂമും ഓഫീസും എല്ലാം കാട്ടി കൊടുത്ത ശേഷം 15 മിനുട്ട് കഴിഞ്ഞപ്പോൾ വൈദീകനേയും കൊണ്ട് പൊലീസ് തിരിച്ചു പോന്നും. തിരികെ കൊണ്ടുപോകുമ്പോഴും വൈദികനെതിരെ ജനങ്ങൾ മുദ്രാവാക്യം മുഴക്കി.

കൊട്ടിയൂർ മേഖലയിലേ ഏറ്റവും വലിയ നേതാവായി വിലസിയെ വ്യക്തിയായിരുന്നു അദ്ദേഹം. കൊട്ടിയൂർ വികസന സമിതി ചെയർമാനായിരുന്നു, മത വ്യത്യാസമില്ലാതെ ജനം വൈദീകനു പിന്നിൽ അണിനിരന്നിരുന്നു. എന്നാൽ കുമ്പിട്ട് ഇന്നലെ വരെ നിന്ന വിശ്വാസികൾ കല്ലും, വടിയുമായാണ് ഇന്ന് എതിരേറ്റത്. ഫാ.റോബിൻ തിങ്കളാഴ്‌ച്ച രാവിലേ 7.15ന്റെ കുർബാന ചെല്ലിയ ശേഷമാണ് മുങ്ങുന്നത്. ധ്യാനത്തിന് പോകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മൂങ്ങിയത്. കാനഡയിലേക്ക് പോകുക എന്നാതായിരുന്നു ഇയാളുടെ ലക്ഷ്യം.

26നാണു പൊലീസ് ചൈൽഡ് ലൈൻ വഴി വിവരമറിയുന്നത്. ഉടൻ കേരളത്തിലേ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വൈദീകന്റെ ചിത്രവും, വിലാസവും എത്തിക്കുന്നു. എല്ലാ ഇടത്തും വൈദീകനായി പൊലീസ് വലവിരിച്ചു. വൈദീകന്റെ മൊബൈൽ വയ്ച്ച് അങ്കമാലിക്കടുത്ത് ഉണ്ടെന്ന് ആദ്യം മനസിലാക്കി. പിന്നെ അത് ചാലക്കുടിക്ക് സമീപം ആണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞു. ഉടൻ തന്നെ പൊലീസ് കാർ പിന്തുടർന്ന് റോഡിലിട്ട് തടയുകയായിരുന്നു. 3 മണിക്കൂർ കൂടി കഴിഞ്ഞാൽ കാനഡയിലേക്കുള്ള വിമാനത്തിൽ വൈദീകൻ കയറുമായിരുന്നു. കാനഡയിലേക്ക് വൈദികൻ കടന്നിരുന്നെങ്കിൽ കേസിന്റെ ഭാവി മാറ്റൊന്നായേനെ.

കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള പോക്സോ വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ വിചാരണ കഴിയുംവരെ വൈദികന് ജാമ്യം ലഭിക്കില്ല. ശാരീരിക പരിശോധനകൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നതായും സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവച്ച കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.ഈ മാസം 26നാണ് പെൺകുട്ടി പരാതി നൽകുന്നത്. നേരത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ അജ്ഞാത ഫോൺകോൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ എജെഎം ഹയർസെക്കൻഡറി സ്‌കൂൾ മാനെജരും കൂടിയാണ് വൈദികൻ. നേരത്തെയും ഇതെ സ്‌കൂളിൽ നിന്നും സമാനമായ രീതിയിൽ പീഡന ആരോപണം ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കണ്ണൂർ എസ്‌പി ശിവവിക്രം വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടൽ സംഭവത്തിൽ നടന്നെന്നും വീട്ടുകാരെ സ്വാധീനിച്ച ചിലരാണ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയതെന്നുമാണ് വിവരം.വയനാട്ടിലെ ഒരു അനാഥാലയത്തിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിനെയും മാതാവിനെയും പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP