Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെ തെരുവിലെ നായ ചത്താൽ മേഞ്ഞു നടക്കുന്ന പശുവിന്റെമേൽ വണ്ടി കയറിയാൽ ചോദിക്കാൻ ആളുണ്ട്; പ്രസ്ഥാനങ്ങളുണ്ട്; ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരൻ കൊല ചെയ്യപ്പെട്ടാൽ സംഘർഷങ്ങളും സമരങ്ങളും ഉണ്ട്; ആരോരുമില്ലാത്തവന്റെ ദാരുണമായ കൊലപാതകത്തിന്റെ സാക്ഷി കറിക്കരിയുന്ന കത്തി മാത്രം: ഫാ സേവ്യർ തേലക്കാടിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സത്യദീപവും

ഇവിടെ തെരുവിലെ നായ ചത്താൽ മേഞ്ഞു നടക്കുന്ന പശുവിന്റെമേൽ വണ്ടി കയറിയാൽ ചോദിക്കാൻ ആളുണ്ട്; പ്രസ്ഥാനങ്ങളുണ്ട്; ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരൻ കൊല ചെയ്യപ്പെട്ടാൽ സംഘർഷങ്ങളും സമരങ്ങളും ഉണ്ട്; ആരോരുമില്ലാത്തവന്റെ ദാരുണമായ കൊലപാതകത്തിന്റെ സാക്ഷി കറിക്കരിയുന്ന കത്തി മാത്രം: ഫാ സേവ്യർ തേലക്കാടിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സത്യദീപവും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:ബന്ധുക്കൾ പൊറുത്തെങ്കിലും ഫാ.സേവ്യർ തേലക്കാടിന്റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം വേണമെന്ന് താൽപര്യമറിയിച്ച് സഭ. സഭാപ്രസിദ്ധീകരണമായ സത്യദീപത്തിൽ 'ഒരു വൈദികന്റെ കൊലപാതകവും സത്യത്തിന്റെ നേരറിവും' എന്ന ശീർഷകത്തിൽ ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ശേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

ലേഖനത്തിലെ പ്രധാന പരാമർശങ്ങൾ ചുവടെ..
'ഇവിടെ തെരുവിലെ നായ ചത്താൽ, മേഞ്ഞു നടക്കുന്ന പശുവിന്റെമേൽ വണ്ടി കയറിയാൽ ചോദിക്കാൻ ആളുണ്ട്, പ്രസ്ഥാനങ്ങളുണ്ട്. ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരൻ കൊല ചെയ്യപ്പെട്ടാൽ സംഘർഷങ്ങളും സമരങ്ങളും ഉണ്ട്. പക്ഷേ ദൈവത്തിന്റെ സ്വന്തം നാട്ടിൽ, അതും ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികളുടെ പിതാവായ മാർ തോമാ ശ്ലീഹായുടെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ, ഒരു വൈദികന്റെ രക്തം വീണപ്പോൾ ആരും ചോദിക്കാനോ പറയാനോ ഇല്ലാത്ത അവസ്ഥ ഭീകരവും ദയനീയവുമാണ്. ആരോരുമില്ലാത്തവന്റെ ദാരുണമായ കൊലപാതകത്തിന്റെ സാക്ഷി കറിക്കരിയുന്ന കത്തി മാത്രം.

സേവ്യറച്ചനോട് വ്യക്തിവൈരാഗ്യമുള്ളവരെ തെരഞ്ഞുപിടിച്ച് വാട്ട്‌സാപ്പ് വക്കീലുമാരുടെ അടുത്തെത്തിച്ച് അച്ചനെതിരെ വികാരം ഉണർത്തിയവരെ കണ്ടില്ലെന്നു നടിക്കണോ? മലമുകളിൽ വച്ച് അച്ചനെ കൊന്നിട്ട് കാട്ടിലേക്ക് കടന്ന ജോണിയെ കണ്ടെത്തിയ ചെറുപ്പക്കാരുടെ പക്കലുണ്ടാകാം സത്യത്തിന്റെ നേരറിവ്. ഓടുവാൻ എളുപ്പമല്ലാത്ത ദുർഘടം പിടിച്ച ആറാംസ്ഥലത്ത് വച്ച് അച്ചനെ കുത്തിയതും അച്ചൻ മുകളിലേയ്ക്ക് പോയ കാര്യം കപ്യാർ ജോണി കൃത്യമായി അറിഞ്ഞതും മറ്റു സാഹചര്യങ്ങളിലും ഗൂഢാലോചനയുണ്ടെന്ന് കണക്കിലെടുത്ത് അച്ചന്റെ കൊലപാതകം സമഗ്രമായി പൊലിസ് അന്വേഷിക്കേണ്ടതില്ലേ എന്ന ചോദ്യവും ലേഖകൻ ഉയർത്തുന്നുണ്ട്.

കപ്യാർ ജോണിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട സാഹചര്യത്തെ ന്യായീകരിച്ചും കുരിശുമുടി പള്ളി ഭരണം രൂപത കയ്യാളുന്നതിനെ അനുകൂലിച്ചും ലേഖനത്തിൽ പരാമർശങ്ങളുണ്ട്. 'ജോണി എന്ന കപ്യാർ മാന്യമായ വേതനം സ്വീകരിച്ച് തന്റെ ജോലി ചെയ്തിരുന്ന വ്യക്തി. തിരുനാൾ സീസണിൽ ഏകദേശം 2.5 ലക്ഷം രൂപവരെ തിരുക്കർമങ്ങളുടേതായി കപ്യാർക്കു ലഭിക്കുമായിരുന്നു. പക്ഷേ ജോണി കുടുംബ പ്രശ്‌നങ്ങളും മറ്റുമായി മുഴുക്കുടിയനായി മാറുകയും സ്ത്രീകളോടും മറ്റും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരാളെ എങ്ങനെ കപ്യാർ ജോലിയിൽ നിലനിർത്തും.

അതുകൊണ്ടായിരിക്കണം സേവ്യർ അച്ചൻ ഏറെ ഉപദേശങ്ങൾക്കു ശേഷവും മാനസാന്തരത്തിന്റെ ലവലേശം പോലും കാണിക്കാത്ത ജോണിയെ കപ്യാർ ജോലിയിൽ നിന്നു സസ്‌പെൻഡ് ചെയ്തത്. എന്നിട്ടും 2018 ഫെബ്രുവരി മാസം വരെ ശമ്പളവും കൃത്യമായി കൊടുത്തു.ലേഖനത്തിൽ വ്യക്തമാക്കുന്നു. 2018 ഫെബ്രുവരി മാസം 1-ാം തീയതി സേവ്യറച്ചനെ എറണാകുളത്ത് ആർച്ചുബിഷപ്‌സ് ഹൗസിൽ വച്ച് കണ്ടിരുന്നു. അച്ചന്റെ കാറ് എതിരാളികൾ തല്ലിപ്പൊളിച്ചതിന്റെ ഫലമായി അച്ചന്റെ യാത്ര ബസ്സിലായിരുന്നു. എന്റെ കാറിൽ എറണാകുളത്തു നിന്ന് അത്താണി വരെ അച്ചൻ വന്നു.

ആ യാത്രയിൽ ഉടനീളം അച്ചൻ എന്നോട് സംസാരിച്ചത് മലയാറ്റൂർ കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിൽ അച്ചൻ വിഭാവനം ചെയ്യുന്ന വികസന പ രിപാടികളെക്കുറിച്ചും റെക്ടർ ആയതിനുശേഷം അനുഭവിക്കേണ്ടി വന്ന പീഡകളെക്കുറിച്ചുമാണ്. 2006-ൽ മലയാറ്റൂർ കുരിശുമുടി അന്തരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് കുരിശുമുടി തീർത്ഥാടനകേന്ദ്രത്തിന് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്ന് ഒരു റെക്ടറെ നിയമിക്കാൻ തീരുമാനിച്ചത്. അതുവരെ കുരിശുമുടിയുടെ കാര്യങ്ങളെല്ലാം നടത്തിയിരുന്നത് മലയാറ്റൂർ താഴത്തെ പള്ളിയിലെ വികാരിയും അധികാരികളുമാണ്. ലോകത്ത് ഒരിടത്തും അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം ഒരു ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നില്ല.

സേവ്യറച്ചനോട് വ്യക്തിവൈരാഗ്യമുള്ളവരെ തെരഞ്ഞുപിടിച്ച് വാട്ട്‌സാപ്പ് വക്കീലുമാരുടെ അടുത്തെത്തിച്ച് അച്ചനെതിരെ വികാരം ഉണർത്തിയവരെ കണ്ടില്ലെന്നു നടിക്കണോ? മലമുകളിൽ വച്ച് അച്ചനെ കൊന്നിട്ട് കാട്ടിലേക്ക് കടന്ന ജോണിയെ കണ്ടെത്തിയ ചെറുപ്പക്കാരുടെ പക്കലുണ്ടാകാം സത്യത്തിന്റെ നേരറിവ്. ഓടുവാൻ എളുപ്പമല്ലാത്ത ദുർഘടം പിടിച്ച ആറാംസ്ഥലത്ത് വച്ച് അച്ചനെ കുത്തിയതും അച്ചൻ മുകളിലേയ്ക്ക് പോയ കാര്യം കപ്യാർ ജോണി കൃത്യമായി അറിഞ്ഞതും മറ്റു സാഹചര്യങ്ങളിലും ഗൂഢാലോചനയുണ്ടെന്ന് കണക്കിലെടുത്ത് അച്ചന്റെ കൊലപാതകം സമഗ്രമായി പൊലിസ് അന്വേഷിക്കേണ്ടതില്ലേ? ലേഖകൻ ചോദിക്കുന്നു.

കുരിശുമുടി പള്ളി ഭരണം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് താഴ്‌വാരത്തെ പള്ളി ഭരണസമിതിക്കാർ പല തവണ അറയിച്ചിരുന്നെങ്കിലും ഇതംഗീകരിക്കാൻ രൂപത തയ്യാറായില്ല.ഇതേത്തുടർന്ന് ഇടവകയും രൂപതയും തമ്മിൽ ഇക്കാര്യത്തിൽ സ്വരച്ചേർച്ചയിൽ ആയിരുന്നില്ല.കുരിശുമുടി പള്ളി ഭരണം ഇടവകയ്ക്ക് കൈമാറണ മെന്ന പക്ഷക്കാർക്കൊപ്പമായിരുന്നു കപ്യാർ ജോണി.ഈ നിലയിൽ റെക്ടറുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന സഭപ്രസിദ്ധീകരണത്തിലെ ലേഖനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP