Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണാഭരണ മേഖലയിൽ നിന്നും റിയൽ എസ്റ്റേറ്റിലേക്കുള്ള ചുവടുമാറ്റം വരുത്തിവച്ചത് വൻ ബാധ്യത; ആഡംബര കാറുകളും അനാവശ്യ ധൂർത്തും വിനയായി; പണിക്കൂലി കൂട്ടി കൊള്ളയടിക്കാൻ ഒരുങ്ങിയപ്പോൾ ഉപഭോക്താക്കൾ മറ്റു ജുവല്ലറികളെ തേടിപ്പോയി; ഇപ്പോഴത്തെ പ്രവർത്തനം 250 കോടിയുടെ ബാങ്ക് ലോണുമായി: കോടികൾ കൊണ്ട് അമ്മാനമാടിയ ഫ്രാൻസിസ് ആലുക്കാസിന്റെ തകർച്ചയുടെ കഥ ഇങ്ങനെ

സ്വർണ്ണാഭരണ മേഖലയിൽ നിന്നും റിയൽ എസ്റ്റേറ്റിലേക്കുള്ള ചുവടുമാറ്റം വരുത്തിവച്ചത് വൻ ബാധ്യത; ആഡംബര കാറുകളും അനാവശ്യ ധൂർത്തും വിനയായി; പണിക്കൂലി കൂട്ടി കൊള്ളയടിക്കാൻ ഒരുങ്ങിയപ്പോൾ ഉപഭോക്താക്കൾ മറ്റു ജുവല്ലറികളെ തേടിപ്പോയി; ഇപ്പോഴത്തെ പ്രവർത്തനം 250 കോടിയുടെ ബാങ്ക് ലോണുമായി: കോടികൾ കൊണ്ട് അമ്മാനമാടിയ ഫ്രാൻസിസ് ആലുക്കാസിന്റെ തകർച്ചയുടെ കഥ ഇങ്ങനെ

എം പി റാഫി

കോഴിക്കോട്: സ്വർണ വ്യാപാര രംഗത്ത് എഴുപത് വർഷത്തെ പാരമ്പര്യമുള്ള ഫ്രാൻസിസ് ആലുക്കാസിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വാർത്ത മറുനാടൻ മലയാളി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നാലു ഷോപ്പുകൾ അടച്ചു പൂട്ടുകയും കേരളത്തിലെ ഷോപ്പുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും, കൂടാതെ വിവിധ ബ്രാഞ്ചുകളിലെ നാൽപതോളം ജീവനക്കാരെ പിരിച്ചു വിടുന്നതിലേക്കും ഫ്രാൻസിസ് ആലുക്കാസ് എത്തിയതെങ്ങിനെയുള്ള അന്വേഷണമാണിത്. സ്വർണ്ണാഭരണ മേഖയിൽ നിന്നും മാറി പകരം ബിസിനസിലേക്ക് ചുവടുവച്ച് തിരിച്ചടി നേരിട്ട അറ്റ്‌ലസ് രാമചന്ദ്രന്റേത് പോലുള്ള തിരിച്ചടിയാണ് ഇവർ നേരിടേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ന് സ്വർണ വ്യാപാര രംഗത്ത് തല ഉയർത്തി നിൽക്കുന്നവരും അടച്ചു പൂട്ടിയവരുമെല്ലാം നേരിടുന്നതും നേരിട്ടതുമായ കാരണങ്ങൾ തന്നെയായിരുന്നു ഫ്രാൻസിസ് ആലുക്കാസിനെയും തകർച്ചയിലേക്കെത്തിച്ചത്. ചെയ്യുന്ന ബിസിനസിൽ വേണ്ട ശ്രദ്ധപതിപ്പിക്കാതെ കൂടുതൽ സമ്പാദിക്കണമെന്ന ലക്ഷത്തോടെ റിയൽ എസ്‌റ്റേറ്റിലേക്കു തിരിഞ്ഞതും ആഡംബര വാഹനങ്ങളും ധൂർത്തുമൊക്കെയാണ് ഇവരെ ഉലച്ച പ്രധാന കാരണങ്ങൾ. അമിതമായ പണിക്കൂലി ഈടാക്കിയിട്ടും ഈ നഷ്ടങ്ങൾ നികത്താനാകാതെ വന്നതോടെ ജീവനക്കാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചും കൂട്ട പിരിച്ചുവിടൽ നടത്തിയുമാണ് ഇവർ നേരിട്ടത്. ഇന്ന് 250 കോടി രൂപ ലോണെടുത്താണ് സ്ഥാപനം നടത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.

1990കളിൽ വിവിധ ആലുക്കാസ് ഗ്രൂപ്പുകളായി ബിസിനസ് തുടങ്ങും വരെ ഒറ്റ ഗ്രൂപ്പായിട്ടായിരുന്നു ബിസിനസ് നടത്തിയിരുന്നത്. സ്വർണ വ്യാപാര രംഗത്ത് മത്സരംഗളുടെ കാലമായിട്ടും ഫ്രാൻസിസ് ആലുക്കാസ് വൻകുതിപ്പുകളോടെ പിടിച്ചു നിന്നു. താമനൂല്യമുള്ളവരെ പരസ്യമോഡലുകളാക്കിയും മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നിറഞ്ഞു നിന്നും ബിസിനസ് പൊടിപൊടിച്ചു. കഴിഞ്ഞ വർഷം വരെ നമിത പ്രമോദ് ആയിരുന്നു ഫ്രാൻസിസ് ആലുക്കാസിന്റെ പരസ്യ മോഡൽ. നിലവിൽ ആരുമില്ലെന്നാണ് അറിയുന്നത്. മനോരമ, മാതൃഭൂമി പത്രങ്ങൾക്കുമാത്രമാണ് ഇപ്പോൾ കാര്യമായി പരസ്യം നൽകുന്നത്. ബിസിനസ് നല്ലരീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ഇടക്കാലത്ത് സ്വർണ വ്യാപാരം വിട്ട് റിയൽ എസ്റ്റേറ്റിലേക്കു പോയതോടെ നഷ്ടങ്ങളുടെ കാലവും തുടങ്ങി.

കമ്പനിയുടെ ചെയർമാനും എം.ഡിയുമായ ഫ്രാൻസിസ് ആലുക്കയുടെ പേരിലും കുടുംബാംഗങ്ങളുടെയും പേരിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറിലേറെ ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പാടം നികത്തിയ ഭൂമികൾ വാങ്ങിയത് മറിച്ചു വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലായതോടെ കൂടുതൽ നഷ്ടത്തിലേക്കു കൂപ്പുകുത്തി. ഇതു പോലെ ബ്രോക്കർമാരുടെ ചതിയിൽപ്പെട്ട് വാങ്ങിയ ഭൂമി പലയിടത്തും വിൽക്കാനാകാതെ കുടുങ്ങി. ജൂവലറിയുടെ തകർച്ചക്കു പ്രധാന കാരണം ഇതാണെങ്കിലും മറ്റു നിരവധി ഘടകങ്ങൾ വേറെയുമുണ്ട് പിന്നിൽ.

ആഡംബര വാഹനത്തിന്മേൽ അമിത പ്രിയമായിരുന്നു ഒന്ന്. ജൂവലറിയുടെ തലപ്പത്തിരിക്കുന്നവർക്കടക്കം മൂന്ന് ബിഎംഡബ്ല്യൂ കാറാണ് നിലവിലുള്ളത്. കൂടാതെ വേറെയും പത്തോളം ആഡംബര കാറുകളുണ്ട്. ജൂവലറിയുടെ അനാവശ്യമായ മോദിപിടിപ്പിക്കലിനു വരെ കോടികൾ ചിലവഴിച്ചിരുന്നു. പരിതി നിശ്ചയിക്കാതെയുള്ള ഓഫറുകൾ കൂടുതൽ നഷ്ടത്തിലെത്തിച്ചു. ജൂവലറിയുടെ ബ്രാഞ്ചുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ട കാലത്തു തന്നെ പണിക്കൂലി വർദിപ്പിച്ചത് ഉപഭോക്താക്കൾക്കിടയിൽ അവമതിപ്പുണ്ടാക്കുകയും കച്ചവടം കുറയാൻ കാരണമാവുകയും ചെയ്തു.

ഇങ്ങനെ ഉടമ തന്നെ നഷ്ടങ്ങൾ ഓരോന്നായി വിളിച്ചു വരുത്തിയതോടെ സ്ഥാപനങ്ങൾ നിലനിർത്താൻ ലോണെടുക്കേണ്ടി വന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടക് മഹീന്ദ്രയിൽ നിന്നും 250 ഓളം കോടി രൂപ ബിസിനസ് ആവശ്യാർത്ഥം ലോണെടുത്തതായാണ് അറിയുന്നത്. വിവിധ ബ്രാഞ്ചുകളിൽ നിന്നുമായി പ്രതിമാസം 15 ലക്ഷം മായിരുന്നു ഇതിന്റെ തിരിച്ചടവ്. എന്നാൽ ബാങ്ക് ഇടപാട് തീർക്കാത്തതിനെ തുടർന്ന് കോടക് ബാങ്ക് ഫ്രാൻസിസ് ജൂവലറിക്കെതിരെ നടപടി ആരംഭിച്ചതായും സൂചനയുണ്ട്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തമിഴ്‌നാട്ടിലെ നാല് ഷോപ്പുക്കൾ അടച്ചു പൂട്ടിയത്. അഞ്ച് വർഷം മുമ്പ് മഞ്ചേരി, മംഗലാപുരം ബ്രാഞ്ചുകൾ അടച്ചു പൂട്ടുകയും നൂറോളം ജീവനക്കാരെ പിരിച്ചു വിടുകയുമുണ്ടായി. എന്നാൽ അന്ന് വാർ്ത്തകൾ പുറം ലോകമറിഞ്ഞില്ല.

തമിഴ്‌നാട് ബ്രാഞ്ചുകൾ പൂട്ടിയതിനു പിന്നാലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി നാൽപതോളം ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചു വിട്ട ജീവനക്കാർ സംഘടിതമായി ഉടമ ഫ്രാൻസിസ് ആലുക്കയെ കഴിഞ്ഞ തിങ്കളാഴ്ച ഉപരോധിച്ചിരുന്നു. വിദ്യാസമ്പന്നരായ നാലു മുതൽ പതിനാറു വർഷം വരെ ഈ സ്ഥാപനത്തിൽ ജോലിയെടുത്ത ഇവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുക, പി.എഫ് തുക അുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പിരിച്ചു വിട്ട ജീവനക്കാർ ജൂവലറി ഉടമക്കു മുന്നിൽ വച്ചത്. ജീവിതം വഴിയാധാരമായ ഇവർ മറ്റു ജോലികൾ തേടി അലയുകയാണിപ്പോൾ.

ജീവനക്കാരുടെ വിഷയത്തിൽ സികെ ശശീന്ദ്രൻ എംഎ‍ൽഎ ഇതിനോടകം ഉടമയുമായി സംസാരിച്ചിട്ടുണ്ട്. ഈ മേഖലയിൽ തൊഴിലാളി സംഘടന ഇല്ലാത്തതിനാൽ ജീവനക്കാർ ഏറെ നാളായി ചൂഷണത്തിനിരയാകുന്നു. വിഷയം മറുനാടൻ മലയാളി പുറത്തു വിട്ടതോടെ കൂടുതൽ ഇടപെടലുകളുണ്ടായി. ആശങ്കയിലായ സ്വർണ നിക്ഷേപ പദ്ധതിയിലും പണമിരട്ടിപ്പ് പദ്ധതിയിലുംെപ്പട്ടവർ ജൂവലറിയെ ബന്ധപ്പെട്ടു തുടങ്ങി. നിക്ഷേപം തിരികെ നൽകുമെന്ന് തന്നെയാണ് എത്തുന്ന ആളുകളോട് അധികൃർ പറയുന്നത്. അടച്ചു പൂട്ടിയ തമിഴ്‌നാട് ബ്രാഞ്ചുകളിൽ വിവിധ പദ്ധതികളിൽ വഞ്ചിതരായവർ ജൂവലറിക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നുണ്ട്.

വൻകിട ജുവലറികളിൽ കോടികൾ നിക്ഷേപിച്ചു വഞ്ചിതരായവരുടെ എണ്ണം പെരുകി വരികയാണ്. ആദ്യമൊക്കെ കച്ചവടത്തിൽ ഉയർച്ചയും കുതിച്ചു ചാട്ടവും ഉണ്ടാകുമെങ്കിലും ഇവയെല്ലാം തകർന്നടിയുകയും വൻ സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങുകയുമാണ് ഒടുവിൽ ചെയ്യുന്നത്. അറ്റ്‌ലസ് മുതൽ ബോബി ചെമ്മണ്ണൂരും അവതാറും ഇപ്പോൾ ഫ്രാൻസിസ് ആലുക്കാസും വരെ നേരിടുന്ന പ്രതിസന്ധിയും ഇതു തന്നെയാണ്. തെറ്റായ സാമ്പത്തിക ക്രമങ്ങളാണ് ഈ വമ്പന്മാരെയെല്ലാം കുരുക്കിയിട്ടുള്ളത്.

ജുവലറികളുടെ മറവിൽ സമാന്തര ബാങ്കിംങും നിക്ഷേപ പദ്ധതികളും പണമിരട്ടിപ്പു പദ്ധതികളുമെല്ലാം മിക്ക ജൂവലറികളുടെ മറവിലും നടക്കുന്നുണ്ട്. ബാങ്കിംങിനു സമാന്തരമായ സാമ്പത്തിക ഇടപാട് നടത്താൻ പ്രത്യേകം ലൈസൻസ് വേണമെന്നിരിക്കെ സ്വർണ വ്യാപാരത്തിന്റെ മറവിലാണ് ഇവരെല്ലാം വിവിധ തരം നിക്ഷേപ പദ്ധതികൾ നടത്തി വരുന്നത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കും വിധമാണ് ഇന്ന് മിക്ക ജുവലറികളുടെയും നടത്തിപ്പ്. ഇതിനു പുറമെ വൻനികുതി വെട്ടിപ്പും സ്വർണക്കടത്തും വേറെയും നടക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP