Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തട്ടിപ്പും വെട്ടിപ്പും നടത്തി സഭ പുറത്താക്കുന്നവർക്ക് മാത്രമല്ല പെണ്ണു പിടിയന്മാർക്കും ഫ്രാങ്കോ മുളയ്ക്കന്റെ സ്വന്തം സഭയിലേക്ക് സ്വാഗതം! തൃശ്ശൂരിൽ നിന്നും വീട്ടമ്മയുമായി ഒളിച്ചോടിയ വൈദികനും അഭയം തേടിയത് പീഡകന്റെ സഭയിൽ; രണ്ടോ മൂന്നോ വർഷം കൊണ്ടു അച്ചനാകാം എന്ന് വാഗ്ദാനം നൽകിയും ആളെ പിടിക്കും: ഫ്രാങ്കോ മുളക്കന്റെ സ്വന്തം സഭ ഒരു ബഹുതമാശ

തട്ടിപ്പും വെട്ടിപ്പും നടത്തി സഭ പുറത്താക്കുന്നവർക്ക് മാത്രമല്ല പെണ്ണു പിടിയന്മാർക്കും ഫ്രാങ്കോ മുളയ്ക്കന്റെ സ്വന്തം സഭയിലേക്ക് സ്വാഗതം! തൃശ്ശൂരിൽ നിന്നും വീട്ടമ്മയുമായി ഒളിച്ചോടിയ വൈദികനും അഭയം തേടിയത് പീഡകന്റെ സഭയിൽ; രണ്ടോ മൂന്നോ വർഷം കൊണ്ടു അച്ചനാകാം എന്ന് വാഗ്ദാനം നൽകിയും ആളെ പിടിക്കും: ഫ്രാങ്കോ മുളക്കന്റെ സ്വന്തം സഭ ഒരു ബഹുതമാശ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണ നൽകുന്ന നിരവധി പേർ ആ സഭയിലുണ്ട്. ബിഷപ്പിനെ വെള്ളപൂശാനും കേസുകൾ അട്ടിമറിക്കാനുമുള്ള നീക്കം വലിയ തോതിൽ തന്നെയാണ് നടക്കുന്നത്. ഇതിനിടെ തട്ടിപ്പുകാർക്ക് സഭ പിടിക്കുകയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ.) എന്ന സന്ന്യാസ സഭയുമെന്ന ആരോപണം ശക്തമാകുകയാണ്.

എഫ്.എം.ജെ. സമൂഹത്തിന്റെ കീഴിലുള്ള സന്യാസ് സഭ സ്ത്രീ വിഷയത്തിൽ പെട്ട മറ്റൊരു വൈദികനും സഹായവുമായി രംഗത്തെത്തി. തൃശ്ശൂരിൽനിന്ന് വിവാഹിതയായ യുവതിയുമായി സമീപകാലത്ത് മുങ്ങിയ വൈദികനെ സന്ന്യാസ സഭയുടെ ഭാഗമായി സംരക്ഷിക്കുന്നതായാണ് വിവരം. വൈദികനൊപ്പം ഒളിച്ചോടി യുവതി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. ആരോപണങ്ങളിൽ ഉൾപ്പെട്ട് മറ്റു സഭകളിൽനിന്ന് മുങ്ങിയവരെയും സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവരെയും സംരക്ഷിക്കാനുള്ള ഇടമായി ഈ സന്ന്യാസ സഭ മാറിയതായി രൂപതയ്ക്കുള്ളിൽത്തന്നെ ആരോപണമുണ്ട്. സമാനമായ വിധത്തിൽ പീഡകരെ പീഡിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ അരങ്ങേറുന്നത്.

എഫ്.എം.ജെ.യുടെ രൂപവത്കരണം ചോദ്യംചെയ്ത് മുതിർന്ന വൈദികനായ ഫാ. മാത്യു പാലച്ചുവട്ടിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 15-ന് ബിഷപ്പ് ഫ്രാങ്കോയ്ക്കയച്ച കത്തിന്റെ പകർപ്പും ഇതിനിടെ പുറത്തുവന്നു. രൂപതയിലെ അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളുമാണ് കത്തിലെ ഉള്ളടക്കം. 'വെളിപാടിനെത്തുടർന്നാണ് ഈ സന്ന്യാസ സഭ രൂപവത്കരിക്കുന്നതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. പല വൈദികരോടും ഇതിൽ ചേരാൻ താങ്കൾ ആവശ്യപ്പെട്ടെങ്കിലും ഉദ്ഘാടനദിവസം ഒരാളേ ചേർന്നുള്ളൂ. രൂപതയുടെ പൊതു തീരുമാനമല്ല, താങ്കളുടെ സ്വന്തം തീരുമാനപ്രകാരമാണ് എഫ്.എം.ജെ. തുടങ്ങിയതെന്ന് ഇതിൽനിന്ന് വ്യക്തമാണ്'-കത്തിൽ പറയുന്നു.

വൈദികപഠനം നടത്തുന്നവരെ അത് മുടക്കിച്ച് സന്ന്യാസ സഭയിൽ ചേർക്കുന്നത് സാധാരണമല്ല. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വം ഇക്കാര്യങ്ങളും തിരുത്തുയാണ്. രണ്ടോമൂന്നോ വർഷംകൊണ്ട് വൈദികനായി വാഴിക്കാമെന്ന വാഗ്ദാനം നൽകി നിരവധി പേരെ സഭയിലേക്ക് അടുപ്പിക്കുന്നു എന്നാണ് ആക്ഷേപം. ഇങ്ങനെ ഇതിനോടക് എട്ടുപേരെ ചേർത്തത് വലിയ നേട്ടമായി മാറിയെന്നും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. എന്നാൽ, അത്തരക്കാർ എങ്ങനെ ഫ്രാൻസിസ്‌കനും മിഷനറിയുമാകും? എന്ന ചോദ്യം കത്തിൽ ഉന്നയിക്കുന്നുണ്ട്. (ഭിക്ഷാടകരെപ്പോലെ ജീവിക്കുന്നവരാണ് ഫ്രാൻസിസ്‌കൻ വൈദികർ). എഫ്.എം.ജെ.യുടെ ആപ്തവാക്യം തന്നെ പണക്കാരെ സുവിശേഷം പഠിപ്പിക്കുകയെന്നതാണ്' - കത്തിൽ ഫാ. മാത്യു പാലച്ചുവട്ടിൽ കത്തിൽ പരിഹസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP